എയ്ഡ്സ് ഭീഷണിയല്ലാത്തപ്പോൾ
ഒക്ടോബർ 3, 1984ന്റെ സന്ധ്യാവേളയിൽ കൈൽ ബോർക്ക് എന്ന കുഞ്ഞ് ഏഴാഴ്ചമുമ്പേ അകാലത്തിൽ പിറന്നു. അവന്റെ ചെറിയ ശ്വാസകോശങ്ങൾ ഉചിതമായി പ്രവർത്തിക്കാൻ കഴിയാത്ത വിധം അത്ര ചെറുതായിരുന്നു. അതുകൊണ്ട് അവൻ 35 മൈൽ അകലെ ഓറഞ്ച് കൗണ്ടിയിലെ കുട്ടികളുടെ ആശുപത്രിയിലേക്കു മാററപ്പെട്ടു. അവിടെ ഗുരുതരമായ രോഗമുള്ള അത്തരം കുഞ്ഞുങ്ങളെ ശുശ്രൂഷിക്കാനുള്ള ഉപകരണം ലഭ്യമായിരുന്നു.
കൈലിന്റെ രക്തത്തെ ഒരു രക്തപ്പകർച്ചയിലൂടെ പോഷിപ്പിക്കേണ്ടതുണ്ടെന്ന് ഡോക്ടർ വിശദീകരിച്ചു; അതല്ലെങ്കിൽ അവൻ മരിക്കാനാണ് സകല സാദ്ധ്യതയും. അത് മാതാപിതാക്കൾക്ക് വളരെ പ്രയാസമായിരുന്നെങ്കിലും തങ്ങളുടെ കുട്ടി ഒരു രക്തപ്പകർച്ച സ്വീകരിക്കാൻ അനുവദിക്കരുതെന്നുള്ള തങ്ങളുടെ ബൈബിളധിഷ്ഠിതതീരുമാനം സംബന്ധിച്ച് അവർ ഉറച്ചുനിന്നു. (ഉല്പത്തി 9:4, 5; ലേവ്യപുസ്തകം 17:10-14; പ്രവൃത്തികൾ 15:28, 29) ഡോക്ടർ പരിഗണനയും സഹകരണവുമുള്ളയാളായിരുന്നു. എന്നിരുന്നാലും, സാഹചര്യം തികച്ചും നിർണ്ണായകമാവുകയാണെങ്കിൽ താൻ ഒരു കോടതിയുത്തരവു വാങ്ങി രക്തപ്പകർച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ശ്രദ്ധേയമായി, കൈലിന് സ്ഥിരമായ അഭിവൃദ്ധിയുണ്ടായി. ഒൻപതാം ദിവസം അവനെ ശ്വാസോച്ഛ്വാസയന്ത്രത്തിൽനിന്ന് മാററി. രണ്ടു ദിവസം കഴിഞ്ഞ് അവന്റെ മാതാപിതാക്കൾ അവനെ വീട്ടിൽ കൊണ്ടുപോയി. നിങ്ങൾക്ക് ചിത്രത്തിൽ കാണാൻ കഴിയുന്നതുപോലെ, അവൻ സന്തുഷ്ടനും ആരോഗ്യവാനുമായ ഒരു കുട്ടിയായി വളർന്നു. എന്നാൽ കഥയുടെ അവസാനമതല്ല.
ആയിരത്തിത്തൊള്ളായിരത്തിഎൺപത്തൊൻപതിൽ കൈൽ ഓറഞ്ച് കൗണ്ടിയിലെ ചിൽഡ്രൻസ് ഹോസ്പിററലിൽ കിടന്ന കാലത്തോടടുത്ത് പല കുട്ടികൾക്ക് മലിനമായ രക്തം പകർന്നതിൽനിന്ന് എയ്ഡ്സ് ബാധിച്ചുവെന്ന് ഒരു ലോസ് ആൻജലീസ് റെറലിവിഷൻവാർത്ത റിപ്പോർട്ടുചെയ്തു. എയ്ഡ്സ് വൈറസ് സംബന്ധിച്ച് പരിശോധന നടത്താൻ ഏതാണ്ട് 3,000 കുട്ടികളുടെ കുടുംബങ്ങളെ സമീപിക്കാൻ ആശുപത്രി ശ്രമിക്കുകയായിരുന്നു.
പെട്ടെന്നുതന്നെ, തങ്ങളുടെ അനുവാദം കൂടാതെ കൈലിന് രക്തപ്പകർച്ച കൊടുത്തില്ലെന്ന് തിട്ടപ്പെടുത്താൻ അവന്റെ മാതാപിതാക്കൾ ആശുപത്രിയിലേക്കു വിളിച്ചു. താമസിയാതെ, അവന് രക്തം കൊടുത്തില്ലെന്നും തന്നിമിത്തം എയ്ഡ്സ് പിടിപെടുന്നതിന്റെ അപകടമില്ലെന്നും ആശുപത്രി അധികൃതർ വിളിച്ചുപറഞ്ഞു. “ഞങ്ങൾക്ക് ഇങ്ങനെയുള്ള ഒരു പരിശോധനയിൽ നിർമ്മലതപാലിക്കാൻ തന്റെ നീതിയുള്ള നിയമങ്ങളും ശക്തിയും നൽകിയതിന് ഞങ്ങൾ അക്ഷരീയമായി മുട്ടുകുത്തി യഹോവക്കു നന്ദികൊടുത്തു”വെന്ന് മാതാപിതാക്കൻമാർ വിശദീകരിച്ചു. (g90 2/22)