വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w21 ഫെബ്രുവരി പേ. 25
  • ഒരു ചിരി​യു​ടെ നേട്ടം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒരു ചിരി​യു​ടെ നേട്ടം
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2021
  • സമാനമായ വിവരം
  • യൗവനകാലം മുതൽ സ്രഷ്‌ടാവിനെ ഓർമിക്കുന്നു
    2000 വീക്ഷാഗോപുരം
  • അമ്മമാരുടെ വിവിധ ധർമങ്ങൾ
    ഉണരുക!—2002
  • കാർട്ട്‌ ഉപയോഗിച്ചുള്ള സാക്ഷീകരണത്തിന്റെ പ്രയോജനങ്ങൾ
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • ജീവിതത്തിന്റെ അർഥം തേടിയുള്ള എന്റെ വിജയപ്രദമായ അന്വേഷണം
    ഉണരുക!—1995
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2021
w21 ഫെബ്രുവരി പേ. 25

ഒരു ചിരി​യു​ടെ നേട്ടം

ഹെലൻ പ്രസിദ്ധീകരണകൈവണ്ടിയുടെ അടുത്ത്‌ ചിരിച്ചുകൊണ്ട്‌ നിൽക്കുന്നു. രണ്ടു യുവതികൾ അതിനടുത്തുകൂടെ നടന്നുപോകുന്നു.

ഫിലി​പ്പീൻസി​ലെ ബാജി​യോ നഗരത്തി​ലെ വാണി​ജ്യ​മേ​ഖ​ല​യി​ലൂ​ടെ രണ്ടു യുവതി​കൾ നടന്നു​പോ​കു​ക​യാ​യി​രു​ന്നു. അവിടെ ഒരു പ്രസി​ദ്ധീ​ക​ര​ണ​കൈ​വണ്ടി വെച്ചി​രി​ക്കു​ന്നത്‌ അവർ കണ്ടു, പക്ഷേ അതിന്‌ അടു​ത്തേക്ക്‌ അവർ പോയില്ല. കൈവ​ണ്ടി​യു​ടെ അടുത്ത്‌ നിന്നി​രുന്ന ഹെലൻ എന്ന സഹോ​ദരി അവരെ നോക്കി നന്നാ​യൊന്ന്‌ ചിരിച്ചു. അവർ മുന്നോ​ട്ടു​തന്നെ പോ​യെ​ങ്കി​ലും ഹെലന്റെ ചിരി അവരെ ആകർഷി​ച്ചി​രു​ന്നു.

പിന്നീട്‌, ആ യുവതി​കൾ ബസ്സിൽ വീട്ടി​ലേക്കു മടങ്ങുന്ന വഴി, ഒരു രാജ്യ​ഹാ​ളി​ന്റെ മുന്നിൽ jw.org എന്ന്‌ എഴുതിയ ഒരു വലിയ ബോർഡ്‌ വെച്ചി​രി​ക്കു​ന്നതു കണ്ടു. ഇതു​പോ​ലൊ​ന്നാ​ണ​ല്ലോ തങ്ങൾ ആ കൈവ​ണ്ടി​യി​ലും കണ്ടത്‌ എന്ന്‌ അപ്പോൾ അവർ ഓർത്തു. അവർ ബസ്സിൽനിന്ന്‌ ഇറങ്ങി, എന്നിട്ട്‌ രാജ്യ​ഹാ​ളി​ന്റെ ഗെയ്‌റ്റിൽ വ്യത്യ​സ്‌ത​സ​ഭകൾ മീറ്റിങ്ങ്‌ കൂടുന്ന സമയം എഴുതി​യി​രി​ക്കു​ന്നത്‌ അവർ നോക്കി.

ഹെലനെ രാജ്യഹാളിൽവെച്ച്‌ കണ്ടപ്പോൾ ആ യുവതികൾ പുഞ്ചിരിക്കുന്നു.

തുടർന്ന്‌ ഒരു ദിവസം, അവിടെ നടന്ന ഒരു മീറ്റി​ങ്ങിന്‌ ആ രണ്ടു യുവതി​കൾ പോയി. രാജ്യ​ഹാ​ളി​ലേക്കു ചെന്ന​പ്പോൾ അവർ ആരെയാ​ണു കണ്ടതെ​ന്നോ? ഹെല​നെ​ത്തന്നെ! ആ നല്ല ചിരി സമ്മാനിച്ച ആളെ അവർ പെട്ടെന്നു തിരി​ച്ച​റി​ഞ്ഞു. ഹെലൻ പറയുന്നു: “അവർ എന്റെ അടു​ത്തേക്കു വന്നപ്പോൾ, സത്യം പറഞ്ഞാൽ ഞാൻ അൽപ്പം പേടിച്ചു. ഞാൻ അറിയാ​തെ അവരോട്‌ എന്തെങ്കി​ലും തെറ്റു ചെയ്‌തോ എന്നു ഞാൻ ചിന്തിച്ചു.” കാർട്ടി​ന്റെ അടുത്തു​വെച്ച്‌ ഹെലനെ കണ്ട കാര്യം അവർ അപ്പോൾ ഹെല​നോ​ടു പറഞ്ഞു.

മീറ്റി​ങ്ങും സഹോ​ദ​ര​ങ്ങ​ളു​മൊ​ത്തുള്ള സഹവാ​സ​വും അവർക്കു വളരെ​യ​ധി​കം ഇഷ്ടപ്പെട്ടു. പരിയ​മി​ല്ലാത്ത ഒരു സ്ഥലത്ത്‌ ചെന്നതു​പോ​ലെ അവർക്കു തോന്നി​യതേ ഇല്ല. മീറ്റി​ങ്ങി​നു ശേഷം രാജ്യ​ഹാൾ ക്ലീൻ ചെയ്യു​ന്നതു കണ്ടപ്പോൾ തങ്ങളും കൂടി​ക്കോ​ട്ടേ എന്ന്‌ അവർ ചോദി​ച്ചു. അതിൽ ഒരു യുവതി മറ്റൊരു രാജ്യ​ത്തേക്കു പോ​യെ​ങ്കി​ലും മറ്റേയാൾ മീറ്റി​ങ്ങു​കൾക്കു വരാനും ബൈബിൾ പഠിക്കാ​നും തുടങ്ങി. ഇതി​ന്റെ​യെ​ല്ലാം തുടക്ക​മോ? ഒരു നല്ല ചിരി.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക