നിങ്ങൾക്ക് അറിയാമോ?
(ഈ ക്വിസിന്റെ ഉത്തരങ്ങൾ, നൽകിയിരിക്കുന്ന ബൈബിൾ പരാമർശങ്ങളിൽ കണ്ടെത്താൻ കഴിയും. ഉത്തരങ്ങളുടെ മുഴു ലിസ്റ്റും 22-ാം പേജിൽ കൊടുത്തിരിക്കുന്നു. കൂടുതലായ വിവരങ്ങൾക്ക് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച “തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച” [ഇംഗ്ലീഷ്] എന്ന പ്രസിദ്ധീകരണം കാണുക.)
1. ഹെബ്രോനു സമീപമുള്ള മക്‌പേലാ ഗുഹയിൽ അടക്കം ചെയ്യപ്പെട്ടതായി ബൈബിൾ പരാമർശിക്കുന്ന ആദ്യ ദമ്പതികൾ ആരായിരുന്നു, മറ്റാരെയും കൂടെ അവിടെ അടക്കിയതായി പറഞ്ഞിരിക്കുന്നു? (ഉല്‌പത്തി 49:29-33; 50:13)
2. ദാവീദിന്റെ ഏതു പുത്രനാണ് തന്റെ അതീവ സൗന്ദര്യം നിമിത്തം ശ്രദ്ധേയനായത്? (2 ശമൂവേൽ 14:25)
3. അപ്പൊസ്തലനായ പൗലൊസിന് ജന്മനാതന്നെ ഏതു പൗരത്വം ഉണ്ടായിരുന്നു? (പ്രവൃത്തികൾ 22:25-28)
4. വിലക്കപ്പെട്ട കനി സംബന്ധിച്ച് ആദാമിനു ലഭിച്ച മുന്നറിയിപ്പ് എന്തായിരുന്നു? (ഉല്‌പത്തി 2:17)
5. രെഹബെയാം രാജാവ് ജനത്തിന്റെ അപേക്ഷ തിരസ്കരിച്ചശേഷം, മത്സരികളായ വടക്കേ ഗോത്രക്കാരുടെ അടുത്തേക്ക് ആരെ അയച്ചു? ആ മനുഷ്യന് എന്തു സംഭവിച്ചു? (2 ദിനവൃത്താന്തം 10:18)
6. “രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല” എന്ന് പറഞ്ഞപ്പോൾ യേശു എന്താണ് അർഥമാക്കിയത്? (മത്തായി 6:24)
7. യഹോവ യിസ്രായേല്യർക്ക് ഭക്ഷിക്കാൻ മന്ന പ്രദാനം ചെയ്തപ്പോൾ, പെറുക്കിയെടുക്കാത്ത മന്നയ്‌ക്ക് എന്തു സംഭവിക്കുമായിരുന്നു? (പുറപ്പാടു 16:21)
8. യേശുവിനെ ഒറ്റിക്കൊടുത്തത് ആര്? (ലൂക്കൊസ് 6:16)
9. അമ്മോന്യരുടെ പ്രധാന വിഗ്രഹ ദേവൻ ആരായിരുന്നു? (സെഫന്യാവു 1:5)
10. വലിയ ശക്തിയും ബലവും പ്രയോഗിക്കാനുള്ള കഴിവിന്റെ പ്രതീകമായി ബൈബിളിൽ മിക്കപ്പോഴും പരാമർശിച്ചിരിക്കുന്ന ശരീരാവയവം ഏത്? (യിരെമ്യാവു 32:17)
11. വസ്ഥിയെ മാറ്റി തത്സ്ഥാനത്ത് മറ്റൊരു രാജ്ഞിയെ വാഴിക്കണം എന്ന് അഹശ്വേരോശ് രാജാവിനോടു പറഞ്ഞത് ആരാണ്? (എസ്ഥേർ 1:14-20)
12. മാറയിലെ കയ്‌പുള്ള വെള്ളം മധുരമുള്ളതാക്കി മാറ്റാൻ മോശെയ്ക്കു കഴിഞ്ഞത് എങ്ങനെ? (പുറപ്പാടു 15:23-25)
13. യിസ്രായേല്യരുടെ പുറപ്പാടിന്റെ തുടക്കം എവിടെനിന്നായിരുന്നു? (പുറപ്പാടു 12:37)
14. ആലയത്തിന്റെ അറ്റകുറ്റപ്പണികളുടെ പുരോഗതിയെ കുറിച്ചുള്ള വിവരങ്ങൾ യോശീയാരാജാവിനെ അറിയിച്ചതും ആലയത്തിൽ കണ്ടെത്തിയ “ന്യായപ്രമാണപുസ്തകം” രാജാവിനെ വായിച്ചു കേൾപ്പിച്ചതും ആരാണ്? (2 രാജാക്കന്മാർ 22:8-10)
15. യോഹന്നാൻ കണ്ടതായി വെളിപ്പാടിൽ രേഖപ്പെടുത്തിയിരിക്കുന്ന കുതിരകളുടെ നിറം എന്തായിരുന്നു, അവ എന്തിനെ ചിത്രീകരിക്കുന്നു? (വെളിപ്പാടു 6:2-8) (g03 10/08)
ക്വിസിനുള്ള ഉത്തരങ്ങൾ
1. അബ്രാഹാമും സാറായും; യിസ്‌ഹാക്ക്, റിബേക്ക, ലേയ, യാക്കോബ് എന്നിവരെയും
2. അബ്ശാലോം
3. റോമൻ
4. “തിന്നുന്ന നാളിൽ നീ മരിക്കും”
5. ഊഴിയവേലയ്ക്കു മേൽവിചാരകനായ ഹദോരാമിനെ, അവനെ കല്ലെറിഞ്ഞു കൊന്നു
6. “നിങ്ങൾക്കു ദൈവത്തെയും മാമോനെയും [“ധനത്തെയും,” NW] സേവിപ്പാൻ കഴികയില്ല”
7. “വെയിൽ മൂക്കുമ്പോൾ അതു ഉരുകിപ്പോകും”
8. യൂദാ ഈസ്കര്യോത്താ
9. മല്‌ക്കാം
10. ഭുജം
11. മേദോ-പേർഷ്യയിലെ ഏഴു പ്രഭുക്കന്മാരുടെ വക്താവായി വർത്തിച്ച മെമൂഖാൻ
12. “യഹോവ അവന്നു ഒരു വൃക്ഷം കാണിച്ചുകൊടുത്തു. അവൻ അതു വെള്ളത്തിൽ ഇട്ടപ്പോൾ വെള്ളം മധുരമായി തീർന്നു”
13. റമസേസ്
14. രാജാവിന്റെ രായസക്കാരനായ ശാഫാൻ
15. വെള്ള—നീതിയുക്തമായ യുദ്ധം; തീനിറം—മാനവ യുദ്ധം; കറുപ്പ്—ക്ഷാമം; മഞ്ഞ—മരണം