ആരും ഇഷ്ടപ്പെടാത്ത മത്സ്യം
ശ്രാവു നിങ്ങളുടെ ഇഷ്ടപ്പെട്ട മത്സ്യമാണോ? സാധ്യതയനുസരിച്ച് അല്ല. ചിലർക്ക് ശ്രാവുകൾ തങ്ങൾക്ക് ഇഷ്ടപ്പെട്ട ആഹാരമോ തങ്ങൾക്ക് ഇഷ്ടപ്പെട്ടതരം തോലോ അല്ലെങ്കിൽ ഒരുപക്ഷേ വിനോദത്തിനുവേണ്ടി കൊല്ലുന്നതിനുള്ള തങ്ങളുടെ ജന്തുവിനെയോ പ്രദാനം ചെയ്യുന്നുവെങ്കിലും മിക്ക ആളുകൾക്കും അത് ഇഷ്ടപ്പെട്ടതല്ല. കൂടുതൽ കൂടുതൽ ശ്രാവുകൾ അത്തരം കാരണങ്ങളാൽ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. മെക്സിക്കോ ഉൾക്കടലിലും കരീബിയനിലും അമേരിക്കയുടെ കിഴക്കൻതീരത്തിലും മാത്രം കഴിഞ്ഞ പത്തുവർഷത്തിൽ വാർഷിക ശ്രാവുവേട്ട 1,000 ശതമാനം വർദ്ധിച്ചു എന്ന് യു. എസ്. ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് അറിയിക്കുന്നു!
നിങ്ങൾ ശ്രാവുകളുടെ സംരക്ഷണത്തിനുവേണ്ടിയുള്ള മുറവിളി കേട്ടില്ലെങ്കിൽ അതിശയിക്കരുത്. ഏതായാലും, അനേകർ ശ്രാവിനെ ഒരു ഭീഷണിയായി, മനുഷ്യരെ തിന്നുന്നതിനുള്ള ഒരു പ്രേരണയല്ലാതെ കൂടുതലായി ഒന്നും തലച്ചോറിൽ ഇല്ലാത്ത, അടങ്ങാത്ത തീററി യന്ത്രമായി സങ്കൽപ്പിക്കുന്നു. എന്നാൽ ശ്രാവുകളുടെ ആക്രമണങ്ങൾ നടക്കുകതന്നെ ചെയ്യുന്നുവെങ്കിലും അവ ഭീദിതമായ ചലച്ചിത്രങ്ങളുടെ വിതരണക്കാർ നിങ്ങളെ വിശ്വസിപ്പിക്കുന്നതിനേക്കാൾ വളരെക്കുറവാണ്.
യു. എസ്. ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് അനുസരിച്ച്, “ഓരോ വർഷവും റിപ്പോർട്ടുചെയ്യുന്ന [ശ്രാവിന്റെ ആക്രമണങ്ങൾ] 100-ൽ കുറവാണ്, പലതും മാരകവുമല്ല.” കൂടാതെ, എല്ലാ ശ്രാവുകളും ആക്രമിക്കുന്ന ഇനമല്ല. പത്തു സെൻറീമീററർ മുതൽ 18 മീററർ വരെ നീളവും 28 ഗ്രാമിനേക്കാൾ കുറവുമുതൽ 14,000 കിലോഗ്രാം വരെ തൂക്കവും ഉള്ള വ്യത്യസ്തജാതികളുണ്ട്! മുന്നൂറു ഇനങ്ങളിൽ (ഏററവും വലിയവ ഉൾപ്പെടെ) 90 ശതമാനത്തോളം മനുഷ്യർക്ക് യാതൊരു ഭീഷണിയും ഉയർത്തുന്നില്ല.
ശ്രാവുകൾ മൂല്യമുള്ളവയുമാണ്. കടലിനടിയിലെ വാക്വംക്ലീനറുകളെപ്പോലെ അവ രോഗംബാധിച്ച ജന്തുക്കളെയും ഉച്ഛിഷ്ടങ്ങളെയും വിഴുങ്ങിക്കൊണ്ട് സമുദ്രങ്ങളിൽ ശുചീകരണത്തിന്റെ ഒരു നിർണ്ണായകമായ പങ്കു വഹിക്കുന്നു. ശ്രാവുകൾ കാൻസറിൽനിന്ന് അല്ലെങ്കിൽ മററു വലിയ പകർച്ചവ്യാധികളിൽനിന്നു സ്വതന്ത്രമാണെന്ന് തോന്നുന്നതിനാൽ ശാസ്ത്രജ്ഞൻമാർ താത്പര്യപൂർവം അവയുടെ പ്രതിരോധ വ്യവസ്ഥയെക്കുറിച്ചു പഠിക്കുന്നു. എന്നിരുന്നാലും ശ്രാവുകൾ അഭേദ്യമായവയല്ല. അവ മന്ദഗതിയിൽ പുനരുത്പാദനം നടത്തുന്നു, (ആണ്ടിൽ രണ്ടു കുഞ്ഞുങ്ങൾ എന്ന കണക്കിൽ, കുറച്ചു മാത്രം പ്രസവിക്കുന്നു), അതുകൊണ്ട് വൻതോതിൽ നശിപ്പിക്കപ്പെട്ടാൽ അവ വേഗത്തിൽ പ്രജനനത്തിലൂടെ സമൃദ്ധമായി വർദ്ധിക്കുകയില്ല.
ഭാഗ്യവശാൽ, ശ്രാവുകൾ, ഒടുവിൽ ചില സ്നേഹിതരെ കണ്ടെത്തിക്കൊണ്ടിരിക്കുന്നു. ദി യു. എസ്. മറൈൻ ഫിഷറീസ് മനുഷ്യർക്കു പിടിക്കാവുന്ന ശ്രാവുകൾക്കു പരിധിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈ മത്സ്യങ്ങളെ സംരക്ഷിക്കുന്നതിന് 100 പേജുകളുള്ള ഒരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നു. തീർച്ചയായും, ശ്രാവുകൾ എത്ര മനുഷ്യരെ പിടിക്കണം എന്നതു സംബന്ധിച്ച് ആരും പരിധി നിർദ്ദേശിച്ചിട്ടില്ല; എന്നാൽ മനുഷ്യന്റെയും ശ്രാവിന്റെയും സ്രഷ്ടാവ് തന്റെ മാനുഷ മക്കൾക്ക് ഈ ഭൂമിയിൽ യാതൊന്നും ഭയപ്പെടാനില്ലാത്ത ഒരു കാലം വരുമെന്ന് വാഗ്ദാനം ചെയ്യുന്നു—യെശയ്യാവ് 11:6-9. (g91 11⁄8)
[31-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
N. Orabona/H. Armstrong Roberts