നിങ്ങൾക്ക് അറിയാമോ?
(ഈ ക്വിസിന്റെ ഉത്തരങ്ങൾ, നൽകിയിരിക്കുന്ന ബൈബിൾ പരാമർശങ്ങളിൽ കണ്ടെത്താൻ കഴിയും. ഉത്തരങ്ങളുടെ മുഴു ലിസ്റ്റും 27-ാം പേജിൽ കൊടുത്തിരിക്കുന്നു. കൂടുതലായ വിവരങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച “തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച” [ഇംഗ്ലീഷ്] എന്ന പ്രസിദ്ധീകരണം കാണുക.)
1. താഴ്മയും മുഖപക്ഷമില്ലാതെ സേവിക്കാനുള്ള സന്നദ്ധതയും അപ്പൊസ്തലന്മാരെ പഠിപ്പിക്കുന്നതിന് യേശു എന്താണു ചെയ്തത്? (യോഹന്നാൻ 13:12)
2. ശൂലേംകാരത്തിയുടെ ആട്ടിടയനായ തോഴന്റെ സ്നേഹപ്രകടനങ്ങളെ ഏതു മരത്തിന്റെ ശീതളഛായയോടാണു താരതമ്യപ്പെടുത്തിയത്? (ഉത്തമഗീതം 2:3, പി.ഒ.സി. ബൈബിൾ.)
3. നാവിനെ എന്തുചെയ്തില്ലെങ്കിൽ ഒരു മനുഷ്യന്റെ “ഭക്തി വ്യർഥം” ആകുമെന്നാണ് യാക്കോബ് പറയുന്നത്? (യാക്കോബ് 1:26)
4. ദൈവത്തിന്റെ ഭൗമിക സൃഷ്ടിക്രിയകളിൽ ഏറ്റവും ഒടുവിലത്തേതായി രേഖപ്പെടുത്തിയിരിക്കുന്നത് ഏതാണ്? (ഉല്പത്തി 2:22; 3:20)
5. ശെഖേം നഗരത്തിന്റെ നാശത്തിൽ കലാശിക്കത്തക്ക വിധത്തിൽ ആ നഗരത്തെ അബീമെലക്കിന് എതിരെ ഇളക്കിവിട്ടത് ആരാണ്? (ന്യായാധിപന്മാർ 9:28)
6. ഹെർമോൻ പർവതത്തിന്റെ അമോര്യ പേരെന്തായിരുന്നു? (ആവർത്തനപുസ്തകം 3:8)
7. മന്നാ കഴിച്ചു മടുത്ത ഇസ്രായേല്യർ മരുഭൂമിയിൽ വെച്ച് എന്തിനു വേണ്ടിയാണ് മുറവിളി കൂട്ടിയത്? (സംഖ്യാപുസ്തകം 11:4)
8. കൈസര്യയിൽ നിന്നു റോമിലേക്കു തടവുകാരനായി പിടിച്ചു കൊണ്ടുപോകവെ, പൗലൊസ് ഏതു തുറമുഖ നഗരത്തിൽ വെച്ചാണ് കപ്പൽ മാറിക്കയറിയത്? (പ്രവൃത്തികൾ 27:5)
9. യെരൂശലേം ദേവാലയത്തിൽ ഏതെല്ലാം മ്ലേച്ഛ സംഗതികൾ നടക്കുന്നതായാണ് യെഹെസ്കേൽ ദർശനത്തിൽ കണ്ടത്? (യെഹെസ്കേൽ 8:9-16)
10. നെബൂഖദ്നേസർ രാജാവു കണ്ട സ്വപ്നത്തിലെ ബിംബത്തിന്റെ ഏതെല്ലാം ഭാഗങ്ങളാണ് വെള്ളി കൊണ്ട് ഉണ്ടാക്കിയിരുന്നത്? (ദാനീയേൽ 2:32)
11. ദേവാലയത്തിൽ വെച്ച് യഹൂദ നേതാക്കന്മാർ യേശുവിനെ കല്ലെറിയാൻ ശ്രമിച്ചപ്പോൾ അവൻ എന്താണു ചെയ്തത്? (യോഹന്നാൻ 8:59)
12. ഇസ്രായേല്യർക്കു നോക്കാൻ പറ്റാത്ത വിധം മോശെയുടെ മുഖം പ്രകാശിച്ചപ്പോൾ അവൻ ചെയ്തത് എന്താണ്? (പുറപ്പാടു 34:35)
13. മോശെയുടെ പിതാവ് ആരായിരുന്നു? (സംഖ്യാപുസ്തകം 26:59)
14. സെലോഫഹാദിനു പുത്രന്മാർ ഇല്ലാതിരുന്നതിനാൽ, യഹോവ എന്താണു കൽപ്പിച്ചത്? (സംഖ്യാപുസ്തകം 27:1-8)
15. നസറായരായ അയൽക്കാർ യേശുവിന്റെ സഹോദരന്മാരെന്നു പരാമർശിച്ചത് ആരെയൊക്കെയാണ്? (മർക്കൊസ് 6:3)
16. പൗലൊസ് ഫിലേമോന്ന് എഴുതിയ കത്തിന്റെ പ്രത്യേകത എന്തായിരുന്നു? (ഫിലേമോൻ 19)
17. ബാബിലോന്യർ യെരൂശലേമിന് ഉപരോധം ഏർപ്പെടുത്തിയ സമയത്ത് യിരെമ്യാവ് എന്തിനാണു നിലം വാങ്ങിയത്? (യിരെമ്യാവു 32:8-15, 44)
18. തന്നെ എന്തു ചെയ്യരുത് എന്നാണ് ഒരു ഭൂതം യേശുവിനോട് അപേക്ഷിച്ചത്? (ലൂക്കൊസ് 8:28-31)
19. ആദാം എല്ലാ ജന്തുക്കൾക്കും എന്താണു നൽകിയത്? (ഉല്പത്തി 2:20)
20. ധൈര്യത്തോടെ പ്രവർത്തിക്കുകയും സീസെരയെ കൊലപ്പെടുത്തുകയും ചെയ്ത ഇസ്രായേല്യേതര സ്ത്രീ ആരാണ്? (ന്യായാധിപന്മാർ 4:21)
21. കൊരിന്ത്യർ ഏതു രീതിയിൽ എഴുതപ്പെട്ട “ഒരു കത്താണ്” എന്നാണ് പൗലൊസ് പറഞ്ഞത്? (2 കൊരിന്ത്യർ 3:3, ഓശാന ബൈബിൾ.)
22. തന്റെ വാൾ ഉപയോഗിച്ച് പത്രൊസ് മല്ക്കൊസിനെ എന്താണു ചെയ്തത്? (യോഹന്നാൻ 18:10)
23. ‘തന്നിഷ്ടത്തിനു വിട്ടിരിക്കുന്ന ബാലൻ’ അമ്മയ്ക്ക് എന്തു വരുത്തുമെന്നാണു സദൃശവാക്യം പറയുന്നത്? (സദൃശവാക്യങ്ങൾ 29:15)
24. വിവേകമില്ലാത്ത ഒരു സുന്ദരിയെ സദൃശവാക്യങ്ങൾ എന്തിനോടാണു താരതമ്യപ്പെടുത്തുന്നത്? (സദൃശവാക്യങ്ങൾ 11:22)
25. പിമ്പിലുള്ള കാര്യങ്ങളിലേക്കു തിരിയുന്നതിലെ ഭോഷത്വം ഊന്നിപ്പറയുന്നതിന് യേശു ഏതു മുന്നറിയിപ്പു നൽകി? (ലൂക്കൊസ് 17:31, 32)
ക്വിസിനുള്ള ഉത്തരങ്ങൾ
1. അവൻ അവരുടെ കാലുകൾ കഴുകി
2. ആപ്പിൾ മരത്തിന്റെ
3. കടിഞ്ഞാണിട്ടില്ലെങ്കിൽ
4. ഹവ്വായുടെ സൃഷ്ടി
5. ഏബെദിന്റെ മകനായ ഗാൽ
6. സെനീർ
7. ഇറച്ചിക്കു വേണ്ടി
8. മുറായിൽ വെച്ച്
9. 70 മൂപ്പന്മാർ ചുവർ കൊത്തു പണികളെ വിഗ്രഹങ്ങളാക്കി ആരാധിക്കുന്നതും സ്ത്രീകൾ ബാബിലോന്യ ദൈവമായ തമ്മൂസിനെ ചൊല്ലി കരയുന്നതും 25 വിശ്വാസത്യാഗികൾ സൂര്യനെ നമസ്കരിക്കുന്നതുമാണ് കണ്ടത്
10. നെഞ്ചും കയ്യും
11. അവൻ മറഞ്ഞു ദേവാലയം വിട്ടുപോയി
12. അവൻ ഒരു മൂടുപടം ധരിച്ചു
13. അമ്രാം
14. അവന്റെ പുത്രിമാർക്ക് ദേശത്തിൽ അവനുള്ള അവകാശം കൊടുക്കുന്നതിനു കൽപ്പിച്ചു
15. “യാക്കോബ്, യോസെ, യൂദാ, ശിമോൻ” എന്നിവരെ
16. അവൻ അതു സ്വന്തകയ്യാൽ എഴുതിയതായിരുന്നു
17. 70 വർഷത്തെ പ്രവാസത്തിനു ശേഷം സംഭവിക്കാനിരിക്കുന്ന പുനഃസ്ഥിതീകരണ സമയത്ത് ഒരിക്കൽ കൂടി യഹൂദ്യയിൽ നിലങ്ങൾ വാങ്ങുന്ന നാളുകൾ വന്നുചേരും എന്നതിനെ മുൻനിഴലാക്കി
18. തന്നെ ‘ഉപദ്രവിക്കരുത്’ എന്നും തന്നോടും കൂടെയുള്ള ഭൂതങ്ങളോടും പാതാളത്തിലേക്കു പോകുവാൻ കൽപ്പിക്കരുത് എന്നും
19. പേരുകൾ
20. യായേൽ
21. ഹൃദയങ്ങളിൽ, “ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ”
22. അവന്റെ കാത് അറുത്തുകളഞ്ഞു
23. ലജ്ജ
24. ‘പന്നിയുടെ മൂക്കിലെ പൊൻമൂക്കുത്തി’യോട്
25. “ലോത്തിന്റെ ഭാര്യയെ ഓർത്തുകൊൾവിൻ” എന്ന മുന്നറിയിപ്പ്