നിങ്ങൾക്ക് അറിയാമോ?
(ഈ ക്വിസിന്റെ ഉത്തരങ്ങൾ, നൽകിയിരിക്കുന്ന ബൈബിൾ പരാമർശങ്ങളിൽ കണ്ടെത്താൻ കഴിയും. ഉത്തരങ്ങളുടെ മുഴു ലിസ്റ്റും 21-ാം പേജിൽ കൊടുത്തിരിക്കുന്നു. കൂടുതലായ വിവരങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച “തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച” (ഇംഗ്ലീഷ്) എന്ന പ്രസിദ്ധീകരണം പരിശോധിക്കുക.)
1. പ്രസംഗവേലയിൽ പങ്കെടുക്കുമ്പോൾ കൊണ്ടുപോകണ്ടെന്ന് യേശു ആദ്യം പറഞ്ഞതും പിന്നീടു കൊണ്ടുപൊയ്ക്കൊള്ളാൻ പറഞ്ഞതുമായ സംഗതിയെന്തായിരുന്നു? (ലൂക്കൊസ് 9:3; 22:35, 36)
2. രക്തത്തിൽനിന്നു വ്യത്യസ്തമായി, ഇസ്രായേൽ ജനതയോടു മാത്രം കഴിക്കരുതെന്നു പറഞ്ഞ സംഗതിയെന്ത്? (ലേവ്യപുസ്തകം 3:17)
3. യഹോവയുടെ ദൂതൻ ഇസ്രായേലിന്റെ രക്ഷകനായി ഗിദെയോനെ നിയോഗിച്ചപ്പോൾ അവൻ എവിടെയായിരുന്നു? (ന്യായാധിപന്മാർ 6:11-14)
4. സിറിയക്കാർക്കെതിരെ നടത്താനിരുന്ന ആഹാബ് രാജാവിന്റെ സൈനിക പ്രചരണത്തെക്കുറിച്ച് അവനോട് 400-ഓളം പ്രവാചകൻമാരിൽ ഏതു പ്രവാചകൻ മാത്രമാണു സത്യം സംസാരിച്ചത്? (1 രാജാക്കന്മാർ 22:13)
5. 40 വർഷത്തെ മരുപ്രയാണത്തിൽ ഓരോ ഇസ്രായേല്യനും ദിവസവും ഓഹരിയായി ലഭിച്ചിരുന്ന മന്നായുടെ എബ്രായ ധാന്യയളവ് എന്തായിരുന്നു? (പുറപ്പാടു 16:16)
6. നിനെവേ എന്ന വൻ നഗരം എന്തായിത്തീരുമെന്നാണു പ്രവചിക്കപ്പെട്ടത്? (സെഫന്യാവു 2:13)
7. വാഗ്ദത്ത ദേശം കണ്ടശേഷം ഏതു മലയിലാണ് മോശ മരിച്ചത്? (ആവർത്തനപുസ്തകം 32:49, 50)
8. മുൻ ജീവിതഗതിയിലേക്കു തിരിച്ചുപോകുന്ന ക്രിസ്ത്യാനികളെ കുളിച്ചിട്ടു ചെളിയിലേക്കു മടങ്ങുന്ന ഏതു മൃഗത്തോടാണ് പത്രോസ് താരതമ്യപ്പെടുത്തിയത്? (2 പത്രൊസ് 2:22)
9. ബൈബിളിൽ 1 ദിനവൃത്താന്തം, നെഹെമ്യാവു, എസ്ഥേർ, ദാനീയേൽ എന്നീ പുസ്തകങ്ങളിൽ മാത്രം പരാമർശിക്കപ്പെട്ടിരിക്കുന്നത് ഏതുതരം കെട്ടിടമാണ്? (ദാനീയേൽ 8:2)
10. സദൃശവാക്യങ്ങൾ 23:27 ഒരു വേശ്യാസ്ത്രീയെ എന്തിനോടാണ് ഉപമിക്കുന്നത്?
11. കൈസർ നീറോയെ പരാമർശിക്കുമ്പോൾ ഫെസ്തോസ് ഏതു സ്ഥാനപ്പേരാണ് ഉപയോഗിച്ചത്? (പ്രവൃത്തികൾ 25:21, NW)
12. തെസലോനിക്യ സഭയ്ക്ക് അഭിവാദനങ്ങളും പ്രോത്സാഹനവും അയച്ചുകൊടുത്തപ്പോൾ കൊരിന്തിൽ തിമൊഥെയോസിനോടൊപ്പമുണ്ടായിരുന്ന രണ്ടു സഞ്ചാര മേൽവിചാരകൻമാർ ആരെല്ലാം? (1 തെസ്സലൊനീക്യർ 1:1)
13. ഒരുവൻ “ലോകത്താലുള്ള കളങ്കം പറ്റാതവണ്ണം” നിന്നാൽ മാത്രം “ശുദ്ധവും നിർമ്മല”വുമായി ദൈവം അംഗീകരിക്കുന്നുവെന്നു യാക്കോബ് പറഞ്ഞതെന്ത്? (യാക്കോബ് 1:27, NW)
14. ഇസ്രായേല്യ പുരുഷൻമാരെല്ലാവരും ഓരോ വർഷവും യെരുശലേമിൽ ‘യഹോവയുടെ സന്നിധിയിൽ’ എത്ര തവണ ‘ചെല്ലേ’ണ്ടിയിരുന്നു? (ആവർത്തനപുസ്തകം 16:16)
15. പുനരുത്ഥാനത്തിനുശേഷം തന്റെ അപ്പോസ്തലൻമാർക്കു പ്രത്യക്ഷപ്പെട്ടപ്പോൾ അവർ ഒരു ആത്മാവിനെയല്ല കാണുന്നതെന്നു തെളിയിക്കാൻ യേശു എന്താണു ഭക്ഷിച്ചത്? (ലൂക്കൊസ് 24:36-43)
16. മനുഷ്യർ രക്ഷയുടെ ഉറവിടമല്ലാത്തതുകൊണ്ട് നിങ്ങൾ ചെയ്യരുതെന്ന് സങ്കീർത്തനം 146:3 പറയുന്നതെന്താണ്?
17. ഫറവോൻ കൊല്ലാതിരിക്കുന്നതിനുവേണ്ടി ശിശുവായിരുന്ന മോശയെ ഏതുതരം ചെടികൾക്കിടയിലാണ് ഒളിപ്പിച്ചു വച്ചത്? (പുറപ്പാടു 2:3)
18. യഹോവയുടെ വിശുദ്ധ പെട്ടകത്തിന്റെ മുന്നിൽവച്ച് അവമാനിതനായ ഫെലിസ്ത്യ ദൈവമേത്? (1 ശമൂവേൽ 5:2-7)
19. ദൈവം എന്തിനെയാണ് തന്റെ ‘പാദപീഠം’ എന്നു വിളിക്കുന്നത്? (പ്രവൃത്തികൾ 7:49)
20. ആലയവും സംഗീതോപകരണങ്ങളും നിർമിക്കാനായി ഉപയോഗിച്ചിരുന്ന വിലപിടിപ്പുള്ള അപൂർവ വൃക്ഷമേത്? (1 രാജാക്കൻമാർ 10:12, ജയിംസ് രാജാവിന്റെ ഭാഷാന്തരം)
21. ഈജിപ്തിലെ ഏതു ഫറവോൻ “ദൈവവചനങ്ങ”ൾ തന്നോടു പറഞ്ഞതു വകവയ്ക്കാതെയാണ് യോശീയാരാജാവു കൊല്ലപ്പെട്ടത്? (2 ദിനവൃത്താന്തം 35:22)
22. ഭർത്താവിന്റെ മരണശേഷം ഒരു സ്ത്രീ എന്തിൽനിന്നാണ് സ്വതന്ത്രയാകുന്നത്? (റോമർ 7:3, NW)
ക്വിസിന്റെ ഉത്തരങ്ങൾ
1. പൊക്കണം
2. മേദസ്സ്
3. ഒഫ്രയിൽവച്ച്
4. മീഖായാവ്
5. ഇടങ്ങഴി
6. ശൂന്യവും വരണ്ട നിലവും
7. നെബോ മല
8. പന്നി
9. രാജധാനി
10. ആഴമുള്ള കുഴി
11. ഔഗസ്തോസ് 1-ാമൻ
12. പൗലോസും സില്വാനോസും
13. ആരാധനാ രീതി
14. മൂന്ന്
15. ഒരു ഖണ്ഡം വറുത്ത മീൻ
16. പ്രഭുക്കൻമാരിലും മനുഷ്യപുത്രനിലും ആശ്രയിക്കരുത്
17. ഞാങ്ങണ
18. ദാഗോൻ
19. ഭൂമി
20. ചന്ദനം (almug)
21. നെഖോ
22. അവന്റെ പ്രമാണം