പുകയിലയും നിങ്ങളുടെ ആരോഗ്യവും—യഥാർത്ഥത്തിൽ ഒരു ബന്ധമുണ്ടോ?
“പുകവലിക്കാത്തതിനു നന്ദി” കാലത്തിന്റെ ഒരു അടയാളം.
“പുകവലിക്കുന്നതിനു നന്ദി” ഒരു പുകയിലക്കമ്പനിയുടെ മാസികയിലെ ഒരു പ്രത്യാക്രമണം.
യുദ്ധ സന്നാഹങ്ങൾ പൂർത്തിയായിരിക്കുന്നു, പ്രചാരണശാലകളും കമ്പ്യൂട്ടറുകളും പ്രവർത്തനനിരതമാക്കപ്പെടുന്നു. അഡ്വർടൈസിംഗ്ഏജൻസികൾ തങ്ങളുടെ വിരുദ്ധസന്ദേശങ്ങൾ പുറത്തേക്കയക്കുന്നു. ലോകവിപണിയിലാണ് ഈ യുദ്ധം നടത്തപ്പെടുന്നത്. ഇത് പുകയിലയുദ്ധമാണ്. ഭാഗ്യപരീക്ഷണം ഉയർന്നതാണ്. വാർഷികമായി കോടിക്കണക്കിനു ഡോളർ. നിങ്ങൾ പുകവലിച്ചാലും ഇല്ലെങ്കിലും നിങ്ങൾ ബാധിക്കപ്പെടുന്നു.
അത് രണ്ട് മുഖ്യതലങ്ങളിൽ നടത്തപ്പെടുന്ന ഒരു യുദ്ധമാണ്—സമ്പദ്സ്ഥിതികളുടെയും ആരോഗ്യത്തിന്റെയും. പുകവലിക്കെതിരായവർക്ക് ആരോഗ്യമാണ് ഒന്നാമത്തെ മുൻഗണന. പുകയിലപ്രഭുക്കൻമാർക്കും വ്യവസായത്തോടു ബന്ധപ്പെട്ടിരിക്കുന്നവർക്കും സമ്പദ്സ്ഥിതിയും ആദായങ്ങളും ജോലികളുമാണ് പണയത്തിലായിരിക്കുന്നത്. വികാരങ്ങളും പ്രതികരണങ്ങളും ഉയർന്നുനിൽക്കുന്നു. ഒരു വിമാനത്താവളത്തിൽവെച്ച് ഒരു പുകവലിക്കാരൻ അടുത്തുനിന്ന ഒരാളോടു ഒരു ലൈററ് ചോദിച്ചു. “ഖേദമുണ്ട്, ഞാൻ പുകവലിക്കുകയില്ല” എന്നതായിരുന്നു നിർദ്ദോഷമായ ഉത്തരം. “നിങ്ങൾ പുകവലിക്കുമോ? എന്നു ഞാൻ ചോദിച്ചില്ല” എന്നായിരുന്നു പുകവലിക്കാരന്റെ ആക്രോശം.
എന്നാൽ ഈ വിവാദത്തിന്റെ കാമ്പ് എന്താണ്? പുകവലി നിങ്ങൾക്ക് യഥാർത്ഥത്തിൽ തീരെ മോശമാണോ? നിങ്ങൾ അത് ഉപേക്ഷിക്കണമോ?
ഗവൺമെൻറ വക ആരോഗ്യമുന്നറിയിപ്പുകൾ
ഐക്യനാടുകളിൽ പുകയിലയുടെയും കാൻസറിന്റെയും പ്രശ്നംസംബന്ധിച്ച് ദശാബ്ദങ്ങളിൽ സംവാദം നടന്നിട്ടുണ്ട്. 1960കളിൽ കാൻസറും പുകയിലയും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാണിക്കാനും അങ്ങനെ കാൻസറിനിടയാക്കുന്ന ഘടകങ്ങളില്ലാത്ത സിഗറററുകൾ ഉല്പാദിപ്പിക്കാനും സഹായിക്കാൻ ഗവേഷണം നടത്തുന്നതിന് പുകയിലവ്യവസായം ദശലക്ഷക്കണക്കിനു ഡോളറുകൾ സംഭാവനചെയ്തു. ഒരു ഫലം പുകയിലനിർമ്മാതാക്കൾ വിലപേശിയതിനെക്കാൾ അധികമായിരുന്നു.
യു. എസ്. സർജൻ ജനറൽ 1964-ൽ പുകവലിയുടെ അപകടങ്ങളെക്കുറിച്ചു മുന്നറിയിപ്പുകൊടുത്തുകൊണ്ട് തന്റെ ആദ്യത്തെ റിപ്പോർട്ട് പുറപ്പെടുവിച്ചു. 1965 മുതൽ യു. എസ്. സിഗരററ് നിർമ്മാതാക്കൾ തങ്ങളുടെ പായ്ക്കററുകളിൽ മുന്നറിയിപ്പുകൾ അച്ചടിക്കാൻ നിയമത്താൽ ബാദ്ധ്യസ്തരാണ്. ആദ്യം സന്ദേശം ലളിതമായിരുന്നു: “മുന്നറിയിപ്പ്: സിഗരററുവലി നിങ്ങളുടെ ആരോഗ്യത്തിന് അപകടകരമാണ് എന്ന് സർജൻ ജനറൽ തീരുമാനിച്ചിരിക്കുന്നു.” പിന്നീട് 1985-ൽ പുകയിലക്കമ്പനികൾ തങ്ങളുടെ പരസ്യങ്ങളിലും തങ്ങളുടെ ഉല്പന്നങ്ങളിലും നാലു സന്ദേശങ്ങൾ മാറിമാറി പ്രസിദ്ധപ്പെടുത്താൻ ആവശ്യപ്പെട്ടു. ഓരോന്നും: “സർജൻ ജനറലിന്റെ മുന്നറിയിപ്പ” എന്ന വാക്കുകളോടെയാണ് ആരംഭിച്ചത്. പിന്നീടുള്ള വ്യത്യസ്ത സന്ദേശങ്ങൾ ഇവയാണ്: “പുകവലി ശ്വാസകോശ കാൻസറും ഹൃദ്രോഗവും എംഫിസീമയും വരുത്തിക്കൂട്ടിയേക്കാം, ഗർഭത്തെ തകരാറിലാക്കുകയും ചെയ്തേക്കാം.” (പേജ് 4-ലെ ചതുരം കാണുക.) “ഗർഭിണികളുടെ പുകവലി ഗർഭസ്ഥശിശുവിന്റെ പരുക്കിലും അകാലജനനത്തിലും തൂക്കക്കുറവുള്ള ശിശുക്കളുടെ ജനനത്തിലും കലാശിച്ചേക്കാം.” “ഇപ്പോൾ പുകവലി നിർത്തുന്നത് നിങ്ങളുടെ ആരോഗ്യത്തിന്റെ ഗുരുതരമായ അപകടസാദ്ധ്യതകളെ അതിയായി കുറക്കുന്നു.” “സിഗരററ് പുകയിൽ കാർബൺമോണോക്സൈഡ് അടങ്ങിയിരിക്കുന്നു.”a
അമേരിക്കൻ ഐക്യനാടുകൾക്കു പുറമെ മററു ചില രാജ്യങ്ങളും സിഗരററുകളെക്കുറിച്ച് മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുന്നു. ഇൻഡ്യാ ററുഡേ മാസികയിൽ “നിയമാധിഷഠിത മുന്നറിയിപ്പ: സിഗരററ വലി ആരോഗ്യത്തിന ഹാനികരം” എന്നിങ്ങനെയുള്ള വാക്കുകൾ ഉൾപ്പെടുന്ന പരസ്യങ്ങളുണ്ട്. കാനഡായിൽ അവർ ചെറിയ അക്ഷരത്തിൽ “മുന്നറിയിപ്പ്: പുകവലിയുടെ അളവിനനുസരിച്ച് ആരോഗ്യാപകടം വർദ്ധിക്കുന്നു—ഉള്ളിലേക്കു വലിക്കൽ ഒഴിവാക്കുക എന്ന് ആരോഗ്യക്ഷേമ കാനഡാ ബുദ്ധിയുപദേശിക്കുന്നു” എന്ന് അച്ചടിക്കുക പതിവായിരുന്നു. 1988 മെയ് 31 മുതൽ, കാനഡായിൽ പുകയിലപരസ്യം നിരോധിക്കപ്പെട്ടിരിക്കുന്നു. ബ്രിട്ടനിൽ സിഗരററ് പരസ്യങ്ങളിൽ ഈ വാക്കുകൾ ഉൾപ്പെടുന്നു: “മിഡിൽ ററാർ [അല്ലെങ്കിൽ ലോ ററാർ] എച്ച്. എം. ഗവൺമെൻറ് നിർവചിക്കുന്ന പ്രകാരം അപകടം: ഗവൺമെൻറ് ആരോഗ്യ മുന്നറിയിപ്പ: സിഗരററുകൾക്ക നിങ്ങളുടെ ആരോഗ്യത്തിന ഗുരുതരമായ തകരാറുവരുത്താൻ കഴിയും.” 1962 മുതൽ ഇററലിയിൽ സിഗരററ്പരസ്യം നിരോധിക്കപ്പെട്ടിരിക്കുകയാണ്. (എന്നിട്ടും ഇററലിക്കാർ കഴിഞ്ഞ 20 വർഷക്കാലത്ത് സിഗരററ് വലി ഇരട്ടിയാക്കിയിരിക്കുന്നു!) ധാരാളമായ ശാസ്ത്രീയതെളിവുകളിൽ അധിഷ്ഠിതമായ വളരെയധികം മുന്നറിയിപ്പുകളും പല വർഷങ്ങളിലായി നടത്തപ്പെട്ട 50,000ത്തോളം പഠനങ്ങളും ഉള്ള സ്ഥിതിക്ക് ഈ നിഗമനം അനുപേക്ഷണീയമാണ്: പുകവലി നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്!
പുകവലി ലോകവ്യാപക പ്രതിഭാസമാണെങ്കിലും ഉല്പന്നത്തിൻമേൽ മുന്നറിയിപ്പുകൾ അച്ചടിക്കണമെന്ന് എല്ലാ രാജ്യങ്ങളും ആവശ്യപ്പെടുന്നില്ല. ഒരു പ്രദേശത്ത് വിപണി ചുരുങ്ങുമ്പോൾ പുകയിലരാക്ഷസൻമാർ തങ്ങളുടെ അതിസമ്മർദ്ദ പരസ്യപ്പെടുത്തലിലൂടെ മററു രാജ്യങ്ങളിൽ വിപണികൾ തുറക്കുന്നു. ശക്തമായ പുകയിലപരസ്യത്താൽ നിങ്ങളുടെ രാജ്യം ബാധിക്കപ്പെടുന്നുണ്ടോ? വിദേശസിഗരററുകൾ കൂടുതൽ ആകർഷകമായിതോന്നാനിടയാക്കപ്പെടുന്നുണ്ടോ? “വമ്പിച്ച വില്പ്പന”ക്കു പിമ്പിലെ യഥാർത്ഥ കഥ എന്താണ്? (g89 7/8)
[അടിക്കുറിപ്പുകൾ]
a ഗന്ധരഹിതമായ ഒരു വാതകമായ കാർബൺമോണോക്സൈഡ് സിഗരററ് പുകയുടെ 1 മുതൽ 5 വരെ ശതമാനം വരും, അതിന് രക്തത്തിലെ ഓക്സിജൻ വഹിക്കുന്ന തൻമാത്രയായ ഹീമോഗ്ലോബിനോട് ഒരു വലിയ ആസക്തിയുണ്ട്. അത് രക്തത്തിൽ പരിസഞ്ചരണം നടത്തേണ്ട ജീവൽപ്രധാനമായ ഓക്സിജനിൽ കുറവു വരുത്തുന്നു. ഇത് ഇപ്പോൾത്തന്നെ ഹൃദ്രോഗമുള്ള ഒരാൾക്ക് അപകടകരമായിരിക്കാൻകഴിയും.
[4, 5 പേജുകളിലെ ചതുരം/ചിത്രം]
പുകവലിയും ഗർഭിണികളും
നോക്കാ ഐ ഷിസിൻ (ശാസ്ത്രവും ജീവിതവും) എന്ന സോവ്യററ്മാസിക അടുത്ത കാലത്ത് ഡോ. വിക്ററർ കാസ്മിൻ രചിച്ച ഒരു ലേഖനം പ്രസിദ്ധപ്പെടുത്തി. അതിൽ ഗർഭകാലത്ത് തള്ള പുകവലിക്കുകയാണെങ്കിൽ തള്ളക്കും ശിശുവിനും ഉണ്ടാകാവുന്ന അപകടങ്ങൾ വിവരിച്ചു. അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു: “പുകവലി സ്ത്രീയുടെ ശരീരത്തിന് വലിയ ഉപദ്രവം ചെയ്യുന്നു, സ്ത്രീയുടെ ജീവശാസ്ത്രപരമായ പ്രത്യേകതകൾ അതിനെ വിഷബാധയോടു നന്നേ സംവേദനക്ഷമമാക്കുന്നു. ഏതായാലും, പുകയിലയുടെ പുകയിൽ ആരോഗ്യത്തിനു ഗുരുതരമായ ഭീഷണിയായിരിക്കുന്ന ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.”
പുകവലിക്കുന്ന തള്ളമാർക്ക് യഥാർത്ഥത്തിൽ തങ്ങളുടെ സന്താനങ്ങളിലേക്ക് വിഷം കടത്താൻ കഴിയും. അങ്ങനെയുള്ള സ്ത്രീകളുടെ ജരായുദ്രവത്തിൽ വിഷങ്ങൾ—നിക്കോട്ടിനും അതിന്റെ ഉപാപചയിയായ കോട്ടീനിനും—ഉള്ളതായി ലബോറട്ടറിയിലെ അപഗ്രഥനങ്ങൾ പ്രകടമാക്കിയിട്ടുണ്ട്. ഇലക്ട്രോൺ മൈക്രോസ്ക്കോപ്പി കണ്ടുപിടിച്ചിരിക്കുന്ന പ്രകാരം ഏററവും ഭീതിജനകമായിട്ടുള്ളത് പുകവലിക്കുന്ന സ്ത്രീകളുടെ ഗർഭകാലത്ത് പൊക്കിൾക്കൊടിയുടെ ഘടനക്കുപോലും മാററമുണ്ടാകുന്നുവെന്നതാണ്; ഈ നാളിയിലൂടെയാണ് ഗർഭസ്ഥശിശുവിന് ജീവന് ആവശ്യമായതെല്ലാം അതിന്റെ തള്ളയിൽനിന്ന് കിട്ടുന്നത്. . . .
“പൊതുവെ, ഗർഭശേഷം ആദ്യത്തെ രണ്ടോ മൂന്നോ വാരക്കാലത്ത് തള്ള പുകവലിക്കുന്നുവെങ്കിൽ ഏററവുമധികം ബാധിക്കുന്നത് ഭ്രൂണത്തിന്റെ കേന്ദ്രനാഡീവ്യവസ്ഥയെയാണ്. ഗർഭകാലത്തിന്റെ നാലാമത്തെയോ അഞ്ചാമത്തെയോ വാരത്തിൽ ഹൃദ് സംവഹനവ്യവസ്ഥ വികാസംപ്രാപിക്കുന്നു. അപ്പോൾ അതിന് ആദ്യം വിഷം ബാധിക്കുന്നു.”
ഡോ. കാസ്മിൻ എത്തിയ നിഗമനം എന്താണ്? “പുകയിലയുടെ പുക അമ്മയെക്കാളധികം ഗർഭസ്ഥശിശുവിനാണ് അപകടകരമായിരിക്കുന്നത്.” അത് തക്ക മൂല്യമുള്ളതാണോ? യു. എസ്. സർജൻ ജനറലിന്റെ മുന്നറിയിപ്പ് ഓർക്കുക: “പുകവലി . . . . ഗർഭത്തെ സങ്കീർണ്ണമാക്കും.” അത് മയപ്പെടുത്തിയുള്ള ഒരു പ്രസ്താവനയാണ്. ◼
[കടപ്പാട്]
WHO/American Cancer Society
[5-ാം പേജിലെ ചതുരം]
പുകവലിയും എംഫിസീമയും
എംഫിസീമാ ക്രമാനുഗതമായി ശ്വാസകോശങ്ങളുടെ സങ്കോചത്തിലേക്ക് നയിക്കുന്ന ഒരു രോഗമാണ്, അത് ഒടുവിൽ കെട്ടിക്കിടക്കുന്ന വായൂ പുറത്തേക്കുവിടുക അസാദ്ധ്യമാക്കിത്തീർക്കുന്നു. ദി കൊളംബിയാ യൂണിവേഴ്സിററി കോളജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് കംപ്ലീററ് ഹോം മെഡിക്കൽ ഗൈഡ് ഇങ്ങനെ വിശദീകരിക്കുന്നു: “[ഐക്യനാടുകളിൽ] എംഫിസീമാ ഉള്ളവർ ഒരു മാതൃകയിലുള്ളവരാണ്: അവർ മുഖ്യമായി 50നും 70നും ഇടക്കു പ്രായമുള്ളവരാണ്, അവർ വർഷങ്ങളായി കനത്ത പുകവലിക്കാരായിരുന്നു. കഴിഞ്ഞ കാലത്ത് സ്ത്രീകൾക്ക് പുരുഷൻമാരേപ്പോലെ കൂടെക്കൂടെ എംഫിസീമാ പിടിപെട്ടിരുന്നില്ല, എന്നാൽ ഇപ്പോൾ സ്ത്രീകൾ കടുത്ത പുകവലിക്കാരായിത്തീരുന്നതിൽ തുടരുന്നതിനാൽ ഈ മാതൃകക്ക് മാററമുണ്ടായിക്കൊണ്ടിരിക്കുകയാണ്.” ഇതേ കൃതി ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “എംഫിസീമാ വർഷങ്ങളോളം മററു ചിലതായി വേഷംമാറി പ്രത്യക്ഷപ്പെട്ടേക്കാം. എംഫിസീമാ ഉള്ള ഒരാൾക്ക് ചുരുക്കംചില വർഷങ്ങളിൽ ഓരോ വർഷകാലത്തും വളരെ കടുത്ത പല ജലദോഷങ്ങൾ ഉണ്ടായിട്ടുണ്ടായിരിക്കും. ഓരോന്നിനെയും തുടർന്ന് കടുത്ത ചുമയും ഒരുപക്ഷേ സ്ഥായിയായ ബ്രോങ്കൈററിസും ഉണ്ടാകുന്നു. ചുമ മിക്കപ്പോഴും നീണ്ടുനിൽക്കുകയും പഴകുകയും ചെയ്യുന്നു.” എംഫിസീമായുടെ മററു ചില ലക്ഷണങ്ങൾ എന്തൊക്കെയാണ്?
“എംഫിസീമാ സാവധാനത്തിൽ വികാസംപ്രാപിക്കുന്നു. രാവിലെയും സന്ധ്യക്കുമുള്ള അല്പമായ ശ്വസനപ്രയാസത്തെ തുടർന്ന് കുറേകഴിഞ്ഞ് പ്രവർത്തനങ്ങൾക്കു പ്രതിബന്ധമുണ്ടായിത്തുടങ്ങിയേക്കാം. ശ്വാസംമുട്ട് ഉണ്ടാക്കാൻ ഒരു ചെറിയ നടപ്പ് മതിയായിരിക്കും; മുകൾനിലകളിലേക്കുള്ള നടപ്പ് പ്രയാസമാണ്. ഒടുവിൽ, ശ്വാസോച്ഛ്വാസത്തിനും വായൂവിനിമയത്തിനും ശ്വാസകോശങ്ങൾ കൂടുതൽ കൂടുതൽ അപ്രാപ്തമായിത്തീരുമ്പോൾ ഓരോ ശ്വസനത്തിനും വലിയ ശ്രമംചെലുത്തേണ്ടിവരുന്നു. രോഗി ക്ഷീണിതനാകുകയും സാധാരണ പ്രവർത്തനങ്ങൾ നടത്താൻ അപ്രാപ്തനായിത്തീരുകയും ചെയ്യുന്നു.”
എംഫിസീമക്ക് ഗൗരവമായ ഹൃദ് സംവഹനപ്രശ്നങ്ങളിലേക്കും നയിക്കാൻകഴിയുമെന്ന് അതേ മെഡിക്കൽ ഗൈഡ് കൂട്ടിച്ചേർക്കുന്നു. അത് മൂല്യവത്താണോ? നിക്കോട്ടിന്റെ ക്ഷണികമായ ഉത്തേജനത്തിനുവേണ്ടി നിങ്ങളുടെ വിലയേറിയ ജീവന്റെ ദാനത്തെ വെച്ചുമാറുന്നതെന്തിന്? ◼