വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g99 8/22 പേ. 3
  • ആണവ ഭീഷണി അവസാനിച്ചുവോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ആണവ ഭീഷണി അവസാനിച്ചുവോ?
  • ഉണരുക!—1999
  • സമാനമായ വിവരം
  • ആണവ യുദ്ധം ഭീഷണി ഉയർത്തുന്നത്‌ ആരാണ്‌?
    ഉണരുക!—2004
  • ആണവ ഭീഷണി ഒരു പ്രകാരത്തിലും അവസാനിച്ചിട്ടില്ല
    ഉണരുക!—1999
  • ആണവ യുദ്ധം ഇന്നും ഒരു ഭീഷണിയോ?
    ഉണരുക!—2004
  • ആണവയു​ദ്ധ​ത്തെ​ക്കു​റിച്ച്‌ ബൈബിൾ എന്താണ്‌ പറയു​ന്നത്‌?
    മറ്റു വിഷയങ്ങൾ
കൂടുതൽ കാണുക
ഉണരുക!—1999
g99 8/22 പേ. 3

ആണവ ഭീഷണി അവസാ​നി​ച്ചു​വോ?

നാൽപ്പ​തി​ല​ധി​കം വർഷം, ലോകം ആണവ “അർമ​ഗെ​ദോ​ന്റെ” ഭീഷണി​യിൻ കീഴിൽ കഴിഞ്ഞു. അങ്ങനെ​യി​രി​ക്കെ, 1989-ൽ സോവി​യറ്റ്‌ കമ്മ്യൂ​ണി​സ​ത്തി​ന്റെ പതനത്തി​നു നാന്ദി കുറി​ച്ചു​കൊണ്ട്‌ ബെർളിൻ മതിൽ നിലം​പൊ​ത്തി. താമസി​യാ​തെ വൻശക്തി​കൾ, പരസ്‌പരം മി​സൈ​ലു​കൾ തൊടു​ക്കു​ന്നതു നിർത്താ​മെന്ന കരാറി​ലെത്തി. ന്യൂക്ലി​യർ “അർമ​ഗെ​ദോൻ” യുദ്ധം അവസാ​നി​ച്ച​തു​പോ​ലെ, ചുരു​ങ്ങി​യ​പക്ഷം നീട്ടി​വെ​ക്ക​പ്പെ​ട്ടതു പോ​ലെ​യെ​ങ്കി​ലും കാണ​പ്പെ​ട്ട​പ്പോൾ ലോകം ആശ്വാ​സ​നി​ശ്വാ​സങ്ങൾ ഉതിർത്തു.

എന്നാൽ അങ്ങനെ​യങ്ങ്‌ ആശ്വസി​ക്കാ​റാ​യി​ട്ടി​ല്ലെ​ന്നാ​ണു പല വിദഗ്‌ധ​രും കരുതു​ന്നത്‌. 1998-ൽ, ദ ബുള്ളറ്റിൻ ഓഫ്‌ ദി അറ്റോ​മിക്ക്‌ സയന്റി​സ്റ്റ്‌സ​ലെ വിനാ​ശ​ദിന ഘടികാ​ര​ത്തി​ന്റെ മിനിട്ടു സൂചി അഞ്ചു മിനിട്ട്‌ മുമ്പോ​ട്ടു നീക്കു​ക​യു​ണ്ടാ​യി.a അർധരാ​ത്രിക്ക്‌ ഇപ്പോൾ ഒമ്പതു മിനി​ട്ടു​കൂ​ടെയേ ശേഷി​ച്ചി​ട്ടു​ള്ളൂ. ആണവഭീ​ഷണി അവസാ​നി​ച്ചി​ട്ടില്ല എന്നുള്ള​തി​ന്റെ സൂചന​യാണ്‌ ഇത്‌. ലോക​രം​ഗ​ത്തി​നു മാറ്റം വന്നിരി​ക്കു​ന്നു എന്നതു സത്യം​തന്നെ. രണ്ടു പ്രമുഖ ആണവശ​ക്തി​ക​ളും ഇന്ന്‌ തളച്ചി​ട​പ്പെട്ട ഒരു അവസ്ഥയി​ലല്ല. മാത്രമല്ല, നിരവധി രാഷ്‌ട്ര​ങ്ങ​ളു​ടെ പക്കൽ ഇപ്പോൾ ആണവാ​യു​ധങ്ങൾ ഉണ്ട്‌! ഏതെങ്കി​ലു​മൊ​രു തീവ്ര​വാ​ദി സംഘടന താമസി​യാ​തെ റേഡി​യോ ആക്‌ടീവ്‌ പദാർഥങ്ങൾ കൈക്ക​ലാ​ക്കി ഒരു അപരി​ഷ്‌കൃത അണു​ബോംബ്‌ നിർമി​ച്ചേ​ക്കു​മെ​ന്നും വിദഗ്‌ധർ ഭയപ്പെ​ടു​ന്നുണ്ട്‌.

സർവോ​പ​രി, ആണവാ​യു​ധ​ങ്ങ​ളിൽ ഗണ്യമായ വെട്ടി​ച്ചു​രു​ക്ക​ലു​കൾ നടത്തി​യെ​ങ്കി​ലും ഐക്യ​നാ​ടു​ക​ളു​ടെ​യും റഷ്യയു​ടെ​യും കൈവശം ഇപ്പോ​ഴും ഭയജന​ക​മായ വിധത്തിൽ ആണവ പോർമു​ന​ക​ളു​ടെ ശേഖരം ഉണ്ട്‌. കമ്മിറ്റി ഓൺ ന്യൂക്ലി​യർ പോളി​സി എന്ന ഒരു ഗവേഷക സംഘം പറയു​ന്ന​ത​നു​സ​രിച്ച്‌, ഏതാണ്ട്‌ 5,000 ആണവാ​യു​ധങ്ങൾ ഏതു സമയത്തും പ്രയോ​ഗി​ക്കാൻ പാകത്തിന്‌ ഈ രാഷ്‌ട്രങ്ങൾ തയ്യാറാ​ക്കി വെച്ചി​ട്ടുണ്ട്‌. “അതു​കൊണ്ട്‌, ഇപ്പോ​ഴത്തെ സാഹച​ര്യ​ത്തിൽ വിക്ഷേ​പ​ണ​ത്തി​നുള്ള ഒരു ഉത്തരവു പുറ​പ്പെ​ടു​വി​ക്കു​ന്ന​പക്ഷം 4,000 [ഭൂഖണ്ഡാ​ന്തര ബല്ലിസ്റ്റിക്ക്‌ മിസൈൽ] പോർമു​നകൾ (ഇരുപ​ക്ഷ​ത്തു​നി​ന്നും 2,000 എണ്ണം വീതം) മിനി​ട്ടു​കൾക്കകം ലക്ഷ്യസ്ഥാ​ന​ത്തേക്കു കുതി​ക്കും, തൊട്ടു​പു​റ​കേ​തന്നെ വേറെ 1,000 [അന്തർവാ​ഹി​നി വിക്ഷേ​പിത ബല്ലിസ്റ്റിക്ക്‌ മിസൈൽ] പോർമു​ന​ക​ളും” എന്ന്‌ അവരുടെ റിപ്പോർട്ടു പറയുന്നു.

ഇത്തരം ആയുധ ശേഖരങ്ങൾ ഉണ്ടെന്നുള്ള വസ്‌തു​ത​തന്നെ മുൻകൂ​ട്ടി ആസൂ​ത്രണം ചെയ്യ​പ്പെ​ട്ട​തോ അല്ലാത്ത​തോ ആയ ഒരു യുദ്ധം പൊട്ടി​പ്പു​റ​പ്പെ​ടാ​നുള്ള സാധ്യത വർധി​പ്പി​ക്കു​ന്നു. “വ്യാപ​ക​മായ വിനാ​ശ​ഫ​ലങ്ങൾ ഉളവാ​ക്കുന്ന അത്തര​മൊ​രു യുദ്ധം രാഷ്‌ട്രീയ നേതാ​ക്ക​ന്മാ​രു​ടെ ആഗ്രഹ​ങ്ങൾക്കു വിരു​ദ്ധ​മാ​യി, ലോകത്തെ ഒരു തെർമോ​ന്യൂ​ക്ലി​യർ വിപത്തി​ന്റെ പടുകു​ഴി​യി​ലേക്കു തള്ളിയി​ട്ടേ​ക്കാം” എന്ന്‌ പ്രമുഖ റഷ്യൻ രാജ്യ​ത​ന്ത്ര​ജ്ഞ​നായ വ്‌ളാ​ഡി​മിർ ബലൗസ്‌ മുന്നറി​യി​പ്പു നൽകുന്നു. അതു​കൊണ്ട്‌ ശീതയു​ദ്ധം അവസാ​നി​ച്ചി​രി​ക്കാ​മെ​ങ്കി​ലും ആണവ കൊടും​വി​പ​ത്തി​ന്റെ ഭീഷണി യഥാർഥ​ത്തിൽ ഇല്ലാതാ​യി​ട്ടില്ല. എന്നാൽ ആ ഭീഷണി എത്ര​ത്തോ​ളം വലുതാണ്‌? ഭൂമി​യിൽനിന്ന്‌ ആണവാ​യു​ധങ്ങൾ എപ്പോ​ഴെ​ങ്കി​ലും നീക്കം​ചെ​യ്യ​പ്പെ​ടു​മോ? പിൻവ​രുന്ന ലേഖനങ്ങൾ ഈ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.

[അടിക്കു​റി​പ്പു​കൾ]

a ദ ബുള്ളറ്റിൻ ഓഫ്‌ ദി അറ്റോ​മിക്ക്‌ സയന്റി​സ്റ്റ്‌സ​ന്റെ പുറം​പേ​ജി​ലുള്ള വിനാ​ശ​ദിന ഘടികാ​രം, “അർധരാ​ത്രി”യോട്‌ അതായത്‌ ന്യൂക്ലി​യർ യുദ്ധ​ത്തോട്‌ ലോകം എത്രമാ​ത്രം അടുത്തി​രി​ക്കു​ന്നു​വെന്നു സൂചി​പ്പി​ക്കു​ന്നു. ദശകങ്ങ​ളി​ലു​ട​നീ​ളം, ലോക​ത്തി​ന്റെ രാഷ്‌ട്രീയ സ്ഥിതി​ഗ​തി​ക​ളിൽ ഉണ്ടായ മാറ്റത്തെ പ്രതി​ഫ​ലി​പ്പി​ക്കാൻ ഘടികാ​ര​ത്തി​ന്റെ മിനി​ട്ടു​സൂ​ചി അങ്ങോ​ട്ടു​മി​ങ്ങോ​ട്ടും നീക്കി​യി​ട്ടുണ്ട്‌.

[3-ാം പേജിലെ ചിത്ര​ത്തിന്‌ കടപ്പാട്‌]

2-ഉം 3-ഉം പേജു​ക​ളി​ലെ സ്‌ഫോടനങ്ങൾ: U.S. National Archives photo

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക