വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g 7/09 പേ. 17
  • താമരയില

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • താമരയില
  • ഉണരുക!—2009
  • സമാനമായ വിവരം
  • നിങ്ങൾ ചെറിയ പ്രാണികളിൽ സന്തോഷിക്കുന്നുവോ?
    ഉണരുക!—1989
  • ഉള്ളടക്കം
    ഉണരുക!—2009
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—2001
  • “ഞാൻ ദൈവത്തെ സ്‌നേഹിക്കുന്നു, അവൻ ഈ വൃക്ഷം ഉണ്ടാക്കി”
    ഉണരുക!—1989
കൂടുതൽ കാണുക
ഉണരുക!—2009
g 7/09 പേ. 17

ആരുടെ കരവിരുത്‌?

താമരയില

◼ തന്നെത്താൻ കഴുകിവെടിപ്പാക്കുന്ന പ്ലാസ്റ്റിക്‌ കപ്പുകൾ! തിമിർത്തുപെയ്യുന്ന മഴയിലും നനയാത്ത ജനാലകൾ! ഘർഷണമധികമില്ലാതെ പ്രവർത്തിക്കുന്ന അതിസൂക്ഷ്‌മ മെഷീനുകൾ! താമരയിലയുടെ രഹസ്യങ്ങൾ ചുരുളഴിക്കാനായാൽ കൈവരിക്കാൻ കഴിഞ്ഞേക്കാവുന്ന ചില നേട്ടങ്ങളാണിവയെന്ന്‌ ശാസ്‌ത്രജ്ഞർ പറയുന്നു.

സവിശേഷതകൾ: താമരയിലയുടെ ഉപരിതലത്തിൽ നിറയെ അതിസൂക്ഷ്‌മങ്ങളായ മുഴകളുണ്ട്‌. ഈ ചെറുമുഴകൾക്ക്‌ മെഴുകുപോലുള്ള ആവരണവുമുണ്ട്‌. വെള്ളം വീഴുമ്പോൾ അത്‌ ഇലയിൽ പടരാതെ ഈ മുഴകൾക്കുമേൽ തുള്ളികളായി ഉരുണ്ടുകൂടുന്നു. ഇലയുടെ ചെരിവുനിമിത്തം അവ തത്‌ക്ഷണം ഊർന്നുപോകുകയും ചെയ്യുന്നു. ഫലമോ? ഇല നനയുന്നില്ലെന്നു മാത്രമല്ല, വെള്ളത്തുള്ളികൾക്കൊപ്പം പൊടിയും മറ്റും നീക്കംചെയ്യപ്പെടുന്നതിനാൽ അത്‌ എപ്പോഴും വൃത്തിയുള്ളതായിരിക്കുകയും ചെയ്യും.

താമരയിലയുടെ മേൽപ്പറഞ്ഞ സവിശേഷതകൾ പകർത്തിക്കൊണ്ട്‌ ജലരോധക വസ്‌തുക്കൾ നിർമിക്കാൻ ശാസ്‌ത്രജ്ഞർ ശ്രമിക്കുന്നുണ്ട്‌. ജലവുമായി സമ്പർക്കത്തിൽ വരുന്നതുമൂലം ചില അതിസൂക്ഷ്‌മ മെഷീനുകൾക്ക്‌ ഉണ്ടായേക്കാവുന്ന തകരാറുകൾ ഒഴിവാക്കാൻപോലും ഈ ഡിസൈൻ സഹായിക്കും. “സാധ്യതകൾ എണ്ണമറ്റതാണ്‌,” സയൻസ്‌ ഡെയ്‌ലി റിപ്പോർട്ടു ചെയ്യുന്നു.

നിങ്ങൾക്കെന്തു തോന്നുന്നു? താമരയില തനിയെ ഉണ്ടായതാണോ? അല്ല എങ്കിൽ അത്‌ ആരുടെ കരവിരുതാണ്‌?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക