ക്രിസ്മസും പുതുവൽസര ആഘോഷങ്ങളും പുരാതന കാലത്ത്
ചരിത്ര പ്രൊഫസ്സറും പോളണ്ടിലെ മുൻ സാംസ്കാരിക മന്ത്രിയുമായ അലക്സാണ്ടർ ക്രോഷക്ക് ആ രാജ്യത്തെ ഒരു വാരികയായ പൊളിററിക്കയിക്കുവേണ്ടി ഒരു ലേഖനമെഴുതി. പുതുവൽസരാഘോഷങ്ങളുടെ ചരിത്രപശ്ചാത്തലം ചർച്ചചെയ്ത ശേഷം അദ്ദേഹം ഇങ്ങനെ പ്രസ്താവിച്ചു:
“പുരാതന റോമാക്കാർക്ക് പുതുവൽസാരാഘോഷങ്ങൾ പരിചിതമായിരുന്നോ? വിശേഷിച്ച് ആരും സാമ്രാജ്യത്വറോമായെ പരിഗണിക്കാത്തപ്പോൾ സംശയമുണ്ടായിരിക്കാവുന്നതല്ല. . . . അങ്ങനെയുള്ള കേളികൾ വലിയ സന്തോഷത്തിനും നിഷ്ഠയില്ലായ്മക്കുമുള്ള അവസരങ്ങളായിരുന്നു. ഇത് ക്രമത്തിൽ ഔദ്യോഗിക നവവൽസരാഘോഷങ്ങൾ സംബന്ധിച്ച ക്രിസ്ത്യാനികളുടെ മനോഭാവത്തെ സ്വാധീനിച്ചു. അവർ ഈ ആചാരത്തെ അപകീർത്തികരവും തികച്ചും പുറജാതീയവും പ്രബുദ്ധ മതാരാധകർക്ക് രൂപത്തിലും അന്തഃസത്തയിലും അന്യവുമെന്ന് പരിഗണിച്ചിരുന്നു. ഏതായാലും, ദൈവങ്ങൾക്കുള്ള ബലികൾ അർപ്പിക്കപ്പെട്ടിരുന്നു. ഈ കാരണത്താൽ നവവൽസരാഘോഷങ്ങളിൽ, വിശേഷാൽ കേളികളിൽ, എന്തെങ്കിലും പങ്കുണ്ടായിരിക്കുന്നതിൽനിന്ന് സഭ അതിന്റെ ആരാധകരെ സുനിശ്ചിതമായി വിലക്കി.”
പ്രൊഫസ്സർ പിന്നീട് ക്രിസ്മസിന്റെ തീയതിനിശ്ചയിക്കലിനെ തുടർന്നു വിശദീകരിക്കുന്നു:
ഡിസംബർ 25 ആഘോഷിക്കുന്ന റോമൻ ആചാരം നാലാം നൂററാണ്ടുമുതലേ പ്രാബല്യത്തിലുണ്ടായിരുന്നുള്ളു. ജനസമ്മതിയുണ്ടായിരുന്ന അങ്ങനെയുള്ള അജയ്യസൂര്യന്റെ വിശേഷദിനത്തെ ക്രിസ്തീയമാക്കുക സാദ്ധ്യമായിരുന്നു.
“റോമാ, അതിന്റെ സാമ്രാജ്യം വീണെങ്കിലും, രണ്ടു കലണ്ടർതീയതികളും സംബന്ധിച്ച അതിന്റെ പാരമ്പര്യവും ഹിതവും സ്വീകരിക്കാൻ സാവകാശത്തിലും സ്ഥിരമായും പാശ്ചാത്യസംസ്കാരത്തെയും ഒടുവിൽ മുഴുലോകത്തെയും നിർബദ്ധരാക്കി. എന്നിരുന്നാലും, നവവൽസരത്തിന്റെ തുടക്കമായുള്ള ജനുവരി 1ന്റെ അംഗീകരണം പാർട്ടികളുടെയും വിരുന്നുകളുടെയും വിവാഹാഘോഷങ്ങളുടെയും സമ്മാനദാനത്തിന്റെയും ആശംസകളുടെയും പാരമ്പര്യത്തിന്റെ വിജയത്തെ അർത്ഥമാക്കി, പുരാതന ക്രിസ്ത്യാനികളുടെ കടുത്ത വെറുപ്പ് ഗണ്യമാക്കാതെ തന്നെ.”
നവവൽസാരാഘോഷങ്ങൾക്ക് പുറജാതിയുത്ഭവമാണുള്ളതെന്ന് സ്ഥാപിച്ച സ്ഥിതിക്ക് ക്രിസ്ത്യാനികൾ ഈ ഉത്സവങ്ങളിൽ പങ്കെടുക്കുന്നതുസംബന്ധിച്ച് പ്രൊഫസ്സർ ക്രോഷക്ക് വിചാരിക്കുന്നതെന്താണ്? ക്രിസ്ത്യാനികളെ സംബന്ധിച്ച അദ്ദേഹത്തിന്റെ സ്വന്തം ഇച്ഛ:
“[ക്രിസ്ത്യാനികൾ] ധാർമ്മികമായി പുരാതനകാലത്തെ തങ്ങളുടെ സഹവിശ്വാസികളുടെ വാക്കുകൾ ആവർത്തിക്കുന്നതിനുള്ള ഒരു നിലയിലായിരിക്കണമെന്നുതന്നെ. ‘ബിംബങ്ങളും പ്രതിമകളുമുള്ള ക്ഷേത്രങ്ങളില്ലാത്തതും വിലയേറിയ സ്ഥാനവസ്ത്രങ്ങളും പൂജാപാത്രങ്ങളുമില്ലാത്തതും എന്തോരു മതമാണ്?’ എന്നു പറഞ്ഞ് പുറജാതികൾ പരിഹസിച്ചപ്പോൾ ആദിമ ക്രിസ്ത്യാനികൾ ഇങ്ങനെ ഉത്തരം പറഞ്ഞു: ‘ഞങ്ങൾ സാധുക്കളാണെന്നുള്ളത് സത്യംതന്നെ. എന്നാൽ ഞങ്ങളുടെ ക്ഷേത്രങ്ങൾ ദൈവത്തോടും അയൽക്കാരനോടുമുള്ള സ്നേഹം നിറഞ്ഞ ഹൃദയങ്ങളാണ്; ഞങ്ങളുടെ പൂജാവസ്ത്രങ്ങൾ വിനയവും ഉത്സാഹവും കീഴ്വഴക്കവും താഴ്മയുമാണ്; പാത്രങ്ങൾ ഞങ്ങളുടെ സൽപ്രവൃത്തികളാണ്.’”
ക്രിസ്ത്യാനികൾ “അവിശ്വാസികളുമായി അസമമായ ഒരു കക്ഷിയായി തങ്ങളേത്തന്നെ ചേർക്കരുത്; നീതിക്കും നിയമലംഘനത്തിനും പങ്കാളികളായിരിക്കാൻ എങ്ങനെ കഴിയും, അല്ലെങ്കിൽ വെളിച്ചത്തിനും ഇരുളിനും പൊതുവായി എന്തുണ്ടായിരിക്കാൻ കഴിയും? ക്രിസ്തുവിന് ബെലീയേലുമായി എങ്ങനെ ഒരു യോജിപ്പിലെത്താൻ കഴിയും, ഒരു വിശ്വാസിക്ക് അവിശ്വാസിയുമായി എന്ത് ഓഹരിയുണ്ടായിരിക്കാൻ കഴിയും? ദൈവത്തിന്റെ ആലയത്തിന് വ്യാജദൈവങ്ങളുമായി അനുരഞ്ജനത്തിലാകാൻ കഴികയില്ല, നാം അതാണ്—ദൈവത്തിന്റെ ആലയം. . . . ‘അവരിൽനിന്ന് അകന്നുമാറുക, നിങ്ങളെത്തന്നെ നിർമ്മലീകരിക്കുക,’ എന്ന് കർത്താവ് പറയുന്നു. ‘അശുദ്ധമായ യാതൊന്നും തൊടരുത്’” എന്ന് 2 കൊരിന്ത്യർ 6:14-18-ൽ ബൈബിൾ ഖണ്ഡിതമായി പ്രസ്താവിക്കുന്നു.—ദി ന്യൂ ജറൂസലം ബൈബിൾ, ഒരു കത്തോലിക്കാ ഭാഷാന്തരം. (g90 12⁄22)