ഒരു വൃക്ഷത്തിന്റെ അവിശ്വസനീയമായ പമ്പ്
ഒരു വൃക്ഷത്തിന്റെ തുഞ്ചത്തുള്ള ഇലകൾക്കും വെള്ളവും പോഷകങ്ങളും ആവശ്യമാണ്, മിക്കപ്പോഴും ദിവസേന ആയിരക്കണക്കിനു ഗ്യാലൻ.
കംപ്രസ്ഡ് എയർ മാഗസിൻ വിശദീകരിക്കുന്നു: “ഈ അവിശ്വസനീയമായ പമ്പിംഗ് വിദ്യ ദശലക്ഷക്കണക്കിന് സൂക്ഷ്മ മൂലലോമങ്ങൾ വെള്ളവും ലയിച്ച ധാതുക്കളും വലിച്ചെടുക്കുന്ന ഭൂമിയുടെ ആഴത്തിലാണ് തുടക്കമിടുന്നത്. വെള്ളം ഉപയോഗിച്ചുതീർക്കുമ്പോൾ ഇലകളിൽ ഒരു കുറവു സൃഷ്ടിക്കപ്പെടുന്നു, അത് സ്ഥൂണങ്ങൾ മുകളിലേക്കു നീങ്ങാനും അക്ഷരീയമായി മണ്ണിൽനിന്ന് കൂടുതൽ വെള്ളം വലിച്ചെടുക്കാനും ഇടയാക്കുന്നു. മനുഷ്യനിർമ്മിതമായ യാതൊരു വാക്വം പമ്പിനും 32 അടിയിലധികം ഉയരത്തിലേക്ക് വെള്ളം വലിച്ചെടുക്കാൻ കഴികയില്ല.” എന്നാൽ വൃക്ഷത്തിന്റെ പമ്പിംഗ് സിസ്ററം സംബന്ധിച്ചെന്ത്?
ആവശ്യമെങ്കിൽ അതിന് ഒരു വൃക്ഷത്തിലെ വെള്ളത്തെ രണ്ടു മൈൽ ഉയരത്തിൽ ഉയർത്താൻ കഴിയുമെന്നു പറയത്തക്കവണ്ണം അതത്ര ശ്രദ്ധേയമാണ്! ഒരു പ്രമുഖ പമ്പുനിർമ്മാതാവിന്റെ പരസ്യം മേപ്പിൾ വൃക്ഷത്തിന്റെ “ശ്രദ്ധേയമായ പമ്പി”ലേക്ക് ശ്രദ്ധ ക്ഷണിക്കുകയും “ക്ഷമയിലോ പ്രവർത്തനത്തിലോ നമുക്ക് പ്രകൃതിയോടു കിടപിടിക്കാൻ കഴികയില്ല” എന്ന് സമ്മതിക്കുകയും ചെയ്യുന്നത് അതിശയമല്ല!. (g88 8/22)