സാമ്പത്തികവിമുക്തിക്ക് എന്തു പ്രത്യാശ?
ഫ്രാൻസിലെ ലൂയി XVI-മന്റെ വാഴ്ചക്കാലത്ത് അദ്ദേഹത്തിന്റെ ഭാര്യ മേരി ആന്റോയിനെററ് ഒരിക്കൽ രാജകീയധനമന്ത്രിയോട്: “നിങ്ങൾ കമ്മി സംബന്ധിച്ച് എന്തുചെയ്യും, മന്ത്രീ” എന്നു ചോദിച്ചതായി റിപ്പോർട്ടുചെയ്യപ്പെടുന്നു. “യാതൊന്നും ചെയ്യുകയില്ല, മാഡം. അത് അത്ര ഗുരുതരമാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കാലങ്ങൾക്ക് മാററമുണ്ടായിട്ടുണ്ടെങ്കിലും ഈ പ്രത്യേകതത്വശാസ്ത്രം ഇപ്പോഴും പ്രാബല്യത്തിലിരിക്കുന്നതായി കാണപ്പെടുന്നു. ഭരണതന്ത്രജ്ഞൻമാരും സാമ്പത്തികവിദഗ്ദ്ധൻമാരും ഒരുപോലെ വമ്പിച്ച അന്താരാഷ്ട്ര കടത്തെയും സമ്പന്നരാഷ്ട്രങ്ങളും ദരിദ്രരാഷ്ട്രങ്ങളും തമ്മിലുള്ളള ഗുരുതരമായ സാമ്പത്തിക അസമത്വത്തെയും അനേകം രാജ്യങ്ങളിലെയും കടുത്ത ദാരിദ്ര്യത്തെയും കുറിച്ചു വിലപിക്കുന്നു. എന്നാൽ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് അല്പമേയുള്ളു—പ്രശ്നങ്ങൾ അതീവഗുരുതരമാണ്. ഇത് സാമ്പത്തികമായി അർത്ഥവത്താണോ?
“ഇക്കണോമിക്സ്” എന്ന ഇംഗ്ലീഷ് പദം ഓയക്കോണമസ എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഉണ്ടായിരിക്കുന്നത്. അതിന്റെ അർത്ഥം ഒരു ഗൃഹവിചാരകൻ അല്ലെങ്കിൽ ഭവനമാനേജർ എന്നാണ്. ലോകസാമ്പത്തികശാസ്ത്രം അടിസ്ഥാനപരമായി ലോക “ഭവനം” എങ്ങനെ നടത്തുന്നുവെന്നതിന്റെ ഒരു പഠനമാണ്. അതെങ്ങനെയാണ് നടത്തിക്കൊണ്ടുപോകുന്നത്?
ദൃഷ്ടാന്തീകരിക്കുന്നതിന്, നമുക്ക് ഭൂമിയെ ഒരു അയലായും ഓരോ രാഷ്ട്രത്തെയും അയൽക്കാരായും സങ്കൽപ്പിക്കാം. അതിസമ്പന്നരായ അയൽക്കാരിൽ ഒരാൾ നിർബന്ധബുദ്ധ്യാ പണം ചെലവഴിക്കുന്ന ഒരാളാണ്, മിക്കവാറും എല്ലാവർക്കും പണംകൊടുക്കാനുമുണ്ട്. എന്നാൽ അയാൾ തങ്ങളുടെ ഏററം നല്ല കക്ഷിയായതുകൊണ്ട് അയാൾക്കു കടംകൊടുത്തിട്ടുള്ളവർ തിരിച്ചടക്കാൻ നിർബന്ധിക്കാൻ വിമുഖരാണ്. കൂടുതൽ ദാരിദ്ര്യമനുഭവിക്കുന്ന ചില കുടുംബങ്ങൾ അഗാധമായ കടത്തിലാകയാൽ അവ തങ്ങളുടെ ലോണുകളുടെ ഉയർന്ന പലിശനിരക്കുകളടക്കാൻതന്നെ പണം കടംവാങ്ങേണ്ടതുണ്ട്. അതേസമയം, ആ പ്രദേശത്തെ അതിദരിദ്രകുടുംബത്തിലെ പിതാവ് തനിക്കും തന്റെ കൂട്ടുകാർക്കുമായി ആഘോഷമായി വിരുന്നുനടത്തിയിരിക്കുന്നു, എന്നാൽ അയാളുടെ മക്കളിൽ പലരും പട്ടിണികിടുക്കുകയാണ്.
കൂടുതൽ സമ്പന്നമായ കുടുംബങ്ങൾ നന്നായി ഭക്ഷിക്കുന്നു. അവർ ചവററുകുട്ടയിൽ ധാരാളം ആഹാരപദാർത്ഥങ്ങൾ എറിയുകയുംചെയ്യുന്നു. ദരിദ്രകുടുംബങ്ങൾക്ക് കുട്ടികൾക്കുവേണ്ടി ചെലവഴിക്കാൻ കഴിയുന്നതിനെക്കാൾ കൂടുതൽ അവർ ഓമനമൃഗങ്ങൾക്കുവേണ്ടി ചെലവിടുന്നു. പലപ്പോഴും അവർക്ക് പ്രദേശത്തെ എല്ലാ പ്രശ്നങ്ങളെക്കുറിച്ചും ചർച്ചചെയ്യുന്നതിന് അയൽമീററിംഗുകൾ ഉണ്ട്. എന്നാൽ യാതൊന്നും ചെയ്യുന്നതായി തോന്നുന്നില്ല. ധനികകുടുംബങ്ങളും ദരിദ്രകുടുംബങ്ങളും തമ്മിൽ സംഘർഷം വളരുകയാണ്. പ്രസ്പഷ്ടമായി ഈ അയൽ നടത്തപ്പെടുന്ന വിധത്തിൽ അടിസ്ഥാനപരമായി എന്തോ കുഴപ്പമുണ്ട്.
ആഗോള സമ്പദഘടനയെ ഭരിക്കാൻ ഒരാൾ
നല്ല ഭരണത്തെ ധാർമ്മികതയിൽനിന്ന് വേർപെടുത്താൻ കഴിയുകയില്ല. നാം കണ്ടുകഴിഞ്ഞതുപോലെ, ദേശീയവും സംയുക്തവും വ്യക്തിപരവുമായ തലങ്ങളിലെ സ്വാർത്ഥതയും അത്യാഗ്രഹവും ഗണ്യമായി ജീവിതച്ചെലവിന്റെ പ്രതിസന്ധിക്ക് സംഭാവനചെയ്യുന്നുണ്ട്, വിശേഷിച്ച് കൂടുതൽ ദരിദ്രമായ രാജ്യങ്ങളിൽ. സാമ്പത്തികാനീതി യഥാർത്ഥത്തിൽ ഒരു അന്യായമായ വ്യവസ്ഥിതിയുടെ ഒരു പ്രതിഫലനം മാത്രമാണ്.
അനായാസപരിഹാരമാർഗ്ഗങ്ങളില്ലെന്ന് സമ്മതിക്കുന്നു. ഒരു രാജ്യത്തിനു പരിഹരിക്കാൻ കഴിയാത്തവിധം പ്രശ്നങ്ങൾ വളരെ വമ്പിച്ചവയാണ്. അവയെ കൈകാര്യംചെയ്യാൻ ആവശ്യമുള്ള ശക്തിയോടുകൂടിയ ഒരു അന്താരാഷ്ട്രസ്ഥാപനമില്ല. കൂടാതെ, അവയെ ഫലപ്രദമായി നേരിടാനുള്ള ഇച്ഛാശക്തിയുടെ അഭാവംനിമിത്തം ലോകനേതാക്കൻമാർ വിമർശിക്കപ്പെടുകയാണ്.
എന്നിരുന്നാലും, സാമ്പത്തികമായി ചവിട്ടിമെതിക്കപ്പെടുന്നവരുടെ ദുരവസ്ഥയിൽ വിശേഷാൽ വിചാരമുള്ള ഒരു ഭരണാധികാരിയെ ചരിത്രം വർണ്ണിക്കുന്നുണ്ട്. അവരെ സംരക്ഷിക്കാനും അവർക്കുവേണ്ടി കരുതാനും അവൻ പ്രത്യേക നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
ഈ ഭരണാധികാരി ഏതാണ്ട് 3,500 വർഷം മുമ്പ് ഈജിപ്ററിൽനിന്ന് ഇസ്രായേല്യരെ വിമോചിപ്പിച്ചവനും 40 വർഷത്തെ മരുപ്രയാണകാലത്ത് അവരെ അത്ഭുതകരമായി മന്നാകൊണ്ടു പോഷിപ്പിച്ചവനുമാണ്. ഈ അദൃശ്യരാജാവ് ഓരോരുത്തർക്കും വേണ്ടത്ര ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തി.—പുറപ്പാട് 16:18; 2 കൊരിന്ത്യർ 8:15 താരതമ്യപ്പെടുത്തുക.
പിന്നീട്, ഇസ്രായേല്യർ വാഗ്ദത്തനാട്ടിൽ പ്രവേശിച്ചപ്പോൾ ദൈവദത്തമായ നിയമങ്ങൾ ദരിദ്രരെ സംരക്ഷിച്ചു. വിഷമസാഹചര്യങ്ങളിലായവർക്ക് പലിശയില്ലാത്ത വായ്പകൾ പ്രദാനംചെയ്യപ്പെട്ടു. ദരിദ്രർക്ക് വയലുകളിലും പഴത്തോട്ടങ്ങളിലും മുന്തിരിത്തോട്ടങ്ങളിലും കാലാപെറുക്കാൻ കഴിയുമായിരുന്നു. കാലാപെറുക്കുന്നവർക്കുവേണ്ടി ഉടമസ്ഥർ കുറേ ഇട്ടേക്കണമായിരുന്നു. കൂടാതെ, കൂടുതൽ സമ്പന്നരായ ഇസ്രയേല്യരോട് ‘ദേശത്തെ പീഡിതർക്കായി ഉദാരമായി തങ്ങളുടെ കൈ തുറക്കാൻ’ ദൈവം കല്പിച്ചു.—ആവർത്തനം 15:7-11.
ദൈവത്തിന്റെ നിർദ്ദേശങ്ങൾ അനുസരിക്കുകയാണെങ്കിൽ, മുഴു ജനതക്കും അഭിവൃദ്ധി പ്രാപിക്കത്തക്ക വിധത്തിലാണ് ദൈവം ഇസ്രായേലിന്റെ ഭവനം നടത്തിയത്. ശലോമോൻരാജാവിനെപ്പോലെയുള്ള അവന്റെ പ്രതിനിധികളോട് ദൈവത്തിന്റെ മാതൃക പിന്തുടരാൻ ആവശ്യപ്പെട്ടിരുന്നു. ശലോമോനെസംബന്ധിച്ച് സങ്കീർത്തനക്കാരൻ ഇങ്ങനെ എഴുതുന്നു: “അവൻ ഏററവും ദരിദ്രരായവരെ സംരക്ഷിക്കും, അവൻ ഞെരുക്കമുള്ളവരുടെ മക്കളെ രക്ഷിക്കും . . . തന്നെ വിളിച്ചപേക്ഷിക്കുന്ന സാധുമനുഷ്യനെയും സഹായമാവശ്യമുള്ളവരെയും അവൻ സ്വതന്ത്രനാക്കും, ദരിദ്രനോടും ദുർബലനോടും അവനു സഹതാപമുണ്ടായിരിക്കും, . . . അവരുടെ ജീവൻ അവന്റെ ദൃഷ്ടിയിൽ വിലയേറിയതായിരിക്കും.”—സങ്കീർത്തനം 72:4, 12-14, ദി ജറൂസലം ബൈബിൾ.
എന്നിരുന്നാലും, ജീവിതച്ചെലവിന്റെ കടുത്ത ഒരു പ്രതിസന്ധി ഉണ്ടാകുമെന്ന് ദൈവം പിന്നീട് തന്റെ വചനത്തിൽ മുൻകൂട്ടിപ്പറഞ്ഞു. ഒടുവിൽ മനുഷ്യവർഗ്ഗത്തെ ബാധിക്കുന്ന കഠിന സാമ്പത്തികയാഥാർത്ഥ്യങ്ങളെ വർണ്ണിച്ചുകൊണ്ട് “ഒരു മുഴുദിവസത്തെ ശമ്പളം ഒരു അപ്പമുറിക്ക്” എന്ന് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. (വെളിപ്പാട് 6:6, വെയമത്ത്, അഞ്ചാമത്തെ പതിപ്പ്) ഇന്ന്, ലോകത്തിലെ ദരിദ്രരായ അനേകരുടെയും സാഹചര്യം ഇതാണ്. ഒരു മുഴുദിവസത്തെ വരുമാനം ഒരൊററ ഭക്ഷണത്തിന്റെ വിലക്കു മതിയാകുന്നില്ല.
യഥാർത്ഥ സാമ്പത്തിക വിമുക്തി ദൃഷ്ടിപഥത്തിൽ
ഈ പരിതാപകരമായ സ്ഥിതിവിശേഷത്തിന്റെ ഏക പരിഹാരം നൊബേൽ സമ്മാനാർഹനായ വില്ലി ബ്രാൻറിനാൽ ഊന്നിപ്പറയപ്പെട്ടു. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “സമ്പന്നരാജ്യങ്ങളും ദരിദ്രരാജ്യങ്ങളും നിലനില്പുസംബന്ധിച്ച അവയുടെ പൊതുതാല്പര്യത്താൽ ബന്ധിതമാണെന്നും ദീർഘദൃഷ്ടിയോടുകൂടിയതും ലോകവ്യാപകവുമായ സമീപനം സ്വീകരിക്കുന്നതിനാൽമാത്രമേ പരിഹാരങ്ങൾ നേടിയെടുക്കുകയുള്ളുവെന്ന. . . ഒരു വർദ്ധിച്ച തിരിച്ചറിവുണ്ടായിരിക്കണം.”
അതുതന്നെയാണ് ദൈവത്തിന് കൃത്യമായി മനസ്സിലുള്ളത്, ദീർഘദൃഷ്ടിയോടുകൂടിയതും ലോകവ്യാപകവുമായ ഒരു സമീപനം. മനുഷ്യഭരണാധികാരികളിൽനിന്ന് വ്യത്യസ്തമായി ഒരു ലോകവ്യാപക സാമ്പത്തിക പുനഃസ്ഥിതീകരണം കൈവരുത്താനുള്ള ഇച്ഛാശക്തിയും മാർഗ്ഗവും ദൈവത്തിനുണ്ട്.
സാമ്പത്തികപ്രയാസത്തെക്കുറിച്ചുള്ള അതേ പ്രവചനത്തിൽ അവൻ താൻ നിയമിച്ചിട്ടുള്ള ഭരണാധികാരിയെ, സാഹചര്യത്തിനു പരിഹാരം വരുത്താൻ പ്രാപ്തിയുള്ള ഒരു ഭരണാധികാരിയെ, പരാമർശിച്ചു. അവൻ ഒരു “വെള്ളക്കുതിരപ്പുറത്തിരിക്കുന്ന”വനായും ‘ജയിച്ചടക്കാൻ പുറപ്പെടുന്നവനായും’ വർണ്ണിക്കപ്പെട്ടിരിക്കുന്നു. അവൻ യേശുക്രിസ്തുവല്ലാതെ മററാരുമല്ല. അവൻ താമസിയാതെ മനുഷ്യവർഗ്ഗത്തിൻമേലുള്ള ഏകഗവൺമെൻറ് എന്ന നിലയിൽ ദൈവരാജ്യഭരണത്തെ വ്യാപിപ്പിക്കുന്നതിന് ‘ജയിച്ചടക്കും.’ യേശുക്രിസ്തുവിന്റെ കൈകളിലെ ഈ രാജ്യമാണ് മററുള്ളവയുടെ കൂട്ടത്തിൽ ജീവിതച്ചെലവിന്റെ പ്രതിസന്ധിയെ പരിഹരിക്കാനുള്ള ദൈവത്തിന്റെ മാർഗ്ഗം.—വെളിപ്പാട് 6:2; ദാനിയേൽ 2:44 താരതമ്യപ്പെടുത്തുക.
യെശയ്യാവിന്റെ പ്രവചനത്തിൽ “പുതിയ ആകാശങ്ങൾ” എന്ന് പരാമർശിച്ചിരിക്കുന്ന ഈ രാജ്യഭരണത്തിൻകീഴിൽ ദൈവം ഇങ്ങനെ വാഗ്ദാനംചെയ്യുന്നു: “അവർ വ്യർത്ഥമായി അദ്ധ്വാനിക്കുകയോ ദൗർഭാഗ്യത്തിനായി മക്കളെ വളർത്തുകയോ ഇല്ല.” “എന്റെ ദാസൻമാർ ഭക്ഷിക്കും . . . ; എന്റെ ദാസൻമാർ കുടിക്കും . . . ; എന്റെ ദാസൻമാർ സന്തോഷിക്കും.”—യെശയ്യാവ് 65:13, 14, 17, 23, ദി ന്യൂ ഇംഗ്ലീഷ ബൈബിൾ.
ഇന്ന് വൃഥാ അദ്ധ്വാനിക്കുന്ന ദശലക്ഷങ്ങൾക്ക് ഈ വാക്കുകൾ കാര്യമായി എടുക്കാൻ കഴിയും. ദൈവത്തിന്റെ പുതിയ ലോകത്തിൽ അവരുടെ മക്കൾക്ക് സാമ്പത്തികപ്രയാസത്തിന്റെ ദൗർഭാഗ്യംനിമിത്തം അടിസ്ഥാനാവശ്യങ്ങൾ നിഷേധിക്കപ്പെടുകയില്ല. ജീവിതച്ചെലവിനെക്കുറിച്ചുള്ള ഉൽക്കണ്ഠക്കു പകരം ജീവിതസന്തോഷത്തിന്റെ ഉല്ലാസമുണ്ടായിരിക്കും.
അങ്ങനെയുള്ള വാഗ്ദാനങ്ങൾ വെറും അപ്രായോഗികസ്വപ്നങ്ങൾ മാത്രമാണെന്ന് നിങ്ങൾ വിചാരിക്കുന്നുവെങ്കിൽ, യഹോവയുടെ സാക്ഷികൾ അടുത്തതായി നിങ്ങളെ സന്ദർശിക്കുമ്പോൾ അവരോടു എന്തുകൊണ്ടു സംസാരിക്കാൻ പാടില്ല. ജീവിതച്ചെലവിന്റെ പ്രതിസന്ധിക്കുള്ള ദൈവത്തിന്റെ പരിഹാരത്തിൽ നമുക്ക് എന്തുകൊണ്ട് വിശ്വസിക്കാൻകഴിയുമെന്ന് തിരുവെഴുത്തുകളിൽനിന്ന് നിങ്ങൾക്കു കാണിച്ചുതരാൻ അവർക്കു സന്തോഷമുണ്ടായിരിക്കും. (g89 5⁄8)
[10-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ പുതിയ ലോകത്തിൽ യാതൊരുവനും വിശക്കുന്നവനോ ദരിദ്രനോ ആയിരിക്കുകയില്ല.