വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g 4/14 പേ. 3
  • ലോകത്തെ വീക്ഷിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകത്തെ വീക്ഷിക്കൽ
  • ഉണരുക!—2014
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഐക്യനാടുകൾ
  • ഇറ്റലി
  • മലേഷ്യ
  • ആഫ്രിക്ക
  • ഓസ്‌ട്രേലിയ
  • കടലാനയും മയക്കുമരുന്നു വ്യാപാരവും
    ഉണരുക!—1991
  • എയ്‌ഡ്‌സുമായുള്ള പോരാട്ടത്തിലെ മുന്നേറ്റങ്ങൾ
    ഉണരുക!—2005
  • എയ്‌ഡ്‌സിന്‌ ഒരു പ്രതിവിധി അടിയന്തിരം!
    ഉണരുക!—2005
  • സാംക്രമിക രോഗങ്ങൾ വിപത്‌കരമെങ്കിലും പ്രതിരോധിക്കാനാവുന്നത്‌
    ഉണരുക!—2001
കൂടുതൽ കാണുക
ഉണരുക!—2014
g 4/14 പേ. 3

ലോകത്തെ വീക്ഷിക്കൽ

ഐക്യനാടുകൾ

ന്യൂ​യോർക്ക്‌ ടൈംസ്‌ റി​പ്പോർട്ട്‌ പറയു​ന്ന​പ്രകാ​രം “ഒരു സ്വകാര്യ തൊ​ഴി​ലുടമ, പു​കവലി​ക്കാത്ത തൊ​ഴി​ലാ​ളി​യെക്കാൾ പു​കവലി​ക്കു​ന്നയാൾക്കു​വേണ്ടി ഒരു വർഷം 5,816 ഡോളർ (ഏകദേശം 3,60,000 രൂപ) കൂ​ടുത​ലായി ചെല​വഴി​ക്കുന്നു.” ഒഹായോ സർവ​കലാ​ശാല​യുടെ ഗ​വേഷണ​ത്തിൽ കണ്ടെത്തിയ സ്ഥി​തിവി​വര​ക്കണക്ക​നുസ​രിച്ച്‌, പുക​വലിക്കാ​നെടു​ക്കുന്ന സമയവും അവർക്കു വേ​ണ്ടിവ​രുന്ന ഉയർന്ന ആ​രോ​ഗ്യപ​രിര​ക്ഷയും അവർ ഇതു​മൂ​ലം ജോ​ലി​ക്കു ഹാ​ജരാ​കാ​തിരി​ക്കു​ന്നതും അധി​ക​ച്ചെലവി​നു കാര​ണമാ​കുന്നു. കൂടാതെ നി​ക്കോ​ട്ടിൻ ആസക്തി മൂലമുള്ള ശാ​രീ​രിക-മാനസിക അസ്വ​സ്ഥ​തകൾ വരു​ത്തി​വെക്കുന്ന ഉത്‌പാദ​നനഷ്ട​മാണ്‌ മറ്റൊരു ഘടകം.

ഇറ്റലി

Pope Francis

“വൈദി​കർ, വി​ശ്വാ​സികൾ എന്നിവർ പറ​യുന്ന​തും പ്രവർത്തി​ക്കുന്ന​തിലു​മുള്ള വ്യ​ത്യാ​സം, അഥവാ അവരുടെ വാക്കും ജീവി​തരീ​തി​യും തമ്മിലുള്ള പൊ​രുത്ത​മില്ലായ്‌മ പള്ളി​കളു​ടെ വി​ശ്വാ​സ്യത നഷ്ട​പ്പെടു​ത്തിയി​രി​ക്കുന്നു.”—പോപ്പ്‌ ഫ്രാൻസിസ്‌.

മലേഷ്യ

Malaysian authorities seizing smuggled ivory

രണ്ടു ചരക്കു​കപ്പലു​കളി​ലായി മഹാഗണി തടി​ക്ക​ഷണങ്ങ​ളു​ടെയി​ടയിൽ ഒളി​പ്പി​ച്ചു കൊ​ണ്ടു​വന്ന ആയി​രത്തിൽപരം ആന​ക്കൊ​മ്പുകൾ മ​ലേഷ്യ​യിലെ അധി​കാ​രികൾ ക​ണ്ടെടു​ത്തു. പരി​സ്ഥി​തിസം​രക്ഷ​ണവാ​ദിക​ളുടെ അഭി​പ്രാ​യത്തിൽ എറ്റവും വലിയ ആന​ക്കൊ​മ്പു കള്ളക്കടത്തു വേ​ട്ടയാ​ണിത്‌. 24 ടൺ വരുന്ന ഈ ചരക്ക്‌ ടോ​ഗോയിൽനി​ന്നു​ള്ളതും ചൈന​യിൽ എ​ത്തേണ്ട​തുമാ​യി​രുന്നു.

ആഫ്രിക്ക

An African man

ലോകാ​രോ​ഗ്യ സം​ഘടന​യുടെ 2012-ലെ ഒരു റി​പ്പോർട്ട്‌ അനു​സരിച്ച്‌, കഴിഞ്ഞ ഏതാനും വർഷങ്ങളി​ലെ മര​ണങ്ങളു​ടെ 63 ശതമാ​ന​ത്തി​ന്റെ​യും കാരണം സാം​ക്രമി​ക​രോഗ​ങ്ങളായ എച്ച്‌.ഐ.വി/എയ്‌ഡ്‌സ്‌, അതി​സാ​രം, മലമ്പനി, ക്ഷയ​രോ​ഗം, ബാ​ലരോ​ഗങ്ങൾ എന്നി​വയാണ്‌.

ഓസ്‌ട്രേലിയ

Simulated-gambling app on a smartphone

ചൂതാ​ട്ട​ത്തെ അനു​കരി​ക്കുന്ന കളികൾ ലഭ്യമായ സ്‌മാർട്ട്‌ ഫോ​ണു​കളും മറ്റ്‌ ഉപ​കരണ​ങ്ങളും കുട്ടി​കളു​ടെയി​ടയിൽ സർവ​സാധാ​രണ​മായി​രി​ക്കുന്നു. ചില കളികൾ യഥാർഥ കാ​സി​നോ കളികളെ അനു​കരി​ക്കു​ന്നതാ​ണെങ്കി​ലും അവയിൽ വി​ജയി​ക്കാൻ ഏറെ എളു​പ്പമാണ്‌. ഒരു ഗവണ്മെന്റ്‌ മു​ന്നറി​യിപ്പ്‌ അനു​സരിച്ച്‌ അങ്ങ​നെ​യുള്ള അനു​കര​ണങ്ങൾ കുട്ടി​കൾക്കിട​യിൽ ചൂതാട്ടം നിയമാ​നു​സൃ​ത​മാ​ണെന്ന തോന്നൽ ഉളവാ​ക്കു​കയും “ഭാ​വി​യിൽ അവർ പ്രശ്‌നക്കാ​രായ ചൂതാ​ട്ട​ക്കാരാ​യി തീ​രുക​യും ചെയ്‌തേക്കാം.”

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക