നിങ്ങൾക്ക് അറിയാമോ?
(ഈ ക്വിസിന്റെ ഉത്തരങ്ങൾ, നൽകിയിരിക്കുന്ന ബൈബിൾ പരാമർശനങ്ങളിൽ കണ്ടെത്താൻ കഴിയും. ഉത്തരങ്ങളുടെ മുഴു ലിസ്റ്റും 27-ാം പേജിൽ കൊടുത്തിരിക്കുന്നു. കൂടുതലായ വിവരങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച “തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച” [ഇംഗ്ലീഷ്] എന്ന പ്രസിദ്ധീകരണം കാണുക.)
1. യേശു തന്റെ പിതൃനഗരത്തിൽ എന്തു തൊഴിലാണ് ചെയ്തിരുന്നത്? (മർക്കൊസ് 6:3)
2. സ്വന്തം അമ്മയെന്നു വിളിക്കാൻ തക്കവണ്ണം പൗലൊസിന് പ്രിയപ്പെട്ടവളായിരുന്നത് റോമിലെ ഏതു ക്രിസ്ത്യാനിയുടെ അമ്മയാണ്? (റോമർ 16:13)
3. മോശ അയച്ച ഒറ്റുകാരിൽ പത്തുപേർ ഹെബ്രോനിലെ ഏത് അതികായന്മാരെ കണ്ടിട്ടാണ് വാഗ്ദത്തനാട്ടിൽ കടക്കാൻ ഭയപ്പെട്ടത്? (സംഖ്യാപുസ്തകം 13:22, 32, 33)
4. പുരാതന അളവിൻപ്രകാരം, വിശുദ്ധ അഭിഷേകതൈലം ഉണ്ടാക്കുന്നതിന് എന്തുമാത്രം ഒലിവെണ്ണ ഉപയോഗിച്ചിരുന്നു? (പുറപ്പാടു 30:24)
5. ‘ദുഷ്ടന്മാരുടെ പേരി’ന് എന്തു സംഭവിക്കും? (സദൃശവാക്യങ്ങൾ 10:7)
6. മക്ക്പേല ഗുഹയിൽ യാക്കോബിനെ അടക്കുന്നതിനുമുമ്പ് ഏഴു ദിവസം വിലാപം കഴിക്കുന്നതിനായി യാക്കോബിന്റെ ശവസംസ്കാര ഘോഷയാത്ര എവിടെയാണ് നിർത്തിയത്? (ഉല്പത്തി 50:10)
7. വസ്ഥിരാജ്ഞിയെ തന്റെ സന്നിധിയിൽ കൊണ്ടുവരാൻ പേർഷ്യൻ രാജാവായ അഹശ്വേരോശ് തന്റെ ഷണ്ഡന്മാരോടു കൽപ്പിച്ചതെന്തുകൊണ്ടാണ്? (എസ്ഥേർ 1:10, 11)
8. അബ്ശാലോമിന്റെ മരണത്തിനിടയാക്കിയത് ഏതു സംഭവമാണ്? (2 ശമൂവേൽ 18:9)
9. ഉറപ്പുള്ള പട്ടണമായ ദെബീർ ജയിക്കുന്നവന് കാലേബ് എന്തു സമ്മാനമാണ് വാഗ്ദാനം ചെയ്തത്? (യോശുവ 15:16)
10. തന്റെ നിത്യത്വത്തെ വർണിക്കാൻ യഹോവ വെളിപ്പാടു പുസ്തകത്തിൽ ഏതു വാക്കുകളാണ് ഉപയോഗിക്കുന്നത്? (വെളിപ്പാടു 1:8; 21:6)
11. ബൈബിൾ കാലങ്ങളിലെ പരമ്പരാഗത വിലാപവസ്ത്രമേതായിരുന്നു? (ഉല്പത്തി 37:34)
12. ദാവീദിന്റെ ക്ഷണം നിരസിക്കവേ ബർസില്ലായി, രാജസദസ്സിൽ തനിക്കു പകരം ആരുടെ പേരാണ് നിർദേശിച്ചത്? (2 ശമൂവേൽ 19:37)
13. ഏതു സംഗതി വെളിപ്പെടുത്തുക വഴിയാണ് യെരൂശലേമിലായിരിക്കെ പൗലൊസ് ചമ്മട്ടികൊണ്ടുള്ള അടിയിൽനിന്ന് ഒഴിവാക്കപ്പെട്ടത്? (പ്രവൃത്തികൾ 22:24-29)
14. ശൗൽ രാജാവ് വെളിച്ചപ്പാടത്തിയോട് ആലോചന കഴിച്ചത് എവിടെവെച്ചാണ്? (1 ശമൂവേൽ 28:7)
15. റോമാക്കാർ പരിഹാസപൂർവം യേശുവിന്റെ വലങ്കയ്യിൽ കൊടുത്തതും പിന്നീട് അവന്റെ തലയിൽ അടിക്കാൻ ഉപയോഗിച്ചതുമായ സാധനമേത്? (മത്തായി 27:29, 30)
16. ഏതു മുൻ വേശ്യയാണ് യേശുവിന്റെ പൂർവികയായിത്തീർന്നത്? (മത്തായി 1:5)
17. ഏതുതരം കൂർത്ത കല്ല് ഉപയോഗിച്ചാണ് മോശയുടെ ഭാര്യയായ സിപ്പോരാ മകനെ പരിച്ഛേദന കഴിച്ച് വിപത്ത് ഒഴിവാക്കിയത്? (പുറപ്പാടു 4:25, NW)
18. എന്തിന്റെ അടിസ്ഥാനത്തിലാണ് പുനരുത്ഥാനം ചെയ്യപ്പെടുന്നവരെ ന്യായംവിധിക്കുന്നത്? (വെളിപ്പാടു 20:12)
19. ആരുടെ പേരിനാണ് “എതിരാളി” എന്നർഥമുള്ളത്? (സെഖര്യാവു 3:1, NW)
20. ഒരു “പ്രായമേറിയ പുരുഷനെ”തിരെയുള്ള കുറ്റാരോപണം സാധുവാകണമെങ്കിൽ എന്താവശ്യമാണ്? (1 തിമൊഥെയൊസ് 5:19)
21. ബാബിലോന്യരുടെ പക്ഷം ചേരുവാൻ പോകുന്നുവെന്ന വ്യാജാരോപണം ചുമത്തി യിരെമ്യാവിനെ അറസ്റ്റുചെയ്തത് ആരാണ്? (യിരെമ്യാവു 37:13, 14)
22. ആഖാന്റെ പാപം നിമിത്തം ഇസ്രായേല്യർ ഏതു പട്ടണക്കാരാലാണ് തോൽപ്പിക്കപ്പെട്ടത്? (യോശുവ 7:4, 5)
23. വേലചെയ്യാൻ കഴിവുള്ള ഒരാൾക്ക് അതിനു മനസ്സില്ലെങ്കിൽ അയാളെ എന്തു ചെയ്യാൻ അനുവദിക്കരുത്? (2 തെസ്സലൊനീക്യർ 3:10)
24. ദുഷ്ടരായിരുന്നതു നിമിത്തം യഹൂദായുടെ ഏതു രണ്ടു പുത്രന്മാരാണ് യഹോവയാൽ കൊല്ലപ്പെട്ടത്? (ഉല്പത്തി 38:7-10)
25. പുരാതന ഇസ്രായേലിൽ എന്ത് ആചരിക്കാതിരിക്കുന്നത് മരണയോഗ്യമായിരുന്നു? (പുറപ്പാടു 31:13-15)
ക്വിസിന്റെ ഉത്തരങ്ങൾ
1. തച്ചന്റെ തൊഴിൽ
2. രൂഫൊസിന്റെ
3. മല്ലന്മാരുടെ സന്തതികളെന്ന് അവർ തെറ്റിദ്ധരിച്ച, അനാക്കിന്റെ പുത്രന്മാരായ അനാക്യരെ
4. ഒരു ഹീൻ
5. അതു കെട്ടുപോകും
6. ആതാദിൽ
7. അവളുടെ സൗന്ദര്യം കാണിക്കേണ്ടതിന്
8. ഒരു കോവർകഴുതപ്പുറത്ത് ഓടിച്ചുപോകുമ്പോൾ അവന്റെ തലമുടി ഒരു വലിയ കരുവേലകത്തിന്റെ കൊമ്പുകളിൽ ഉടക്കിയിട്ട് അവൻ തൂങ്ങിക്കിടന്നു
9. തന്റെ മകൾ അക്സയെ ഭാര്യയായി കൊടുക്കുമെന്ന്
10. അല്ഫയും ഓമേഗയും, ആദിയും അന്തവും
11. രട്ടുശീല
12. കിംഹാമിന്റെ
13. താൻ റോമപൗരനാണെന്ന്
14. ഏൻ-ദോരിൽവെച്ച്
15. ഒരു കോൽ
16. രാഹാബ്
17. തീക്കല്ല്
18. “പുസ്തകങ്ങളിൽ എഴുതിയിരുന്നതിന്നു ഒത്തവണ്ണം . . . അവരുടെ പ്രവൃത്തിക”ളുടെ അടിസ്ഥാനത്തിൽ
19. സാത്താൻ
20. രണ്ടോ മൂന്നോ സാക്ഷികൾ
21. യിരീയാവ്
22. ഹായിപട്ടണക്കാരാൽ
23. തിന്നാൻ
24. ഏറും ഓനാനും
25. ശബ്ബത്ത്