ക്രിസ്ത്യാനികളായി ജീവിക്കാം
കാർട്ട് ഉപയോഗിച്ചുള്ള സാക്ഷീകരണത്തിന്റെ പ്രയോജനങ്ങൾ
പ്രവൃത്തികൾ 5-ാം അധ്യായം പറയുന്നതനുസരിച്ച്, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ, ധാരാളം ആളുകൾ കൂടിവന്നിരുന്ന ഒരു പൊതുസ്ഥലമായിരുന്ന ദേവാലയത്തിൽ പോയി, അവിടെ സന്തോഷവാർത്ത അറിയിച്ചിരുന്നു. (പ്രവൃ 5:19-21, 42) ഇന്ന്, പൊതുസ്ഥലങ്ങളിൽ കാർട്ട് ഉപയോഗിച്ച് നടത്തുന്ന സാക്ഷീകരണത്തിനു വളരെ നല്ല ഫലങ്ങളുണ്ട്.
കാർട്ട് ഉപയോഗിച്ചുള്ള സാക്ഷീകരണത്തിന്റെ പ്രയോജനങ്ങൾ എന്ന വീഡിയോ പ്ലേ ചെയ്യുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുക:
കാർട്ട് ഉപയോഗിച്ചുള്ള സാക്ഷീകരണം തുടങ്ങിയത് എപ്പോൾ, എങ്ങനെ?
കൊണ്ടുനടക്കാവുന്ന ഒരു കാർട്ട് ഒരു മേശയെക്കാൾ പ്രയോജനം ചെയ്യുമെന്നു പറയുന്നത് എന്തുകൊണ്ട്?
മീ ജെൻ യൂവിന്റെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
ജാക്കോബ് സലോമെയുടെ അനുഭവം, കാർട്ട് ഉപയോഗിച്ചുള്ള സാക്ഷീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മളെ എന്താണു പഠിപ്പിക്കുന്നത്?
കാർട്ട് ഉപയോഗിച്ച് ഫലപ്രദമായി എങ്ങനെ സാക്ഷീകരിക്കാമെന്ന് ആനീസിന്റെയും ഭർത്താവിന്റെയും അനുഭവം നമ്മളെ എന്താണു പഠിപ്പിക്കുന്നത്?