നിങ്ങൾക്ക് അറിയാമോ?
(ഈ ക്വിസിന്റെ ഉത്തരങ്ങൾ, നൽകിയിരിക്കുന്ന ബൈബിൾ പരാമർശനങ്ങളിൽ കണ്ടെത്താൻ കഴിയും. ഉത്തരങ്ങളുടെ മുഴു ലിസ്റ്റും 27-ാം പേജിൽ കൊടുത്തിരിക്കുന്നു. കൂടുതലായ വിവരങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച “തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച” [ഇംഗ്ലീഷ്] എന്ന പ്രസിദ്ധീകരണം കാണുക.)
1. ഗലീലക്കടലിന് അതിന്റെ പടിഞ്ഞാറേ തീരത്തുള്ള നഗരത്തിന്റെ പേരിനോട് അനുബന്ധിച്ചു ലഭിച്ചിരുന്ന മറ്റൊരു പേര് എന്തായിരുന്നു? (യോഹന്നാൻ 6:1; 21:1)
2. ദാവീദിന്റെ രണ്ടു ഭാര്യമാരെ പിടിച്ചുകൊണ്ടുപോയ മിന്നലാക്രമണകാരികളായ അമാലേക്യരെ പിന്തുടരവേ ക്ഷീണിച്ച് അവശരായതു നിമിത്തം അവന്റെ 600 പടയാളികളിൽ 200 പേർക്ക് എവിടെയാണു തങ്ങേണ്ടിവന്നത്? (1 ശമൂവേൽ 30:9, 10)
3. ഇസ്രായേല്യരായ രണ്ട് ഒറ്റുകാരെ ഒളിപ്പിക്കുന്നതിനു രാഹാബ് എന്താണ് ഉപയോഗിച്ചത്? (യോശുവ 2:6)
4. ‘ദൈവത്തിന്നു പ്രസാദംവരുമാറു സേവ ചെയ്യുന്നതിന്’ ക്രിസ്ത്യാനികളെ എന്തു സഹായിക്കുമെന്നാണ് പൗലൊസ് പറഞ്ഞത്? (എബ്രായർ 12:28)
5. മോശൈക ന്യായപ്രമാണം അനുസരിച്ച്, ഒരു അടിമ സ്വതന്ത്രനായി പോകാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അവന്റെ യജമാനൻ എന്തു ചെയ്യണമായിരുന്നു? (പുറപ്പാടു 21:6)
6. ഏത് ഏദോമ്യ നഗരമായിരുന്നു ജ്ഞാനത്തിന്റെ കേന്ദ്രമായി അറിയപ്പെട്ടിരുന്നത്? (യിരെമ്യാവു 49:7)
7. ശലോമോന്റെ ആലയത്തിലെ അതിവിശുദ്ധത്തിന്റെ കതകുകൾ ഏതു മരംകൊണ്ടാണ് ഉണ്ടാക്കപ്പെട്ടത്? (1 രാജാക്കന്മാർ 6:31-33)
8. സദൃശവാക്യങ്ങൾ 6:17-19 അനുസരിച്ച് യഹോവ വെറുക്കുന്ന ഏഴു കാര്യങ്ങൾ ഏതൊക്കെയാണ്?
9. എബ്രായ അക്ഷരമാലയിലെ അവസാനത്തെ അക്ഷരം ഏത്? (സങ്കീർത്തനം 119:169, മേലെഴുത്ത്)
10. ധാരാളമായി വിതയ്ക്കുന്നവരോടുള്ള താരതമ്യത്തിൽ ലോഭമായി വിതയ്ക്കുന്നവർക്ക് എന്തു സംഭവിക്കുന്നുവെന്നാണ് പൗലൊസ് പറഞ്ഞത്? (2 കൊരിന്ത്യർ 9:6)
11. ഇയ്യോബിനു കൊടുത്ത അനുഗ്രഹം പിൻവലിക്കാൻ യഹോവയെ വെല്ലുവിളിക്കവേ ഇയ്യോബ് എന്തു ചെയ്യുമെന്നാണ് സാത്താൻ വാദിച്ചത്? (ഇയ്യോബ് 1:11)
12. ‘ദുഷ്ടന്മാരുടെ പേരിന്’ എന്തു സംഭവിക്കും? (സദൃശവാക്യങ്ങൾ 10:7)
13. യേശു ശുദ്ധീകരിച്ച പത്തു കുഷ്ഠരോഗികളിൽ എത്ര പേർ നന്ദികെട്ടവരായിരുന്നു? (ലൂക്കൊസ് 17:17)
14. ഇസ്രായേല്യർ എന്തു ചെയ്തപ്പോഴാണ് യെരീഹോ മതിൽ വീണത്? (യോശുവ 6:5)
15. ഇസ്രായേല്യർ കുഞ്ഞുങ്ങൾ ഉള്ള ഒരു പക്ഷിക്കൂടു കാണാനിടയായാൽ അവർ എന്തു നിബന്ധനകൾ അനുസരിക്കണമായിരുന്നു? (ആവർത്തനപുസ്തകം 22:6, 7)
16. യഹോവ ഇസ്രായേല്യരോട് പ്രത്യേക പ്രീതി കാട്ടിയത് എന്തുകൊണ്ട്? (യെശയ്യാവു 41:8)
17. വസ്ഥി രാജ്ഞിക്കെതിരെ ന്യായവിധി നടപ്പാക്കവേ എത്ര പ്രഭുക്കന്മാരാണ് അഹശ്വേരോശ് രാജാവിന് ഉപദേശകരായി സേവിച്ചത്? (എസ്ഥേർ 1:13)
18. ആരാധകൻ യാഗവസ്തുവിന്റെ ഒരു ഭാഗവും പിടിച്ചുവെക്കാതെ യഹോവയ്ക്ക് അർപ്പിച്ചിരുന്ന യാഗം. (ലേവ്യപുസ്തകം 1:4)
19. രക്ഷിക്കപ്പെടാനായി ഒരു വ്യക്തി ഏതു രണ്ടു കാര്യങ്ങൾ ചെയ്യണമെന്നാണ് പൗലൊസ് പറഞ്ഞത്? (റോമർ 10:9)
20. ശലോമോൻ ആലയം പണിയാൻ എത്ര നാളെടുത്തു? (1 രാജാക്കന്മാർ 6:1, 37ബി)
21. പുരാതന നാളുകളിൽ പിടിക്കപ്പെട്ട ശത്രുവിനെ ദുർബലനാക്കാൻ ചിലപ്പോഴൊക്കെ എന്തു ചെയ്തിരുന്നു? (ന്യായാധിപന്മാർ 1:6)
22. മോശ പത്തു കൽപ്പനകൾ അടങ്ങിയ കൽപ്പലകകൾ ആദ്യം എവിടെയാണ് വെച്ചത്? (ആവർത്തനപുസ്തകം 10:1-5)
23. പത്രൊസിന്റെയും പൗലൊസിന്റെയും പ്രവർത്തനത്തെ കുറിച്ചു മുഖ്യമായി പറയുന്നത് ഏത് ബൈബിൾ പുസ്തകത്തിലാണ്?
24. പത്രൊസിന്റെ ശബ്ദം കേട്ടപ്പോൾ സന്തോഷത്താൽ പടിവാതിൽ തുറക്കാതെ, അവൻ പടിപ്പുരയ്ക്കൽ നിൽക്കുന്നു എന്ന് മറ്റുള്ളവരെ അറിയിക്കാനായി അകത്തേക്ക് ഓടിയ ബാല്യക്കാരത്തിയുടെ പേരെന്ത്? (പ്രവൃത്തികൾ 12:13, 14)