വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g02 5/8 പേ. 3-4
  • അമ്മമാരുടെ വിവിധ ധർമങ്ങൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അമ്മമാരുടെ വിവിധ ധർമങ്ങൾ
  • ഉണരുക!—2002
  • സമാനമായ വിവരം
  • യൗവനകാലം മുതൽ സ്രഷ്‌ടാവിനെ ഓർമിക്കുന്നു
    2000 വീക്ഷാഗോപുരം
  • ഒരു ചിരി​യു​ടെ നേട്ടം
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2021
  • സ്‌നേഹം സത്യക്രിസ്‌ത്യാനികളെ തിരിച്ചറിയിക്കുന്നു—അമൂല്യമായ ഐക്യം കാത്തുസൂക്ഷിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • ജീവിതത്തിന്റെ അർഥം തേടിയുള്ള എന്റെ വിജയപ്രദമായ അന്വേഷണം
    ഉണരുക!—1995
കൂടുതൽ കാണുക
ഉണരുക!—2002
g02 5/8 പേ. 3-4

അമ്മമാ​രു​ടെ വിവിധ ധർമങ്ങൾ

പുലർച്ചെ 4:50.പാതി ഉറക്കത്തിൽ കുഞ്ഞ്‌ (അലിക്‌സ്‌) കരഞ്ഞു​കൊണ്ട്‌ ഹെലന്റെ ദേഹത്തു പിടി​ച്ചു​ക​യ​റാൻ ശ്രമി​ക്കു​ന്നു. മൂത്ത കുട്ടി​ക​ളായ പെന്നി​യും (5) ജോവാ​ന​യും (12) ഭർത്താവ്‌ നിക്കും നല്ല ഉറക്കമാണ്‌. ഹെലൻ കട്ടിലിൽ എഴു​ന്നേ​റ്റി​രുന്ന്‌ കുഞ്ഞിനെ മുലയൂ​ട്ടു​ന്നു. പിന്നെ, കിടന്നി​ട്ടും അവർക്ക്‌ ഉറക്കം വരുന്നില്ല.

5:45.ഹെലൻ ശബ്ദം ഉണ്ടാക്കാ​തെ മെല്ലെ അടുക്ക​ള​യി​ലേക്കു പോയി കാപ്പി​യി​ടു​ന്നു. കുറച്ചു​നേരം ഇരുന്നു വായി​ക്കു​ന്നു.

6:15–7:20.നിക്ക്‌ ഉണരുന്നു. ഹെലൻ പെന്നി​യെ​യും ജോവാ​ന​യെ​യും വിളിച്ച്‌ എഴു​ന്നേൽപ്പി​ക്കു​ന്നു, പ്രഭാത ഭക്ഷണം തയ്യാറാ​ക്കു​ന്നു, കുറച്ചു വീട്ടു​ജോ​ലി​കൾ ചെയ്യുന്നു. 7:15-ന്‌ നിക്ക്‌ ജോവാ​നയെ സ്‌കൂ​ളിൽ കൊണ്ടു​പോ​യി ആക്കിയിട്ട്‌ നേരെ ജോലി​ക്കു പോകു​ന്നു. അലിക്‌സി​നെ നോക്കാൻ ഹെലന്റെ അമ്മ എത്തുന്നു.

7:30.പെന്നിയെ നഴ്‌സ​റി​യിൽ കൊണ്ടു​പോ​യി വിട്ടിട്ട്‌ ഹെലൻ ജോലി​സ്ഥ​ല​ത്തേക്കു തിരി​ക്കു​ന്നു. യാത്രാ​മ​ധ്യേ, ഒരു അമ്മയാ​യി​രി​ക്കുക എന്നതിൽ യഥാർഥ​ത്തിൽ എന്തൊക്കെ ഉൾപ്പെ​ട്ടി​രി​ക്കു​ന്നു എന്നതിനെ കുറിച്ചു ഹെലൻ ചിന്തി​ക്കു​ന്നു. “ഞാൻ ഇതുവരെ ചെയ്‌തി​ട്ടു​ള്ള​തി​ലേ​ക്കും ബുദ്ധി​മു​ട്ടുള്ള ജോലി​യാ​ണിത്‌,” അവർ പറയുന്നു.

8:10.ഹെലന്റെ മുമ്പിൽ മേശപ്പു​റത്ത്‌ ചെയ്‌തു​തീർക്കേണ്ട ജോലി​കൾ കുമി​ഞ്ഞു​കൂ​ടി കിടക്കു​ക​യാണ്‌. ഇനി ഒരിക്കൽക്കൂ​ടി ഗർഭിണി ആയാൽ തന്റെ ജോലി നഷ്ടപ്പെ​ട്ടേ​ക്കു​മെന്ന്‌ അവർ ഭയപ്പെ​ടു​ന്നു. ഹെലനും കൂടെ ജോലി ചെയ്‌താ​ലേ അവരുടെ വീട്ടു ചെലവു​കൾ നടത്തി​ക്കൊ​ണ്ടു​പോ​കാൻ കഴിയു​ക​യു​ള്ളൂ.

10:43.ഹെലൻ ഫോൺ താഴെ​വെ​ക്കു​മ്പോൾ—കുട്ടി​കളെ കുറി​ച്ചുള്ള ഒരു കോൾ ആയിരു​ന്നു അത്‌—സഹപ്ര​വർത്ത​ക​യായ നാൻസി ആശ്വസി​പ്പി​ക്കു​ന്നു: “നീ അവരുടെ കാര്യ​ങ്ങ​ളൊ​ക്കെ വളരെ ഭംഗി​യാ​യി നോക്കു​ന്നുണ്ട്‌.” ഹെലന്റെ കവിളി​ലൂ​ടെ കണ്ണീർ ഒഴുകു​ന്നു.

ഉച്ചകഴിഞ്ഞ്‌ 12:05.ഒരു സാൻഡ്‌വിച്ച്‌ ധൃതി​പി​ടി​ച്ചു കഴിക്കു​ന്ന​തി​നി​ട​യ്‌ക്ക്‌ ഹെലൻ തന്റെ മൂത്ത മകൾ ജനിക്കു​ന്ന​തി​നു മുമ്പുള്ള കാലത്തെ കുറിച്ച്‌ ഓർത്തു. അന്നൊക്കെ, “ഒഴിവു” സമയത്ത്‌ ചെയ്യാൻ അവർ ഓരോ കാര്യങ്ങൾ ആസൂ​ത്രണം ചെയ്‌തി​രു​ന്നു. ‘തമാശ​തന്നെ!’ അവർ ചിന്തി​ക്കു​ന്നു.

3:10.അലിക്‌സി​ന്റെ വികൃ​തി​ത്ത​ര​ങ്ങളെ കുറിച്ചു വീട്ടിൽനിന്ന്‌ കുറെ ഫോൺ കോളു​കൾ വന്ന ശേഷം തന്റെ കുഞ്ഞു​ങ്ങ​ളു​മാ​യുള്ള പ്രത്യേക ബന്ധത്തെ കുറിച്ച്‌ ഹെലൻ പറയുന്നു: “വേറെ ആരോ​ടും എനിക്കു തോന്നി​യി​ട്ടി​ല്ലാത്ത ഒരുതരം സ്‌നേ​ഹ​മാണ്‌ ഇത്‌.” ആദ്യകാ​ലത്ത്‌ നേരി​ടേ​ണ്ടി​വന്ന അപ്രതീ​ക്ഷിത ബുദ്ധി​മു​ട്ടു​കളെ തരണം​ചെ​യ്യാൻ ഈ ആഴമേ​റിയ വികാരം ഹെലനെ സഹായി​ച്ചു.

5:10.ജോവാ​നയെ സ്‌കൂ​ളിൽപോ​യി കൂട്ടിയ ശേഷം ഹെലൻ പുറത്തെ ചില ജോലി​ക​ളൊ​ക്കെ ചെയ്‌തു​തീർക്കു​ന്നു. പിന്നെ നിക്കിനെ വിളിച്ച്‌, പെന്നിയെ അന്ന്‌ സ്‌കൂ​ളിൽനി​ന്നു കൊണ്ടു​വ​രേ​ണ്ടത്‌ നിക്കാ​ണെന്ന കാര്യം ഓർമി​പ്പി​ക്കു​ന്നു.

6:00–7:30.വീട്ടിൽ തിരി​ച്ചെ​ത്തിയ ഹെലൻ, ‘അലിക്‌സ്‌ ഡ്യൂട്ടി’യിൽനി​ന്നു മുത്തശ്ശി​യെ മോചി​പ്പി​ക്കു​ന്നു, വീട്ടു​ജോ​ലി​കൾ ചെയ്യുന്നു, അത്താഴം തയ്യാറാ​ക്കു​ന്നു. ഒരു കുഞ്ഞിനെ നോക്കു​ന്ന​തിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന കാര്യ​ങ്ങളെ കുറിച്ചു ചോദി​ച്ച​പ്പോൾ നെടു​വീർപ്പോ​ടെ ഹെലൻ പറയുന്നു: “ഒരു കുഞ്ഞിന്‌ അമ്മയെ മുഴു​വ​നാ​യി​ത്തന്നെ വേണം. അവളുടെ കൈകൾ, ശരീരം, പാല്‌, ഉറക്കം പോലും.”

8:30–10:00.ഹെലൻ ജോവാ​നയെ ഗൃഹപാ​ഠം ചെയ്യാൻ സഹായി​ക്കു​ന്നു, അലിക്‌സി​നു പാല്‌ കൊടു​ക്കു​ന്നു. അര മണിക്കൂ​റു നേരം നിക്ക്‌ പെന്നിക്ക്‌ വായിച്ചു കൊടു​ക്കു​മ്പോൾ ഹെലൻ മറ്റു വീട്ടു​ജോ​ലി​കൾ ചെയ്യുന്നു.

11:15.പെന്നി​യും ജോവാ​ന​യും ഉറക്കം​പി​ടി​ച്ചു കഴിഞ്ഞു. എന്നാൽ അലിക്‌സ്‌ ഇപ്പോ​ഴും അമ്മയുടെ കൈയിൽ കണ്ണും തുറന്ന്‌ കിടക്കു​ക​യാണ്‌. ഒടുവിൽ അവന്റെ കണ്ണുകൾ അടയുന്നു. “കുഞ്ഞ്‌ ഉറങ്ങി​യെന്നു തോന്നു​ന്നു,” പകുതി ഉറക്കം​പി​ടിച്ച നിക്കി​നോ​ടു ഹെലൻ പറയുന്നു. (g02 4/8)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക