നിങ്ങൾക്ക് അറിയാമോ?
(ഈ ക്വിസിന്റെ ഉത്തരങ്ങൾ, നൽകിയിരിക്കുന്ന ബൈബിൾ പരാമർശനങ്ങളിൽ കണ്ടെത്താൻ കഴിയും. ഉത്തരങ്ങൾ 26-ാം പേജിൽ കൊടുത്തിരിക്കുന്നു. കൂടുതലായ വിവരങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി പ്രസിദ്ധീകരിച്ച “തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച” [ഇംഗ്ലീഷ്] എന്ന പ്രസിദ്ധീകരണം കാണുക.)
1. തന്റെ ജനം അവിശ്വസ്തരായിരുന്നപ്പോൾ അവരെ തോൽപ്പിക്കാൻ യഹോവ തന്റെ പ്രതിയോഗികളെ അനുവദിച്ചെങ്കിലും പിന്നീട് അവൻ ആ ജനതകളോടു പ്രതികാരം ചെയ്തതെന്തുകൊണ്ട്? (ആവർത്തനപുസ്തകം 32:26; യെശയ്യാവു 64:1, 2; നഹൂം 1:2)
2. പ്രസവശയ്യയിൽ മരിച്ചുകൊണ്ടിരിക്കെ റാഹേൽ തന്റെ രണ്ടാമത്തെ പുത്രന് എന്തു പേരാണിട്ടത്? (ഉല്പത്തി 35:18)
3. ഒരു ക്രിസ്ത്യാനിയുടെ ആത്മീയ ആയുധങ്ങളെ ജഡിക യുദ്ധായുധങ്ങളോടു താരതമ്യപ്പെടുത്തവേ പൗലൊസ് വിശ്വാസത്തെ എന്തിനോടാണ് ഉപമിച്ചത്? (എഫെസ്യർ 6:16)
4. ശൗൽ രാജാവിന്റെ പക്കൽനിന്ന് ഓടിപ്പോകവേ ദാവീദ് ഏതു രാജാവിന്റെ പക്കലാണ് അഭയം കണ്ടെത്തിയത്? (1 ശമൂവേൽ 27:2)
5. യേശു എന്തു ചെയ്താലാണു ഭൂമിയിലെ സകല രാജ്യങ്ങളും അവനു പകരമായി കൊടുക്കാമെന്നു പിശാച് വാഗ്ദാനം ചെയ്തത്? (ലൂക്കൊസ് 4:5-7)
6. ഫീനെഹാസിന്റെ ഏതു ശീഘ്ര നടപടിയായിരുന്നു 24,000 ഇസ്രായേല്യരുടെ മരണത്തിനിടയാക്കിയ ബാധ അവസാനിപ്പിച്ചത്? (സംഖ്യാപുസ്തകം 25:7-9)
7. താൻ മരണത്തിന്റെ വക്കിൽനിന്നു കഷ്ടിച്ചു രക്ഷപ്പെട്ടതാണെന്നു സൂചിപ്പിക്കാൻ ഇയ്യോബ് ഉപയോഗിച്ച വാക്കുകളേവ? (ഇയ്യോബ് 19:20)
8. അലങ്കാരത്തിനുവേണ്ടി ആനക്കൊമ്പിനോടൊപ്പം പലപ്പോഴും പതിച്ചിരുന്നത് ഏതു കരിമരമാണ്? (യെഹെസ്കേൽ 27:15, NW)
9. അശ്ശൂർ രാജാവായ തിഗ്ലത്ത്-പിലേസർ സിറിയ ആക്രമിച്ച്, ദമ്മേശെക്ക് പിടിച്ചടക്കി പ്രവാസികളെ കീരിലേക്കു കൊണ്ടുപോയത് എന്തുകൊണ്ട്? (2 രാജാക്കന്മാർ 16:7-9)
10. ബത്ത്-ശേബയിലുണ്ടായ തന്റെ ആദ്യ മകൻ മരിച്ചുവെന്നു കേട്ടപ്പോഴുള്ള ദാവീദിന്റെ ഏതു പ്രവൃത്തിയാണു ഭൃത്യന്മാരെ അമ്പരപ്പിച്ചത്? (2 ശമൂവേൽ 12:21)
11. ‘ശരീരത്തിന്റെ വിളക്ക്’ എന്ന് യേശു വിളിച്ചത് എന്തിനെയാണ്? (മത്തായി 6:22)
12. ദൈവജനത്തിൻമേലുള്ള ഗോഗിന്റെ അന്തിമ ആക്രമണത്തിനായി അവനെ എന്തു മുഖാന്തരത്താൽ നയിക്കുമെന്നാണു യഹോവ പറയുന്നത്? (യെഹെസ്കേൽ 38:4)
13. പ്രധാനദൂതനായ മീഖായേൽ ആരുടെ ശരീരത്തെക്കുറിച്ചാണു പിശാചിനോടു തർക്കിച്ചു വാദിച്ചത്? (യൂദാ 9)
14. പ്രവാചകനായ യോനായുടെ നീനെവേയിലെ ദൗത്യത്തിനുശേഷം ദൈവം അവനു തണലിനുവേണ്ടി നൽകിയത് ഏതു സസ്യമാണ്? (യോനാ 4:6)
15. എസ്ഥേർ തന്റെ രാജ്ഞിയായതിലുള്ള അതിയായ സന്തോഷം നിമിത്തം അഹശ്വേരോശ് സംസ്ഥാനങ്ങൾക്ക് എന്താണ് അനുവദിച്ചത്? (എസ്ഥേർ 2:18)
16. ദണ്ഡനസ്തംഭം ചുമക്കുന്നതിൽ യേശുവിനെ സഹായിക്കാൻ നിർബന്ധിക്കപ്പെട്ടത് ആരാണ്? (ലൂക്കൊസ് 23:26)
17. പുത്രന്മാരില്ലാതിരുന്ന, വംശാവലി നിലനിർത്താൻ മിസ്രയീമ്യനായ ഭൃത്യനു മകളെ ഭാര്യയായി നൽകിയ യഹൂദാ വംശജൻ ആരായിരുന്നു? (1 ദിനവൃത്താന്തം 2:34, 35)
18. റാഹേൽ പ്രസവത്തോടെ മരിക്കുന്നതിനു മുമ്പ് അവളുടെ സൂതികർമിണി അവൾക്ക് എന്ത് ഉറപ്പാണു കൊടുത്തത്? (ഉല്പത്തി 35:17, NW)
19. എസ്ഥേറിനും കൂടെയുള്ള സ്ത്രീകൾക്കും വേണ്ടി ഉപയോഗിച്ച സൗന്ദര്യവർധക വസ്തുക്കളെന്തെല്ലാം? (എസ്ഥേർ 2:12)
20. അവിശ്വസ്തനായ യൂദായ്ക്കു പകരം മറ്റൊരാളെ എടുക്കണമെന്ന സംഗതി ശ്രദ്ധയിൽ കൊണ്ടുവന്നത് ആർ? (പ്രവൃത്തികൾ 1:15-22)
21. ഈസേബെലിന്റെ പിതാവ് ആരായിരുന്നു? (1 രാജാക്കന്മാർ 16:31)
22. സമാഗമനകൂടാരം നിർമിക്കുന്നതിനായി യഹോവ നിയോഗിച്ചത് ഏതു രണ്ടു പുരുഷന്മാരെയാണ്? (പുറപ്പാടു 31:2, 6)
23. വിവേചനരഹിതമായ ആണയിടലുകളെക്കുറിച്ച് യേശു എന്ത് ഉപദേശമാണു നൽകിയത്? (മത്തായി 5:37)
24. ബൈബിളിൽ യേശു മാത്രം പരാമർശിക്കുന്ന തീവ്രഗന്ധമുള്ള ഔഷധിയേത്? (മത്തായി 23:23)
ക്വിസിന്റെ ഉത്തരങ്ങൾ
1. അവന്റെ വിശുദ്ധനാമത്തെ പ്രതി—അഹങ്കാരികളും ഗർവിഷ്ഠരുമായ ജനതകളെ താഴ്മ പഠിപ്പിക്കാൻ
2. ബെനോനീ
3. പരിചയോട്
4. ഗത്തിലെ ആഖീശ് രാജാവിന്റെ പക്കൽ
5. “നമസ്കരിച്ചാൽ”
6. അവൻ ആ പുരുഷനെയും സ്ത്രീയെയും കുന്തംകൊണ്ട് കുത്തിയത്
7. “പല്ലിന്റെ മോണയോടെ”
8. കരിന്താളി
9. യഹൂദാ രാജാവായ ആഹാസ് അദ്ദേഹത്തിനു സമ്മാനംകൊടുത്തതുകൊണ്ട്
10. അവൻ ഉപവാസം അവസാനിപ്പിച്ചു ഭക്ഷണം കഴിച്ചത്
11. കണ്ണിനെ
12. താടിയെല്ലിൽ കൊളുത്തിയ ചൂണ്ടലിനാൽ
13. മോശയുടെ ശരീരത്തെക്കുറിച്ച്
14. ആവണക്ക്
15. വിമോചനം
16. കുറേനക്കാരനായ ശിമോൻ
17. ശേശാൻ
18. അവളുടെ മകൻ ജീവനോടെ പിറക്കുമെന്ന്
19. മൂർ തൈലവും സുഗന്ധവർഗവും
20. പത്രൊസ്
21. സീദോന്യരാജാവായ ഏത്ത്ബാൽ
22. ബെസലേലിനെയും ഒഹൊലിയാബിനെയും
23. “നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ”
24. തുളസി