വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g 10/13 പേ. 3
  • ലോകത്തെ വീക്ഷിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകത്തെ വീക്ഷിക്കൽ
  • ഉണരുക!—2013
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഐക്യനാടുകൾ
  • ചൈന
  • ഗ്രീസ്‌
  • ഇന്ത്യ
  • ഇറ്റലി
  • ഒരു ആഗോള പ്രശ്‌നം
    ഉണരുക!—2001
  • ആത്മഹത്യ—ഒരു യുവജന വിപത്ത്‌
    ഉണരുക!—1998
  • ആളുകൾ ജീവിതം അവസാനിപ്പിക്കുന്നത്‌ എന്തുകൊണ്ട്‌?
    ഉണരുക!—2001
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—1999
കൂടുതൽ കാണുക
ഉണരുക!—2013
g 10/13 പേ. 3

ലോകത്തെ വീക്ഷിക്കൽ

ഐക്യനാടുകൾ

[3-ാം പേജിലെ ചിത്രം]

​ഐ​ക്യ​നാ​ടു​ക​ളിലെ സാ​യു​ധ​സേ​ന​യിൽ മുമ്പ്‌ അം​ഗ​ങ്ങ​ളാ​യി​രു​ന്ന​വരിൽ 20-ലധികം പേർ ഓരോ ദി​വ​സ​വും ആത്മഹത്യ ചെയ്യുന്നു! കൂടാതെ, വി​മു​ക്ത​ഭ​ട​ന്മാ​രുടെ ക്ഷേ​മ​ത്തി​നു​വേ​ണ്ടി​യുള്ള വി​ഭാ​ഗ​ത്തിൽനി​ന്നു സഹായം സ്വീ​ക​രി​ക്കു​ന്ന​വരിൽ ഏകദേശം 950 പേർ ഓരോ മാസവും ജീ​വ​നൊ​ടു​ക്കാൻ ശ്ര​മി​ക്കു​ന്നു.

ചൈന

“ജോ​ലി​ക്കു​വേണ്ടി കു​ടി​യേ​റി​പ്പാർക്കുന്ന, 30 വയസ്സിൽ താ​ഴെ​യുള്ള സ്‌ത്രീ​കളിൽ ഏതാണ്ട്‌ പകുതി പേരും വി​വാ​ഹ​ത്തിനു മുമ്പ്‌ ഗർഭി​ണി​ക​ളാ​കുന്നു. ഒരു തലമുറ മു​മ്പു​ള്ള​തു​മാ​യി താ​ര​ത​മ്യം ചെ​യ്‌താൽ അ​വി​വാ​ഹി​ത​രായ (​ചൈ​ന​ക്കാ​രായ) അ​മ്മ​മാ​രു​ടെ എണ്ണം കു​തി​ച്ചു​യർന്നി​രി​ക്കു​ക​യാണ്‌” എന്നു ചൈ​ന​യി​ലെ ഒരു പത്രം റി​പ്പോർട്ടു ചെയ്യുന്നു. ചൈ​ന​യി​ലെ ജനങ്ങൾക്ക്‌, “അ​വി​വാ​ഹി​ത​രായ ദമ്പതികൾ ഒ​രു​മി​ച്ചു താ​മ​സി​ക്കു​ന്നത്‌ . . . കൂടുതൽ സ്വീ​കാ​ര്യ​മാ​യി​ത്തീർന്നി​രി​ക്കുന്നു” എന്നും അതു കൂ​ട്ടി​ച്ചേർത്തു.

ഗ്രീസ്‌

1974-ൽ ഗ്രീ​സിൽനിന്നു തു​ട​ച്ചു​നീ​ക്കിയ മലമ്പനി തി​രി​ച്ചു​വ​ന്നി​രി​ക്കുന്നു! പൊ​തു​ജ​ന​സു​ര​ക്ഷാർഥം ആ​രോ​ഗ്യ​പ​രി​പാ​ല​ന​ത്തി​നു​വേണ്ടി വേണ്ടത്ര പണം ചെ​ല​വ​ഴി​ക്കാ​ത്ത​തും സാ​മ്പ​ത്തി​ക​മാ​ന്ദ്യ​വും ആണ്‌ ഈ തി​രി​ച്ചു​വ​ര​വി​നു കാ​ര​ണ​മെന്ന്‌ ക​രു​തു​ന്നു.

ഇന്ത്യ

[3-ാം പേജിലെ ചിത്രം]

ഒരു സർവേ ന​ട​ത്തി​യ​പ്പോൾ 74 ശതമാനം പേരും പറഞ്ഞത്‌ സാ​മൂ​ഹി​കമായ മാറ്റങ്ങൾ നി​ല​വി​ലു​ണ്ടെ​ങ്കി​ലും, പ്രേ​മ​വി​വാ​ഹ​ത്തെക്കാൾ തങ്ങൾ ഇ​ഷ്ട​പ്പെ​ടു​ന്നത്‌ മാ​താ​പി​താക്കൾ മുൻ​കൈ​യെ​ടുത്ത്‌ നടത്തുന്ന വി​വാ​ഹ​മാ​ണെ​ന്നാണ്‌. തങ്ങളും തങ്ങളുടെ മക്കളും മാത്രം അടങ്ങുന്ന ‘അ​ണു​കു​ടും​ബ​ത്തിൽ’ ജീ​വി​ക്കു​ന്ന​തി​നെക്കാൾ മാ​താ​പി​താ​ക്ക​ളോ​ടോ മറ്റു കു​ടും​ബാം​ഗ​ങ്ങ​ളോ​ടോ ഒപ്പം ജീ​വി​ക്കാ​നാണ്‌ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നാണ്‌ 89 ശതമാനം പേരും അ​ഭി​പ്രാ​യ​പ്പെ​ട്ടത്‌!

ഇറ്റലി

[3-ാം പേജിലെ ചിത്രം]

“അ​മേ​രി​ക്ക​യി​ലെയും സമ്പന്നമായ യൂ​റോ​പ്പി​ലെ​യും (ക​ത്തോ​ലി​ക്കാ) പള്ളി ക്ഷ​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഞങ്ങളുടെ സം​സ്‌കാ​രം പ്രാ​ചീ​ന​മാണ്‌, ഞങ്ങളുടെ പള്ളികൾ വളരെ വ​ലു​താണ്‌, ഞങ്ങളുടെ മഠങ്ങൾ കാ​ലി​യാണ്‌, തലപ്പത്ത്‌ ഇ​രി​ക്കു​ന്നവർ ക​ഴി​വു​കെ​ട്ട​വ​രാണ്‌, ഞങ്ങളുടെ ആ​ചാ​രാ​നു​ഷ്‌ഠാ​ന​ങ്ങളും വേ​ഷ​വി​ധാ​ന​ങ്ങ​ളും ആർഭാ​ട​പൂർണ​മാണ്‌. . . . 200 വർഷ​ങ്ങൾക്കു പി​മ്പി​ലാണ്‌ പള്ളി ഇ​പ്പോ​ഴും.”—ക​ത്തോ​ലി​ക്കാ കർദി​നാ​ളായ കാർലോ മാരിയ മാർട്ടി​നി​യു​മായി നടത്തിയ അ​ഭി​മു​ഖ​ത്തിൽനിന്ന്‌, അദ്ദേഹത്തിന്റെ മ​ര​ണ​ശേഷം ഒരു ദി​ന​പ​ത്രത്തിൽ (Corriere della Sera) വന്നതാണ്‌ ഇത്‌.(g13-E 08)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക