വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g96 12/8 പേ. 11-13
  • രോഗ വിമുക്തിയിലേക്കുള്ള പാത

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • രോഗ വിമുക്തിയിലേക്കുള്ള പാത
  • ഉണരുക!—1996
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • രോഗ​വി​മു​ക്തി
  • ഏകാന്ത ഹൃദയ​ങ്ങ​ളല്ല
  • കുടും​ബ​ങ്ങൾക്കു പിന്തുണ ആവശ്യ​മാണ്‌
  • രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞു നടപടി സ്വീകരിക്കൽ
    ഉണരുക!—1996
  • യഹോവയുടെ നിലയ്‌ക്കാത്ത പിന്തുണയ്‌ക്കു നന്ദിയുള്ളവൾ
    വീക്ഷാഗോപുരം—1993
  • ക്രിസ്‌തീയ സഭ—ശക്തീകരിക്കുന്ന സഹായത്തിന്റെ ഉറവ്‌
    വീക്ഷാഗോപുരം—1999
  • ഞങ്ങളുടെ വായനക്കാരിൽ നിന്ന്‌
    ഉണരുക!—1997
കൂടുതൽ കാണുക
ഉണരുക!—1996
g96 12/8 പേ. 11-13

രോഗ വിമു​ക്തി​യി​ലേ​ക്കുള്ള പാത

ഹൃദയാ​ഘാ​തത്തെ തുടർന്ന്‌, ഭയവും ഉത്‌ക​ണ്‌ഠ​യും അനുഭ​വ​പ്പെ​ടു​ന്നത്‌ ഒരു വ്യക്തിയെ സംബന്ധി​ച്ചി​ട​ത്തോ​ളം സ്വാഭാ​വി​ക​മാണ്‌. എനിക്കു മറ്റൊരു ആഘാത​മു​ണ്ടാ​കു​മോ? വേദന​യാ​ലും ശക്തിയും ഉൻമേ​ഷ​വും നഷ്ടപ്പെ​ടു​ന്ന​തി​നാ​ലും ഞാൻ വൈക​ല്യ​മു​ള്ള​വ​നോ പരിമി​ത​നോ ആയിരി​ക്കു​മോ?

കാലം കടന്നു​പോ​കു​ന്ന​തോ​ടെ അനുദിന അസ്വാ​സ്ഥ്യ​വും നെഞ്ചു​വേ​ദ​ന​യും കെട്ടട​ങ്ങു​മെന്ന്‌, രണ്ടാമത്തെ ലേഖന​ത്തിൽ പരാമർശി​ച്ചി​രി​ക്കുന്ന ജോൺ പ്രത്യാ​ശി​ച്ചു. എന്നാൽ ഏതാനും മാസങ്ങൾക്കു ശേഷം അദ്ദേഹം പറഞ്ഞു: “ഇതുവരെ അവ കെട്ടട​ങ്ങി​യി​ട്ടില്ല. അതോ​ടൊ​പ്പം പെട്ടെന്നു ക്ഷീണി​ക്കു​ന്ന​തി​നാ​ലും ഹൃദയ​സ്‌പ​ന്ദനം ദ്രുത​ഗ​തി​യി​ലാ​യ​തി​നാ​ലും, ‘ഞാൻ മറ്റൊരു ആഘാത​ത്തി​ന്റെ പാതയി​ലാ​ണോ?’ എന്ന്‌ എന്നോ​ടു​തന്നെ നിരന്തരം ചോദി​ക്കാൻ അതെന്നെ പ്രേരി​പ്പി​ക്കു​ന്നു.”

ഹൃദയാ​ഘാ​ത​സ​മ​യത്ത്‌ ഒരു യുവ വിധവ​യാ​യി​രുന്ന ഐക്യ​നാ​ടു​ക​ളിൽനി​ന്നുള്ള ജെയ്‌ൻ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “ഞാൻ ജീവി​ച്ചി​രി​ക്കാൻ പോകു​ന്നി​ല്ലെന്ന്‌ അല്ലെങ്കിൽ മറ്റൊരു ആഘാത​മു​ണ്ടാ​യി മരിക്കു​മെന്ന്‌ ഞാൻ വിചാ​രി​ച്ചു. എനിക്കു മൂന്നു കുട്ടി​കളെ പരിപാ​ലി​ക്കാ​നു​ണ്ടാ​യി​രു​ന്ന​തി​നാൽ പരി​ഭ്രാ​ന്തി വർധിച്ചു.”

“എന്റെ ഹൃദയ​ത്തി​നു മേലാൽ മുമ്പ​ത്തെ​പ്പോ​ലെ പ്രവർത്തി​ക്കാ​നാ​വി​ല്ലെന്ന്‌ എന്നോടു പറഞ്ഞ​പ്പോൾ ഞാൻ ഞെട്ടി​പ്പോ​യി; ഹൃദയ​ത്തി​ന്റെ പമ്പിങ്‌ നിരക്ക്‌ 50 ശതമാനം കുറഞ്ഞി​രു​ന്നു. യഹോ​വ​യു​ടെ സാക്ഷി​ക​ളി​ലെ ശുശ്രൂ​ഷകൻ എന്നനി​ല​യി​ലുള്ള എന്റെ പ്രവർത്ത​ന​ങ്ങ​ളിൽ ചിലതു വെട്ടി​ച്ചു​രു​ക്കേ​ണ്ടി​വ​രു​മെന്ന്‌ എനിക്കു മിക്കവാ​റും ഉറപ്പാ​യി​രു​ന്നു, കാരണം ഞാൻ ചെയ്‌തു​കൊ​ണ്ടി​രു​ന്ന​തി​ന്റെ പകുതി​യിൽതാ​ഴെ മാത്രമേ എനിക്കു ചെയ്യാൻ കഴിയു​മാ​യി​രു​ന്നു​ള്ളൂ,” ജപ്പാനി​ലെ ഹിരോ​ഷി പറഞ്ഞു.

ഒരുവന്റെ ശക്തി ക്ഷയിക്കു​മ്പോൾ വിഷാ​ദ​വും തന്നെ​ക്കൊണ്ട്‌ ഒന്നിനും കൊള്ളു​ക​യി​ല്ലെ​ന്നുള്ള ചിന്തയും ദൃഢമാ​യേ​ക്കാം. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നാ​യി മുഴു​സ​മ​യ​വും അർപ്പിച്ച 83 വയസ്സുള്ള ഓസ്‌​ട്രേ​ലി​യ​ക്കാ​രി​യായ മേരി ഇങ്ങനെ വിലപി​ച്ചു: “മുമ്പത്തെ അത്രയും ഊർജ​സ്വ​ല​യാ​യി​രി​ക്കാൻ കഴിയാ​ഞ്ഞത്‌ എന്നെ ദുഃഖി​പ്പി​ച്ചു. മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തി​നു പകരം, എനിക്കു സഹായം ആവശ്യ​മാ​യി​വന്നു.” ദക്ഷിണാ​ഫ്രി​ക്ക​യി​ലെ ഹാരോൾഡ്‌ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “മൂന്നു മാസ​ത്തേക്കു ഞാൻ ജോലി​ചെ​യ്യാൻ അപ്രാ​പ്‌ത​നാ​യി​രു​ന്നു. അപ്പോൾ എനിക്ക്‌ ഏറ്റവും അധിക​മാ​യി ചെയ്യാൻ കഴിയു​മാ​യി​രു​ന്നത്‌ ഉദ്യാ​ന​ത്തി​ലൂ​ടെ വെറുതെ നടക്കു​ക​യെ​ന്ന​താ​യി​രു​ന്നു. അതു നിരാ​ശാ​ജ​ന​ക​മാ​യി​രു​ന്നു!”

ഓസ്‌​ട്രേ​ലി​യ​യി​ലെ തോമ​സിന്‌ രണ്ടാം​തവണ ഹൃദയാ​ഘാ​തം ഉണ്ടായ​തി​നെ തുടർന്ന്‌ ബൈപാസ്‌ ശസ്‌ത്ര​ക്രിയ അത്യാ​വ​ശ്യ​മാ​യി​രു​ന്നു. അദ്ദേഹം പറഞ്ഞു: “എനിക്കു വേദന കാര്യ​മാ​യി സഹിക്കാ​നാ​വില്ല, വലിയ ഒരു ശസ്‌ത്ര​ക്രി​യ​യ്‌ക്കു വിധേ​യ​മാ​കു​ന്നത്‌ ചിന്തി​ക്കാ​വു​ന്ന​തി​ന​പ്പു​റ​മാ​യി​രു​ന്നു.” ഹൃദയ ശസ്‌ത്ര​ക്രി​യ​യു​ടെ അനന്തര​ഫ​ല​ത്തെ​ക്കു​റിച്ച്‌ ബ്രസീ​ലി​ലെ ഷോർഷ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “എന്റെ ദരി​ദ്ര​മായ സാമ്പത്തി​ക​സ്ഥി​തി നിമിത്തം ഭാര്യയെ നിരാ​ലം​ബ​യാ​ക്കേ​ണ്ടി​വ​രു​മെന്ന്‌ ഞാൻ ഭയപ്പെട്ടു. ഞാൻ അധിക​നാൾ ജീവി​ച്ചി​രി​ക്കി​ല്ലെന്ന്‌ എനിക്കു തോന്നി.”

രോഗ​വി​മു​ക്തി

സൗഖ്യം​പ്രാ​പി​ക്കാ​നും വൈകാ​രിക സുസ്ഥി​ര​ത​യി​ലേക്കു മടങ്ങാ​നും അനേക​രെ​യും സഹായി​ച്ചി​രി​ക്കു​ന്നത്‌ എന്താണ്‌? “എനിക്ക്‌ അതിയായ ഭയം തോന്നി​യ​പ്പോ​ഴെ​ല്ലാം, എന്റെ ഭാരങ്ങൾ യഹോ​വ​യിൽ അർപ്പിച്ച്‌ അവയെ അവി​ടെ​ത്തന്നെ വിട്ടു​കൊണ്ട്‌ ഞാൻ പ്രാർഥ​ന​യിൽ അവങ്ക​ലേക്കു പോകു​മാ​യി​രു​ന്നു”വെന്ന്‌ ജെയ്‌ൻ പറഞ്ഞു. (സങ്കീർത്തനം 55:22) ഒരുവൻ ഉത്‌ക​ണ്‌ഠ​കളെ അഭിമു​ഖീ​ക​രി​ക്കു​മ്പോൾ അത്യന്താ​പേ​ക്ഷി​ത​മാ​യി​രി​ക്കുന്ന മാനസിക ശക്തിയും സമാധാ​ന​വും കൈവ​രി​ക്കാൻ പ്രാർഥന ഒരുവനെ സഹായി​ക്കു​ന്നു.—ഫിലി​പ്പി​യർ 4:6, 7.

ജോണും ഹിരോ​ഷി​യും പുനഃ​സ്ഥി​തീ​കരണ പരിപാ​ടി​ക​ളിൽ പങ്കെടു​ത്തു. നല്ല ആഹാര​ക്ര​മ​വും വ്യായാ​മ​വും അവരുടെ ഹൃദയത്തെ ശക്തി​പ്പെ​ടു​ത്തി, അതു​കൊണ്ട്‌ ഇരുവ​രും ജോലി പുനരാ​രം​ഭി​ച്ചു. ദൈവാ​ത്മാ​വി​ന്റെ ശക്തിയെ തങ്ങളുടെ മാനസി​ക​വും വൈകാ​രി​ക​വു​മായ സൗഖ്യ​മാ​ക​ലി​ന്റെ ഹേതു​വാ​യി അവർ ചൂണ്ടി​ക്കാ​ട്ടി.

ശസ്‌ത്ര​ക്രി​യ​യെ അഭിമു​ഖീ​ക​രി​ക്കു​ന്ന​തി​നുള്ള ധൈര്യം തന്റെ ക്രിസ്‌തീയ സഹോ​ദ​രൻമാ​രു​ടെ പിന്തു​ണ​യി​ലൂ​ടെ തോമസ്‌ ആർജിച്ചു. അദ്ദേഹം പറഞ്ഞു: “ഓപ്പ​റേ​ഷനു മുമ്പ്‌ ഒരു മേൽവി​ചാ​രകൻ എന്നെ സന്ദർശി​ക്കാൻ വന്നു, അദ്ദേഹം എന്നോ​ടൊ​പ്പം പ്രാർഥി​ച്ചു. വളരെ ഉത്‌ക​ട​മായ ഒരു പ്രാർഥ​ന​യിൽ, എന്നെ ശക്തീക​രി​ക്കാൻ അദ്ദേഹം യഹോ​വ​യോട്‌ അപേക്ഷി​ച്ചു. ആ രാത്രി ഞാൻ അദ്ദേഹ​ത്തി​ന്റെ പ്രാർഥ​ന​യിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ക​യും അദ്ദേഹ​ത്തെ​പ്പോ​ലുള്ള മൂപ്പൻമാർ ഉള്ളത്‌ ഒരു അനു​ഗ്ര​ഹ​മാ​യി കരുതു​ക​യും ചെയ്‌തു. വൈകാ​രിക സംഘട്ട​ന​ത്തി​ന്റെ സമയത്ത്‌ അദ്ദേഹ​ത്തെ​പ്പോ​ലു​ള്ള​വ​രു​ടെ സമാനു​ഭാ​വം സൗഖ്യ​മാ​കൽ പ്രക്രി​യ​യു​ടെ​തന്നെ ഒരു ഭാഗമാണ്‌.”

ഇറ്റലി​യിൽനി​ന്നുള്ള ആന്നാ വിഷാ​ദത്തെ ഈ വിധത്തിൽ തരണം ചെയ്‌തു: “ഞാൻ നിരു​ത്സാ​ഹി​ത​യാ​കു​മ്പോൾ, ദൈവ​ദാ​സ​രിൽ ഒരുവ​ളെന്ന നിലയ്‌ക്ക്‌ എനിക്ക്‌ ഇപ്പോൾത്തന്നെ ലഭിച്ചി​ട്ടു​ള്ള​തും ദൈവ​രാ​ജ്യ​ത്തിൻ കീഴിൽ വരാനി​രി​ക്കു​ന്ന​തു​മായ എല്ലാ അനു​ഗ്ര​ഹ​ങ്ങ​ളെ​യും കുറിച്ചു ഞാൻ ചിന്തി​ക്കു​ന്നു. ശാന്തത പുനരാർജി​ക്കാൻ ഇത്‌ എന്നെ സഹായി​ക്കു​ന്നു.”

യഹോ​വ​യു​ടെ സഹായ​ത്തി​നു മേരി കൃതജ്ഞ​ത​യു​ള്ള​വ​ളാണ്‌. അവളുടെ കുടും​ബം അവളോ​ടൊ​പ്പം ഉണ്ടായി​രു​ന്നു. അവൾ പറയുന്നു: “വഹിക്കാൻ സ്വന്തം ചുമടു​ക​ളുള്ള എന്റെ ആത്മീയ സഹോ​ദ​രീ​സ​ഹോ​ദ​രൻമാർ എന്നെ സന്ദർശി​ക്കാ​നോ ഫോണിൽ വിളി​ക്കാ​നോ കാർഡു​കൾ അയയ്‌ക്കാ​നോ സമയം മാറ്റി​വെച്ചു. അവർ കാണിച്ച ഈ സ്‌നേ​ഹ​മെ​ല്ലാം ഉണ്ടായി​രി​ക്കെ എനി​ക്കെ​ങ്ങനെ ദുഃഖി​ത​യാ​യി​രി​ക്കാൻ കഴിയു​മാ​യി​രു​ന്നു?”

ഏകാന്ത ഹൃദയ​ങ്ങ​ളല്ല

സൗഖ്യ​മാ​യി​ക്കൊ​ണ്ടി​രി​ക്കുന്ന ഹൃദയം ഏകാന്ത ഹൃദയ​മാ​യി​രി​ക്ക​രു​തെന്നു പറയ​പ്പെ​ട്ടി​രി​ക്കു​ന്നു. അക്ഷരീ​യ​മാ​യും ആലങ്കാ​രി​ക​മാ​യും ഭേദ​പ്പെ​ടേണ്ട ഹൃദയ​മു​ള്ള​വ​രു​ടെ സൗഖ്യ​മാ​ക​ലിൽ കുടും​ബ​ത്തി​ന്റെ​യും സുഹൃ​ത്തു​ക്ക​ളു​ടെ​യും പിന്തു​ണ​യ്‌ക്കു ക്രിയാ​ത്മ​ക​മാ​യി സാരമായ പങ്കുണ്ട്‌.

ദക്ഷിണാ​ഫ്രി​ക്ക​യി​ലെ മൈക്കിൾ ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “കടുത്ത നിരാ​ശ​യി​ലാ​യി​രി​ക്കു​ന്നത്‌ എന്തു​പോ​ലെ​യാ​ണെന്നു മറ്റുള്ള​വ​രോ​ടു വിശദീ​ക​രി​ക്കുക പ്രയാ​സ​മാണ്‌. എന്നാൽ ഞാൻ രാജ്യ​ഹാ​ളി​ലേക്കു നടന്നു​ക​യ​റു​മ്പോൾ, സഹോ​ദ​രൻമാർ കാണി​ക്കുന്ന താത്‌പ​ര്യം എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം വളരെ ഹൃദ​യോ​ഷ്‌മ​ള​വും പ്രോ​ത്സാ​ഹ​ജ​ന​ക​വു​മാണ്‌.” സഭ പ്രകട​മാ​ക്കിയ ആഴമായ സ്‌നേ​ഹ​ത്താ​ലും സഹാനു​ഭൂ​തി​യാ​ലും ഓസ്‌​ട്രേ​ലി​യ​യി​ലെ ഹെൻട്രി​യും ശക്തീക​രി​ക്ക​പ്പെട്ടു. അദ്ദേഹം പറഞ്ഞു: “പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ ആ മൃദു​ല​മായ വാക്കുകൾ എനിക്ക്‌ യഥാർഥ​ത്തിൽ ആവശ്യ​മാണ്‌.”

ജോലി​ചെ​യ്യാൻ പ്രാപ്‌ത​നാ​യി​ത്തീ​രു​ന്ന​തു​വരെ തന്റെ കുടും​ബത്തെ സാമ്പത്തി​ക​മാ​യി സഹായി​ച്ചു​കൊ​ണ്ടു മറ്റുള്ളവർ കാണിച്ച താത്‌പ​ര്യ​ത്തി​ന്റെ ആഴത്തെ ഷോർഷ വിലമ​തി​ച്ചു. സമാന​മാ​യി, ഒട്ടനവധി ആത്മീയ സഹോ​ദ​രീ​സ​ഹോ​ദ​രൻമാർ തനിക്കും തന്റെ കുടും​ബ​ത്തി​നും നൽകിയ പ്രാ​യോ​ഗിക സഹായത്തെ സ്വീഡ​നി​ലെ ഓൽഗ വിലമ​തി​ച്ചു. ചിലർ അവൾക്കു​വേണ്ടി കടയിൽപോ​യി സാധനങ്ങൾ വാങ്ങി, മറ്റുള്ളവർ അവളുടെ വീടു വൃത്തി​യാ​ക്കി.

തങ്ങൾ പ്രിയ​പ്പെ​ട്ട​താ​യി കരുതി​യി​രി​ക്കുന്ന പ്രവർത്ത​ന​ങ്ങ​ളിൽ പങ്കെടു​ക്കു​ന്നത്‌ ഹൃ​ദ്രോ​ഗി​കൾ മിക്ക​പ്പോ​ഴും പരിമി​ത​പ്പെ​ടു​ത്തേ​ണ്ട​തുണ്ട്‌. സ്വീഡ​നി​ലെ സ്‌വെൻ ഇങ്ങനെ വിവരി​ച്ചു: “കാലാവസ്ഥ വളരെ കാറ്റു​ള്ള​തോ തണുത്ത​തോ ആയിരി​ക്കു​മ്പോൾ ശുശ്രൂ​ഷ​യിൽ പങ്കെടു​ക്കു​ന്ന​തിൽനി​ന്നു ഞാൻ ചില​പ്പോൾ ഒഴിഞ്ഞി​രി​ക്കേ​ണ്ട​തുണ്ട്‌, കാരണം അതു രക്തക്കു​ഴ​ലി​ലെ പേശീ​സ​ങ്കോ​ച​ത്തിന്‌ ഇടയാ​ക്കു​ന്നു. ഈ സംഗതി​യിൽ എന്റെ സഹസാ​ക്ഷി​ക​ളിൽ അനേക​രും കാണി​ക്കുന്ന സഹാനു​ഭൂ​തി​യെ ഞാൻ വിലമ​തി​ക്കു​ന്നു.” സ്‌വെൻ ശയ്യാവ​ലം​ബ​നാ​കു​മ്പോൾ, സഹോ​ദ​രൻമാർ സ്‌നേ​ഹ​പൂർവം യോഗങ്ങൾ ടേപ്പിൽ റെക്കോർഡു ചെയ്യു​ന്ന​തു​കൊണ്ട്‌ അദ്ദേഹ​ത്തിന്‌ അവ ശ്രദ്ധി​ക്കാൻ കഴിയു​ന്നു. “സഭയിൽ എന്തു നടക്കു​ന്നു​വെ​ന്നതു സംബന്ധിച്ച്‌ അവരെന്നെ അറിയി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു, പങ്കെടു​ക്കുന്ന ഒരുവൻ എന്നപോ​ലെ അനുഭ​വ​പ്പെ​ടാൻ ഇത്‌ ഇടയാ​ക്കു​ന്നു.”

തന്നോ​ടൊ​പ്പം ബൈബിൾ പഠിച്ചു​കൊ​ണ്ടി​രി​ക്കു​ന്നവർ തന്റെ അടുത്തു​വ​രു​ന്ന​തി​നെ ശയ്യാവ​ലം​ബ​യായ മേരി ഒരു അനു​ഗ്ര​ഹ​മാ​യി കരുതു​ന്നു. ഇപ്രകാ​രം, താൻ നോക്കി​പ്പാർത്തി​രി​ക്കുന്ന വിസ്‌മ​യാ​വ​ഹ​മായ ഭാവി​യെ​ക്കു​റി​ച്ചു ചർച്ച​ചെ​യ്യു​ന്ന​തിൽ തുടരാൻ അവൾക്കു കഴിയു​ന്നു. തന്നോടു കാണിച്ച താത്‌പ​ര്യ​ത്തിൽ തോമസ്‌ കൃതജ്ഞ​ത​യു​ള്ള​വ​നാണ്‌: “മൂപ്പൻമാർ വളരെ പരിഗ​ണ​ന​യു​ള്ള​വ​രാ​യി​രു​ന്നു, എനിക്കു തരുന്ന നിയമ​ന​ങ്ങ​ളു​ടെ എണ്ണം അവർ കുറച്ചി​രി​ക്കു​ന്നു.”

കുടും​ബ​ങ്ങൾക്കു പിന്തുണ ആവശ്യ​മാണ്‌

രോഗി​യെ​പ്പോ​ലെ​തന്നെ കുടും​ബാം​ഗ​ങ്ങൾക്കും രോഗ​വി​മു​ക്തി​യി​ലേ​ക്കുള്ള പാത ദുഷ്‌ക​ര​മാ​യി​രി​ക്കാം. അവർ വളരെ​യേറെ സമ്മർദ​ത്തി​നും ഭയത്തി​നും വിധേ​യ​രാണ്‌. തന്റെ ഭാര്യ​യു​ടെ ഉത്‌ക​ണ്‌ഠ​യെ​ക്കു​റി​ച്ചു ദക്ഷിണാ​ഫ്രി​ക്ക​യി​ലെ ആൽ​ഫ്രെഡ്‌ ഇങ്ങനെ പറഞ്ഞു: “ഞാൻ ആശുപ​ത്രി​യിൽനി​ന്നു വീട്ടിൽ വന്നപ്പോൾ, എനിക്കു കുഴപ്പ​മൊ​ന്നു​മി​ല്ലെന്ന്‌ ഉറപ്പു​വ​രു​ത്താൻ ഭാര്യ എന്നെ രാത്രി​യിൽ നിരവധി തവണ വിളി​ച്ചു​ണർത്തു​മാ​യി​രു​ന്നു, മൂന്നു മാസം കൂടു​മ്പോൾ പരി​ശോ​ധ​ന​യ്‌ക്കാ​യി ഞാൻ ഡോക്ടറെ സന്ദർശി​ക്ക​ണ​മെന്ന്‌ അവൾ നിർബ​ന്ധി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു.”

“മനോ​വ്യ​സനം ഹേതു​വാ​യി മമനു​ഷ്യ​ന്റെ മനസ്സി​ടി​യു​ന്നു”വെന്നു സദൃശ​വാ​ക്യ​ങ്ങൾ 12:25 പ്രസ്‌താ​വി​ക്കു​ന്നു. തനിക്കു ഹൃദയാ​ഘാ​തം ഉണ്ടായ​തു​മു​തൽ, സ്‌നേ​ഹ​നി​ധി​യും പിന്തു​ണ​യ്‌ക്കു​ന്ന​വ​ളു​മായ ഭാര്യ “വിഷാ​ദ​ത്തി​ല​ക​പ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌” ഇറ്റലി​യി​ലെ കാർലോ പറയുന്നു. ഓസ്‌​ട്രേ​ലി​യ​യിൽനി​ന്നുള്ള ലോറൻസ്‌ ഇങ്ങനെ പറഞ്ഞു: “ശ്രദ്ധി​ക്കേണ്ട സംഗതി​ക​ളിൽ ഒന്ന്‌ നിങ്ങളു​ടെ ഇണയ്‌ക്കു പരിപാ​ലനം ലഭിക്കു​ന്നു​വെ​ന്ന​താണ്‌. ഇണയ്‌ക്ക്‌ അനുഭ​വ​പ്പെ​ടുന്ന സമ്മർദം വളരെ വലുതാ​യി​രി​ക്കാ​വു​ന്ന​താണ്‌.” അതു​കൊണ്ട്‌ കുട്ടികൾ ഉൾപ്പെടെ കുടും​ബ​ത്തി​ലുള്ള എല്ലാവ​രു​ടെ​യും ആവശ്യങ്ങൾ നാം ഓർമി​ക്കണം. പ്രസ്‌തുത സാഹച​ര്യ​ത്തിന്‌ വൈകാ​രി​ക​വും ശാരീ​രി​ക​വു​മായ കഷ്ടനഷ്ടങ്ങൾ അവരുടെ മേൽ വരുത്തി​വെ​ക്കാ​വു​ന്ന​താണ്‌.

രണ്ടാമത്തെ ലേഖന​ത്തിൽ പരാമർശിച്ച ജെയിംസ്‌ തന്റെ പിതാ​വി​ന്റെ ഹൃദയാ​ഘാ​ത​ത്തി​നു ശേഷം ഒതുങ്ങി​ക്കൂ​ടി​ക​ഴി​ഞ്ഞു. അവൻ പറഞ്ഞു: “എനിക്കു മേലാൽ വിനോ​ദ​ങ്ങ​ളൊ​ന്നും ഉണ്ടായി​രി​ക്കാ​നാ​വി​ല്ലെന്ന്‌ എനിക്കു തോന്നി, കാരണം വിനോ​ദി​ക്കാൻ തുടങ്ങുന്ന ഉടൻതന്നെ മോശ​മായ എന്തെങ്കി​ലും സംഭവി​ക്കു​മെന്ന്‌ ഞാൻ വിചാ​രി​ച്ചു.” പിതാ​വി​നോ​ടു തന്റെ ഭയത്തെ​ക്കു​റി​ച്ചു വെളി​പ്പെ​ടു​ത്തി​യ​തും മറ്റുള്ള​വ​രു​മാ​യി നല്ല ആശയവി​നി​യമം സ്ഥാപി​ക്കാൻ ശ്രമി​ച്ച​തും ആകുല​ത​യിൽനി​ന്നു മുക്തനാ​കാൻ അവനെ സഹായി​ച്ചു. തന്റെ ജീവി​ത​ത്തിൻമേൽ ശക്തമായ ഫലമു​ണ്ടാ​യി​രുന്ന മറ്റൊരു കാര്യ​വും ആ സമയത്തു ജെയിംസ്‌ ചെയ്‌തു. അവൻ ഇങ്ങനെ പറഞ്ഞു: “ബൈബി​ളി​ന്റെ വ്യക്തി​പ​ര​മായ പഠനവും നമ്മുടെ ക്രിസ്‌തീയ യോഗ​ങ്ങൾക്കു വേണ്ടി​യുള്ള തയാറാ​ക​ലും ഞാൻ വർധി​പ്പി​ച്ചു.” മൂന്നു മാസത്തി​നു​ശേഷം അവൻ തന്റെ ജീവിതം യഹോ​വ​യ്‌ക്കു സമർപ്പിച്ച്‌ ജലസ്‌നാ​പ​ന​ത്താൽ അതിനെ പ്രതീ​ക​പ്പെ​ടു​ത്തി. “അന്നു മുതൽ ഞാൻ യഹോ​വ​യു​മാ​യി വളരെ അടുത്ത ഒരു ബന്ധം വളർത്തി​യെ​ടു​ത്തി​രി​ക്കു​ന്നു. അവനു നന്ദി നൽകു​ന്ന​തി​നു വാസ്‌ത​വ​ത്തിൽ എനിക്കു ധാരാളം കാരണ​മുണ്ട്‌” എന്ന്‌ അവൻ പറയുന്നു.

ഹൃദയാ​ഘാ​ത​ത്തി​നു ശേഷമുള്ള സമയത്ത്‌ ഒരുവനു ജീവിതം പുനഃ​പ​രി​ശോ​ധി​ക്കു​ന്ന​തി​നുള്ള അവസര​മുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ജോണി​ന്റെ കാഴ്‌ച​പ്പാ​ടി​നു മാറ്റം​ഭ​വി​ച്ചു. അദ്ദേഹം പറഞ്ഞു: “ലൗകിക അനുധാ​വ​നങ്ങൾ എത്ര മൂല്യ​ര​ഹി​ത​മാ​ണെ​ന്നും കുടും​ബ​ത്തി​ന്റെ​യും സുഹൃ​ത്തു​ക്ക​ളു​ടെ​യും സ്‌നേഹം എത്ര പ്രധാ​ന​മാ​ണെ​ന്നും യഹോ​വ​യ്‌ക്കു നാം എത്ര മൂല്യ​മു​ള്ള​വ​രാ​ണെ​ന്നും തിരി​ച്ച​റി​യു​ന്നു. യഹോ​വ​യോ​ടും എന്റെ കുടും​ബ​ത്തോ​ടും എന്റെ സഹോ​ദ​രീ​സ​ഹോ​ദ​രൻമാ​രോ​ടു​മുള്ള ബന്ധത്തിന്‌ ഇപ്പോൾ ഒരു ഉയർന്ന മുൻഗ​ണ​ന​യുണ്ട്‌.” തന്റെ അനുഭ​വ​ത്തി​ന്റെ ഭീകര​ത​യെ​ക്കു​റി​ച്ചു ചിന്തി​ച്ചു​കൊണ്ട്‌ അദ്ദേഹം കൂട്ടി​ച്ചേർത്തു: “ഈ പ്രശ്‌നങ്ങൾ പരിഹ​രി​ക്ക​പ്പെ​ടുന്ന ഒരു സമയ​ത്തെ​ക്കു​റി​ച്ചുള്ള പ്രത്യാ​ശ​യി​ല്ലാ​തെ ഇതിനെ തരണം ചെയ്യു​ന്ന​തി​നെ​പ്പറ്റി എനിക്കു വിഭാവന ചെയ്യാൻ കഴിയു​ന്നില്ല. വിഷാദം അനുഭ​വി​ക്കു​മ്പോൾ ഞാൻ ഭാവി​യെ​ക്കു​റി​ച്ചു ചിന്തി​ക്കു​ന്നു. ഇപ്പോൾ സംഭവി​ക്കു​ന്നതു പ്രാധാ​ന്യം കുറഞ്ഞ​താ​യി കാണ​പ്പെ​ടു​ന്നു.”

ഹൃദയാ​ഘാ​ത​ത്തെ അതിജീ​വിച്ച ഇവർ രോഗ​വി​മു​ക്തി​യി​ലേ​ക്കുള്ള നിമ്‌നോ​ന്നത പാതയി​ലൂ​ടെ സഞ്ചരി​ക്കവേ, ഏതു രാജ്യ​ത്തി​നു​വേണ്ടി പ്രാർഥി​ക്കാൻ യേശു​ക്രി​സ്‌തു നമ്മെ പഠിപ്പി​ച്ചു​വോ ആ രാജ്യ​ത്തിൽ തങ്ങളുടെ പ്രത്യാശ ദൃഢമാ​യു​റ​പ്പി​ച്ചി​രി​ക്കു​ന്നു. (മത്തായി 6:9, 10) ദൈവ​രാ​ജ്യം മനുഷ്യ​വർഗ​ത്തി​നു പറുദീ​സാ ഭൂമി​യി​ലെ പൂർണ​ത​യുള്ള നിത്യ​ജീ​വൻ കൈവ​രു​ത്തും. അപ്പോൾ ഹൃ​ദ്രോ​ഗ​വും മറ്റെല്ലാ വൈക​ല്യ​ങ്ങ​ളും എന്നേക്കു​മാ​യി തുടച്ചു​നീ​ക്ക​പ്പെ​ട്ടി​രി​ക്കും. പുതിയ ലോകം തൊട്ടു​മു​മ്പി​ലാണ്‌. സത്യമാ​യും ഏറ്റവും മെച്ചമായ ജീവിതം വരാനി​രി​ക്കു​ന്ന​തേ​യു​ള്ളൂ!—ഇയ്യോബ്‌ 33:25; യെശയ്യാ​വു 35:5, 6;വെളി​പ്പാ​ടു 21:3-5.

[13-ാം പേജിലെ ചിത്രം]

കുടുംബത്തിന്റെയും സുഹൃ​ത്തു​ക്ക​ളു​ടെ​യും പിന്തു​ണ​യ്‌ക്ക്‌ സൗഖ്യ​മാ​ക​ലിൽ ഒരു ക്രിയാ​ത്മ​ക​മായ പങ്കുണ്ട്‌

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക