കുരങ്ങിന്റെ ബുദ്ധി
പശ്ചിമാഫ്രിക്കയിലെ സിയെറാ ലിയോണിൽ ഒരു പഴഞ്ചൊല്ലുണ്ട്: “കുരങ്ങു തന്റെ കുഞ്ഞിനോടു ‘എന്നെ ഇറുകെ പിടിച്ചോ’ എന്നല്ല, ‘താഴേക്കു നോക്കൂ’ എന്നാണു പറയുക.”
ഇത് ഉയരത്തിൽ മരത്തിന്റെ മുകളിൽ ഒരു ചെറു കുരങ്ങ് തന്റെ തള്ളയുടെ പുറത്തു അള്ളിപ്പിടിച്ചിരിക്കുന്ന ചിത്രം നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു. ഇങ്ങനെ പറയുന്നതിന്റെ പിന്നിലെ അർത്ഥം, ഇറുകെ പിടിച്ചോ എന്നു മാത്രം തള്ള പറഞ്ഞാൽ കുഞ്ഞ് കുറച്ചു സമയത്തേക്കു മാത്രം അങ്ങനെ ചെയ്തേക്കാം, എന്നാൽ തന്റെ തള്ളയുടെ ആജ്ഞയുടെ പിന്നിലെ ഉദ്ദേശ്യം അവനറിയാത്തതിനാൽ പെട്ടെന്നുതന്നെ അവൻ അതു മറക്കുകയും പിടി അയയ്ക്കുകയും ചെയ്തേക്കാം എന്നാണ്.
എന്നാൽ, കുഞ്ഞ് താഴേക്കു നോക്കുകയാണെങ്കിൽ, താൻ നിലത്തുനിന്നും എത്രമാത്രം ഉയരത്തിലാണെന്നു കാണുകയും തന്റെ ജീവൻ ഉൾപ്പെട്ടിരിക്കുന്നുവെന്നു കൂടുതൽ ശക്തമായി ബോദ്ധ്യപ്പെടുകയും ചെയ്യും. എന്തിന്, അവനു ഗുരുതരമായി പരിക്കേല്ക്കുന്നതിനോ മരണപ്പെടുന്നതിനോ പോലും സാദ്ധ്യതയുണ്ട്! അപകടം നന്നായി മനസ്സിലാക്കിയിരിക്കുമ്പോൾ ഇറുകെപ്പിടിക്കാൻ അവനു ശക്തമായ പ്രേരണയുണ്ടായിരിക്കും. ഇനി, അധികമായി വരുന്ന എന്തു ബുദ്ധ്യുപദേശമോ, ആജ്ഞയോ കൂടുതൽ ആദരിക്കപ്പെടും.
മററുള്ളവരെ, പ്രത്യേകിച്ചും കുട്ടികളെ, പഠിപ്പിക്കുന്നതിനു എന്തോരു നല്ല തത്വം. വെറുതെ കല്പന പുറപ്പെടുവിക്കുന്നതിനു പകരം വിവേകം പകർന്നു കൊടുക്കുന്നതു പ്രധാനമാണെന്നതാണ് ഇതിലെ ഗുണപാഠം.
തീർച്ചയായും, ചില അവസരങ്ങളിൽ അത് ആദ്യം ചെയ്യുന്നതിന് ആവശ്യമായ സമയമില്ലായിരുന്നേക്കാം. ഉദാഹരണത്തിന്, ശ്രദ്ധാപൂർവ്വം നിരീക്ഷിക്കാതെ നിങ്ങളുടെ കുട്ടി തിരക്കേറിയ വാഹനപ്രവാഹമുള്ള ഒരു തെരുവു കുറുകെ കടക്കാൻ തുടങ്ങുകയാണെങ്കിൽ നിൽക്കാനും പെട്ടെന്നു തിരിച്ചുവരാനും നിങ്ങൾ അവനോടു ആജ്ഞാപിച്ചേക്കാം. ഇവിടെ ആദ്യം ആജ്ഞ നൽകുന്നത് പരമപ്രധാനമാണ്. എന്നാൽ പിന്നീട്, കുട്ടി ഉൾപ്പെട്ടിരുന്ന അപകടസ്ഥിതി വിശദീകരിക്കുന്നതു വിവേകം നൽകും.
വെറുതെ കല്പന കൊടുക്കുകയല്ലാതെ, വിവേകംകൂടെ പ്രദാനം ചെയ്യുന്ന ഈ സമീപനത്തിന്റെ പ്രയോജനം ബൈബിളിലെ സദൃശവാക്യത്തിൽ കാണപ്പെടുന്നു: “ന്യായപ്രമാണത്തെ പ്രമാണിക്കുന്നവൻ ബുദ്ധിയുള്ള മകൻ.”—സദൃശവാക്യങ്ങൾ 28:7. (g91 10/8)
[31-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
© Zoological Society of San Diego