മതത്തിന്റെ വിഭജിത ഭവനം
ലോകത്തിലെ എല്ലാമതങ്ങളിലും വെച്ച് റോമൻ കത്തോലിക്കാ മതവും ഇസ്ലാംമതവും ഹൈന്ദവ മതവുമാണ് ഏററവും വലിയവ. മൊത്തം ലോകജനസംഖ്യയായ 524 കോടി ജനങ്ങളിൽ തങ്ങൾ 98.5 കോടി അഥവാ 18.8 ശതമാനം ആണെന്ന് റോമൻ കത്തോലിക്കർ അവകാശപ്പെടുമ്പോൾ മുസ്ലീങ്ങൾ തങ്ങൾ 91.2 കോടിയുണ്ടെന്ന് (17.4 ശതമാനം) അവകാശപ്പെടുന്നു. ഹൈന്ദവർ 68.6 കോടിയുണ്ട് (13.1 ശതമാനം)—ഇത് 32 കോടി ബുദ്ധമതക്കാരുടെ ഇരട്ടിയിലധികമാണ്.
“എല്ലാമതങ്ങളിലും വെച്ച് ഏററവും കൂടുതൽ അനുഷ്ഠിക്കപ്പെടുന്ന മതം ക്രിസ്ത്യാനിത്വമാണ്” എന്ന് ഏഷ്യാവീക്ക് കുറിക്കൊണ്ടു. എന്നാൽ അവയെല്ലാം ഒരു മതമാണെന്ന് അനേകർക്കും ചിന്തിക്കാൻ പ്രയാസകരമാംവിധം അത് ചരിത്രപരമായി ശത്രുതയുള്ള വിഭാഗങ്ങളായി പിളർക്കപ്പെട്ടിരിക്കുന്നു—അതിൽ അവശേഷിക്കുന്ന ഏററവും പ്രമുഖമായ ദൃഷ്ടാന്തം വടക്കൻ അയർലണ്ടിലെ പ്രൊട്ടസ്ററൻറുകാരും കത്തോലിക്കരുമാണ് . . . ക്രിസ്ത്യാനികളേക്കാൾ കുറച്ചു വിഭാഗങ്ങളായേ മുസ്ലീങ്ങൾ വിഭജിക്കപ്പെട്ടിട്ടുള്ളു, എന്നാൽ എല്ലായ്പോഴും വിയോജിപ്പിന്റെ ചരിത്രമുള്ള രണ്ട് വ്യത്യസ്ത ധാരകളാണ് സുന്നിയും ഷിയായും. മുസ്ലീങ്ങളുടെയിടയിലെ ഏററവും വലിയ വിഭാഗമാണ് സുന്നികൾ.
കൂടുതലായി, ലോകജനസംഖ്യയിൽ ഒരു നല്ല സംഖ്യ ഒരു മതവിശ്വാസവും ആവകാശപ്പെടുന്നില്ല. ഈ ജനങ്ങളിൽ അധിക പങ്കും ചൈനാ, പൂർവ്വ യൂറോപ്പ്, മുൻ സോവിയററ് യൂണിയൻ എന്നിവിടങ്ങളിലാണുള്ളത്. മതമില്ലാത്തവർ 89.6 കോടിയുണ്ട്, അതിനുപുറമേ നിരീശ്വരവാദികൾ 23.6 കോടിയും. (g91 10/22)