ചെറുപ്പക്കാർ ചോദിക്കുന്നു. . .
വർഗ്ഗീയ മുൻവിധിയെ എനിക്കെങ്ങനെ നേരിടാൻ കഴിയും?
കാഴ്ചബംഗ്ലാവ് അവരുടെ വീട്ടിൽനിന്ന് ഏതാനും മൈൽ മാത്രം അകലെയായിരുന്നു, പതിനൊന്നു വയസ്സുകാരായ രണ്ടു ബാലൻമാർക്ക് പ്രവേശനഫീസ് കൊടുക്കാനുള്ള പണം മാത്രമെ ഉണ്ടായിരുന്നുള്ളു എന്നതുകൊണ്ട് അവർ നടക്കാൻ തീരുമാനിച്ചിരുന്നു.
തങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്തുന്നതിന് അവർ കറുത്തവർക്കും വെള്ളക്കാർക്കും ഇടക്കുള്ള പട്ടണത്തിന്റെ വേലിയായി ഉതകിയ ഒരു വലിയ തെരുവ് കടക്കണമായിരുന്നു. അപകടംകൂടാതെ അവർ ആ ചുവർ കടന്നപ്പോൾ അവർ വിശ്രമിക്കാനും വേനൽക്കാലസൂര്യൻ ആസ്വദിക്കാനും തുടങ്ങി. എന്നാൽ എവിടെനിന്നെന്നറിയാതെ വെള്ളക്കാരായ ചെറുപ്പക്കാരുടെ ഒരു വലിയ കൂട്ടം അവിടെ എത്തി. “അവരെ പിടിക്കുക! അവരെ പിടിക്കുക!” എന്നലറിക്കൊണ്ടും വടികൾ വീശിക്കൊണ്ടും വർഗ്ഗീയ അപവാദങ്ങൾ വിളിച്ചുപറഞ്ഞുകൊണ്ടും ആ കൂട്ടം അവരെ ഓടിക്കാൻ തുടങ്ങി.
വർഗ്ഗീയ മുൻവിധി. വാർത്താറിപ്പോർട്ടുകൾ ഇത് ഒരു ലോകവ്യാപക പ്രശ്നമായിരിക്കുന്നുവെന്ന് ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് പാർപ്പിടം, തൊഴിൽ, വൈദ്യചികിത്സ എന്നിവയിലെ വിവേചനം സാധാരണ പരാതികളാണ്.
ആ സ്ഥിതിക്ക് പെട്ടെന്നുതന്നെയൊ പിന്നീടൊ നിങ്ങൾ വർഗ്ഗീയമുൻവിധിയെ നേരിട്ട് അഭിമുഖീകരിച്ചേക്കാം. ദൃഷ്ടാന്തത്തിന്, ചില യുവജനങ്ങൾ സ്കൂളിൽ പക്ഷപാതത്തിന്റെ ഇരകളാണ്—നിലക്കാത്ത വർഗ്ഗീയനിന്ദക്ക് വിധേയരാക്കപ്പെടുന്നവരും അഭിമാനത്തിന് ക്ഷതം ഭവിക്കുമാറ് അദ്ധ്യാപകരുടെ ദാക്ഷിണ്യം ഭാവിക്കുന്ന പെരുമാററത്തിനു വിധേയരുമാണ്. “എന്റെ അദ്ധ്യാപകൻ ക്ലാസ്സിൽ എന്നെ പരിഹസിക്കും,” എന്ന് ഒരു യഹൂദ യുവാവ് പറയുന്നു. “അദ്ദേഹം പഴയ മുൻവിധികളും വിശ്വാസങ്ങളും ഉയർത്തിക്കൊണ്ടുവരും. അദ്ദേഹം ക്ലാസ്സിൽ എന്നെ പരിപൂർണ്ണമായി അവഗണിക്കും.” പമില എന്ന കൗമാരപ്രായക്കാരി പറയുന്നു: “ഞങ്ങളുടെ സ്കൂളിൽ മുൻവിധി ഒരു പകർച്ചവ്യാധിയാണ്, എന്തുകൊണ്ടെന്നാൽ ഞങ്ങൾക്ക് ഒരു അസംബ്ലിപരിപാടിയുള്ള ഓരോ അവസരത്തിലും കറുത്തവർ ആഡിറേറാറിയത്തിന്റെ ഒരു വശത്തും വെളുത്തവർ മറുവശത്തും ഇരിക്കുന്നു.”
ഒരു മിശ്രവർഗ്ഗവിവാഹത്തിലെ കുട്ടിയായ പതിനഞ്ചുവയസ്സുകാരി ട്രേനാ, മുൻവിധിയുടെ ഒരു യഥാർത്ഥ ദുഷിപ്പിലകപ്പെട്ടുപോകുന്നതായി മിക്കപ്പോഴും വിചാരിക്കുന്നു. അവൾ ഇപ്രകാരം പറയുന്നു: “ഞാൻ കറുത്തവരോടു സഹവസിക്കുകയാണെങ്കിൽ വെള്ളക്കാരായ വിദ്യാർത്ഥികൾ ഞാൻ അവരോടൊന്നിച്ചായിരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വിചാരിക്കുന്നു. എന്നാൽ, ഞാൻ വെള്ളക്കാരായ കുട്ടികളോടൊത്ത് സഹവസിച്ചാൽ ഞാൻ കറുത്തവരേക്കാൾ മെച്ചമാണെന്ന് ചിന്തിക്കുന്നുവെന്ന് അവർ വിചാരിക്കുന്നു.”
മുൻവിധിക്ക ഇരകളാകുന്നവർ വിചാരിക്കുന്നത
ചിലപ്പോൾ നിങ്ങളും ഒരു ജോലി സംബന്ധിച്ച് അവഗണന അനുഭവിച്ചിരിക്കാം, നിങ്ങൾ ആഗ്രഹിച്ച സ്കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കാം, ഒരു കടയിലൊ റസ്റേറാറൻറിലൊ മാന്യമല്ലാത്ത പെരുമാററത്തിനു വിധേയനായിരിക്കാം അല്ലെങ്കിൽ സ്നേഹിതരാൽ ശല്യപ്പെടുത്തപ്പെട്ടിരിക്കാം. അങ്ങനെയെങ്കിൽ മുൻവിധി വ്രണപ്പെടുത്തുന്നു എന്ന് നിങ്ങൾക്കറിയാം. 17 വയസ്സുകാരി ലൂസി പറയുന്നു: “മുൻവിധി വാസ്തവത്തിൽ എന്നെ കോപിഷ്ടയാക്കുന്നു.” ഒരു സ്പാനീഷ് പശ്ചാത്തലമുള്ളവളെന്ന നിലയിൽ ലൂസിക്ക്, മുൻവിധി എത്ര വിഫലമായിരിക്കാൻ കഴിയുമെന്ന് നന്നായറിയാം. “ഞാൻ സ്കൂളിൽ പഠിക്കുകയും നല്ല ഗ്രേഡുകൾ വാങ്ങുകയും ചെയ്യുന്നെങ്കിലും എനിക്കൊരിക്കലും അംഗീകാരം കിട്ടുന്നില്ല. ഒരു വെള്ളക്കാരൻ നന്നായി ചെയ്താൽ എന്റെ അദ്ധ്യാപകൻ അയാളെ പ്രശംസിക്കുന്നു. എന്നാൽ നിങ്ങൾ എത്ര കഠിനമായി പ്രവർത്തിച്ചാലും നിങ്ങൾ വെള്ളക്കാരനല്ലെങ്കിൽ അത് മതിയാകുന്നില്ല.”
മററു ചില യുവജനങ്ങൾ ശാന്തമായി കീഴ്വഴങ്ങിക്കൊണ്ട് മുൻവിധികളെ നേരിടുന്നു. കറുത്തവളായ ഒരു കൗമാരപ്രായക്കാരി പെൺകുട്ടി ഇപ്രകാരം പറയുന്നു: “എന്റെ സ്കൂളിൽ മിക്കവരും വെളുത്തവരാണ്, ഞാൻ ആ കുട്ടികളോടൊത്ത് സാമാന്യം നന്നായി കഴിഞ്ഞുകൂടുകയും ചെയ്യുന്നു. അവർ എന്നെ അധിക്ഷേപിക്കതന്നെ ചെയ്യുന്നു, എന്നാൽ ഞാൻ അതു വകവെക്കുന്നില്ല, എന്തുകൊണ്ടെന്നാൽ ഞാൻ ഇപ്പോൾ അതു പരിചയിച്ചിരിക്കുന്നതുകൊണ്ട് യഥാർത്ഥത്തിൽ കാര്യമാക്കുന്നില്ല.”
എന്നാൽ, ചിലർ മററുള്ളവരുടെ മുറിപ്പെടുത്തുന്ന വിമർശനങ്ങളും സഗർവദാക്ഷിണ്യമനോഭാവങ്ങളും തങ്ങളുടെ ആത്മാഭിമാനത്തെ തകർക്കാൻ അനുവദിക്കുന്നു. ഒരു യുവാവ് ഇപ്രകാരം പറയുന്നു: “എന്റെ മാതാവും പിതാവും രണ്ടു വ്യത്യസ്ത വർഗ്ഗങ്ങളിൽപെട്ടവരായിരുന്നു. ഞാൻ വളർന്നുവരവെ രണ്ടു പക്ഷങ്ങളാലും താഴ്ത്തിമതിക്കപ്പെട്ടു. അതിന്റെ ഫലമായി ഞാൻ മാനസികവും വൈകാരികവുമായ തകരാറ് അനുഭവിച്ചിരിക്കുന്നു. ചിലപ്പോൾ എന്റെ നിറത്തെ സംബന്ധിച്ച് ലജ്ജിച്ചതായും എനിക്ക് ഓർമ്മിക്കാൻ കഴിയുന്നു.”
മുൻവിധിയെ നേരിടുന്നു
വർഗ്ഗീയമുൻവിധിക്ക് രോഷമൊ, പ്രതികാരം ചെയ്യാനൊ ശണ്ഠയിടാനൊ മൽസരിക്കാനൊ ഉള്ള ഒരു വാഞ്ഛയൊ, ജ്വലിപ്പിക്കാൻ കഴിയും! “വെറും മനസ്സിടിവ് ഒരു ജ്ഞാനിയെ ഭ്രാന്തമായി പ്രവർത്തിപ്പിച്ചേക്കാം” എന്ന് സഭാപ്രസംഗി 7:7 പറയുന്നു. എന്നാൽ അക്രമാസക്തമായ വിപ്ലവപ്രസ്ഥാനങ്ങൾ അനീതികളിലേക്കു ശ്രദ്ധക്ഷണിച്ചേക്കാമെങ്കിലും—ചില സംഗതികളിൽ ഒരളവുവരെ ആശ്വാസം പ്രദാനം ചെയ്യുകപോലും ചെയ്തേക്കാമെങ്കിലും—അത്തരം പ്രസ്ഥാനങ്ങളുടെ ഫലങ്ങൾ, ഏറിയാൽ താൽക്കാലികമാണെന്ന് ചരിത്രം കാണിക്കുന്നു. കൂടാതെ, “വിദ്വേഷമാണ് വിവാദങ്ങൾ ഇളക്കിവിടുന്നത്.” (സദൃശവാക്യങ്ങൾ 10:12) അതുകൊണ്ട് വിദ്വേഷത്തോട് വിദ്വേഷംകൊണ്ട് പ്രതികരിക്കുന്നത് അനിവാര്യമായി, ഒരു ചീത്ത സാഹചര്യത്തെ കൂടുതൽ ചീത്തയാക്കും!
ബൈബിൾ ഇപ്രകാരം പറയുന്നു: “വക്രമായി ഉണ്ടാക്കപ്പെട്ടതിനെ നേരെയാക്കാൻ കഴിയുകയില്ല.” (സഭാപ്രസംഗി 1:15) മാനുഷഭരണം പ്രത്യാശക്കതീതമായി വക്രമായിരിക്കുന്നു. (യിരെമ്യാവ് 10:23) ആകമാനമായ ഗവൺമെൻറ്പരിഷ്കാരത്തിനുപോലും മുൻവിധിയുടെ അടിസ്ഥാനകാരണങ്ങളെ, സ്വാർത്ഥത, അത്യാഗ്രഹം, ആൽമോത്ക്കർഷത്തിനുള്ള വാഞ്ഛ എന്നിവയെ, തുടച്ചുനീക്കാൻ കഴിയുകയില്ല. (യാക്കോബ് 3:13-16; 4:1-3 താരതമ്യപ്പെടുത്തുക.) ഒരു സദൃശവാക്യം വർണ്ണിക്കുന്നതുപോലെ: “ഭോഷനെ നീ അടിച്ചാലും . . . , അവന്റെ ഭോഷത്വം അവനെ വിട്ടുമാറുകയില്ല.” (സദൃശവാക്യങ്ങൾ 27:22) അതുകൊണ്ട് അധികാരത്തിനെതിരെ നീങ്ങുന്നതുകൊണ്ട് കാര്യമായ മാററമുണ്ടാകയില്ല.
അപ്പോൾ, ഒരു യുവാവ് മുൻവിധിയെ അഭിമുഖീകരിക്കുമ്പോൾ എങ്ങനെ പ്രതികരിക്കണം? ചില നിർദ്ദേശങ്ങൾ ഇതാ:
അമിതപ്രതികരണം ഒഴിവാക്കുക. നിങ്ങൾക്ക് കഴിഞ്ഞകാല അനുഭവങ്ങളാൽ വികാരാവേശിതരായി, സ്വാഭാവികമായും പക്ഷപാതത്തിന്റെ ചുവയുള്ള എന്തിനെതിരെയും പ്രതികരിക്കാൻ ചായ്വുണ്ടായിരിക്കാം. എന്നിരുന്നാലും ബൈബിൾ ഇപ്രകാരം മുന്നറിയിപ്പുനൽകുന്നു: “നീരസപ്പെടുന്നതിന് നിങ്ങളുടെ ആത്മാവിൽ തിടുക്കംകൂട്ടരുത്, എന്തുകൊണ്ടെന്നാൽ ഭോഷൻമാരുടെ മാർവിടത്തിലാണ് നീരസം സ്ഥിതിചെയ്യുന്നത്.” (സഭാപ്രസംഗി 7:9) അതുകൊണ്ട് മററുള്ളവർക്ക് സംശയത്തിന്റെ ആനുകൂല്യം കൊടുക്കുക. ഒരുപക്ഷേ വർഗ്ഗമായിരിക്കയില്ല യഥാർത്ഥ പ്രശ്നം.
മുൻവിധിയുടെ സ്വഭാവം മനസ്സിലാക്കുക. സദൃശവാക്യങ്ങൾ 19:11 പറയുന്നു: “ഒരു മമനുഷ്യന്റെ ഉൾക്കാഴ്ച നിശ്ചയമായും അയാളുടെ കോപത്തെ ശമിപ്പിക്കുന്നു.” ചില വ്യക്തികളിൽ ചെറുപ്പംമുതൽ മതഭ്രാന്ത് വളർത്തിയിട്ടുണ്ടെന്ന് മനസ്സിലാക്കാൻ ശ്രമിക്കുക. (ജൂലൈ 8, 1989 ലക്കം ഉണരുക!യിൽ പ്രത്യക്ഷപ്പെടുന്ന, “വർഗ്ഗീയമുൻവിധികളുടെ തോന്നലുകളെ എനിക്ക് എങ്ങനെ തരണം ചെയ്യാം?” കാണുക.) ഗ്രാഹ്യമുള്ള പ്രായപൂർത്തിയായ ഒരാളുമായി, ഒരുപക്ഷേ നിങ്ങളുടെ മാതാപിതാക്കളുമായി കാര്യങ്ങൾ സംസാരിക്കുന്നതും സഹായകമായേക്കാം.
“മുഴുലോകവും ദുഷ്ടനായവന്റെ അധികാരത്തിൻ കീഴിലാണ് കിടക്കുന്ന”തെന്നും മനുഷ്യവർഗ്ഗത്തെ ഭിന്നിപ്പിക്കുന്നതിനുവേണ്ടി സാത്താൻ “അവിശ്വാസികളുടെ മനസ്സുകളെ കുരുടാക്കിയിരിക്കുന്നു”വെന്നും ഓർക്കുക. (1 യോഹന്നാൻ 5:19; 2 കൊരിന്ത്യർ 4:4) ആളുകളുടെ മനസ്സുകൾ അടിമത്വത്തിലാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് നിങ്ങൾക്ക് തികഞ്ഞ അജ്ഞതയിൽ പ്രവർത്തിക്കുന്നവരോട് അനുകമ്പപോലും തോന്നാൻ കഴിയും.
തിൻമക്കു പകരം തിൻമ ചെയ്യരുത. ഒരു വർഗ്ഗീയ നിന്ദയുടെ ഇരയായിത്തീർന്നാൽ അഥവാ അരുചികരമായ ഒരു വർഗ്ഗീയ “ഫലിത”ത്തിന് വിധേയനായാൽ അതിന് ശക്തമായ വികാരങ്ങൾ ഇളക്കിവിടാൻ കഴിയും. താരാ എന്ന 16 വയസ്സുകാരിയായ ഒരു പെൺകുട്ടി ഇപ്രകാരം ഓർമ്മിക്കുന്നു: “ഞാൻ വെള്ളക്കാർ കൂടുതലുണ്ടായിരുന്ന ഒരു സ്കൂളിൽ പോയി. കുട്ടികൾ എല്ലാത്തരം വർഗ്ഗീയനിന്ദകളും എനിക്കു കേൾക്കാൻ കഴിയുന്ന ഉച്ചത്തിൽ പരസ്പരം അടക്കംപറയുമായിരുന്നു.” അത് തിരിച്ചടിക്കുന്നതിന് ഏററവും പ്രേരണാത്മകമായിരുന്നേക്കാം. എന്നാൽ ഓർമ്മിക്കുക: ദ്രോഹകരമായ വിമർശനം നടത്തുന്നവർ മിക്കപ്പോഴും നിങ്ങൾ കുപിതരാകാനും പ്രതികാരം ചെയ്യാനും ആഗ്രഹിക്കുന്നു. നിങ്ങളുടെമേൽ ശാരീരിക ദ്രോഹം ഏൽപ്പിക്കാനൊ കൂടുതൽ അസഭ്യസംസാരം നടത്താനൊ കാരണം നൽകിക്കൊണ്ടുതന്നെ. സദൃശവാക്യങ്ങൾ 14:17 നന്നായി പറയുന്നു: “കോപത്തിനു തിടുക്കമുള്ളവൻ ഭോഷത്വം പ്രവർത്തിക്കും.”
അതുകൊണ്ട് ആത്മാവിൽ ശാന്തതയുള്ളവരായിരിക്കാൻ ശ്രമിക്കുക. ജ്ഞാനിയായ ഒരു പുരാതന ഉപദേഷ്ടാവിന്റെ വാക്കുകൾ ഓർമ്മയിൽ വെക്കുക: “ആളുകൾ പറയുന്ന എല്ലാ കാര്യങ്ങൾക്കും ശ്രദ്ധകൊടുക്കരുത്.” (സഭാപ്രസംഗി 7:21, ററുഡേയസ ഇംഗ്ലീഷ വേർഷൻ) “ഞാൻ അവരെ യഥാർത്ഥത്തിൽ ശ്രദ്ധിച്ചിരുന്നെങ്കിൽ, അവർ എനിക്കു ഭ്രാന്തുപിടിപ്പിക്കുമായിരുന്നു. എന്നാൽ എനിക്കു ഭവിക്കാൻ ഞാൻ അനുവദിച്ചില്ല,” എന്ന് താരാ ഓർക്കുന്നു. അതുകൊണ്ട് “തിൻമക്കു പകരം തിൻമ ചെയ്യാനുള്ള” പ്രചോദനത്തെ അമർത്തുക. (റോമർ 12:17) “ഭോഷനായ ഒരുവനും അയാളുടെ ഭോഷത്വത്തിനനുസരണമായി ഉത്തരം നൽകരുത്, അങ്ങനെ നിങ്ങൾതന്നെ അവനോടു സമനാകരുത്,” എന്ന് ബൈബിൾ ഉപദേശിക്കുന്നു. (സദൃശവാക്യങ്ങൾ 26:4) നിന്ദയെ അവഗണിച്ചുകൊണ്ട് ‘മറേറ ചെകിട് കാണിച്ചുകൊടുക്കുന്നത്’ ഭീരുത്വമല്ല, എന്നാൽ അന്തിമമായി ചെയ്യാനുള്ള ഏററവും പ്രായോഗികമായ കാര്യമായിരിക്കും. (മത്തായി 5:39) ക്രമേണ നിങ്ങളുടെ പീഡകർ തങ്ങളുടെ ബാലിശമായ കളിയിൽ മടുത്തുപോയേക്കാം. “വിറകില്ലാത്തിടത്ത് തീ കെട്ടുപോകുന്നു.”—സദൃശവാക്യങ്ങൾ 26:20.
എപ്പോൾ സംസാരിക്കണമെന്ന അറിയുക. എല്ലാ അനീതികളും ശാന്തമായി സഹിക്കേണ്ടതല്ല. “ശാന്തരായിരിക്കാൻ ഒരു സമയവും സംസാരിക്കാൻ ഒരു സമയവും ഉണ്ട്.” (സഭാപ്രസംഗി 3:7) നിങ്ങൾക്ക് നിങ്ങളെത്തന്നെ സംരക്ഷിക്കുന്നതിനുള്ള പടികൾ എടുക്കുന്നതായിരിക്കാം ജ്ഞാനപൂർവകമായ സംഗതി. താരാ തനിക്ക് ലഭിച്ചുകൊണ്ടിരുന്ന അധിക്ഷേപം സംബന്ധിച്ച് തന്റെ മാതാപിതാക്കളെ അറിയിച്ചു. തക്കസമയത്ത് അവൾക്ക് മറെറാരു സ്കൂളിൽ പഠിക്കാൻ കഴിഞ്ഞു. മറെറാരു സാഹചര്യത്തിൽ ആരെങ്കിലും പതിവായി വർഗ്ഗീയ ഫലിതങ്ങളുടെ പ്രാകൃത ആക്രമണങ്ങളാൽ നിരന്തരം ശല്യപ്പെടുത്തുന്നത് ഉൾപ്പെട്ടിരിക്കാം. ഒരുപക്ഷേ ആ വ്യക്തി യഥാർത്ഥത്തിൽ അത്തരം സംസാരം എത്രമാത്രം ഹീനമാണെന്ന് മനസ്സിലാക്കുന്നില്ല. എതിരാളിയോട് കാര്യങ്ങൾ ദയാപൂർവവും ശാന്തവുമായി പറയുന്നതുമാത്രം അയാളെ നേരെയാക്കിയേക്കാം.
നിങ്ങളുടെ ആതമാഭിമാനം നഷടപ്പെടുത്താതിരിക്കുക. മററുള്ളവർ നിങ്ങളെ താഴ്ത്തിമതിക്കുന്നുവെങ്കിൽ, ദൈവം ‘നിങ്ങളുടെ തലയിലെ മുടിനാരുകൾതന്നെ എണ്ണിയിരിക്കുന്നു’ എന്നും അവന്റെ കണ്ണുകളിൽ നിങ്ങൾ വിലയുള്ളവരായി പരിഗണിക്കപ്പെടുന്നു എന്നും ഒരിക്കലും മറക്കാതിരിക്കുക. (മത്തായി 10:30) നിങ്ങളുടെ ആത്മാഭിമാനം ഭക്തികെട്ട യുവാക്കളുടെ അഭിപ്രായങ്ങളിലല്ല, പിന്നെയൊ ദൈവവുമായുള്ള ഒരു ഉറച്ച സൗഹൃദമുണ്ടായിരിക്കുന്നതിൽ കെട്ടിപ്പടുക്കുക. (1 കൊരിന്ത്യർ 1:31 താരതമ്യപ്പെടുത്തുക.) നിങ്ങളുടെ സ്നേഹിതരുടെ അധിക്ഷേപത്തിന്റെ ഒരു ലക്ഷ്യമായിരുന്നേക്കാവുന്ന നിങ്ങളുടെ വർഗ്ഗസവിശേഷതകൾ, “ഒരു മനുഷ്യനിൽനിന്ന് മനുഷ്യജാതിയെ ഒക്കെയും ഉളവാക്കിയ” ദൈവത്തിന്റെ വിപുലമായ സൃഷ്ടിവൈദഗ്ദ്ധ്യത്തിന്റെ പ്രകടനമാണ്.—പ്രവൃത്തികൾ 17:26.
തീർച്ചയായും യഹോവയാം ദൈവത്തിനുമാത്രമെ “വർണ്ണവിവേചനമില്ലാത്ത” ഒരു സമുദായത്തെ വാർത്തെടുക്കാൻ കഴിയുകയുള്ളു. അവൻ പെട്ടെന്നുതന്നെ ഇത് തന്റെ സ്വർഗ്ഗീയഗവൺമെൻറുമുഖേന ചെയ്യുന്നതായിരിക്കും. (ദാനിയേൽ 2:44) ഇതിനിടയിൽ നിങ്ങൾക്കു കഴിയുന്നിടത്തോളം ബൈബിൾ തത്വങ്ങൾ ബാധകമാക്കുകയും സാഹചര്യത്തെ നേരിടാൻ ശ്രമിക്കുകയും ചെയ്യുക. യഹോവയുടെ സാക്ഷികളുടെ സഭകളിലെ സഹവാസം ആസ്വദിക്കുക. അവിടെ നിങ്ങൾക്ക് വർഗ്ഗീയമുൻവിധി ഒഴിവാക്കാൻ കഠിനാദ്ധ്വാനം ചെയ്യുന്ന വ്യക്തികളോടുകൂടെ ആയിരിക്കാൻ കഴിയും. മുൻപോട്ടുള്ള ഗതി പ്രയാസമായിത്തീരുമ്പോൾ സഹായത്തിനായി നിങ്ങളുടെ സ്വർഗ്ഗീയപിതാവിനോട് അഭ്യർത്ഥിക്കാൻ മടിക്കരുത്. ചെറുപ്പക്കാരിയായ ലൂസി പറയുന്നു: “മുൻവിധിയെ നേരിടുന്നതിന് ഞാൻ പ്രാർത്ഥിക്കേണ്ടിയിരിക്കുന്നു, കഠിനമായി പ്രാർത്ഥിക്കേണ്ടിയിരിക്കുന്നു. എന്നാൽ ഞാൻ അത് സഹിക്കേണ്ടിയിരിക്കുമ്പോൾ, ഞാൻ എന്റെ പ്രാർത്ഥന നടത്തുന്നു, യഹോവ എന്നോടുകൂടെയുണ്ടെന്ന് എനിക്കറിയാം.” (g89 2⁄8)
[25-ാം പേജിലെ ചിത്രം]
വർഗ്ഗീയമുൻവിധിനിമിത്തം തങ്ങൾ സ്കൂളിൽ അവഗണിക്കപ്പെടുകയാണെന്ന് ചില യുവാക്കൾ വിചാരിക്കുന്നു