തലയിലെ പേനിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്
മക്കളുടെ തലയിൽ പേൻ പിടിക്കുമ്പോഴത്തെ മാതാപിതാക്കളുടെ സാധാരണ പ്രതികരണങ്ങളാണ് ഞെട്ടലും ലജ്ജയും കുററബോധവും. “നിനക്കു വൃത്തിയില്ലെന്ന് ആളുകൾ വിചാരിക്കുന്നതായുള്ള തോന്നൽ ഉണ്ടാകുന്നത് ബുദ്ധിമുട്ടു വരുത്തുന്നു” എന്ന് ഒരു മാതാവ് പറയുകയുണ്ടായി. എന്നാൽ നിങ്ങളുടെ കുടുംബത്തിൽ പേൻപിടിക്കുന്നതിൽ ബുദ്ധിമുട്ടു തോന്നാൻ കാരണമുണ്ടോ?
മൂന്ന ഇനങ്ങൾ
തലയിലെ പേൻ ചിറകില്ലാത്ത ചെറിയ പ്രാണികളാണ്. അവക്ക് സാധാരണയായി ഒരു ഇഞ്ചിന്റെ പതിനാറിലൊന്ന് നീളമേയുള്ളു, ഏതാണ്ടൊരു എള്ളിന്റെ വലിപ്പം. അവയുടെ നിറം ചാര മുതൽ തവിട്ടുനിറം വരെയാണ്. അവയോടു ബന്ധപ്പെട്ട നിന്ദ നല്ല വൃത്തിയില്ലാത്ത ആളുകളെ മാത്രമേ പേൻ ബാധിക്കുന്നുള്ളു എന്ന തെററിദ്ധാരണയിൽനിന്നുളവാകുന്നതാണ്. എന്നാൽ യഥാർത്ഥത്തിൽ തലയിലെ പേൻ വൃത്തിയുള്ള ഒരു ചുററുപാടാണ് കൂടുതൽ ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് ക്രമമായി കുളിക്കുന്നവരെപ്പോലും അതു ബാധിച്ചേക്കാം.
തലയിലെ പേനിനു പുറമെ മനുഷ്യരിൽ വേറെ രണ്ടിനം പേനുകളും സാധാരണമായി കാണാം. ദേഹത്തെ പേനും ഭഗപേനും. അടുത്ത ലൈംഗിക സമ്പർക്കത്തിലൂടെ പകരുന്ന ഭഗപേൻ ഭഗഭാഗത്തും കക്ഷങ്ങളിലും താടിമീശയിലും മേൽമീശയിലും ചിലപ്പോൾ പുരികങ്ങളിലുമുള്ള മയമില്ലാത്ത രോമങ്ങളിൽ കാണപ്പെടുന്നു. അതിന് നീളം കുറവും ചെറിയ ഞണ്ടിന്റെ ആകൃതിയുമാണുള്ളത്. അതുകൊണ്ട് ഞണ്ടുപേൻ എന്ന ഹാസ്യനാമം അതിനു കിട്ടി.
തലയിലെയും ഭഗത്തിലെയും പേനിനെപ്പോലെ ദേഹപ്പേൻ ആളുകളുടെമേൽ ജീവിക്കുന്നില്ല. അത് ത്വക്കിനോടടുത്തു കിടക്കുന്ന വസ്ത്രങ്ങളിൽ ജീവിക്കുകയും ആഹാരത്തിനായി ശരീരത്തിലേക്ക് ഇഴഞ്ഞുകയറുകയും ചെയ്യുന്നു. ദേഹപ്പേൻ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വൃത്തിഹീനമായ അവസ്ഥകളിൽ വസിക്കുന്നവരിൽ വ്യാപകമായി കാണപ്പെടുന്നു. കഴിഞ്ഞ കാലങ്ങളിൽ ടൈഫസ്, കിടങ്ങുകളിലെ പടയാളികളെ ബാധിക്കുന്ന പനി, ആവർത്തിക്കുന്ന പനി എന്നിങ്ങനെയുള്ള പല രോഗങ്ങൾ അവ പരത്തുമായിരുന്നു, എന്നാൽ ഇക്കാലത്ത് ഈ പകർച്ചവ്യാധികളെ അപൂർവമായി മാത്രമെ പേൻ പരത്തുന്നുള്ളു.
എത്ര വിപുലമായ ഒരു പ്രശനം?
ആർക്കൈവസ ഓഫ ഡെർമ്മറേറാളജി എന്ന മെഡിക്കൽ മാസിക ഇങ്ങനെ പറയുകയുണ്ടായി: “പെഡിക്കുലോസിസ് കാപ്പൈററിസ് [തലപ്പേൻബാധ] ഐക്യനാടുകളിൽ വിപുലവ്യാപകമായ ഒരു പ്രശ്നമായിരിക്കുന്നു, ചില പ്രദേശങ്ങളിൽ പകർച്ചവ്യാധിയായിത്തീർന്നിരിക്കുന്നു.” ഐക്യനാടുകളിൽ വർഷംതോറും ആറു ലക്ഷം മുതൽ പത്തു ലക്ഷം വരെ ആളുകളെ ഇതു ബാധിക്കുന്നതായി ആരോഗ്യാധികൃതർ കണക്കാക്കുന്നു.
രോഗനിയന്ത്രണത്തിനായുള്ള യു.എസ്. കേന്ദ്രങ്ങളിൽ നടത്തപ്പെട്ട പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഗണ്യമായ സംഖ്യ വിദ്യാർഥികൾക്ക് തലയിൽ പേനുണ്ടായിരുന്നു. യഥാർത്ഥത്തിൽ, യൂണിവേഴ്സിററി ഓഫ് മിയാമി സ്കൂൾ ഓഫ് മെഡിസിനിലെ പ്രൊഫസ്സർ ഡേവിഡ് ററാപ്ലിൻ “ചില സ്ഥലങ്ങളിൽ 40 ശതമാനമാണ് ബാധ” എന്നു പറയുന്നു.
എന്നിരുന്നാലും, ഉയർന്ന പേൻബാധയെക്കുറിച്ചുള്ള ഉൽക്കണ്ഠ ഐക്യനാടുകളിൽ പരിമിതപ്പെട്ടിരിക്കുന്നില്ല. ഡിസക്കവർ എന്ന സയൻസ്മാസിക ഇങ്ങനെ റിപ്പോർട്ടുചെയ്യുന്നു: “ചില സ്ക്കൂളുകളിൽ 50ഓ അധികമോ ശതമാനം കുട്ടികളുടെ തലയിൽ പേൻപിടിക്കുന്നുവെന്നുള്ള റിപ്പോർട്ടുകളാണ് കാനഡായിൽനിന്നും ചിലിയിൽനിന്നും ഇംഗ്ലണ്ടിൽനിന്നും ഫ്രാൻസിൽനിന്നും ഇററലിയിൽനിന്നും ഈസ്ററ് ജർമ്മനിയിൽനിന്നും സോവ്യററ്യൂണിയനിൽനിന്നും ആസ്ത്രേലിയായിൽനിന്നുപോലും വരുന്നത്.”
അവ പകരുന്നതെങ്ങനെ?
പേനുകൾക്കു പറക്കാനോ ചാടാനോ കഴിയാത്തതുകൊണ്ട് അവ മുഖ്യമായി പേൻബാധിച്ചവരുടെ തലകൾ തമ്മിലുള്ള നേരിട്ടുള്ള സമ്പർക്കത്താലാണ് പകരുന്നത്. 73 ശതമാനം പേർക്കും ഈ രീതിയിലാണ് പകരുന്നതെന്ന് പെൻസിൽവേനിയാ ക്ലാസ്സ്മുറികളിൽ നടത്തിയ ഗവേഷണം വെളിപ്പെടുത്തി. ഈ സംഖ്യ വളരെ ഉയർന്നതാണെന്ന് ചിലർ വിചാരിക്കുന്നു. ആർത്രോപ്പോഡ്-ബോൺ ഡിസീസ് പ്രോഗ്രാം, ന്യൂയോർക്ക് സ്റേറററ് ഡിപ്പാർട്ട്മെൻറ് ഓഫ് ഹെൽത്തിലെ ഡയറക്ടറായ ഡെന്നിസ് വൈററ് ഇങ്ങനെ പറയുന്നു: “സകല പേൻബാധയുടെയും 90 ശതമാനത്തിനു കാരണം നേരിട്ടുള്ള സമ്പർക്കമാണ്.”
പേനുള്ള മറെറാരാളിൽനിന്ന് നിങ്ങൾക്കു പേൻ പിടിക്കാൻകഴിയുന്ന മററു മാർഗ്ഗങ്ങൾ മററുള്ളവരുടെ ചീപ്പ്, തൊപ്പി, സ്കാർഫ്, ഹാററ്, തലക്കെട്ട്, തുവാല, സ്ററീരിയോ ഹെഡ്ഫോണുകൾ, നീന്തൽതൊപ്പി അല്ലെങ്കിൽ വ്യക്തിപരമായ മററു വസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നതിലൂടെയാണ്. ഇതിനു കാരണം ഒരു ആതിഥേയനിൽനിന്ന് അകലെ 20 മണിക്കൂറോളം (48 എന്ന് ചിലർ അവകാശപ്പെടുന്നു) ജീവിക്കാൻ പേനിനു കഴിയുന്നു എന്നതാണ്.
ഇന്ന് പേൻ വിപുലമായി വ്യാപിച്ചിരിക്കുന്നതിന്റെ മറെറാരു കാരണം അനേകം മാതാപിതാക്കൾ ഈ പ്രശ്നം കൈകാര്യം ചെയ്യുന്നില്ലെന്നുള്ളതാണ്. അമേരിക്കയിലെ ദേശീയ പിഡിക്കുലോസിസ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ ഡബോര ആൾഷുളർ “ആളുകൾ തങ്ങളുടെ കുട്ടികളുടെ മുടിയിൽ പേൻമുട്ടകളുണ്ടോയെന്ന് പരിശോധിക്കാൻ സമയമെടുക്കുകയും ശ്രമിക്കയും ചെയ്യാൻ ഓർക്കുകയില്ലാത്ത വിധം മിക്കപ്പോഴും വളരെ തിരക്കിലാണ്” എന്നു പറയുന്നു. 1980കളിലെ പേൻബാധ അജ്ഞതയുടെയും വിരക്തിയുടെയും ഫലമാണെന്നുള്ളതാണ് ദുഃഖസത്യം.
നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കൽ
പേൻബാധയുടെ പ്രഥമലക്ഷണം ചൊറിച്ചിലാണ്. തലയിലെ പേനിന്റെ കടി തലയിലെ തൊലിയിൽ ചൊറിച്ചിലും ചിലപ്പോഴൊക്കെ ചുവപ്പും വരുത്തിക്കൊണ്ട് ശല്യം ചെയ്യുന്നു. നിങ്ങളുടെ കുട്ടി കൂടെക്കൂടെ തലചൊറിയുന്നതായി കാണുന്നെങ്കിൽ സംശയിക്കുക. സൂക്ഷ്മമായി പരിശോധിക്കുന്നതിന് തെളിഞ്ഞ ലൈററും ഭൂതക്കണ്ണാടിയും ആവശ്യമാണ്. പേൻ വളരെ ചലനശേഷിയുള്ളതായതുകൊണ്ടും അനായാസം കണ്ടുപിടിക്കലിനെ ഒഴിവാക്കുന്നതുകൊണ്ടും അവയുടെ മുട്ടകൾ അഥവാ ഈരുകളെ കണ്ടുപിടിക്കാൻ നോക്കുക, അവ തലയുടെ തൊലിയോടടുത്ത് മുടിയിൽ പററിപ്പിടിച്ചിരിക്കും. മുട്ടകൾക്ക് ഇളംമഞ്ഞ മുതൽ തവിട്ടുനിറം വരെയുള്ള നിറങ്ങളുണ്ട്. ത്വക്ക്രോഗവിദഗ്ദ്ധൻമാർ പേൻമുട്ടയുടെ ബാധയാണെന്ന് സാധാരണ തെററിദ്ധരിക്കുന്ന കുറഞ്ഞപക്ഷം 12 അവസ്ഥകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തലയുടെ പൂർണ്ണമായ ഒരു പരിശോധനക്ക് ഒരു ഭൂതക്കണ്ണാടി ഉപയോഗിക്കുക. ചെവികൾക്കു ചുററിലും പിടലിയിലും ശ്രദ്ധ കേന്ദ്രീകരിക്കുക.
പേനൊ ഈരൊ കാണുന്നെങ്കിൽ പ്രത്യേക ഷാമ്പുവൊ ക്രീമൊ ലോഷനൊ (പിഡിക്കുലിസൈഡ്) ഉപയോഗിച്ചാൽ പേൻ ചാവും. അവ പരക്കാതെ തടയുന്നതിന് പേൻബാധയുള്ള ഓരോരുത്തരും ഒരേ സമയത്ത് ചികിത്സിക്കണം. അതുകൊണ്ട് ചികിത്സ തുടങ്ങുന്നതിനു മുമ്പ് മുഴുകുടുംബത്തെയും പരിശോധിക്കുക.
പിഡിക്കുലിസൈഡ്സ് തലമുടിയിൽ പററിപ്പിടിച്ചിരിക്കുന്ന ഈരുകളെ എപ്പോഴും കൊല്ലുന്നില്ല. ശേഷിക്കുന്ന ഏതു മുട്ടകളും ഏഴു മുതൽ പത്തുവരെ ദിവസങ്ങൾക്കകം വിരിയും. അതുകൊണ്ട് പിഡിക്കുലിസൈഡ് ഉപയോഗിച്ചുള്ള രണ്ടാമത്തെ ചികിത്സ അതിജീവിക്കുന്ന പേനുകളെ കൊല്ലാൻ ആവശ്യമായി വന്നേക്കാം. എന്നിരുന്നാലും ഒരു മുന്നറിയിപ്പ്: എല്ലാ പിഡിക്കുലിസൈഡുകളിലും കുറഞ്ഞ അളവിൽ കീടനാശിനി അടങ്ങിയിട്ടുണ്ട്. അനുചിതമായി ഉപയോഗിക്കുന്നപക്ഷം അത് ഗുരുതരമായ പാർശ്വഫലങ്ങൾ ഉളവാക്കിയേക്കാം. അതുകൊണ്ട് നിർമ്മാതാവിന്റെ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവം അനുസരിക്കുക.
നിങ്ങളുടെ പ്രദേശത്ത് പിഡിക്കുലിസൈഡുകൾ ലഭ്യമല്ലെങ്കിൽ മററ് ചികിത്സാരീതികൾ സ്വീകരിക്കാവുന്നതാണ്. ഈരുകളെ പ്രത്യേക പല്ലുകളോടുകൂടിയ ചീപ്പുകൊണ്ട് നീക്കം ചെയ്യാൻ പല അധികൃതർ ശുപാർശചെയ്യുന്നു. മാത്രവുമല്ല ക്ലിനിക്കൽ ഡർമറേറാളജി: എ കളർ ഗൈഡ ററു ഡയഗനോസിസ ആൻഡ തെറാപ്പി എന്ന മെഡിക്കൽ പാഠപുസ്തകം ഇങ്ങനെ നിർദ്ദേശിക്കുന്നു: “ഈരുകൾ മുടിയിൽ പററിപ്പിടിച്ചിരിക്കുന്ന പശ മുടിയിൽ പതിനഞ്ചുമിനിററു നേരം വിനാഗിരിയിൽ മുക്കിയ തുണി മടക്കി അമർത്തുന്നതിനാൽ ലയിപ്പിക്കാൻ കഴിയും.
തല മൊട്ടയടിക്കുന്നത് കൂടുതൽ ഫലകരമാണ്. അൽപം മണ്ണെണ്ണ പതിനഞ്ചു മുതൽ ഇരുപതു വരെ മിനിററു സമയം തലയിലെ ത്വക്കിൽ തേച്ചാൽ പേനും ഈരും ചാകുമെന്ന് ചിലർ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. കാരണം മണ്ണെണ്ണ തൊലിപ്പുറമെ പ്രകോപനം സൃഷ്ടിച്ചേക്കാം. അതു കണ്ണിൽ വീഴുകയാണെങ്കിൽ വേദനിപ്പിക്കുകയും ചെയ്തേക്കാം. ശ്വസിക്കുന്ന പക്ഷം മണ്ണെണ്ണ വിഷവുമായിരിക്കാൻ കഴിയും. തീയുടെ സമീപത്ത് അതിനു തീ പിടിക്കുകയും ചെയ്യും.
കിടക്കയും വസ്ത്രവും മററു വ്യക്തിപരമായ സാമഗ്രികളും ഔഷധപ്രയോഗത്തിന് വിധേയമാക്കുന്നത് പ്രധാനമാണ്. ഈരുകളോടൊപ്പം പേനിനെയും കൊല്ലുന്നതിന് അവ കഴുകിയശേഷം നല്ല ചൂടുള്ള ഉണക്കൽ യന്ത്രത്തിൽ 20 മിനിറെറങ്കിലും ഉണക്കുക. ജീവനുള്ള പേനുകളെയൊ മുട്ടകളെയൊ മുഴുവൻ നീക്കം ചെയ്യുന്നതിന് കഴുകാവുന്നതല്ലാത്ത മെത്തകളും അപ്പോൾസ്റററി ഫർണിച്ചറുകളും മററും നിർവാതവൽക്കരിക്കുക. ഈ പ്രക്രിയയിൽ വളരെയധികം വേല ഉൾപ്പെടുന്നു, എന്നാൽ നിങ്ങളുടെ കുടുംബത്തിലെ പേനിന്റെ സ്ഥിരവാസം തടയുന്നതിന് അതാവശ്യമാണ്.
പേൻബാധയിൽ നിന്നുള്ള പ്രതിരക്ഷ സാധ്യമല്ലെങ്കിലും ലളിതമായ ചുരുക്കം ചില മാർഗ്ഗരേഖകൾ പിന്തുടരുന്നതിനാൽ അവ പിടിപെടുന്നതിന്റെ സാധ്യത നിങ്ങൾക്ക് അതിയായി കുറക്കാൻ കഴിയും. ചീപ്പുകളും ബ്രഷുകളും പേൻ എളുപ്പത്തിൽ പകർത്താൻ കഴിയുന്ന മററു വ്യക്തിപരമായ സാധനസാമഗ്രികളും പങ്കുവെക്കുന്നതൊഴിവാക്കാൻ നിങ്ങളുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. സാധ്യമെങ്കിൽ നിങ്ങളുടെ കുട്ടികളെ വെവ്വേറെ കിടക്കകളിൽ കിടത്തുക. തലകൾതമ്മിലുള്ള സമ്പർക്കം കുറക്കാൻ സഹായിക്കുന്നതിന് നീണ്ട മുടികൾ പിന്നിയിടുകയൊ പോണീടെയിൽ കെട്ടിയിടുകയൊ ചെയ്യുക. ഒടുവിൽ നിങ്ങളുടെ കുട്ടിക്ക് പേൻ പിടിക്കുന്നുവെങ്കിൽ അന്ധാളിക്കരുത്. പേൻബാധ അപൂർവമായേ ഗുരുതരമായിരിക്കുന്നുള്ളു. അത് വളരെ സാധാരണമാണ്, പട്ടണത്തിൽ അതീവരഹസ്യമായി സൂക്ഷിക്കുന്ന ഒന്നുമാണ്. (g89 8/22)
[28-ാം പേജിലെ ചതുരം]
കാലപ്പഴക്കമുള്ള ഒരു പ്രശനം
തലയിലെ പേൻ ആയിരക്കണക്കിനു വർഷങ്ങളായി മനുഷ്യരെ ബാധിച്ചുകൊണ്ടിരിക്കയാണ്. 1988 നവംബർ 15-ലെ ദി മെഡിക്കൽ പോസ്ററ് ഇങ്ങനെ റിപ്പോർട്ടുചെയ്യുന്നു: “പേൻ ഈജിപ്ഷ്യൻ മമ്മികളിലെ മുടിയിലും പെറുവിൽനിന്നുള്ള കൊളംബിയൻ പൂർവ ഇൻഡ്യൻസിലും അമേരിക്കയുടെ ദക്ഷിണ പശ്ചിമഭാഗത്തുനിന്നുള്ള ചരിത്രാതീത ഇൻഡ്യൻസിലും പററിപ്പിടിച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്.”
“ഇന്നത്തേപ്പോലെ അന്നും പേനിന് രാജകുടുംബത്തോടൊ സ്ഥാനത്തോടൊ മതഭക്തിയോടൊ ആദരവില്ലായിരുന്നു.
“അവ ഹെരോദാവിന്റെ കൊട്ടാരത്തിൽനിന്നും മസാഡായിക്കു ചുററുമുള്ള പുരാതന കുടിപാർപ്പുകളിൽനിന്നും ഏററം പഴക്കമുള്ളതായി അറിയപ്പെടുന്ന ബൈബിൾ കൈയെഴുത്തുപ്രതികളായ ചാവുകടൽ ചുരുളുകൾ കണ്ടെത്തപ്പെട്ട ഖുമ്രാനിലെ ഗുഹകളിൽനിന്നും ലഭിച്ച മുടിയുടെ സാമ്പിളുകളിലും ചീപ്പുകളിലും ഗണ്യമായ അളവിൽ കണ്ടെത്തപ്പെട്ടിട്ടുണ്ട്.”
ആയിരക്കണക്കിനു വർഷങ്ങൾക്കുമുമ്പ് ഉപയോഗിക്കപ്പെട്ട ഈരോലികൾ ഇന്ന് ഉപയോഗിക്കപ്പെടുന്നതിനോട് ശ്രദ്ധേയമാംവിധം സാമ്യമുള്ളവയാണ്. സാധാരണയായി അത്തരം ചീപ്പുകൾ തടികൊണ്ട് ഉണ്ടാക്കപ്പെട്ടിരുന്നു, മെഗിദ്ദോയിലെ പുരാതന കൊട്ടാരത്തിൽ ആനക്കൊമ്പുകൊണ്ടുള്ള ചീപ്പുകൾ കണ്ടെത്തപ്പെട്ടു. കാഴ്ചബംഗ്ലാവുകളിലെ ഈരോലികൾ സുക്ഷ്മമായി പരിശോധിച്ചപ്പോൾ അവയിൽ ധാരാളം പേനും ഈരും ഉള്ളതായി കണ്ടെത്തപ്പെട്ടു.
ഹീബ്രൂ യൂണിവേഴ്സിററി-ഹഡസാ മെഡിക്കൽ സ്കൂളിലെ ഡോ. കോസ്ററാ മുംകുവോഗ്ലു ഇങ്ങനെ പ്രസ്താവിച്ചു: “ചീപ്പുകളിലെ പേനിന്റെയും മുട്ടകളുടെയും എണ്ണം പരിചിന്തിക്കുമ്പോൾ പേൻ നീക്കം ചെയ്യുന്നതിനുള്ള വളരെ ഫലപ്രദമായ മാർഗ്ഗങ്ങളാണ് അവയെന്ന് പ്രകടമായിരുന്നു.”
[29-ാം പേജിലെ ചിത്രം]
തലയിലെ പേൻ (വളരെ വലിപ്പത്തിൽ)