നിങ്ങൾക്ക് അറിയാമോ?
(ഈ ക്വിസിന്റെ ഉത്തരങ്ങൾ, നൽകിയിരിക്കുന്ന ബൈബിൾ പരാമർശനങ്ങളിൽ കണ്ടെത്താൻ കഴിയും. ഉത്തരങ്ങളുടെ മുഴു ലിസ്റ്റും 28-ാം പേജിൽ കൊടുത്തിരിക്കുന്നു. കൂടുതലായ വിവരങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച “തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച” [ഇംഗ്ലീഷ്] എന്ന പ്രസിദ്ധീകരണം കാണുക.)
1. യഹോവയുടെ മുഖ്യ പ്രതിയോഗി ആരാണ്? (വെളിപ്പാടു 20:2)
2. ദിവ്യനാമത്തിന്റെ ഏറ്റവും അറിയപ്പെടുന്ന ഇംഗ്ലീഷ് ഉച്ചാരണം “ജെഹോവ” എന്നാണെങ്കിലും മിക്ക എബ്രായ പണ്ഡിതന്മാരും ഇഷ്ടപ്പെടുന്നത് ഏത് ഉച്ചാരണമാണ്?
3. മരുഭൂമിയിൽ അതിജീവിക്കുക സാധ്യമാകുന്നതിന് അബ്രാഹാമിന്റെ ആദ്യജാതനായ യിശ്മായേൽ ആരായിത്തീർന്നു? (ഉല്പത്തി 21:20)
4. പിതാവിനോട് ആദരവു കാട്ടുന്നതിലുള്ള ആരുടെ പരാജയം അവന്റെ പുത്രൻ ശപിക്കപ്പെടുന്നതിന് ഇടയാക്കി? (ഉല്പത്തി 9:22-25)
5. ശൂലേമ്യ കന്യകയെ വിടാൻ മനസ്സില്ലാഞ്ഞ ശലോമോൻ അവൾക്ക് എന്ത് ആഭരണം കൊടുക്കാമെന്നാണു വാഗ്ദാനം ചെയ്തത്? (ഉത്തമഗീതം 1:11)
6. വാഗ്ദത്തദേശത്ത് പ്രവേശിക്കാൻ മോശയ്ക്ക് അനുവാദം ലഭിച്ചില്ലെങ്കിലും ഏതു സ്ഥലത്തു നിന്നുകൊണ്ടാണ് അവൻ അത് നോക്കിക്കണ്ടത്? (ആവർത്തനപുസ്തകം 3:27)
7. നോഹയുടെ പെട്ടകത്തിന്റെ അകത്തും പുറത്തും എന്താണു തേച്ചത്? (ഉല്പത്തി 6:14)
8. “നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടു”ന്നതിനുവേണ്ടി നാം എന്തു ചെയ്യണമെന്നാണ് പൗലൊസ് പറഞ്ഞത്? (എബ്രായർ 12:1)
9. രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതിൽവെച്ച് ആദ്യത്തെ പുനരുത്ഥാനം ആരാണു നടത്തിയത്? (1 രാജാക്കന്മാർ 17:21-23)
10. പുതിയ വീഞ്ഞ് പഴയ തുരുത്തികളിൽ വെക്കുന്നില്ല എന്ന് യേശു പറഞ്ഞത് എന്തുകൊണ്ടാണ്? (മർക്കൊസ് 2:22)
11. ഉല്പത്തി 6 മുതൽ 9 വരെയുള്ള അധ്യായങ്ങളിൽ എന്തു ചരിത്രമാണു കാണുന്നത്? (ഉല്പത്തി 6:9, NW)
12. ശലോമോന്റെ തർശീശ് കപ്പലുകൾ മൂന്നു സംവത്സരത്തിലൊരിക്കൽ പൊന്ന്, വെള്ളി, ആനക്കൊമ്പ് എന്നിവയ്ക്കു പുറമേ ഏതു രണ്ടിനം ജീവികളെ ആണ് ഇറക്കുമതി ചെയ്തത്? (1 രാജാക്കന്മാർ 10:22)
13. രെഹബെയാം രാജാവും ഊഴിയവേലയ്ക്കു മേൽവിചാരകനായ ഹദോരാമും പിരിഞ്ഞുനിൽക്കുന്ന വടക്കൻ ഗോത്രങ്ങളുടെ പ്രദേശത്തു കടന്നപ്പോൾ എന്തു സംഭവിച്ചു? (2 ദിനവൃത്താന്തം 10:18)
14. എന്തിനെയാണ് ദൈവം തന്റെ ‘പാദപീഠം’ എന്നു വിളിക്കുന്നത്? (പ്രവൃത്തികൾ 7:49)
15. ഭർത്താവു കൊല്ലപ്പെട്ടുവെന്നു കേട്ടതിനെ തുടർന്ന് പ്രസവം നടക്കുകയും അതിൽ അമ്മ മരിക്കുകയും അങ്ങനെ അനാഥനായിത്തീരുകയും ചെയ്തതാര്? (1 ശമൂവേൽ 4:19-21)
16. എന്തില്ലാത്തവരെയാണ് ദൈവം “പൂർണ ബലവാന്മാർ” ആക്കുന്നത്? (യെശയ്യാവു 40:29, NW)
17. ദൈവത്തിന് അർപ്പിക്കുന്ന എന്തിലാണ് പുളിപ്പോ ‘തേനോ’ ഉണ്ടായിരിക്കാൻ പാടില്ലായിരുന്നത്? (ലേവ്യപുസ്തകം 2:11)
18. ഒരു ജാതിയും മേലാൽ എന്ത് അഭ്യസിക്കയില്ലെന്നാണ് മീഖാ പ്രവചിച്ചത്? (മീഖാ 4:3)
19. ദൈവവചനം എന്താണെന്നാണ് യേശു പറഞ്ഞത്? (യോഹന്നാൻ 17:17)
20. യോനായുടെ പിതാവ് ആരായിരുന്നു? (യോനാ 1:1)
21. എസ്ഥേറിനെ തന്റെ രാജ്ഞിയാക്കിയതിനോടു ബന്ധപ്പെട്ട ആഘോഷത്തിന്റെ ഭാഗമായി അഹശ്വേരോശ് രാജാവ് തന്റെ രാജ്യത്തിലെ സംസ്ഥാനങ്ങൾക്ക് എന്താണ് അനുവദിച്ചത്? (എസ്ഥേർ 2:18)
22. സ്വതന്ത്രനാകാതെ യജമാനന്റെ ദാസനായി തുടരാൻ ഒരു എബ്രായ അടിമ സ്വമനസ്സാലേ തീരുമാനിച്ചതാണെന്നു കാണിക്കാൻ എന്താണു ചെയ്തിരുന്നത്? (പുറപ്പാടു 21:5, 6)
23. മുറിവേറ്റ മനുഷ്യന് പരിചരണം ലഭിക്കാൻ തക്കവണ്ണം അയൽസ്നേഹമുള്ള ശമര്യാക്കാരൻ അയാളെ എവിടേക്കാണു കൊണ്ടുപോയത്? (ലൂക്കൊസ് 10:34)
ക്വിസിനുള്ള ഉത്തരങ്ങൾ
1. പിശാചായ സാത്താൻ
2. യാഹ്വേ
3. ഒരു വില്ലാളി
4. ഹാമിന്റെ
5. “വെള്ളിമണികളോടുകൂടിയ സുവർണ്ണ സരപ്പളി”
6. പിസ്ഗയുടെ മുകളിൽ നിന്നുകൊണ്ട്
7. കീൽ
8. “സകല ഭാരവും മുറുകെ പററുന്ന പാപവും വിട്ടു”കളയണമെന്ന്
9. ഏലീയാവ്
10. തുരുത്തികൾ പൊളിഞ്ഞ് വീഞ്ഞ് ഒഴുകിപ്പോയി രണ്ടും ഉപയോഗശൂന്യം ആകുമായിരുന്നതുകൊണ്ട്
11. നോഹയുടെ ചരിത്രം
12. കുരങ്ങിനെയും മയിലിനെയും
13. ഹദോരാം കല്ലേറുകൊണ്ടു മരിച്ചു, രെഹബെയാം ജീവനുംകൊണ്ടു രക്ഷപ്പെട്ടു
14. ഭൂമിയെ
15. ഈഖാബോദ്
16. ചലനാത്മക ഊർജം
17. ഭോജനയാഗത്തിൽ
18. യുദ്ധം
19. സത്യം
20. അമിത്ഥാ
21. വിമോചനം
22. അവന്റെ കാതു സൂചികൊണ്ടു കുത്തിത്തുളയ്ക്കുമായിരുന്നു
23. വഴിയമ്പലത്തിലേക്ക്