നിങ്ങൾക്ക് അറിയാമോ?
(ഈ പ്രശ്നോത്തരിയുടെ ഉത്തരങ്ങൾ, നൽകിയിരിക്കുന്ന ബൈബിൾ പരാമർശങ്ങളിൽ കണ്ടെത്താൻ കഴിയും. ഉത്തരങ്ങളുടെ മുഴു ലിസ്റ്റും 22-ാം പേജിൽ കൊടുത്തിരിക്കുന്നു. കൂടുതലായ വിവരങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച “തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച” [ഇംഗ്ലീഷ്] എന്ന പ്രസിദ്ധീകരണം പരിശോധിക്കുക.)
1. ഭൗതിക പ്രപഞ്ചത്തിന്റെ സൃഷ്ടി ദൈവം എന്തു മുഖാന്തരത്താലാണു നിർവഹിച്ചത്? (ഉല്പത്തി 1:2)
2. ആകാശവിതാനത്തിലെ പ്രകാശഗോളങ്ങൾ മുഖാന്തരം ദൈവം എന്തിനുള്ള അടിസ്ഥാനം പ്രദാനം ചെയ്യുകയായിരുന്നു? (ഉല്പത്തി 1:14 കാണുക.)
3. യെരുശലേമിന്റെ മതിലിന്മേലുണ്ടായിരുന്ന യഹൂദന്മാരോട് ഉറക്കെ യഹൂദന്മാരുടെ ഭാഷയിൽതന്നെ സംസാരിക്കുകവഴി എന്തു കൈവരിക്കാമെന്നാണു സൻഹേരീബിന്റെ ദാസന്മാർ പ്രതീക്ഷിച്ചത്? (2 ദിനവൃത്താന്തം 32:18)
4. പറക്കാരയുള്ള പ്രദേശങ്ങൾ വെട്ടിവെടിപ്പാക്കാൻ പുരാതനനാളുകളിൽ ഉപയോഗിച്ചിരുന്ന കൃഷിയായുധമേത്? (യെശയ്യാവു 7:25)
5. വിശുദ്ധത്തിൽ പ്രവേശിക്കുമ്പോൾ മഹാപുരോഹിതൻ തന്റെ നെഞ്ചിൽ ധരിച്ചിരുന്ന, ഊറീമും തുമ്മീമും അടങ്ങിയ, ചിത്രത്തുന്നലോടുകൂടിയ വിശുദ്ധ സഞ്ചിക്കു നൽകിയിരുന്ന പേരെന്ത്? (പുറപ്പാടു 28:29, 30)
6. ദൈവനിയമമനുസരിച്ച് ഒരു സംഗതി ഉറപ്പാക്കണമെങ്കിൽ കുറഞ്ഞത് എത്ര സാക്ഷികൾ വേണം? (എബ്രായർ 10:28)
7. ഗൊല്യാഥിന്റെ സഹോദരനായ ലഹ്മിയെ വെട്ടിക്കൊന്ന ഇസ്രായേല്യ യോദ്ധാവിന്റെ പേരെന്ത്? (1 ദിനവൃത്താന്തം 20:5)
8. ദുഷ്ട രാജ്ഞിയായ അഥല്യായെ വധിക്കാൻ കൽപ്പന കൊടുത്ത മഹാപുരോഹിതൻ ആരായിരുന്നു? (2 രാജാക്കന്മാർ 11:15, 16)
9. കരുണയ്ക്കായി യാചിക്കുമ്പോൾ ഒരു വ്യക്തിക്കു യഹോവയുടെ “മുഖ”ത്തെ എന്തു ചെയ്യാമെന്നാണു ബൈബിൾ പറയുന്നത്? (പുറപ്പാടു 32:11, NW)
10. യാക്കോബിന്റെ ഏതു മകനാണ്, അവന്റെ ജനനസമയത്തെ ലേയയുടെ ഉദ്ഘോഷത്തെ ആസ്പദമാക്കിയുള്ള, “ഭാഗ്യം” എന്നർഥമുള്ള പേരുള്ളത്? (ഉല്പത്തി 30:11)
11. ശലോമോൻ യഹോവയുടെ ആലയം പണിത പർവതത്തിന്റെ പേരെന്ത്? (2 ദിനവൃത്താന്തം 3:1)
12. “ക്രിസ്തു” എന്ന യേശുവിന്റെ സ്ഥാനപ്പേരിന്റെ അർഥമെന്ത്? (പ്രവൃത്തികൾ 4:26)
13. “ഇടുക്കുവാതിലൂടെ കടപ്പാൻ” എന്തു ചെയ്യണമെന്നാണു യേശു പറഞ്ഞത്? (ലൂക്കൊസ് 13:24, NW)
14. ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്റെ ഭൗമസൃഷ്ടികളിൽ ഏറ്റവും ഒടുവിലത്തേതിനു നൽകിയ പേരെന്ത്? (ഉല്പത്തി 3:20)
15. പണ്ട്, മനുഷ്യവർഗത്തിന്റെ ഹൃദയങ്ങളെക്കുറിച്ച് ദൈവം എന്തു വിലയിരുത്തലാണു നടത്തിയത്? (ഉല്പത്തി 8:21)
16. ഇസ്രായേലിന്മേലുണ്ടായ ദൈവത്തിന്റെ ബാധയ്ക്ക് അറുതിവരുത്തത്തക്കവിധം ഏതു മിദ്യാന്യ രാജാവിന്റെ മകളെയാണു ഫീനെഹാസ് വധിച്ചത്? (സംഖ്യാപുസ്തകം 25:15)
17. ദാവീദിനെ കൊല്ലാൻ ശൗൽ അയച്ച ദൂതന്മാരെ എന്തുപയോഗിച്ചാണ് അവന്റെ ഭാര്യയായ മീഖൾ കബളിപ്പിച്ചത്? (1 ശമൂവേൽ 19:11-16)
18. ഏഴാമത്തെ ദൂതൻ ദൈവകോപത്തിന്റേതായ തന്റെ കലശം ഏതിന്മേലാണ് ഒഴിച്ചത്? (വെളിപ്പാടു 16:17)
19. ഇസ്രായേൽ വംശജരല്ലാത്ത ആളുകളെ വേർതിരിച്ചു കാണിക്കാൻ ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന പദമേത്? (എസ്രാ 10:2)
20. പുത്രന്മാരില്ലാത്ത, യഹൂദയുടെ ഏതു പിൻതലമുറക്കാരനാണ് തന്റെ വംശപരമ്പര തുടരുന്നതിനു മകളെ തന്റെ ഭൃത്യത്തിനു നൽകിയത്? (1 ദിനവൃത്താന്തം 2:34, 35)
21. ഉടമ്പടിപ്പെട്ടകം കൊണ്ടുപോകവേ അതു കയറിപ്പിടിക്കാൻ ഉസ്സായെ പ്രേരിപ്പിച്ചത് എന്തായിരുന്നു? (1 ദിനവൃത്താന്തം 13:9, 10)
22. ഒരു ഇസ്രായേല്യേതര നഗരത്തോടു നാശത്തിന്റെ സന്ദേശം പ്രഖ്യാപിക്കുക എന്ന ഒരു പ്രവാചകന്റെ ദൗത്യത്തെക്കുറിച്ചു മാത്രം ചർച്ച ചെയ്യുന്ന ഏക ബൈബിൾ വിവരണം ഏതാണ്?
23. ദൈവത്തിനു ചെയ്യാൻ സാധിക്കാത്ത സംഗതി ഏതാണ്? (എബ്രായർ 6:18)
24. യഹോവ അനുഗ്രഹം നൽകുമ്പോൾ അവൻ അതിനോട് എന്തു ചേർക്കുന്നില്ല? (സദൃശവാക്യങ്ങൾ 10:22, NW)
25. ശൗലിനെ ദ്രോഹിക്കുകയില്ലെന്നു തെളിയിക്കുന്നതിന് ദാവീദ്, ശൗൽ ഉറങ്ങുമ്പോൾ അവന്റെ തലയ്ക്കരികിൽനിന്ന് എടുത്ത വസ്തുക്കൾ എന്തെല്ലാമായിരുന്നു? (1 ശമൂവേൽ 26:12)
26. കല്ലേറു കൊള്ളാതിരിക്കാൻ യേശു എന്തു ചെയ്തു? (യോഹന്നാൻ 8:59, NW)
പ്രശ്നോത്തരിയുടെ ഉത്തരങ്ങൾ
1. അവന്റെ പ്രവർത്തനനിരതമായ ശക്തി
2. കലണ്ടർ
3. അവരെ പേടിപ്പിച്ചു ഭ്രമിപ്പിപ്പാൻ
4. തൂമ്പ
5. പതക്കം
6. രണ്ട്
7. എൽഹാനാൻ
8. യെഹോയാദാ
9. അതിനെ മയപ്പെടുത്താം
10. ഗാദ്
11. മോരീയാപർവ്വതം
12. അഭിഷിക്തൻ
13. “തീവ്രശ്രമം ചെയ്യുവിൻ”
14. ഹവ്വാ
15. “ബാല്യംമുതൽ ദോഷമുള്ളതു”
16. സൂര്
17. ബിംബവും കോലാട്ടുരോമംകൊണ്ടുള്ള മൂടിയും
18. ആകാശം
19. അന്യജാതിക്കാർ
20. ശേശാൻ
21. കാള വിരണ്ടു
22. യോനായുടെ പുസ്തകം
23. ഭോഷ്ക്
24. വേദന
25. കുന്തവും ജലപാത്രവും
26. അവൻ ഒളിച്ചു