വിസ്മയാവഹമായ പാദങ്ങൾ
“ചുവർപല്ലി അതിന്റെ സ്വന്തം കൈകൾകൊണ്ട് പിടിക്കുന്നു, അത് ഒരു രാജാവിന്റെ മഹത്തായ കൊട്ടാരത്തിലുണ്ട്.” സദൃശവാക്യങ്ങൾ 30:28-ൽ ബൈബിൾ അങ്ങനെ പ്രസ്താവിക്കുന്നു. അതിന്റെ പാദങ്ങൾ കൈകൾപോലെ കാണപ്പെടുന്നു, എന്നാൽ അവ യാതൊരു കൈക്കും കഴിയാത്ത അഭ്യാസങ്ങൾ കാണിക്കുന്നു. അത് മമനുഷ്യന്റെ കണ്ടുപിടുത്തങ്ങൾക്ക് ആയിരക്കണക്കിനു വർഷങ്ങൾക്കുമുമ്പേതന്നെയുള്ള യഹോവയുടെ സൃഷ്ടികളുടെ മറെറാരു ദൃഷ്ടാന്തമാണ്—ഈ സംഗതിയിൽ ഇന്നു വളരെ വിപുലമായി ഉപയോഗിക്കപ്പെടുന്ന വെൽക്രൊ ഫാബ്രിക്ക് ഫാസനറുകൾ.
മെഡിറററേനിയൻ പ്രദേശത്തെ സന്ദർശകർ ടാറന്റോള മൗറിററാനിക്കാ എന്ന ഈ സാധാരണയുള്ള ചെറിയ ചുവർ പല്ലികൾ ചുവരുകളിൽ അള്ളിപ്പിടിച്ചു കയറുന്നതും സീലിംഗുകളിലൂടെ നടക്കുന്നതും മാത്രമല്ല കണ്ണാടിജനാലകളിലൂടെ ഓടുന്നതുപോലും കണ്ടു വിസ്മയിച്ചുപോവുന്നു. ചുവർപല്ലികൾ അവയുടെ പാദങ്ങളിലെ വായൂഉറകളാലൊ അല്ലെങ്കിൽ പശകൊണ്ടുപോലുമൊ ആണ് ഇതു ചെയ്യുന്നതെന്ന് ഒരിക്കൽ വിചാരിക്കപ്പെട്ടിരുന്നു. എന്നാൽ അത്ര പരുക്കനായ ഒരാശയം മറെറാന്നില്ല!
മഹത്തായ രൂപകൽപന (ഇംഗ്ലീഷ്) എന്ന പുസ്തകം 184-ാം പേജിൽ ഇങ്ങനെ പറയുന്നു: “ചുവർപല്ലിയുടെ കാൽവിരലുകളിലോരോന്നിനും വരമ്പുപോലുള്ള ശൽക്കങ്ങളോടുകൂടിയ ഒരു മെത്തയുണ്ട്. ഓരോ ശൽക്കത്തിലും സെറെറ എന്നു വിളിക്കപ്പെടുന്ന രോമസമാനമായ നൂറുകണക്കിന് ചെറിയ ബഹിഃസരണങ്ങൾ ഉണ്ട്. ഇതുംപോരാഞ്ഞിട്ടെന്നപോലെ ഓരോ സെറെറയുടെയും അഗ്രത്ത് തട്ടത്തിന്റെ ആകൃതിയിലുള്ള മുനകൾ വഹിക്കുന്ന അവിശ്വസനീയമാംവണ്ണം ചെറുതായ ശിഖരങ്ങളോടുകൂടിയ രണ്ടായിരത്തോളം തന്തുകങ്ങൾ ഉള്ള ‘ബ്രഷുകൾ’ ഉണ്ടെന്ന് കൂടുതലായ വലുതാക്കൽ പ്രകടമാക്കുന്നു. ഇത് അസാധാരണമായി മൊത്തം ഏതാണ്ട് പത്തുകോടിയോളം സമ്പർക്ക ബിന്ദുക്കൾ പ്രദാനം ചെയ്യുന്നു.”
ദശലക്ഷക്കണക്കിന് അതിസൂക്ഷ്മ കൊളുത്തുകൾ ഒരു പ്രതലത്തിലെ ഏററവും ചെറിയ ക്രമരഹിത തലങ്ങളിൽ ബന്ധിക്കപ്പെടുന്നു—കണ്ണാടിയിൽപോലും. കൊളുത്തുകൾ ഊരുന്നതിനും വീണ്ടും ബന്ധിപ്പിക്കുന്നതിനുമുള്ള സംവിധാനം അവിശ്വസനീയമാണ്. ചുവർപല്ലി അതിന്റെ കാൽവിരലുകളുടെ അഗ്രങ്ങൾ മുകളിലേക്ക് വളയ്ക്കുന്നു. അങ്ങനെ പ്രതലത്തിലെ പരുക്കൻതലങ്ങളിൽ നിന്ന് കൊളുത്തുകൾ വലിച്ചെടുക്കപ്പെടുന്നു. കാൽവിരലുകൾ പിന്നെയും മുകളിലോട്ടു വളച്ചുകൊണ്ട് അത് അതിന്റെ പാദം അടുത്ത ചുവടിലേക്ക് നീക്കുകയും അനന്തരം കാൽവിരലുകളെ കീഴോട്ട് അമർത്തുകയും ചെയ്യുന്നു. കൊളുത്തുകൾ വീണ്ടും പ്രതലത്തിലെ പരുക്കൻ തലങ്ങളുമായി ബന്ധിക്കപ്പെടുന്നു.—ഏറെക്കുറെ ഒരു പൂച്ച ഒരു മരത്തിൽ കയറുമ്പോൾ ഇടവിട്ട് അതിന്റെ നഖങ്ങൾ നീട്ടുകയും അകത്തോട്ടുവലിക്കയും ചെയ്യുന്നതുപോലെതന്നെ.
അങ്ങനെ ചെറിയ ചുവർപല്ലി അതിന്റെ വിസ്മയാവഹമായ പാദങ്ങൾകൊണ്ട് വിസ്മയാവഹമായ അഭ്യാസങ്ങൾ കാണിക്കുന്നു. (g89 3⁄22)
[31-ാം പേജിലെ ചിത്രം]
ചുവർപല്ലിയുടെ “വെൽക്രൊ”പാദത്തിന്റെ അടിവശം
[കടപ്പാട്]
Breck P. Kent