“ഞാൻ ദൈവത്തെ സ്നേഹിക്കുന്നു, അവൻ ഈ വൃക്ഷം ഉണ്ടാക്കി”
അനേകർ വൃക്ഷങ്ങളെയും പണത്തെയും കാണുന്നു. ഈ രണ്ടുവയസ്സുകാരി ഈ വൃക്ഷത്തെ കാണുകയും ദൈവത്തെ സ്നേഹിക്കുകയും ചെയ്യുന്നു. അവൾക്ക് പ്രായം കൂടിവരുമ്പോൾ അവൾ കൂടുതൽ കാണുകയും ദൈവത്തെ പൂർവാധികം സ്നേഹിക്കുകയും ചെയ്യും. അവൾ കെട്ടിപ്പിടിച്ചിരിക്കുന്ന ഈ തായ്ത്തടിയെസംബന്ധിച്ച ചില ആന്തരികവിവരങ്ങൾ ഇവിടെ നൽകിയിരിക്കുന്നു.
അതിൽ “പൈപ്ലൈനുകൾ” സ്ഥിതിചെയ്യുന്നുണ്ട്. ചിലത് വേരുകൾ മുതൽ ഇലകൾ വരെ എത്തുന്നു, മററു ചിലത് ഇലകൾ മുതൽ വേരുകൾവരെ എത്തുന്നു. മുകളിലേക്കു പോകുന്നവ മൃദുലതടിയിലാണ് സ്ഥിതിചെയ്യുന്നത്. അവ വൃക്ഷത്തിലെ ഓരോ ഇലയിലേക്കും വെള്ളവും ധാതുക്കളും എത്തിക്കുന്നു. കീഴോട്ടുള്ളവ പുറംതൊലിക്കകത്താണ്. അവ ഇലകളിൽനിന്ന് വേരുകളിലേക്ക് ആഹാരം കൊണ്ടുപോകുന്നു.
ഓരോ ചെറു വേരിന്റെയും അററത്ത് കടുപ്പമുള്ളതും കൊഴുപ്പിട്ടു മയപ്പെടുത്തിയതുമായ ഒരു തൊപ്പിയുണ്ട്. അത് ഒരു കോർക്ക് സ്ക്രൂ പോലെ കറങ്ങി മണ്ണിലൂടെ തുളച്ചുകയറുന്നു. വേരിന്റെ അഗ്രത്തിനു തൊട്ടുപിമ്പിലായി വെള്ളവും ധാതുക്കളും വലിച്ചെടുക്കുന്ന നൂറുകണക്കിന് രോമ-മൂലങ്ങളുണ്ട്. ഈ വെള്ളത്തിന് ഏററവും ഉയരമുള്ള ഒരു വൃക്ഷത്തിലെ ഏററവും ഉയരത്തിലുള്ള ഇലയിലേക്ക് നൂറുകണക്കിന് അടി ഉയരത്തിലേക്ക് സഞ്ചരിക്കാൻ കഴിയും.
ഇല വായുവിൽനിന്ന് കാർബൺഡയോക്സൈഡും സൂര്യനിൽനിന്ന് ഊർജ്ജവും സ്വീകരിക്കുന്നു. വേരുകളിൽനിന്നുള്ള വെള്ളവും ധാതുക്കളും ഉപയോഗിച്ച് അത് ചെടിക്കുവേണ്ടിയുള്ള ആഹാരം തയ്യാറാക്കുന്നു. ഭക്ത്യ“പൈപ്ലൈനുകൾ” അതിനെ വൃക്ഷത്തിലെ ഓരോ കോശത്തിലേക്കും കൊണ്ടുപോകുന്നു. ഇതു ചെയ്യാനുള്ള ഇലയുടെ ശക്തി മനസ്സിലാക്കപ്പെടുന്നില്ല. അത് ഒരു അത്ഭുതം എന്നു വിളിക്കപ്പെട്ടിരിക്കുന്നു.
അത് നമ്മുടെ ഇളംവൃക്ഷപ്രേമി കെട്ടിപ്പിടിച്ചുകൊണ്ടിരിക്കുന്ന വൃക്ഷത്തിന്റെ തായ്ത്തടിയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതിന്റെ ഒരു ഭാഗമാണ്.
ഇപ്പോൾ അവൾക്ക് ഏഴു വയസ്സുണ്ട്. അവൾ മുഴുവൃക്ഷത്തെയും—ഇലകളെയും വേരുകളെയും തായ്ത്തടിയെയും—ഉൾപ്പെടുത്താൻതക്കവണ്ണം തന്റെ വീക്ഷണത്തെ വികസിപ്പിച്ചിരിക്കുന്നു. അവൾ ഇപ്പോഴും ദൈവത്തെ സ്നേഹിക്കുന്നു. ഇപ്പോഴും വൃക്ഷത്തിന്റെ നിർമ്മാതാവെന്ന നിലയിൽ അവൾ അവനെ കാണുന്നു. അങ്ങനെ അവൾ ലോകജ്ഞാനികളെക്കാളധികം കാണുന്നു.—റോമർ 1:20; 1 കൊരിന്ത്യർ 3:19, 20. (g88 3/22)