വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g95 5/8 പേ. 26-27
  • ജീവിതത്തിന്റെ അർഥം എന്താണ്‌?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ജീവിതത്തിന്റെ അർഥം എന്താണ്‌?
  • ഉണരുക!—1995
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • “പ്രാഥ​മിക പ്രേര​ക​ശക്തി”
  • യേശു സ്ഥിരീ​ക​രിച്ച ശലോ​മോ​ന്റെ കണ്ടെത്തൽ
  • ജീവി​ത​ത്തി​ന്റെ അർഥം കണ്ടെത്തൽ
  • ‘മനുഷ്യന്റെ മുഴു കടപ്പാട്‌’
    വീക്ഷാഗോപുരം—1997
  • നിങ്ങളുടെ ജീവിതം—അതിന്റെ ഉദ്ദേശ്യം എന്ത്‌?
    വീക്ഷാഗോപുരം—1997
  • ജീവിതം അർഥപൂർണമാക്കുന്നതെന്ത്‌?
    2008 വീക്ഷാഗോപുരം
  • ജീവിതത്തിന്‌ ഒരു ഉദ്ദേശ്യമുണ്ടോ?
    ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്‌? അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?
കൂടുതൽ കാണുക
ഉണരുക!—1995
g95 5/8 പേ. 26-27

ബൈബി​ളി​ന്റെ വീക്ഷണം

ജീവി​ത​ത്തി​ന്റെ അർഥം എന്താണ്‌?

“ജീവൻ സംബന്ധിച്ച തൃപ്‌തി​ക​ര​മായ ഒരു വിശദീ​ക​ര​ണ​മാ​ണു പ്രകൃ​തി​നിർധാ​രണം എന്നു ഡാർവിൻ പക്ഷക്കാർ വാദി​ക്കു​ന്നു. എന്നാൽ ഒരു ജീവി കൂടുതൽ സങ്കീർണ​ത​യി​ലേ​ക്കോ ആത്മബോ​ധ​ത്തി​ലേ​ക്കോ ബുദ്ധി​യി​ലേ​ക്കോ വികസി​ക്കു​മ്പോൾ ആ ഗുണങ്ങൾ ആഗ്രഹി​ച്ചു നേടി​യ​താ​ണെ​ന്നു​ള്ളതു സാമാ​ന്യ​ബോ​ധ​മാ​ണെന്നു തോന്നു​ന്നു.”—ഡിലൻ തോമസ്‌ (1914-53, വെയിൽസു​കാ​ര​നായ കവിയും എഴുത്തു​കാ​ര​നും).

ജീവി​ത​ത്തി​ന്റെ അർഥം അറിയാ​നുള്ള അന്വേ​ഷണം പുതി​യതല്ല. അതു നൂറ്റാ​ണ്ടു​ക​ളോ​ളം ജിജ്ഞാ​സു​ക്ക​ളു​ടെ മനസ്സിൽ വ്യാപ​രി​ച്ചി​ട്ടുണ്ട്‌. പത്തുവർഷം മുമ്പ്‌ ഉണ്ടായി​രു​ന്ന​തി​നെ​ക്കാൾ അധിക​മാ​യി ന്യൂസി​ലൻഡു​കാ​രു​ടെ മനസ്സിൽ ആ അന്വേ​ഷണം ഇപ്പോ​ഴു​ണ്ടെന്ന്‌ ഈയിടെ നടത്തിയ ഒരു അഭി​പ്രായ വോ​ട്ടെ​ടുപ്പ്‌ പ്രകട​മാ​ക്കു​ന്നു. 15 വയസ്സും അതില​ധി​ക​വും പ്രായ​മു​ള്ള​വ​രു​ടെ 49 ശതമാനം “ജീവി​ത​ത്തി​ന്റെ അർഥം സംബന്ധി​ച്ചു മിക്ക​പ്പോ​ഴും ചിന്തി​ച്ചി​രു​ന്നു” എന്ന്‌ ലിസ്‌നർ മാസി​ക​യിൽ പ്രസി​ദ്ധീ​ക​രിച്ച റിപ്പോർട്ടു പറയുന്നു—സമാന​മായ ഒരു സർവേ നടത്തപ്പെട്ട 1985-ലെ 32 ശതമാ​ന​ത്തെ​ക്കാൾ അധികം.

ന്യൂസി​ലൻഡു​കാർ മറ്റു രാഷ്ട്ര​ങ്ങ​ളി​ലെ ആളുകൾക്കുള്ള അതേ വികാ​രങ്ങൾ പ്രകട​മാ​ക്കു​ന്ന​താ​യി തോന്നു​ന്നു. ലിസ്‌നർ തുടരു​ന്നു: “നമ്മുടെ അസ്‌തി​ത്വ​ത്തി​ന്റെ പ്രാധാ​ന്യം ചോദ്യം​ചെ​യ്യാ​നുള്ള വർധിച്ച പ്രവണത, നാം 80-കളിൽ ആയിരു​ന്ന​തി​നെ​ക്കാൾ ഇപ്പോൾ കൂടുതൽ ആകാം​ക്ഷ​യു​ള്ള​വ​രാ​ണെന്നു സൂചി​പ്പി​ച്ചേ​ക്കാം, സ്വീക​രി​ക്കേണ്ട ഉചിത​മായ ഗതിതന്നെ.”

നാം ഇവിടെ സ്ഥിതി​ചെ​യ്യു​ന്ന​തെ​ന്തു​കൊണ്ട്‌? എന്ന സാർവ​ത്രിക ചോദ്യ​ത്തിന്‌ പരിണാ​മ​വാ​ദി​കൾ നൽകുന്ന ഉത്തരങ്ങൾ, പ്രത്യ​ക്ഷ​ത്തിൽ, അധിക​പങ്ക്‌ ആളുകൾക്കും തൃപ്‌തി​ക​രമല്ല. ഒരുവന്റെ ജീവി​ത​ത്തി​ലെ അർഥം കണ്ടെത്താൻ ആവശ്യ​മായ ധാർമിക ദിക്കു​കാ​ട്ടി പ്രദാനം ചെയ്യാൻ ബൈബി​ളി​നു കഴിയു​മോ?

“പ്രാഥ​മിക പ്രേര​ക​ശക്തി”

ഭൂമി​യി​ലെ സകല ജീവി​ക​ളി​ലും​വെച്ച്‌ മനുഷ്യൻ മാത്രമേ ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം സംബന്ധി​ച്ചു ചിന്തി​ക്കു​ന്നു​ള്ളു. എന്തു​കൊ​ണ്ടെന്നു നിങ്ങൾക്ക​റി​യാ​മോ? ഒരു കാരണം ബൈബിൾ സഭാ​പ്ര​സം​ഗി 3:11-ൽ നൽകുന്നു. സ്രഷ്‌ടാ​വി​നെ സംബന്ധിച്ച്‌, അതു പറയുന്നു: “അവൻ മനുഷ്യർക്കു ഭൂതകാ​ല​ത്തെ​ക്കു​റി​ച്ചും ഭാവി​യെ​ക്കു​റി​ച്ചു​മുള്ള ഒരു ബോധം നൽകി​യി​രി​ക്കു​ന്നു.” (ദ ന്യൂ ഇംഗ്ലീഷ്‌ ബൈബിൾ) എല്ലാ ജീവി​ക​ളും ജീവനെ മുറു​കെ​പ്പി​ടി​ക്കാൻ ചായ്‌വു കാണി​ക്കു​ന്നു​വെ​ന്നി​രി​ക്കെ, ഒരു കാല​ബോ​ധം—ഭൂതം, ഭാവി, വർത്തമാ​നം—ഉള്ളതിൽ മനുഷ്യൻ അതുല്യ​നാ​ണെന്നു തോന്നു​ന്നു. മനുഷ്യ​നു ഭൂതകാ​ല​ത്തെ​ക്കു​റി​ച്ചു ധ്യാനി​ക്കാൻ കഴിയും. ഭാവി​ക്കു​വേണ്ടി ആസൂ​ത്രണം ചെയ്‌തു​കൊണ്ട്‌, അതിൽ പങ്കെടു​ക്കാൻ ശക്തമായി അഭില​ഷി​ച്ചു​കൊ​ണ്ടു​പോ​ലും അതി​ലേക്കു നോക്കി​പ്പാർത്തി​രി​ക്കാ​നും കഴിയും. അയാളു​ടെ ഹ്രസ്വ​മായ ആയുസ്സി​ന്റെ ക്ഷണിക​സ്വ​ഭാ​വം നിമിത്തം ഭാവി​യെ​ക്കു​റി​ച്ചുള്ള തന്റെ സ്വപ്‌നങ്ങൾ സാക്ഷാ​ത്‌ക​രി​ക്കാൻ കഴിയാ​തെ​യാ​കു​മ്പോൾ അയാൾക്കു നിരാ​ശി​ത​നാ​യി​ത്തീ​രാ​നും കഴിയും.

അതു​കൊണ്ട്‌, ഞാൻ ഇവിടെ സ്ഥിതി​ചെ​യ്യു​ന്ന​തെ​ന്തു​കൊണ്ട്‌? ഞാൻ എങ്ങോട്ടു പോകു​ന്നു? എന്നീ ചോദ്യ​ങ്ങൾ മനുഷ്യൻ മാത്രം ചോദി​ക്കു​ന്നു. മനോ​രോഗ വിദഗ്‌ധ​നായ വിക്‌റ്റർ ഫ്രാങ്കൽ എഴുതി: “ഒരുവന്റെ ജീവി​ത​ത്തി​ലെ അർഥം കണ്ടെത്താ​നൂള്ള പ്രയത്‌ന​മാണ്‌ മനുഷ്യ​നി​ലെ പ്രാഥ​മിക പ്രേര​ക​ശക്തി . . . ഒരുവന്റെ ജീവി​ത​ത്തിൽ അർഥമു​ണ്ടെ​ന്നുള്ള അറിവു​പോ​ലെ, ഏറ്റവും വഷളായ അവസ്ഥക​ളെ​പ്പോ​ലും അതിജീ​വി​ക്കാൻ വളരെ ഫലകര​മാ​യി സഹായി​ക്കുന്ന മറ്റൊന്നു ലോക​ത്തി​ലി​ല്ലെന്നു ഞാൻ തുറന്നു പറയേ​ണ്ടി​വ​രു​ന്നു.”

യേശു സ്ഥിരീ​ക​രിച്ച ശലോ​മോ​ന്റെ കണ്ടെത്തൽ

ജീവി​ത​ത്തി​ലെ അർഥം കണ്ടെ​ത്തേ​ണ്ട​തി​ന്റെ ആവശ്യം പൗരാ​ണി​കൻമാ​രെ ഉണർത്തി. മൂവാ​യി​രം വർഷം മുൻപ്‌ ശലോ​മോ​ന്റെ ഭരണത്തിൻകീ​ഴി​ലെ ഇസ്രാ​യേൽ രാജ്യ​ത്തി​ലേക്കു നമുക്കു ചരി​ത്ര​ത്തി​ന്റെ താളുകൾ പുറ​കോ​ട്ടു മറിക്കാം. അവനെ​ക്കു​റി​ച്ചും ശേബാ​രാ​ജ്ഞി പറഞ്ഞു: “നിന്റെ കാര്യ​ങ്ങ​ളെ​യും ജ്ഞാന​ത്തെ​യും കുറിച്ച്‌ ഞാൻ എന്റെ ദേശത്തു​വെച്ചു കേട്ട വർത്തമാ​നം സത്യം തന്നേ. ഞാൻ വന്നു എന്റെ കണ്ണു​കൊ​ണ്ടു കാണു​ന്ന​തു​വരെ ആ വർത്തമാ​നം വിശ്വ​സി​ച്ചില്ല. എന്നാൽ പാതി​പോ​ലും ഞാൻ അറിഞ്ഞി​രു​ന്നില്ല! ഞാൻ കേട്ട കീർത്തി​യെ​ക്കാൾ നിന്റെ ജ്ഞാനവും ധനവും അധിക​മാ​കു​ന്നു.”—1 രാജാ​ക്കൻമാർ 10:6, 7.

സഭാ​പ്ര​സം​ഗി​യു​ടെ പുസ്‌തകം എഴുതു​ക​യിൽ ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം വിശദ​മാ​ക്കാൻ താൻ നടത്തിയ ഒരു പരീക്ഷ​ണ​ത്തി​ന്റെ ഫലങ്ങൾ ശലോ​മോൻ രാജാവ്‌ തന്റെ വായന​ക്കാ​രെ അറിയി​ച്ചു. പൗരാ​ണിക പൗരസ്‌ത്യ ദേശത്തെ ഒരു മാതൃകാ രാജാ​വി​നു യോജി​ച്ച​വി​ധം ജീവിതം ആസ്വദി​ക്കാ​നുള്ള അവസര​ങ്ങ​ളിൽ നടത്തിയ ഒരു പരീക്ഷ​ണ​മാ​യി​രു​ന്നു അത്‌. അവൻ 2-ാം അധ്യായം 1-10 വാക്യ​ങ്ങ​ളിൽ, ഇന്ന്‌ ഊഹി​ക്കാൻപോ​ലും കഴിയാത്ത ഒരു ഉല്ലാസ​ജീ​വി​തത്തെ സവിസ്‌തരം വർണിച്ചു. ഭൗതിക ധനത്തി​ന്റെ​യും ജഡിക ഉല്ലാസ​ങ്ങ​ളു​ടെ​യും രൂപത്തിൽ ജീവിതം സാധ്യ​മാ​ക്കിയ സകലതും അവൻ പരീക്ഷി​ച്ചു നോക്കി. അത്തരം അനുധാ​വ​ന​ങ്ങ​ളു​ടെ പൊരുൾ സംബന്ധിച്ച അവന്റെ വിലയി​രു​ത്തൽ എന്തായി​രു​ന്നു? അവന്റെ ഉത്തരം അമിത​വി​ശ്വാ​സ​മു​ള്ള​വരെ ഞെട്ടി​ക്കേ​ണ്ട​താണ്‌.

അവൻ ഈ എല്ലാക്കാ​ര്യ​ങ്ങ​ളി​ലേ​ക്കും പിന്തി​രി​ഞ്ഞു നോക്കി​യ​പ്പോൾ, അവന്റെ തീർപ്പ്‌ മിക്ക​പ്പോ​ഴും പ്രതി​കൂ​ല​മാ​യി​രു​ന്നു. അവ വ്യർഥ​വും സമയന​ഷ്ട​വും ആയിരു​ന്നു. അവൻ എഴുതി: “ഞാൻ എന്റെ കൈക​ളു​ടെ സകല പ്രവൃ​ത്തി​ക​ളെ​യും ഞാൻ ചെയ്‌വാൻ ശ്രമിച്ച സകല പരി​ശ്ര​മ​ങ്ങ​ളെ​യും നോക്കി; എല്ലാം മായയും വൃഥാ​പ്ര​യ​ത്‌ന​വും അത്രേ; സൂര്യന്റെ കീഴിൽ യാതൊ​രു ലാഭവും ഇല്ല എന്നു കണ്ടു.”—സഭാ​പ്ര​സം​ഗി 2:11.

ഏറ്റവും അനുകൂ​ല​മായ സാഹച​ര്യ​ങ്ങ​ളിൽ പോലും ഭൗമിക ഉല്ലാസങ്ങൾ താത്‌കാ​ലിക ഉല്ലാസമേ കൈവ​രു​ത്തു​ന്നു​ള്ളൂ എന്ന്‌ അവൻ നിഗമനം ചെയ്‌തു. മനുഷ്യ ജ്ഞാനത്തി​നു​പോ​ലും വേദന​യിൽനി​ന്നും ജീവി​ത​ത്തി​ലെ വ്യാകു​ല​ത​യിൽനി​ന്നും മനുഷ്യ​നെ വിടു​വി​ക്കാൻ കഴിയില്ല.

ഭൗതിക അവകാശം സംബന്ധിച്ച ഒരു മനുഷ്യ​ന്റെ ക്രമാ​തീത ഉത്‌ക​ണ്‌ഠ​യോ​ടു പ്രതി​ക​രി​ക്കു​ക​യിൽ, കേട്ടു​നിന്ന ജനക്കൂ​ട്ട​ത്തോട്‌ ഇപ്രകാ​രം പറഞ്ഞ​പ്പോൾ യേശു​ക്രി​സ്‌തു സമാന​മാ​യി നിഗമനം ചെയ്‌തു: “സകല ദ്രവ്യാ​ഗ്ര​ഹ​വും സൂക്ഷിച്ചു ഒഴിഞ്ഞു​കൊൾവിൻ; ഒരുത്തന്നു സമൃദ്ധി ഉണ്ടായാ​ലും അവന്റെ വസ്‌തു​വ​കയല്ല അവന്റെ ജീവന്നു ആധാര​മാ​യി​രി​ക്കു​ന്നതു.”—ലൂക്കൊസ്‌ 12:15.

അനുദിന ജീവി​ത​ത്തി​ലെ മനുഷ്യ​ന്റെ നിസ്സഹാ​യാ​വസ്ഥ പൂർണ​മാ​യി തരണം​ചെ​യ്യാ​നും മനുഷ്യ​ന്റെ പ്രവർത്ത​ന​ങ്ങൾക്കു ജ്ഞാനപൂർവ​ക​മായ ഉദ്ദേശ്യം നൽകാ​നും യഹോ​വ​യാം ദൈവ​ത്തി​നു മാത്രമേ കഴിയൂ. അതു​കൊണ്ട്‌, ദൈവത്തെ കൂടാ​തെ​യുള്ള ജീവിതം നിരർഥ​ക​മാണ്‌. സഭാ​പ്ര​സം​ഗി 12:13-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന പ്രകാരം, ശലോ​മോൻ വിശദീ​ക​രി​ച്ചു: “എല്ലാറ്റി​ന്റെ​യും സാരം കേൾക്കുക; ദൈവത്തെ ഭയപ്പെട്ടു അവന്റെ കല്‌പ​ന​കളെ പ്രമാ​ണി​ച്ചു​കൊൾക; അതു ആകുന്നു സകല മനുഷ്യർക്കും വേണ്ടു​ന്നതു.”

ജീവി​ത​ത്തി​ന്റെ അർഥം കണ്ടെത്തൽ

ജീവി​ത​ത്തി​ന്റെ അർഥം ആരോ​ഗ്യാ​വ​ഹ​മായ ദൈവ​ഭ​യ​ത്തിൽനി​ന്നു വേർപെ​ടു​ത്താ​വു​ന്ന​ത​ല്ലെ​ന്നുള്ള ശലോ​മോ​ന്റെ തീർപ്പ്‌ യേശു​ക്രി​സ്‌തു ആവർത്തി​ച്ചു സ്ഥിരീ​ക​രി​ച്ചു. ദൈവ​വ​ചനം ഉദ്ധരി​ച്ചു​കൊണ്ട്‌ യേശു പറഞ്ഞു: ‘“മനുഷ്യൻ അപ്പം​കൊ​ണ്ടു മാത്രമല്ല, ദൈവ​ത്തി​ന്റെ വായിൽക്കൂ​ടി വരുന്ന സകലവ​ച​നം​കൊ​ണ്ടും ജീവി​ക്കു​ന്നു” എന്നു എഴുതി​യി​രി​ക്കു​ന്നു.’ (മത്തായി 4:4; ആവർത്ത​ന​പു​സ്‌തകം 8:3) അതേ, ഒരുവന്റെ ജീവിതം സഫലമാ​കു​ന്ന​തിന്‌, ആത്മീയ വശങ്ങൾ അവഗണി​ക്കാ​വു​ന്നതല്ല. തന്നേക്കു​റി​ച്ചു​തന്നെ, യേശു വീണ്ടും പറഞ്ഞു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്‌തു അവന്റെ പ്രവൃത്തി തികെ​ക്കു​ന്ന​തു​തന്നെ എന്റെ ആഹാരം.” (യോഹ​ന്നാൻ 4:34) അനുസ​ര​ണ​പൂർവം തന്റെ സ്വർഗീയ പിതാ​വി​നെ സേവി​ക്കു​ന്നതു സന്തോ​ഷ​ത്തി​ന്റെ​യും സംതൃ​പ്‌തി​യു​ടെ​യും ഒരു ഉറവാ​യി​രു​ന്നു. അത്‌ അവനെ പോഷി​പ്പി​ച്ചു. അത്‌ അവന്റെ ജീവി​ത​ത്തിന്‌ ഉദ്ദേശ്യം നൽകി.

അതു​കൊണ്ട്‌, ദൈവ​ത്തെ​ക്കൂ​ടാ​തെ ജീവി​ത​ത്തിന്‌ അതിന്റെ പൂർണ ലക്ഷ്യ​പ്രാ​പ്‌തി​യി​ലെ​ത്താൻ കഴിയു​മോ? ഇല്ല! രസാവ​ഹ​മാ​യി, ചരി​ത്ര​കാ​ര​നായ ആർനോൾഡ്‌ ടോയിൻബി ഒരിക്കൽ ഇപ്രകാ​രം എഴുതി: “ഒരു ഉയർന്ന മതത്തിന്റെ യഥാർഥ ഉദ്ദേശ്യം അതിന്റെ സത്തയാ​കുന്ന ആത്മീയ ഉപദേ​ശ​ങ്ങ​ളും സത്യങ്ങ​ളും കഴിവ​തും ദേഹി​ക​ളി​ലേക്കു പ്രചരി​പ്പി​ക്കുക എന്നതാണ്‌, അത്‌ ഈ ദേഹി​ക​ളിൽ ഓരോ​ന്നും മനുഷ്യ​നെ സംബന്ധി​ച്ചുള്ള യഥാർഥ ഉദ്ദേശ്യം നിറ​വേ​റ്റു​ന്ന​തി​നു വേണ്ടി സഹായി​ക്ക​പ്പെ​ടു​ന്ന​തി​നാണ്‌. മനുഷ്യ​നെ സംബന്ധി​ച്ചുള്ള യഥാർഥ ഉദ്ദേശ്യം ദൈവത്തെ മഹത്ത്വീ​ക​രി​ക്കു​ക​യും അവനെ എന്നെ​ന്നേ​ക്കും സന്തോ​ഷി​പ്പി​ക്കു​ക​യും ചെയ്യുക എന്നതാണ്‌.” പ്രവാ​ച​ക​നായ മലാഖി ദൈവ​ത്തി​ന്റെ വീക്ഷണം പ്രകട​മാ​ക്കി: “അപ്പോൾ നിങ്ങൾ നീതി​മാ​നും ദുഷ്ടനും തമ്മിലും ദൈവത്തെ സേവി​ക്കു​ന്ന​വ​നും സേവി​ക്കാ​ത്ത​വ​രും തമ്മിലുള്ള വ്യത്യാ​സം വീണ്ടും കാണും.”—മലാഖി 3:18.

[26-ാം പേജിലെ ചിത്രം]

“ചിന്തകൻ,” റോഡി​നാ​ലു​ള്ളത

[കടപ്പാട്‌]

Scala/Art Resource, N.Y.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക