സാധാരണ മാലിന്യമല്ല!
ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയൊമ്പതു മാർച്ച് 24 വെള്ളിയാഴ്ച എക്സൻ വാൾഡെസ് എണ്ണക്കപ്പൽ അലാസ്ക്കയിലെ പ്രിൻസ് വില്യം സൗണ്ട് ഉൾക്കടലിലെ ഒരു പവിഴപ്പുററിൽ ഇടിച്ചു. തത്ഫലമായി 4.2 കോടി ലിററർ അസംസ്കൃത എണ്ണ വെള്ളത്തിലേക്കു ഊററമായി പ്രവഹിച്ചു. അപകടം തദ്ദേശമുക്കുവൻമാരുടെ ഉപജീവനമാർഗ്ഗത്തെ ഭീഷണിപ്പെടുത്തുകയും നൂറുകണക്കിനു കിലോമീററർ കടലോരത്തെ മലിനീകരിക്കുകയും ആയിരക്കണക്കിനു പക്ഷികളെയും സമുദ്ര സ്തന്യപങ്ങളെയും കൊല്ലുകയും ചെയ്തു.
എക്സൻ വാൾഡെസ് സംഭവം പരിസ്ഥിതി സംബന്ധിച്ചു തത്പരരായ ആളുകളുടെ വികാരങ്ങളെ മഥിച്ചുകൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും, കൂടുതൽ പ്രച്ഛന്നമായ ഒരു “എണ്ണ തൂകൽ” ദിവസംതോറും നടക്കുന്നു. സാധ്യതയനുസരിച്ച്, നിങ്ങളുടെ അയൽപക്കത്തുതന്നെ ഇതു സംഭവിച്ചുകൊണ്ടിരിക്കുന്നു.
കൺസ്യൂമർ റിപ്പോർട്ട്സ് അനുസരിച്ച്, തങ്ങളുടെ കാറിന്റെ എൻജിൻ ഓയിൽ സ്വന്തമായി മാററുന്ന ആളുകൾ ഓരോ വർഷവും 75 കോടി ലിറററിനും 150 കോടി ലിറററിനുമിടക്കു ഉപയോഗശൂന്യമായ ഓയിൽ പുറന്തള്ളുന്നു. റിപ്പോർട്ട് അനുസരിച്ച്, “ആ ഓയിലിന്റെ 10 മുതൽ 14 വരെ ശതമാനം മാത്രമേ ശരിയായരീതിയിൽ നിർമ്മാർജ്ജനം ചെയ്യപ്പെടുന്നുള്ളു.” ഉപയോഗശൂന്യമായ ഈ ചെറിയ ശതമാനം ഓയിൽ, അതിൽനിന്ന് ഉപയോഗപ്രദമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കാവുന്നതിനാൽ പുനചക്രണം ചെയ്യപ്പെടുന്നു. എന്നാൽ ശേഷിച്ചതിന് എന്തു സംഭവിക്കുന്നു? സാധ്യതയനുസരിച്ച്, കാറുടമകൾ കേവലം സാധാരണ ചപ്പുചവറുകൾപോലെ അത് ഒഴിവാക്കുന്നു.
ഓരോ വർഷവും ഉപയോഗശൂന്യമായ ലക്ഷക്കണക്കിനു ലിററർ ഓയിൽ തറയിലോ അരുവികളിലോ ഓടയിലോ എത്തുന്നു. ഇത്രയും ഓയിൽ ഉളവാക്കാൻ കുറഞ്ഞത് 25 ഇക്സൻ വാൾഡെസ് തൂകൽ വേണം! എന്നാൽ ഉപയോഗിച്ച ഓയിലും, അതുപോലെതന്നെ ആൻറിഫ്രീസും, ബ്രേക്ക്ദ്രാവകവും, ട്രാൻസ്മിഷൻ ഓയിലും പോലുള്ള മററ് ഓട്ടോമൊബൈൽ പാഴ്വസ്തുക്കളും സാധാരണ മാലിന്യമല്ല. അത് അതിലും മോശമാണ്.
ഓയിൽ “കുടിവെള്ളത്തിൽ കലർന്നാൽ ഗുരുതരമായ പരിണതഫലങ്ങൾ ഉണ്ടാകാം: ഉപയോഗിച്ച ഒരു ലിററർ ഓയിലിനു 10 ലക്ഷം ലിററർ ശുദ്ധജലത്തെ പാനയോഗ്യമല്ലാതാക്കുന്നതിനും അര ലിററർ ഓയിലിന് ഒരു ഏക്കർ പ്രദേശത്തെ വെള്ളത്തെ മൂടുന്ന ഒരു എണ്ണപ്പാട ഉളവാക്കുന്നതിനും കഴിയും” എന്നു കൺസ്യൂമർ റിപ്പോർട്ട്സ് കുറിക്കൊള്ളുന്നു. (g92 9/22)