നിങ്ങൾക്ക് അറിയാമോ?
(ഈ ക്വിസിന്റെ ഉത്തരങ്ങൾ, നൽകിയിരിക്കുന്ന ബൈബിൾ പരാമർശനങ്ങളിൽ കണ്ടെത്താൻ കഴിയും. ഉത്തരങ്ങളുടെ മുഴു ലിസ്റ്റും 27-ാം പേജിൽ കൊടുത്തിരിക്കുന്നു. കൂടുതലായ വിവരങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച “തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച” [ഇംഗ്ലീഷ്] എന്ന പ്രസിദ്ധീകരണം കാണുക.)
1. യേശുവിന്റെ ബലി സംബന്ധമായ പങ്കു കാരണം യോഹന്നാൻ സ്നാപകൻ അവനെ എന്തായാണ് തിരിച്ചറിയിച്ചത്? (യോഹന്നാൻ 1:29)
2. “വടക്കേ അററ”ത്തുള്ള ഏതു ദേശത്തിൽ നിന്നാണ് ഗോഗ് വരുന്നത്? (യെഹെസ്കേൽ 38:2, 15)
3. “ദുർഭാഷണത്താൽ” കെട്ടുപോകുന്നത് എന്താണ്? (1 കൊരിന്ത്യർ 15:33)
4. പക്വതയുള്ള ആളുകൾക്ക് ‘നന്മതിന്മകളെ തിരിച്ചറിവാൻ അഭ്യസിച്ച ഇന്ദ്രിയങ്ങൾ’ ലഭിക്കുന്നത് ഏതു വിധത്തിലാണ്? (എബ്രായർ 5:14)
5. രാജത്വം പിടിച്ചെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അബ്ശാലോമും അദോനീയാവും എന്താണു ചെയ്തത്? (2 ശമൂവേൽ 15:1; 1 രാജാക്കന്മാർ 1:5)
6. ഏത് അവയവത്തിന് കൈയോട് “നിന്നെക്കൊണ്ടു എനിക്കു ആവശ്യമില്ല” എന്നു പറയാൻ കഴിയുകയില്ല എന്നാണ് പൗലൊസ് പറഞ്ഞത്? (1 കൊരിന്ത്യർ 12:21)
7. യോശുവയുടെ പിതാവ് ആരാണ്? (യോശുവ 1:1)
8. മീഖായുടെ പ്രവചനം അനുസരിച്ച് അന്ത്യകാലത്ത് ‘യഹോവയുടെ ആലയം സ്ഥാപിത’മാകുന്നത് എവിടെയായിരിക്കും? (മീഖാ 4:1)
9. ആഖാനെയും വീട്ടുകാരെയും കല്ലെറിഞ്ഞു കൊന്നത് എവിടെവെച്ച് ആയിരുന്നു? (യോശുവ 7:24)
10. വിശ്വാസം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞപ്പോൾ ഒരുവൻ ദൈവത്തെക്കുറിച്ച് എന്തു വിശ്വസിക്കണമെന്നാണു പൗലൊസ് പറഞ്ഞത്? (എബ്രായർ 11:6)
11. കയീന്റെ പൗത്രന്റെ പേർ എന്തായിരുന്നു? (ഉല്പത്തി 4:18)
12. ശൗൽ രാജാവിന്റെ വംശം ഏതായിരുന്നു? (1 ശമൂവേൽ 9:21)
13. ധിക്കാരപൂർവം ജനസംഖ്യ എടുത്തതിന് മൂന്നു ശിക്ഷകളിൽ ഒന്നു തിരഞ്ഞെടുത്തു കൊള്ളാൻ ഏതു പ്രവാചകനിലൂടെയാണു ദൈവം ദാവീദിനോടു പറഞ്ഞത്? (1 ദിനവൃത്താന്തം 21:9-12)
14. മഹാബാബിലോനുമായി പരസംഗത്തിലേർപ്പെട്ടുവെന്ന കുറ്റം ചുമത്തപ്പെടുന്നത് ആരുടെ മേലാണ്? (വെളിപ്പാടു 17:1, 2)
15. യഹൂദരുടെ വിശുദ്ധ കലണ്ടറിൽ ഏതാണ് ആദ്യത്തെ മാസമായി യഹോവ നിയമിച്ചത്? (എസ്ഥേർ 3:7)
16. അബ്രാഹാമിന്റെ അനന്തരവനായ ലോത്തിനെ പിടിച്ചുകെട്ടിയ രാജാക്കന്മാരുടെ സഖ്യത്തെ നയിച്ചിരുന്നത് ആരായിരുന്നു? (ഉല്പത്തി 14:9)
17. രാജാവിന്റെ രോഗശയ്യ അദ്ദേഹത്തിന്റെ മരണക്കിടക്കയാകും എന്ന സന്ദേശം അയച്ചത് ഏലിയാവ് ആണെന്ന് വസ്ത്രധാരണവുമായി ബന്ധപ്പെട്ട ഏതു രണ്ടു സംഗതികളാലാണ് അഹസ്യാവു തിരിച്ചറിഞ്ഞത്? (2 രാജാക്കന്മാർ 1:8)
18. ശൂലേമ്യ കന്യകയുടെ നിറം മങ്ങുമാറ് അവളുടെ സഹോദരന്മാർ അവളെ ഏതു ജോലിക്കാണ് നിയമിച്ചത്? (ഉത്തമഗീതം 1:6)
19. ദിവ്യനാമത്തിന്റെ ഏത് അക്ഷരവിന്യാസമാണ് പല പണ്ഡിതന്മാരും പ്രിയപ്പെടുന്നത്?
20. രരാജയോദ്ധാവായ യേശുവിനു നൽകപ്പെട്ടതും അവന്റെ മേലങ്കിയിന്മേൽ എഴുതപ്പെട്ടതും ഏതു പേരാണ്? (വെളിപ്പാടു 19:16)
ക്വിസിന്റെ ഉത്തരങ്ങൾ
1. ‘ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായി’
2. മാഗോഗിൽനിന്ന്
3. സദാചാരം
4. ‘തഴക്കത്താൽ’
5. ഇരുവരും തങ്ങൾക്കു സ്വന്തമായി ഒരു രഥമുണ്ടാക്കി, അതിനു മുമ്പായി ഓടുവാൻ അമ്പത് അകമ്പടികളും ഉണ്ടായിരുന്നു
6. കണ്ണിന്
7. നൂൻ
8. “പർവ്വതങ്ങളുടെ ശിഖരത്തിൽ”
9. ആഖോർ താഴ്വരയിൽ
10. ‘ദൈവത്തിന്റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും’
11. ഈരാദ്
12. ബെന്യാമീൻ ഗോത്രം
13. ഗാദ്
14. ‘ഭൂമിയിലെ രാജാക്കന്മാരുടെ’
15. നീസാൻ
16. ഏലാം രാജാവായ കെദൊർലായോമെർ
17. രോമവസ്ത്രവും തോൽവാറും
18. മുന്തിരിത്തോട്ടങ്ങളുടെ കാവൽക്കാരിയാക്കി
19. യാഹ്വേ
20. “രാജാധിരാജാവും കർത്താധികർത്താവും”