വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g94 10/22 പേ. 31
  • ഒരു ഉഷ്‌ണജല കടൽനായോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒരു ഉഷ്‌ണജല കടൽനായോ?
  • ഉണരുക!—1994
  • സമാനമായ വിവരം
  • മെഡിറ്ററേനിയൻ സന്ന്യാസി സീലുകൾ അവ അതിജീവിക്കുമോ?
    ഉണരുക!—2001
  • മുദ്രമോതിരം
    പദാവലി
  • മധ്യധരണ്യാഴി—തുറന്ന മുറിവുകളുള്ള അടഞ്ഞ കടൽ
    ഉണരുക!—1999
  • മുദ്ര—എന്താണ്‌?
    മറ്റു വിഷയങ്ങൾ
കൂടുതൽ കാണുക
ഉണരുക!—1994
g94 10/22 പേ. 31

ഒരു ഉഷ്‌ണജല കടൽനാ​യോ?

ആർട്ടി​ക്കി​ലെ​യോ അൻറാർട്ടി​ക്കി​ലെ​യോ മഞ്ഞുറഞ്ഞ വെൺപ​ര​പ്പു​ക​ളു​ടെ പശ്ചാത്ത​ല​ത്തി​ലാ​ണു കടൽനാ​യ്‌ക്കൾ (സീലുകൾ) മിക്ക​പ്പോ​ഴും ചിത്രീ​ക​രി​ക്ക​പ്പെ​ടു​ന്നത്‌. എന്നാൽ ചില കടൽനാ​യ​കൾക്കു മിതോഷ്‌ണ കാലാ​വ​സ്ഥ​യിൽ പരിത്യ​ക്ത​മായ കടൽപ്പു​റ​ങ്ങ​ളി​ലെ മണലിൽ ചൂടേ​റ​റു​കി​ടന്നു സമൃദ്ധ​മാ​യി വളരാൻ കഴിയു​മെന്നു നിങ്ങൾക്ക​റി​യാ​മോ?

മെഡി​റ​റ​റേ​നി​യ​നി​ലെ സന്യാസി സീലിനെ കാണുക. 3.5 മീററർ നീളമുള്ള ഈ ഉഷ്‌ണജല കടൽനാ​യ്‌ക്കു വെളുത്ത ഉദരവും നെഞ്ചും സഹിതം ഇരുണ്ട പുള്ളി​ക​ളാൽ ആവൃത​മായ നീളം കുറഞ്ഞ കനത്ത രോമ​ങ്ങ​ളാ​ണു​ള്ളത്‌. ചില മത സന്യാ​സി​ക​ളു​ടെ വസ്‌ത്ര​ത്തോ​ടു സമാന​മായ ഈ ഭിന്ന നിറങ്ങൾ അവയുടെ പേരിന്റെ കാരണം വിശദ​മാ​ക്കി​യേ​ക്കാം.

തഹശ്‌ എന്നു (എബ്രാ​യ​യിൽ) വിളി​ക്ക​പ്പെ​ടുന്ന ഒരു തുകലി​നെ​ക്കു​റി​ച്ചു പല ബൈബിൾഭാ​ഗങ്ങൾ പറയു​ന്നുണ്ട്‌, അതു​കൊ​ണ്ടാ​ണു സമാഗ​മ​ന​കൂ​ടാ​ര​ത്തെ​യും വിശു​ദ്ധ​മ​ന്ദി​ര​ത്തി​ലെ ഉപകര​ണ​ങ്ങ​ളെ​യും മൂടി​യി​രു​ന്നത്‌. (പുറപ്പാ​ടു 25:5; 26:14; സംഖ്യാ​പു​സ്‌തകം 4:8) തഹശ്‌ കടൽനാ​യ്‌ത്തു​ക​ലി​നെ പരാമർശി​ക്കു​ന്നു​വെന്നു ചില വിദഗ്‌ധർ സൂചി​പ്പി​ക്കു​ന്നു. അതു മെഡി​റ​റ​റേ​നി​യ​നി​ലെ സന്യാസി സീലിന്റെ തോൽ ആയിരി​ക്കു​മോ? പുരാതന മെഡി​റ​റ​റേ​നി​യൻ ജലാശ​യ​ങ്ങ​ളി​ലെ ഈ ജന്തുവി​ന്റെ സാന്നി​ദ്ധ്യം ഈ അഭ്യൂ​ഹത്തെ സാധു​വാ​ക്കു​ന്നു.

പുരാതന പഴംപു​രാ​ണം സന്യാസി സീലിനു പ്രത്യേ​ക​ശ​ക്തി​കൾ ഉള്ളതായി ആരോ​പി​ച്ചു. അതിന്റെ തോലി​നു മിന്നൽപി​ണ​രി​ന്റെ ഗതി തിരി​ച്ചു​വി​ടാ​നും കൃഷി​യി​ട​ങ്ങ​ളിൽ കൽമഴ പെയ്യാതെ തടയാ​നും കഴിയു​മെന്നു ചിലർ വിശ്വ​സി​ച്ചു. എഴുന്നു​നിൽക്കു​ന്ന​തി​നാ​ലോ വീണു​കി​ട​ക്കു​ന്ന​തി​നാ​ലോ കടൽനാ​യ്‌ത്തോ​ലി​ലെ രോമങ്ങൾ ഇടി​യോ​ടു​കൂ​ടിയ കൊടു​ങ്കാ​റ​റി​ന്റെ വരവി​നെ​യോ ഉടനടി​യുള്ള അതിന്റെ സമാപ​ന​ത്തെ​യോ സൂചി​പ്പി​ക്കു​ന്ന​താ​യി പറയ​പ്പെട്ടു.

സന്യാസി സീലിന്റെ സങ്കല്‌പിത ശക്തികൾ നിമിത്തം കരുണ​യററ വേട്ടക്കാർ മിക്കവാ​റും അതിന്റെ വംശ​ഛേദം വരുത്തി. ഏതായാ​ലും അടുത്ത കാലത്തു പൂർവ-മദ്ധ്യ സർദീ​നി​യ​യ്‌ക്കു ചുററു​മുള്ള സമു​ദ്ര​ത്തിൽ അതിനെ കണ്ടിട്ടുണ്ട്‌. ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തിൽ മനുഷ്യ​നും മൃഗവും തമ്മിലുള്ള ഐക്യം പുനഃ​സ്ഥാ​പി​ക്ക​പ്പെ​ടു​മ്പോൾ മെഡി​റ​റ​റേ​നി​യൻ സന്യാസി സീൽ പ്രശാ​ന്ത​വും സമാധാ​ന​പൂർണ​വു​മായ കടൽപ്പു​റങ്ങൾ വീണ്ടും കൈവ​ശ​പ്പെ​ടു​ത്തു​മെ​ന്നു​ള്ള​തി​നു സംശയം​വേണ്ട. അവിടെ അതിന്‌ അത്യാ​ഗ്ര​ഹി​ക​ളായ മനുഷ്യ​രു​ടെ ഭീഷണി​യി​ല്ലാ​തെ വെയി​ലേ​ററു കിടക്കാൻ കഴിയും.—യെശയ്യാ​വു 11:6-9.

[31-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട്‌]

Panos Dendrinos/HSSPMS

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക