ഞങ്ങളുടെ വായനക്കാരിൽ നിന്ന്
തലയിലെ പേൻ തലയിലെ പേനിന്റെ വിഷയം ക്രമമായ അടിസ്ഥാനത്തിൽ കൈകാര്യംചെയ്യുന്ന ഒരു സ്കൂൾ നേഴ്സ് എന്ന നിലയിൽ ഞാൻ നിങ്ങളുടെ ലേഖനത്തിൽ അധികഭാഗത്തോടും യോജിക്കുന്നു. (1990 നവം. 8) നിർഭാഗ്യവശാൽ, ഒരു കുട്ടിയെ ചികിൽസിക്കുന്നതിനുള്ള കൂടുതൽ ഫലപ്രദമായ മാർഗ്ഗമെന്ന നിലയിൽ നിങ്ങൾ തല ക്ഷൗരം ചെയ്യാൻ നിർദ്ദേശിക്കുന്നു. പേൻ നീക്കംചെയ്യുന്നതിന് ഒരു കുട്ടിയുടെ തല ക്ഷൗരംചെയ്യുന്നത് നാടകീയവും അനാവശ്യവുമാണെന്ന് ഞാൻ വ്യക്തിപരമായി കാണുന്നു. തലയിൽ മണ്ണെണ്ണ തേക്കാനും ഞാൻ ശുപാർശചെയ്യുന്നില്ല. അത് വിഷജന്യവും തീപിടിക്കുന്നതുമാണ്. തീർച്ചയായും പേനുള്ള നൂറു തലകൾ പൊള്ളലേററ ഒരു കുട്ടിയെക്കാൾ മെച്ചമാണ്.
സി.എം., ഇംഗ്ലണ്ട്
ഈ അഭിപ്രായങ്ങളെ ഞങ്ങൾ വിലമതിക്കുന്നു. “ഉണരുക!” വൈദ്യചികിത്സകൾ ശുപാർശചെയ്യുന്നില്ല. എന്നാൽ ഞങ്ങളുടെ പത്രിക ലോകവ്യാപകമായി പ്രചരിക്കുന്നതിനാലും ആധുനിക ചികിത്സകൾ പ്രാപ്യമല്ലാത്തവരാൽ വായിക്കപ്പെടുന്നതിനാലും പേൻബാധക്കു ചികിൽസിക്കുന്നതിൽ വിജയകരമെന്ന് ചിലർ അവകാശപ്പെട്ടിരിക്കുന്ന ഗാർഹികചികിൽസകൾ റിപ്പോർട്ടുചെയ്യുകമാത്രമാണ് ഞങ്ങൾ ചെയ്തത്. എന്നിരുന്നാലും, ആധുനിക മെഡിക്കൽ അധികൃതർ പേൻബാധിച്ച മുടി വെട്ടിക്കളയാൻ ശുപാർശചെയ്യുന്നില്ല, ഇത് മനഃശാസ്ത്രപരമായി ഹാനികരവും അനാവശ്യവുമാണെന്ന് വീക്ഷിച്ചുകൊണ്ടുതന്നെ. മുടിക്ക് അമിതനീളമുള്ളപ്പോഴോ ചീകൽ അസാധ്യമാകത്തക്കവണ്ണം ചിട പിടിച്ചതായിരിക്കുമ്പോഴോ മാത്രമേ മുടിവെട്ടാൻ ശുപാർശചെയ്യപ്പെടുന്നുള്ളു. കൂടാതെ, ഇന്ന് മെഡിക്കൽ അധികൃതർ തലയിൽ മണ്ണെണ്ണ ഉപയോഗിക്കാൻ ശുപാർശചെയ്യുന്നില്ല. ദൃഷ്ടാന്തത്തിന്, യൂണിവേഴ്സിററി ഓഫ് മിയാമി സ്കൂൾ ഓഫ് മെഡിസിനിലെ പ്രൊഫസ്സർ ഡേവിഡ് ററാപ്ലിൻ ഈ നടപടി പഴഞ്ചനാണെന്ന് താൻ വീക്ഷിക്കുന്നതായി “ഉണരുക!”യോടു പറയുകയുണ്ടായി.—പത്രാ.
സുരക്തിതഭക്ഷണങ്ങൾ ഞാൻ എന്റെ ഭാര്യയോടുകൂടെ യഹോവയുടെ സാക്ഷികളുടെ ഒരു സഞ്ചാരമേൽവിചാരകനായി സേവിക്കുന്നു. ഭക്ഷണശ്രദ്ധ സംബന്ധിച്ച് ഒട്ടേറെ നിയമങ്ങളാൽ ഞങ്ങളുടെ ആതിഥേയരെ ഭാരപ്പെടുത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, തന്നിമിത്തം ഞങ്ങൾ ദഹനപ്രശ്നങ്ങൾക്കു വിധേയരാണ്. ഈ ലേഖനം (1990 ജൂലൈ 8) ഞങ്ങൾക്ക് എത്ര സഹായകമായി ഭവിച്ചുവെന്ന് നിങ്ങൾക്ക് നന്നായി ഊഹിക്കാൻ കഴിയും! ദൈവജനത്തിന് നല്ലതായിരിക്കുന്ന എല്ലാററിനെക്കുറിച്ചും ചിന്തിക്കുന്നതിന് ഞങ്ങൾ യഥാർത്ഥത്തിൽ നിങ്ങൾക്കു നന്ദിപറയാൻ ആഗ്രഹിക്കുന്നു.
ആർ. പി., വെനസ്വേല
ശപിക്കൽ“ “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്ക് എങ്ങനെ ശപിക്കാനുള്ള പ്രേരണയെ ചെറുക്കാൻ കഴിയും?” എന്ന ലേഖനം തക്ക സമയത്ത് വന്നെത്തി! (1991 ഫെബ്രുവരി 8) ക്രിസ്ത്യാനിത്വത്തോട് എതിർക്കുന്ന ഒരിണയുള്ളതിനാൽ എന്റെ നാവിനു കടിഞ്ഞാണിടാൻ അതു മാത്രമേ എനിക്കു ചെയ്യാൻ കഴിയൂ. ശപിക്കാനുള്ള ചിന്തകൾ ഞാൻ ലജ്ജിക്കാനും ദൈവസ്നേഹത്തിന് അയോഗ്യയെന്ന് വിചാരിക്കാനും ഇടയാക്കിയിരിക്കുന്നു. ഈ വിശിഷ്ടമായ ലേഖനം ശപിക്കാനുള്ള പ്രലോഭനത്തെ ചെറുത്തുനിൽക്കാനാവശ്യമായ മാർഗ്ഗനിർദ്ദേശം എനിക്കു നൽകി.
സി. ഡി., ഐക്യനാടുകൾ
ബലാൽസംഗം ഒഴിവാക്കൽ നിങ്ങളുടെ ലേഖനത്തിൽ (1990 നവം. 8) ഉദ്ധരിക്കപ്പെട്ട സ്ത്രീ “യഹോവയുടെ സഹായത്താൽ ബലാൽസംഗം ഒഴിവാക്കാൻ തനിക്കു കഴിഞ്ഞു” എന്നു പറഞ്ഞു. ബലാൽസംഗം ചെയ്യപ്പെടുന്നവർക്ക് ദൈവസഹായമില്ലെന്ന് ഇതിനർത്ഥമുണ്ടോ? അവൻ ഒരാളെ സഹായിക്കുകയും മറെറാരാളെ സഹായിക്കാതിരിക്കുകയും ചെയ്യുന്നതെന്തുകൊണ്ട്?
വി. ആർ., ഐക്യനാടുകൾ
ദൈവം അത്ഭുതകരമായി തന്റെ ജനത്തെ ഉപദ്രവങ്ങളിൽനിന്ന് തടയുന്നുണ്ടെന്ന് ബൈബിൾ പറയുന്നില്ല. ദൈവത്തിന്റെ വിശ്വസ്തദാസർക്ക് ബലാൽസംഗം നേരിടാമെന്ന് യിസ്രായേലിനുള്ള ദൈവനിയമങ്ങൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, നാം ബാധകമാക്കുന്നുവെങ്കിൽ നമുക്കു പ്രയോജനംചെയ്യാൻ കഴിയുന്ന തിരുവെഴുത്തുപരമായ മാർഗ്ഗനിർദ്ദേശം ദൈവം നൽകിയിട്ടുണ്ട്. ബലാൽസംഗത്തെ ചെറുത്തുനിൽക്കുന്നതുസംബന്ധിച്ച ബൈബിളധിഷ്ഠിത ബുദ്ധിയുപദേശം പ്രസ്തുത സ്ത്രീക്ക് ഒരു സംരക്ഷണമെന്നു തെളിഞ്ഞു. ഉചിതമായി, ഈ സഹായകമായ വിവരം പ്രദാനംചെയ്തതിന് അവൾ ദൈവത്തിനു നന്ദികൊടുത്തു.—പത്രാ.
പുകവലി “മരണം വില്പനക്ക്” എന്ന ലക്കത്തിന്റെ (1990 സെപ്ററം. 8) കവർ യഥാർത്ഥത്തിൽ ആളുകളുടെ ശ്രദ്ധ പിടിച്ചെടുത്തു. തുടർച്ചയായി പുകവലിക്കുന്ന ഒരു പ്രായമുള്ള സ്ത്രീയെ ഞാൻ നിരന്തരം സന്ദർശിക്കുന്നുണ്ട്. വർഷങ്ങളായി അവർക്ക് ഒരു ഉണരുക! വരിസംഖ്യയുണ്ട്. എന്നാൽ അപൂർവമായേ ലേഖനങ്ങൾ വായിക്കാറുള്ളു. അടുത്ത കാലത്ത് ഞാൻ അവരെ സന്ദർശിച്ചു, ഒടുവിൽ എനിക്ക് അവരുടെ വീട്ടിൽ സംസാരിക്കാൻ കഴിയുമെന്ന് ഞാൻ കണ്ടെത്തി. അതെ, അവർ പുകവലി നിർത്താൻ ശ്രമിക്കുകയായിരുന്നു. അവർ ആ ലക്കം കണ്ടപ്പോൾ അവർ പുറംചട്ടമുതൽ പുറംചട്ടവരെ അതു വായിച്ചു. ഇപ്പോൾ ബൈബിൾ പഠിക്കാനും രാജ്യഹാളിൽ വരാനും ആഗ്രഹിക്കുന്നു. നമ്മുടെ മാസികകളിൽ കണ്ണുകൾക്കുള്ള ആകർഷണത്തിന് നിങ്ങൾക്ക് നന്ദി!
സി. പി., ഐക്യനാടുകൾ
സുഹൃത്തുക്കളായി തുടരുക “യുവജനങ്ങൾ ചോദിക്കുന്നു . . . സുഹൃത്തുക്കളായി തുടരുന്നത് പ്രയാസമായിരിക്കുന്നതെന്തുകൊണ്ട്?” (1991 മാർച്ച് 8) എന്ന ലേഖനം ഞാൻ എന്റെ സൗഹൃദങ്ങളെ എത്രത്തോളം ശ്വാസംമുട്ടിപ്പിച്ചിരുന്നുവെന്ന് തിരിച്ചറിയാൻ ഇടയാക്കി. എന്റെ സുഹൃത്തുക്കളിൽ ചിലരോട് മററുള്ളവർ സംസാരിക്കുകപോലും ചെയ്താൽ എനിക്ക് ദുശ്ശങ്കയായിരുന്നു! ഇപ്പോൾ ഞാൻ മാററങ്ങൾ വരുത്തുകയാണ്. ഈ വിലപ്പെട്ട ഫീച്ചർ ഒരിക്കലും ഈ മാസികയിൽനിന്ന് പോകുകയില്ലെന്ന് പ്രത്യാശിക്കുന്നു.
ജി. ഇസഡ്., ബ്രസീൽ