ലോകത്തെ വീക്ഷിക്കൽ
ആശയവിനിമയപ്രശ്നങ്ങൾ
അടുത്ത കാലത്ത് അടിയന്തിരപ്രശ്നങ്ങളില്ലാത്തവരും ബുദ്ധിയുപദേശം വേണ്ടാത്തവരുമായ കുട്ടികൾ തങ്ങളുടെ ദിവസത്തെക്കുറിച്ച് ആരോടെങ്കിലും സംസാരിക്കുന്നതിനുവേണ്ടി മാത്രം വിളിക്കുകയാണെന്ന് കുട്ടികൾക്കുവേണ്ടിയുള്ള ഒരു ടെലിഫോൺ ഉപദേശ സേവനമായ ഡയൽ സേർവീസ് പറയുന്നു. അവർ കുടുംബസംഭാഷണത്തിന്റെ കുറവു നികത്തുന്നതിനാണ് ഈ പകരനടപടി തെരഞ്ഞെടുത്തത് എന്ന് സേവനം പറയുന്നു. എന്നിരുന്നാലും, ഉപദേശകർക്കും ആശയവിനിമയപ്രശ്നങ്ങളുണ്ട്. “ഉപദേശകന്റെ ശബ്ദത്തിൽ ഒരു പ്രസംഗധ്വനി കേൾക്കുമ്പോൾ അവർ നിർത്തിക്കളയുന്നു”വെന്ന് ഒരു സ്ററാഫംഗം പറയുകയുണ്ടായി. (g90 4⁄8)
ദരിദ്രരിൽ ദരിദ്രർ
ലോകത്തിലെ ഏററവും ദരിദ്രമായ 42 രാഷ്ട്രങ്ങളിൽനിന്നുള്ള പ്രതിനിധികൾ 1990 ഫെബ്രുവരിയിൽ ഏതാണ്ട് 50 കോടിയാളുകൾക്ക് അടിയന്തിരസഹായം ആവശ്യമുണ്ടെന്ന് ലോകത്തിലെ ഏറെ സമ്പന്നമായ രാഷ്ട്രങ്ങളെ ബോദ്ധ്യപ്പെടുത്താനുള്ള പുതിയ മാർഗ്ഗങ്ങൾ ആവിഷ്ക്കരിക്കാൻ ഒരാഴ്ചക്കാലം ബംഗ്ലാദേശിൽ കൂടിവന്നു. 1981-ൽ സമാനമായ ഒരു കോൺഫറൻസ് നടത്തപ്പെട്ടിരുന്നു. എന്നിരുന്നാലും അതിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്നും നേടിയില്ല. യഥാർത്ഥത്തിൽ, “1980കൾ കൂടുതൽ അപമാനകരമായ ദാരിദ്ര്യവും കുറഞ്ഞുവരുന്ന സാക്ഷരതയും മോശമായിവരുന്ന ആരോഗ്യവും പൊതുവേ താണ ജീവിതനിലവാരവും വരുത്തിക്കൂട്ടിയിരിക്കുന്നുവെന്ന് ദി ന്യൂയോർക്ക് റൈറംസ് റിപ്പോർട്ടുചെയ്യുന്നു. ഈ 42 രാജ്യങ്ങളിലെ ശരാശരി ആളോഹരി വാർഷികവരുമാനം 200 ഡോളർ മാത്രമാണ്. ഈ രാജ്യങ്ങളിൽ ഇരുപത്തെട്ടെണ്ണം ആഫ്രിക്കയിലും ഒൻപതെണ്ണം ഏഷ്യയിലും നാലെണ്ണം പസഫിക്കിലും ഇൻഡ്യൻ ഓഷ്യനിലുമുള്ള ദ്വീപുകളിലുമാണ്. ഒന്ന് അമേരിക്കാകളിലെ കരീബിയൻസമുദ്രത്തിലാണ്. (g90 6⁄8)
നടപ്പ് ആരോഗ്യത്തിന് നല്ലത്
മിതമായ വ്യായാമത്തിന് ഹൃദ്ധമനിപരമായ കുഴപ്പങ്ങളെ തടയുന്നതിനു പുറമെ കാൻസർ നിവാരണംചെയ്യുന്നതിലുള്ള മൂല്യവും ഉണ്ടായിരിക്കാമെന്ന് യൂണിവേഴ്സിററി ഓഫ് ബ്രസീൽ, സാവങ്പോളോയിലെ ഓങ്കോളജി പ്രൊഫസ്സർ റൂയ് ബെവിലാക്വാ അവകാശപ്പെടുന്നു. ക്രമമായ നടപ്പോ മററു രൂപത്തിലുള്ള വ്യായാമമോ സാവധാനത്തിൽ പ്രവർത്തിക്കുന്ന കുടലുകളെ ഉത്തേജിപ്പിക്കുന്നതായി കാണപ്പെടുന്നു. ബെവിലാക്വാ ഇങ്ങനെ പറഞ്ഞു: “നമ്മൾ ഭക്ഷിക്കുന്ന ആഹാരത്തിൽ അധികവും കാൻസറുണ്ടാക്കുന്നതാണ്, അത് കുറെസമയം കുടലിൽ കിടക്കുന്നുവെങ്കിൽ അത് വൻകുടൽകാൻസറിനിടയാക്കിയേക്കാം.” അതുപോലെതന്നെ, സാവങ്പോളോ യൂണിവേഴ്സിററിയിലെ കാർഡിയോളജി പ്രൊഫസ്സറായ ഫുൽവിയോ പിലെഗി കളികളിലേർപ്പെടാത്തവർക്കുള്ള ഉത്തമമായ വ്യായാമം നടപ്പാണെന്ന് വിശ്വസിക്കുന്നു. (g90 4⁄8)
ലോകത്തിലെ ഏററവും നീളം കൂടിയ തീവണ്ടി
പൂർണ്ണമായും ചരക്കുകയററിയ 660 ബോഗികളും വേറെ 3 ബോഗികളും 16 എൻജിനുകളും ഘടിപ്പിച്ച ഒരു തീവണ്ടി 1989 ഓഗസ്ററിൽ തീവണ്ടിപ്പാളത്തിൽ 4.3 മൈൽ നീളത്തിൽ കിടന്നിരുന്നു. അത് ഒരു കപ്പലിനെ പൂർണ്ണമായും നിറക്കാനുള്ള ഇരുമ്പയിരുമായി ഒരു സൗത്താഫ്രിക്കൻ തീരദേശപട്ടണത്തിൽനിന്ന് 535 മൈൽവരുന്ന ഒരു പ്രത്യേക യാത്ര നടത്തുകയായിരുന്നു. അതിന് 70,000ത്തിൽപരം ടൺ ഭാരമുണ്ടായിരുന്നു. ഈ യാത്രയുടെ ഒരുക്കങ്ങൾക്ക് ഏഴു വർഷമെടുത്തു. സാധാരണയായി ഇത്രയും ചരക്കു കയററാൻ മൂന്നു തീവണ്ടികൾ ഉപയോഗിക്കപ്പെടുന്നു. അതുകൊണ്ട് ഈ നീളമുള്ള തീവണ്ടി എന്തിന്? ഓടിയിട്ടുള്ളതിലേക്കും നീളമുള്ളതും ഭാരമുള്ളതുമായ തീവണ്ടിയെന്ന നിലയിൽ ഗിന്നസ് ബുക്കിൽ പേർവരുന്നതിന്. (g90 4⁄8)
അപകടകരമായ വേല
ഒരു പത്രപ്രവർത്തകനായിരിക്കുന്നത് എല്ലായ്പ്പോഴും നീണ്ട മണിക്കൂറുകളിലെ കഠിനവേല ആയിരുന്നിട്ടുണ്ട്. ഇപ്പോൾ അത് മാരകവുംകൂടെയായിത്തീർന്നിരിക്കുന്നു. 1989-ൽ ലോകവ്യാപകമായി 53 പത്രപ്രവർത്തകർ കൊല്ലപ്പെട്ടു—1988ലേതിന്റെ ഇരട്ടി. ഏററവുമധികം അപകടത്തിലായിരിക്കുന്നവർ ഫ്രീലാൻസ് റിപ്പോർട്ടർമാരും ഫോട്ടോഗ്രാഫർമാരുമാണ്. മയക്കുമരുന്നു മാടമ്പികളും സൈനികകമാൻഡർമാരുമാണ് ഇത്തരം “മരണംകൊണ്ടുള്ള സെൻസർഷിപ്പ്” നടത്താൻ ഏററം സാധ്യതയുള്ളത് എന്ന് ന്യൂയോർക്ക് ടൈംസിലെ ഒരു മുഖപ്രസംഗം പ്രസ്താവിച്ചു. പത്രപ്രവർത്തകർ “നിശബ്ദരാക്കപ്പെടുകയോ ജയിലിലടക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്യുമ്പോൾ ഗ്രാഹ്യം മങ്ങുകയും വിവരങ്ങൾ നഷ്ടപ്പെടുകയുംചെയ്യുന്നു.” (g90 7⁄22)
കൊഴുപ്പുകൂടിയ ഫാസ്ററ്ഫുഡ്
ഫാസ്ററ്ഫുഡ് ഭക്ഷ്യം ഒരു ജീവിതരീതിയായിരിക്കുന്ന ചില വ്യാവസായികരാഷ്ട്രങ്ങളിൽ ചിക്കൻ അല്ലെങ്കിൽ ഫിഷ് സാൻഡ്വിച്ചസും ചിക്കൻ “തുണ്ടങ്ങളും” പ്രചാരത്തിലായിരിക്കുന്നു, എന്തുകൊണ്ടെന്നാൽ അവ പരമ്പരാഗതമായ ഹാംബേർഗ്ഗറിനു പകരം ഉപയോഗിക്കാവുന്ന കൊഴുപ്പുകുറഞ്ഞ ഭക്ഷ്യമാണെന്ന് അനേകർ വിചാരിക്കുന്നു. എന്നാൽ അങ്ങനെയുള്ള ഭക്ഷ്യങ്ങൾ പൂരിതകൊഴുപ്പു കൂടുതലുള്ള എണ്ണകളിലാണ് പാചകംചെയ്യുന്നത്. മാത്രവുമല്ല, ഫാസ്ററ്ഫുഡ് ചിക്കൻ സാൻഡ്വിച്ചിൽ മിക്കപ്പോഴും തൊലിയുടെ നല്ല ശതമാനം അടങ്ങിയിരിക്കുന്നു. അതുകൊണ്ട് അതിൽ “ഒന്നര പൈൻറ് ഐസ്ക്രീമിൽ അടങ്ങിയിട്ടുള്ളടത്തോളം കൊഴുപ്പ് അടങ്ങിയിരിക്കാം. അര ഡസൻ ചിക്കൻ തുണ്ടങ്ങളിൽ ഒരു ഹാംബേർഗ്ഗറിനെക്കാൾ കൊഴുപ്പുണ്ട്” എന്ന് ഇൻറർനാഷനൽ ഹെറൾഡ് ട്രിബ്യൂൺ മാസച്ചൂസെററ്സ് മെഡിക്കൽ സൊസൈററി നടത്തിയ അടുത്ത കാലത്തെ ഒരു പഠനം റിപ്പോർട്ടുചെയ്തുകൊണ്ട് പറയുന്നു. ആഹാരക്രമത്തിൽ വളരെയധികമുള്ള കൊഴുപ്പ് കൂടുതലായ പ്രമേഹരോഗങ്ങളോടും കൊറോണറി ഹൃദ്രോഗത്തോടും ഉയർന്ന രക്തസമ്മർദ്ദത്തോടും ആഘാതങ്ങളോടും പൂർണ്ണിപ്പിനോടും ബന്ധിക്കപ്പെടുന്നു. (g90 7⁄22)