കൂട്ടക്കൊല നിങ്ങൾ ഗണ്യമാക്കേണ്ടതെന്തുകൊണ്ട്?
‘കൂട്ടക്കൊല യഥാർത്ഥത്തിൽ സംഭവിച്ചോ? അതു സാരമുള്ളതാണോ? ഞാൻ അതു ഗണ്യമാക്കുന്നതെന്തിന്?’ ചിലർ ചോദിച്ചേക്കാം.
മനുഷ്യവർഗ്ഗം ഗണ്യമാക്കേണ്ടതിന്റെ ഒരു കാരണം ചരിത്രം ആവർത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നുള്ളതാണ്. തടങ്കൽപാളയത്തെ അതിജീവിച്ച പ്രിമോ ലേവി തടങ്കൽപാളയമനഃസ്ഥിതി യഥാർത്ഥത്തിൽ ഒടുങ്ങിയോ എന്നതിൽ സംശയം പ്രകടിപ്പിച്ചു. അദ്ദേഹം ചോദിച്ചു: “എത്രത്തോളം തിരിച്ചുവന്നിട്ടുണ്ട്, അല്ലെങ്കിൽ തിരിച്ചുവരുന്നുണ്ട്? ഭീഷണികൾ നിറഞ്ഞ ഈ ലോകത്തിൽ ഈ ഭീഷണിയെങ്കിലും ദുർബ്ബലമാക്കപ്പെടത്തക്കവണ്ണം നമുക്കോരോരുത്തർക്കും എന്തു ചെയ്യാൻ കഴിയും?
അങ്ങനെ, ഇത്തരം ഭീഷണി വീണ്ടും സംഭവിക്കാമോയെന്ന് സംശയിക്കുന്ന അനേകരുടെ ഉത്ക്കണ്ഠയാണ് ലേവി പ്രകടിപ്പിച്ചത്. അടുത്ത കാലത്തെ ചരിത്രം എങ്ങനെ ഉത്തരം പറയുന്നു? ക്രൂരതകളുടെയും വംശീയമായ കൂട്ടക്കൊലയുടെയും ദണ്ഡനങ്ങളുടെയും ചാവേർപടകളുടെയും 1945 മുതൽ വിവിധ രാജ്യങ്ങളിൽ “അപ്രത്യക്ഷ
പ്പെടുക”യോ “വകവരുത്തപ്പെടുകയോ” ചെയ്തവരുടെയും ചരിത്രം തടങ്കൽപാളയങ്ങളെ ന്യായീകരിച്ച മനഃസ്ഥിതി ഇപ്പോഴും സജീവവും പ്രവർത്തനനിരതവുമാണെന്നുള്ളതിന്റെ തെളിവാണ്.
അതിജീവിച്ചവർക്ക്—കുട്ടികൾക്കും ബന്ധുക്കൾക്കും മരിച്ചവരുടെ സുഹൃത്തുക്കൾക്കും—ചരിത്രപരമായ യാഥാർത്ഥ്യം പ്രാധാന്യമർഹിക്കുന്നു. ചരിത്രം യഥാർത്ഥ സംഭവങ്ങളിലും യഥാർത്ഥ ആളുകളിലുമാണ് അടിസ്ഥാനപ്പെട്ടിരിക്കുന്നത്. യേശു ഒരു കടങ്കഥയാണോയെന്നത് പ്രാധാന്യമർഹിക്കുന്നുവോ? അല്ലെങ്കിൽ നെപ്പോളിയനോ ഇസ്ലാം പ്രവാചകനായ മുഹമ്മദോ യഥാർത്ഥം അല്ലെങ്കിൽ കെട്ടുകഥ ആണോയെന്നത് പ്രാധാന്യമർഹിക്കന്നുവോ? തീർച്ചയായും. ഈ മനുഷ്യർ ചരിത്രത്തിന്റെ ഗതിയെത്തന്നെ മാററിയിട്ടുണ്ട്.
അതുപോലെതന്നെ, ഒരുപക്ഷേ മനുഷ്യചരിത്രത്തിലെല്ലാമുണ്ടായിരുന്ന സംസ്ക്കാരസമ്പന്നരായിരുന്ന മനുഷ്യവർഗ്ഗത്തിന്റെ അഹന്തക്കേററ ഏററം തരിപ്പണമാക്കുന്ന പ്രഹരം കൂട്ടക്കൊലയായിരിക്കുന്നു. പ്രിമോ ലേവി പ്രസ്താവിച്ചപ്രകാരം: “മുമ്പൊരിക്കലും സാങ്കേതിക വൈദഗ്ദ്ധ്യത്തിന്റെയും മതഭ്രാന്തിന്റെയും ക്രൂരതയുടെയും ഇത്ര തെളിഞ്ഞ സംയോജനത്തോടെ ഇത്ര ഹ്രസ്വമായ സമയംകൊണ്ട് ഇത്രയേറെ ജീവൻ ഹനിക്കപ്പെട്ടിട്ടില്ല.”
എന്നാൽ അതു സംഭവിച്ചോയെന്നു സംശയിക്കുന്നവരുണ്ട്. കൂട്ടക്കൊല ഒരു ചരിത്രവസ്തുതയാണൊയെന്ന് അവർ ചോദ്യംചെയ്യുന്നു. (g89 4⁄8)