ലോകത്തെ വീക്ഷിക്കൽ
എയ്ഡ്സ് 1990കളിൽ
ഫ്രാൻസിലെ മാഴ്സയിൽസിൽ നടന്ന ഒരു കോൺഫറൻസിൽ, ലോകാരോഗ്യസംഘടനയുടെ ആഗോള എയ്ഡ്സ് പരിപാടിയുടെ ഡയറക്ടറായ ഡോ. യോനാഥാൻ മാൻ 1990കളിൽ എയ്ഡ്സിന്റെ ഒരു വലിയ ആഗോള വ്യാപനത്തെക്കുറിച്ച് മുന്നറിയിപ്പുനൽകി. ലോകത്തിനു ചുററുമുള്ള 152 രാജ്യങ്ങളിൽ ഒരു കോടിയോളം പേരെ ഇപ്പോൾ വൈറസ് ബാധിച്ചിട്ടുണ്ടായിരിക്കാം. 2,000-ാമാണ്ടാകുന്നതോടെ എയ്ഡ്സ് അറുപതു ലക്ഷം പേരെ കൊന്നേക്കാം. ആഫ്രിക്കയിലാണ് അതികഠിനമായ ബാധ ഉള്ളതെന്ന് ദി റൈറംസ് ഓഫ് ലണ്ടനിലെ ഒരു റിപ്പോർട്ട് കുറിക്കൊള്ളുന്നു. ററാൻസാനിയായിലെ ഡാർ എസ് സലാമിൽ റിപ്പോർട്ടനുസരിച്ച് ബാറുകളിലും റെസ്റേറാറൻറുകളിലും ജോലിചെയ്യുന്ന സ്ത്രീകളുടെ 42 ശതമാനം വൈറസ് വഹിക്കുന്നു. കോട്ട് ഡൽവോയറിൽ മുതിർന്ന പത്തു പേരിൽ മൂന്നുപേർ രോഗാണുബാധിതരാണെന്ന് പറയപ്പെട്ടു. ഐക്യനാടുകളിലെ പ്രതിസന്ധിയെക്കുറിച്ച് “അമേരിക്കയുടെമേൽ ഒരു അനർത്ഥം വീശിയടിക്കുകയാണ്” എന്ന് ഹഡ്സൺ ഇൻസ്ററിററ്യൂട്ട് മുന്നറിയിപ്പു നൽകുന്നു. 2,002 ആകുമ്പോഴേക്ക് എയ്ഡ്സ് വൈറസ് 1 കോടി 45 ലക്ഷം അമേരിക്കക്കാരെ ബാധിക്കുകയും രാഷ്ട്രത്തിന്റെ യുദ്ധങ്ങളുടെയെല്ലാം മൊത്തത്തെക്കാൾ കൂടുതൽ അമേരിക്കക്കാരെ 1990കളിൽ കൊല്ലുകയും ചെയ്യുമെന്ന് അത് മുൻകൂട്ടിപ്പറയുന്നു. (g90 2⁄22)
തീരുമാനങ്ങൾ എടുക്കൽ
നിങ്ങൾ നിങ്ങളുടെ ഏററവും നല്ല തീരുമാനങ്ങൾ എടുക്കുന്നത് എപ്പോഴാണ്—നിൽക്കുമ്പോഴോ ഇരിക്കുമ്പോഴോ? സതേൺ കാലിഫോർണിയാ യൂണിവേഴ്സിററിയുടെ ഒരു പഠനമനുസരിച്ച്, “സമ്മർദ്ദത്തിൻകീഴിലുള്ള ആളുകൾ ഇരിക്കാതെ നിൽക്കുകയാണെങ്കിൽ ഏതാണ്ട് 20 ശതമാനം കൂടുതൽ വേഗത്തിൽ പ്രയാസമുള്ള തീരുമാനങ്ങൾ എടുക്കുന്നു”വെന്ന് അമേരിക്കൻ ഹെൽത്ത് മാസിക റിപ്പോർട്ടുചെയ്യുന്നു. പഠനത്തിൽ ഒരു നിരീക്ഷണകമ്പ്യൂട്ടറിൽ ഒരു ചോദ്യപരമ്പര മിന്നിക്കുന്നത് ഉൾപ്പെട്ടിരുന്നു. പങ്കെടുത്തവർ ഇരുന്നും നിന്നും പ്രതികരിക്കണമായിരുന്നു. നിൽപ്പാണ് ഏററവും നല്ല ഫലങ്ങൾ കൈവരുത്തിയത്. പ്രായക്കൂടുതലുള്ളവരും കൂടുതൽ ഇരുന്നുജോലിചെയ്യുന്നവരും നിന്നുകൊണ്ടു തീരുമാനങ്ങൾ എടുത്തപ്പോൾ ഏററവുമധികം മെച്ചപ്പെട്ടു. നിങ്ങൾ നിൽക്കുമ്പോൾ “ഉദ്ദീപനത്തെ നിയന്ത്രിക്കുന്ന മസ്തിഷ്കപ്രദേശങ്ങളെ” ഉത്തേജിപ്പിച്ചുകൊണ്ട് ഹൃദയസ്പന്ദനം മിനിററിൽ പത്തുകണ്ട് വർദ്ധിക്കുന്നതിനാൽ ഇത് അതിശയമല്ല. ജോലിദിവസം ഇരുന്നുജോലിചെയ്യുന്നവർ ക്രമമായി നിൽക്കാനും കൈകാലുകൾ നിവർക്കാനും ശുപാർശചെയ്യപ്പെടുന്നു. (g90 2⁄8)
പൗരസ്ത്യമരുന്നുകളുടെ മോഷണം
കനേഡിയൻ വിജനപ്രദേശങ്ങളിലെ സൂക്ഷിപ്പുദ്യോഗസ്ഥൻമാർ നഖങ്ങൾ മുറിച്ചുമാററപ്പെട്ടതും പിത്തകോശമില്ലാത്തതുമായ കൂടുതൽ കൂടുതൽ കരടിശവങ്ങൾ കണ്ടെത്തുകയുണ്ടായി. ഒരു കരടിയുടെ ഈ ഭാഗങ്ങൾ മാത്രം ഒരു മോഷ്ടാവിന് 50,00ത്തോളം ഡോളർ നേടിക്കൊടുത്തേക്കാമെന്ന് കാനഡായിലെ മക്ലീൻസ് മാസിക റിപ്പോർട്ടുചെയ്യുന്നു. സങ്കൽപ്പമനുസരിച്ച് വേദനയും നീരും കുറക്കാനോ ഒരുവന്റെ ലൈംഗികശേഷിയെ വർദ്ധിപ്പിക്കാനോ കഴിവുള്ള ഏഷ്യൻ ഔഷധങ്ങളുടെ ഘടകങ്ങളായിട്ടാണ് അവ വിൽക്കപ്പെടുന്നത്. അവ കാട്ടുമൃഗങ്ങളുടെ അവയവങ്ങളുടെയും മററു ഭാഗങ്ങളുടെയും തഴച്ചുവളരുന്ന വ്യാപാരത്തിന്റെ ഒരു ചെറിയ ഭാഗമാണ്; വ്യാപാരം മുഴുവൻ നിയമവിരുദ്ധമല്ല. മാനുകളുടെയും എൽക്കുകളുടെയും കൊമ്പുകളിലെ മൃദുലാവരണവും കടൽനായ്ക്കളുടെയും കടുവാകളുടെയും പുനരുല്പാദനാവയവങ്ങളും ഉണങ്ങിയ കടൽക്കുതിരകളും മാനുകളുടെ ഭ്രൂണങ്ങൾ പോലും ആകാംക്ഷാപൂർവം തേടപ്പെടുന്നു. (g90 2⁄22)
രക്തത്തിലൂടെ എയ്ഡ്സ്
സോവ്യററ് എയ്ഡ്സ് ഇരകളുടെ 40ശതമാനത്തിന് വൈറസ് പിടിപെട്ടത് മലിനരക്തത്തിൽനിന്നാണെന്ന് ദി റെറാറണ്ടോ സ്ററാർ റിപ്പോർട്ടുചെയ്യുന്നു. സോവ്യററ് അക്കാഡമി ഓഫ് മെഡിക്കൽ സയൻസിന്റെ തലവനായ വാലൻറിൻ പോക്രോവ്സ്ക്കി സാഹചര്യത്തെ “അങ്ങേയററം ഭയാനകം” എന്നു വിളിച്ചുകൊണ്ട് ഇങ്ങനെ സമ്മതിക്കുന്നു: “നമുക്ക് ശസ്ത്രക്രിയാസമയത്ത് രക്തത്തിലൂടെ എയ്ഡസ് വൈറസ് പകരുന്ന കേസുകളുടെ അസഹനീയമായി ഉയർന്ന ശതമാനമുണ്ട്.” എലിസ്ററാ, വോൾഗോഗ്രാഡ് എന്നീ തെക്കൻ നഗരങ്ങളിൽ എയ്ഡ്സ് പൊട്ടിപ്പുറപ്പെട്ടത് ആശുപത്രികളിൽ ഉപയോഗിക്കപ്പെട്ട മലിനമായ സൂചികളിൽനിന്നാണെന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. അവിടെ കുറഞ്ഞത് 81 കുട്ടികൾക്ക് വൈറസ്ബാധ ഉണ്ടായിട്ടുണ്ട്. (g90 2⁄8)
മരുഭൂമികൾ പുഷ്പിക്കാനിടയാക്കുന്നു
ഭക്ഷ്യോൽപാദനത്തിൽ സ്വയംപര്യാപ്തതയിലെത്താനുള്ള അതിമോഹത്തോടുകൂടിയ ഒരു പദ്ധതിയിൽ സൗദി അറേബ്യ മരുഭൂമിയെ പുഷ്പിക്കാനിടയാക്കുകയാണ്. സൗദി മരുഭൂമിയിൽ ശതക്കണക്കിന് ഹരിതവൃത്തങ്ങളുണ്ട്, ഓരോന്നിനും 200 ഏക്കർ വരെ വലിപ്പമുണ്ട്. വളരെ അടിയിൽനിന്ന് പമ്പുചെയ്യുന്ന വെള്ളമാണ് ജലസേചനത്തിന് ഉപയോഗിക്കുന്നത്. എന്നാൽ മരുഭൂമിയെ ഫലവത്തായ ദേശമാക്കാനുള്ള ചെലവ് നിസ്സാരമായി ഉണ്ടാകുന്നില്ല. ഗവൺമെൻറ് ഇപ്പോൾത്തന്നെ ശതകോടിക്കണക്കിന് ഡോളറുകൾ പദ്ധതിക്ക് ചെലവഴിച്ചുകഴിഞ്ഞു. “സൗദിഅറേബ്യയിൽ ഗോതമ്പ് കൃഷിചെയ്യുന്നത് വടക്കേ ധ്രുവത്തിൽ ഗ്ലാസ്സിനുകീഴിൽ മത്ത കൃഷിചെയ്യുന്നതുപോലെ ചെലവുവരുത്തുന്നതാണ്” എന്ന് ദി ഇക്കണോമിസ്ററ് പറയുന്നു. പെട്രോളിയം ഉല്പന്നത്തിൽനിന്ന് ലഭ്യമായ പണത്തിന് അറുതിയില്ലെന്ന് തോന്നിയേക്കാമെങ്കിലും ജലവിതരണം അങ്ങനെയല്ല. ഉപയോഗിക്കപ്പെടുന്ന വെള്ളത്തിൽ അധികപങ്കും പുതുക്കാൻകഴിയാതെ കെട്ടിക്കിടക്കുന്ന “അശ്മകജല”ത്തിന്റെ അഗാധമായ ജലഭരങ്ങളിൽനിന്നാണ് കിട്ടുന്നത്. ജല ഉപഭോഗം ഇപ്പോഴത്തെ നിരക്കിൽ തുടരുകയാണെങ്കിൽ 10 മുതൽ 20 വരെ വർഷംകൊണ്ട് ജലഭരങ്ങൾ വററിപ്പോകുമെന്നുള്ള ഭയമുണ്ട്.
ജയിക്കുകയും തോൽക്കുകയും
“ഭാഗ്യം മാരകമായിരിക്കാം” എന്ന തലക്കെട്ടിൽ ഓ എസ്റേറാഡോ ഡി സാവോ പോളോ എന്ന ബ്രസീലിയൻപത്രം അടുത്ത കാലത്തെ ഒരു ലോട്ടറിവിജയിയുടെ ദാരുണമായ അനുഭവം റിപ്പോർട്ടുചെയ്തു. ലോട്ടറിയുടെ ഏക വിജയിയെന്ന നിലയിൽ അയാൾക്ക് 9,30,000 നോവോസ് ക്രൂസേഡോസ് (ഏതാണ്ട് 4,00,000 ഡോളർ) കിട്ടി. എന്നിരുന്നാലും, പിന്നീട് ലോട്ടറിപ്പണത്തിൽ കുറെ അന്വേഷിച്ചുകൊണ്ടിരുന്ന കള്ളൻമാർ അയാളുടെ ബന്ധുക്കളിൽ മൂന്നുപേരെ കൊന്നുവെന്ന ദുഃഖവാർത്തയും അയാൾക്ക് കിട്ടി.