പുകയില ധാർമ്മികത?
“പുകവലി ആരോഗ്യത്തിനു ഹാനികരമാണെന്ന് ബി.എ.ററി. [ബ്രിട്ടീഷ് അമേരിക്കൻ ററുബാക്കോ] ഉഗാണ്ട 1984 ക്ലിപ്തം വിശ്വസിക്കുന്നില്ല.” ചോദ്യം ചെയ്യത്തക്ക വ്യാപാരമൂല്യങ്ങളെയും ഇരട്ടത്താപ്പു നിലവാരങ്ങളെയും കുറിച്ചുള്ള ആരോപണങ്ങൾക്കിടയിൽ ഉഗാണ്ടയിലെ എന്റെബേയിലെ ആരോഗ്യമന്ത്രാലയത്തിനുള്ള കത്തിൽ ചെയ്യപ്പെട്ട ഈ പ്രസ്താവന ബ്രിട്ടനിൽ ജനരോഷം ഉണർത്തിയിരിക്കുന്നു. എന്തുകൊണ്ട്?
പുകവലിശീലം ഇപ്പോൾ വർഷത്തിൽ 1 ശതമാനം വെച്ച് ക്ഷയിച്ചുകൊണ്ടിരിക്കുന്ന പാശ്ചാത്യരാജ്യങ്ങളിൽ സിഗറററുപാക്കററുകളിൽ സർക്കാർ ആരോഗ്യമുന്നറിയിപ്പുകൾ പ്രത്യക്ഷപ്പെട്ടേ തീരൂ. എന്നിരുന്നാലും സാധാരണയായി വികസ്വര രാജ്യങ്ങളിൽ അത്തരം നിയമപരമായ നിബന്ധനകൾ നിലവിലില്ല. ഉള്ളടത്തുതന്നെ പുകവലിക്കാർ തങ്ങളുടെ സിഗറററുകൾ ഒരു പാക്കററിലല്ലാതെ ഓരോന്ന് വാങ്ങിയാൽ അവ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. അത്തരം രാജ്യങ്ങളിൽ വിൽപ്പന വാർഷികമായി 2 ശതമാനം കണ്ട് വർദ്ധനവിലാണ്. എന്നാൽ അത് പ്രശ്നത്തിന്റെ ഒരു ഭാഗം മാത്രമാണ്. അവർക്ക് (യൂറോപ്യൻരാജ്യങ്ങൾ) “സ്വയം പുകക്കാനാവാത്തത്ര അപകടകരമായ” ഉയർന്ന കറയുള്ള പുകയില യൂറോപ്പിൽനിന്ന് ആഫ്രിക്കയിലേക്കും മററ് വികസ്വര രാജ്യങ്ങളിലേക്കും കയററി അയക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന് ഡബ്ലിയു എച്ച് ഓ (ലോകാരോഗ്യ സംഘടന)യുടെ പുകയില അല്ലെങ്കിൽ ആരോഗ്യപരിപാടിയുടെ തലവനായ ഡോ. റോബർട്ടോ മാസിറോണി പറയുന്നു.
തത്വദീക്ഷയില്ലാത്ത വിപണനപ്രക്രിയയും, പുതിയതും ശക്തിയേറിയതും ഗുണമേൻമ കുറഞ്ഞതുമായ ഇനങ്ങളെ പ്രചോദിപ്പിക്കുകയാണ്. ജനസംഖ്യയിൽ പകുതി 16 വയസ്സിൽ താഴെയുള്ള, പുകയില വാങ്ങുന്നതിന് പ്രായപരിധി ഇല്ലാത്ത സിംബാബ്വേയിൽ കൊച്ചുകുട്ടികൾ പുകവലിശീലത്തിന് അടിമകളാക്കപ്പെടും എന്ന ആശങ്കയുണ്ട്. “പാശ്ചാത്യലോകത്ത് ഏററവും ദ്രുതഗതിയിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന്” എന്ന് വിളിക്കപ്പെട്ടിരിക്കുന്ന നിക്കോട്ടിനിൽ “യുവതികളെ” കുരുക്കുന്നതിന് “ലക്ഷ്യം വെച്ചുള്ള കൗശലപൂർവകമായ ദൂതുകളെ” കുറിച്ചുള്ള ഉത്ക്കണ്ഠ സിംബാബ്വേയുടെ ആരോഗ്യമന്ത്രിയായ ഡോ. തിമഥി സ്ററാമ്പ്സും പ്രകടിപ്പിച്ചിട്ടുണ്ട്. ഒരു ഡബ്ലിയു എച്ച് ഓ ആലോചനായോഗത്തെ അഭിസംബോധനചെയ്തുകൊണ്ട് ബ്രിട്ടന്റെ ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു: “ഈ മാരകശീലത്തെ പ്രചോദിപ്പിക്കുന്നതിൽ തുടരാൻ ആർക്കെങ്കിലും സ്വയം ലഭ്യമാക്കാൻ കഴിയുന്നതെങ്ങനെയെന്നു മനസ്സിലാക്കുന്നതിൽ ഞാൻ പരാജയപ്പെടുന്നു.”
ഇത്തരം സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നിട്ടും വിൽപ്പന വർദ്ധിപ്പിക്കുന്നതിനുള്ള പ്രചരണം പതറാത്തതെന്തുകൊണ്ട്? രണ്ട് അടിസ്ഥാന കാരണങ്ങൾ ഉണ്ട്. ഒന്നാമത് അങ്ങനെ സംഭവിച്ചാൽ യൂറോപ്യൻ പുകയിലവ്യവസായത്തിലെ ആയിരക്കണക്കിനു തൊഴിലുകൾ നഷ്ടപ്പെടും. രണ്ടാമത് പുകയില വില്ക്കപ്പെടുന്ന രാജ്യങ്ങളിലെ സമ്പദ്ഘടനയുടെ പ്രശ്നവുമുണ്ട്. ഉദാഹരണത്തിന് കെനിയ അതിന്റെ മൊത്തം സർക്കാർ വരുമാനത്തിന്റെ 5 ശതമാനം പുകയില വില്പനയിൻമേലുള്ള ലാഭ നികുതിയിൽ നിന്നും എക്സൈസ് തീരുവയിൽനിന്നുമാണ് നേടുന്നത്. കൂടാതെ പുകയില കമ്പനികൾ സ്പോർട്സ് പ്രവർത്തനങ്ങൾക്ക് നൽകുന്ന സാമ്പത്തിക സഹായം പുകയിലവില്പനയുടെ വളർച്ചക്കാണ് സംഭാവനചെയ്യുന്നത്.
അതേ സമയം പാശ്ചാത്യലോകത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ ആഫ്രിക്കൻ രാജ്യങ്ങളെ വേട്ടയാടുകയാണ്. മലമ്പനിക്കും ഒരു പററം പ്രാദേശിക രോഗങ്ങൾക്കുമെതിരെ പൊരുതുന്നതിൽ തുടരവേ തങ്ങളുടെ പരിമിതവിഭവങ്ങൾ പുകവലിബന്ധ രോഗങ്ങളെ ആശ്ലേഷിക്കുന്നതിന് വലിച്ചു നീട്ടപ്പെടുന്നതായി അവർ കണ്ടെത്തുന്നു.
ഇപ്പോൾ പുകയില കമ്പനികൾ കണ്ണുവെക്കുന്ന അടുത്ത കമ്പോളം ഏഷ്യയാണ്. അവിടെ സിഗറററ് വില്പന അടുത്ത പത്തുവർഷങ്ങളിൽ കുറഞ്ഞത് 18 ശതമാനം കണ്ട് ഉയരാൻ ലക്ഷ്യം വെച്ചിരിക്കുന്നു. ചൈന, കാലക്രമത്തിൽ പാശ്ചാത്യ പുകയിലക്ക് വഴിതുറക്കാൻ പ്രതീക്ഷിക്കപ്പെടുന്നു. ലോകത്തിലെ പുകയിലയുടെ 30 ശതമാനം ചൈനാക്കാർ പുകക്കുന്നു എന്നത് ഇപ്പോൾതന്നെ പ്രസിദ്ധമാണ്. ഇന്ന് ജീവിച്ചിരിക്കുന്ന എല്ലാ ചൈനീസ് കുട്ടികളിലും നിന്ന് 50 ദശലക്ഷം കാലക്രമത്തിൽ പുകയില—ബന്ധ രോഗങ്ങളാൽ മരിക്കുമെന്ന് ബ്രിട്ടീഷ് കാൻസർ വിദഗ്ദ്ധനായ പ്രൊഫസർ റിച്ചാർഡ് പെറേറാ പ്രവചിക്കുന്നു എന്ന് ലണ്ടനിലെ സൺഡേ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
യഹോവയുടെ സാക്ഷികളെ—ലോകവ്യാപകമായി നാൽപ്പതു ലക്ഷത്തിലധികം—തിരിച്ചറിയിക്കുന്ന സ്വഭാവവിശേഷങ്ങളിലൊന്ന് അവർ പുകയില ഉപയോഗിക്കുകയില്ല എന്നതാണ്. എന്നിരുന്നാലും അവരിൽ പലരും മുമ്പ് കടുത്ത പുകവലിക്കാരായിരുന്നു. പുകവലി ക്രിസ്തീയ വിശ്വാസവുമായി പൊരുത്തപ്പെടുന്നതല്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ അവർ അവസാനിപ്പിച്ചു. (മത്തായി 22:39; 2 കൊരിന്ത്യർ 7:1) പുകയിലയുടെ അടിമത്വത്തിൽനിന്ന് സ്വതന്ത്രരാകാൻ നിങ്ങൾ യഥാർത്ഥമായി ആഗ്രഹിക്കുന്നെങ്കിൽ സഹായത്തിനും ഉപദേശത്തിനും വേണ്ടി അവരിലാരോടെങ്കിലും ചോദിക്കുക. അവൻ അഥവാ അവൾ അത് സസന്തോഷം നൽകും. (g91 1/22)