വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g 4/14 പേ. 4-5
  • ഭൂതവിദ്യ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഭൂതവിദ്യ
  • ഉണരുക!—2014
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • മരിച്ച​വ​രു​മാ​യി സം​സാരി​ക്കാൻ ശ്ര​മിക്കു​ന്നത്‌ തെ​റ്റാ​ണോ?
  • മരിച്ച​വർക്ക്‌ ജീ​വി​ച്ചിരി​ക്കു​ന്നവരെ സ്വാ​ധീനി​ക്കാ​നാകു​മോ?
  • മധ്യവർത്തി​കൾ ചില കാര്യങ്ങൾ കൃത്യ​മാ​യി പറ​യാറി​ല്ലേ?
  • അവർ വാസ്‌തവത്തിൽ മരിച്ചവരുമായി സംസാരിക്കുന്നുണ്ടോ?
    വീക്ഷാഗോപുരം—1989
  • മരിച്ചവർക്ക്‌ ജീവിച്ചിരിക്കുന്നവരെ സഹായിക്കാൻ കഴിയുമോ?
    ഉണരുക!—2012
  • ദുഷ്ടാത്മാക്കൾ ശക്തരാണ്‌
    നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും
  • മരിച്ചു​പോ​യ​വർക്ക്‌ എന്തു പ്രത്യാ​ശ​യുണ്ട്‌?
    ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത!
കൂടുതൽ കാണുക
ഉണരുക!—2014
g 4/14 പേ. 4-5
പരൽനോട്ടം നടത്തുന്ന ഒരു മധ്യവർത്തി

ബൈബി​ളി​ന്റെ വീക്ഷണം

ഭൂതവിദ്യ

മരിച്ച​വ​രു​മാ​യി സം​സാരി​ക്കാൻ ശ്ര​മിക്കു​ന്നത്‌ തെ​റ്റാ​ണോ?

‘വെ​ളി​ച്ചപ്പാ​ടന്മാ​രുടെ അടുക്കൽ പോ​കരുത്‌. അവരാൽ അശു​ദ്ധരായി​ത്തീര​രുത്‌.’ —ലേവ്യ​പുസ്‌തകം 19:31.

ആളുകൾ പറ​യു​ന്നത്‌

മരി​ച്ചു​പോയ പ്രി​യ​പ്പെട്ടവർ കഷ്ട​പ്പെടു​ന്നി​ല്ലെന്ന്‌ ഉറപ്പു​വരു​ത്താൻ ആളുകൾ സ്വാ​ഭാവി​കമാ​യും ആ​ഗ്രഹി​ക്കും. ഇങ്ങ​നെയാണ്‌ അവർ അതിന്‌ ന്യായം പറയുക: “മരി​ച്ചു​പോയ പ്രി​യ​പ്പെട്ട​വരു​മായി ഒരു മധ്യ​വർത്തി​യി​ലൂടെ (ആത്മാ​ക്കളു​മായി ബന്ധം പുലർത്തു​ന്നതിന്‌ മാ​ധ്യമ​മായി വർത്തി​ക്കുന്ന വ്യക്തി) സമ്പർക്ക​ത്തിൽ വരു​ന്ന​തിൽ എന്താണ്‌ തെറ്റ്‌? അല്‌പം ആശ്വാ​സ​വും മനസ്സ​മാ​ധാന​വും അങ്ങനെ കി​ട്ടിയാ​ലോ!”

ബൈബിൾ പറ​യു​ന്നത്‌

ജീവി​ച്ചി​രിക്കു​ന്നവർ മരി​ച്ചവ​രുമാ​യി സമ്പർക്ക​ത്തിൽ വരാൻ ശ്ര​മി​ക്കുന്ന ഒരു രീതി പണ്ടു​കാല​ത്തുണ്ടാ​യി​രുന്നു. എന്നാൽ അതു ശരിയോ തെറ്റോ എന്നു ബൈബിൾ വ്യ​ക്തമാ​യി പറ​യുന്നുണ്ട്‌. ഉദാ​ഹരണ​ത്തിന്‌, സ്ര​ഷ്ടാ​വായ യഹോവ ഇ​സ്രാ​യേൽ എന്ന ജന​തയ്‌ക്ക്‌ കൊടുത്ത നിയ​മസം​ഹിത​യിൽ ഇങ്ങനെ പറയുന്നു: “വെ​ളിച്ച​പ്പാട്‌, . . . മൃതസ​ന്‌ദേ​ശ​വി​ദ്യ​ക്കാ​രൻ എന്നി​വരാ​രും നിങ്ങൾക്കി​ടയിൽ ഉണ്ടാ​യിരി​ക്കരുത്‌. ഇത്തരക്കാർ കർത്താവി​നു (യ​ഹോവയ്‌ക്ക്‌) നിന്‌ദ്യ​രാണ്‌.” (ആവർത്ത​ന​പു​സ്‌ത​കം 18:11, 12, പി.ഒ.സി. ബൈബിൾ) ഈ വക കാര്യങ്ങൾ ചെ​യ്യു​ന്നവർ അഥവാ ഭൂത​വിദ്യ​യിൽ ഉൾപ്പെടു​ന്നവർ “ദൈവരാ​ജ്യം അവകാ​ശമാ​ക്കു​കയില്ല” എന്നും ബൈബിൾ പറയുന്നു.—ഗലാത്യർ 5:19-21.

മരിച്ച​വർക്ക്‌ ജീ​വി​ച്ചിരി​ക്കു​ന്നവരെ സ്വാ​ധീനി​ക്കാ​നാകു​മോ?

“ജീവി​ച്ചി​രിക്കു​ന്നവർ തങ്ങൾ മരിക്കും എന്ന​റിയു​ന്നു; മരി​ച്ചവ​രോ ഒന്നും അറി​യു​ന്നില്ല.” —സഭാ​പ്ര​സംഗി 9:5.

ആളുകൾ പറ​യു​ന്നത്‌

മരി​ച്ചു​പോ​യവർ ഏ​തെങ്കി​ലും ഒരു രൂപത്തിൽ ജീവി​ച്ചി​രിക്കു​ന്നു​ണ്ടെന്ന്‌ പലയാ​ളു​കളും അവകാ​ശ​പ്പെടു​ന്നു. എ​ന്തെങ്കി​ലും വിവരങ്ങൾ അറി​യാനാ​കു​മെന്നു വി​ചാരി​ച്ചും മരി​ച്ചു​പോയ​വരെ പ്രീ​തി​പ്പെ​ടുത്തി​നി​റുത്തി​യാൽ തങ്ങൾക്ക്‌ സമാ​ധാ​നത്തിൽ ജീവി​ക്കാ​മെന്നു കരു​തി​യും ആളുകൾ മരി​ച്ചവ​രുമാ​യി സമ്പർക്ക​ത്തിൽ വരാൻ ശ്ര​മിക്കു​ന്നു.

ബൈബിൾ പറ​യു​ന്നത്‌

“ജീവി​ച്ചി​രിക്കു​ന്നവർ തങ്ങൾ മരിക്കും എന്ന​റിയു​ന്നു; മരി​ച്ചവ​രോ ഒന്നും അറി​യു​ന്നില്ല; . . . അവരുടെ സ്‌നേഹ​വും ദ്വേ​ഷ​വും അസൂ​യ​യും (അവർ ജീ​വിച്ചി​രു​ന്നപ്പോ​ഴു​ണ്ടായി​രുന്ന സകല​വികാ​രങ്ങ​ളും) നശി​ച്ചു​പോയി.” (സഭാ​പ്ര​സംഗി 9:5, 6) അതെ, മരിച്ചവർ മരിച്ചു! എന്നു​വ​ച്ചാൽ, അവർ ഇപ്പോൾ ജീ​വനോ​ടി​രിക്കു​ന്നി​ല്ലെന്നു സാരം! അതാണ്‌ ബൈബിൾ പഠി​പ്പിക്കു​ന്നത്‌. അവർക്കു ചി​ന്തി​ക്കാൻ കഴിയില്ല, പ്ര​വർത്തി​ക്കാൻ കഴിയില്ല, ദൈവത്തെ ആരാ​ധിക്കാ​നും കഴിയില്ല! സങ്കീർത്ത​നം 115:17 പറയു​ന്ന​തു​പോ​ലെ, “മരി​ച്ചവ​രും മൌ​നത​യിൽ ഇറ​ങ്ങി​യവർ ആരും (ദൈവത്തെ) സ്‌തു​തി​ക്കു​ന്നില്ല.”

മധ്യവർത്തി​കൾ ചില കാര്യങ്ങൾ കൃത്യ​മാ​യി പറ​യാറി​ല്ലേ?

“ജീവ​നുള്ള​വർക്കു വേണ്ടി മരി​ച്ചവ​രോ​ടോ ചോ​ദി​ക്കേണ്ടത്‌?” —യെ​ശയ്യാ​വു 8:19.

ആളുകൾ പറ​യു​ന്നത്‌

മരി​ച്ചു​പോ​യവർക്കും അവരുടെ കു​ടും​ബാം​ഗങ്ങൾക്കും സുഹൃ​ത്തു​ക്കൾക്കും മാത്രം അറി​യാ​വുന്ന ചില രഹസ്യങ്ങൾ വെളി​പ്പെടു​ത്താൻ മധ്യ​വർത്തികൾക്കു കഴി​യു​മെന്ന്‌ ചിലർ കരു​തു​ന്നു.

ബൈബിൾ പറ​യു​ന്നത്‌

മധ്യ​വർത്തി​കളു​മായി ബന്ധം പു​ലർത്ത​രുത്‌ എന്ന ദൈവ​ക​ല്‌പന ലംഘിച്ച ശൗൽ രാ​ജാ​വി​നെക്കു​റിച്ച്‌ ബൈബി​ളിൽ 1 ശമൂവേൽ 28-ാം അധ്യാ​യ​ത്തിൽ പറയുന്നു. അവൻ മധ്യ​വർത്തി​യായ ഒരു സ്‌ത്രീ​യുടെ അടുക്കൽ പോയി. മരി​ച്ചു​പോയ ദൈ​വദാ​സനായ ശമു​വേലി​നോ​ടു സംസാ​രി​ച്ചെന്ന്‌ ആ സ്‌ത്രീ അവ​കാശ​പ്പെട്ടു! എന്നാൽ അവൾ യഥാർഥ​ത്തിൽ ശമു​വേലി​നോടാ​ണോ സം​സാരി​ച്ചത്‌? അല്ല, ശമു​വേ​ലാ​ണെന്ന്‌ ഭാവിച്ച ഒരു ‘ആൾമാറാ​ട്ടക്കാ​ര​നോടാ​യി​രുന്നു.’

ആ ‘ആൾമാ​റാ​ട്ടക്കാ​രൻ’ ദുഷ്ടനായ ഒരു ആത്മ​രൂ​പിയാ​യി​രുന്നു; ‘ഭോഷ്‌കി​ന്റെ അപ്പനായ’ സാത്താന്റെ കൂട്ടാ​ളി​കളിൽ ഒരുവൻ! (യോ​ഹ​ന്നാൻ 8:44) ദു​ഷ്ടന്മാ​രായ ഈ ആത്മ​രൂപി​കൾ അഥവാ ഭൂതങ്ങൾ, മരിച്ചവർ മറ്റൊരു മണ്ഡലത്തിൽ ജീ​വ​നോടി​രി​ക്കുന്നു എന്ന ആശയം പ്രച​രിപ്പി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? അവരുടെ ലക്ഷ്യങ്ങൾ ദൈവത്തെ അപ​കീർത്തി​പ്പെടു​ത്തുക, അവന്റെ വചനമായ ബൈബിൾ തെ​റ്റാ​ണെന്നു വരു​ത്തി​ത്തീർക്കുക ഇവ​യൊ​ക്കെയാണ്‌.—2 തിമൊ​ഥെ​യൊസ്‌ 3:16.

മരിച്ചുപോയവർക്ക്‌ ഒരു പ്ര​ത്യാ​ശയു​മി​ല്ലെന്നാ​ണോ ഇപ്പറഞ്ഞ​തി​ന്റെ​യൊ​ക്കെ അർഥം? അല്ല! മരി​ച്ചു​പോ​യവർ ഒരർഥ​ത്തിൽ ‘ഉറ​ങ്ങുക​യാണ്‌’ എന്നും ഭാ​വി​യിൽ അവർ പു​നരു​ത്ഥാനം പ്രാ​പി​ക്കും അഥവാ വീണ്ടും ജീ​വി​ക്കും എന്നും ബൈബിൾ പറയുന്നു.a (യോ​ഹ​ന്നാൻ 11:11-13; പ്രവൃ​ത്തി​കൾ 24:15) അതു​കൊണ്ട്‌, മരി​ച്ചു​പോയ പ്രി​യ​പ്പെട്ടവർ ഒരു തര​ത്തി​ലും കഷ്ടപ്പാട്‌ അനു​ഭവി​ക്കു​ന്നില്ല എന്ന ഉറ​പ്പോ​ടെ നമുക്കു കാ​ത്തിരി​ക്കാം!

a ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠി​പ്പി​ക്കുന്നു? എന്ന പുസ്‌തക​ത്തിലെ “നി​ങ്ങളു​ടെ മരി​ച്ചു​പോയ പ്രി​യ​പ്പെട്ടവർക്ക്‌ യഥാർഥ പ്രത്യാശ” എന്ന ഏഴാം അധ്യായം കാണുക. www.jw.org എന്ന വെബ്‌സൈറ്റിൽ നിങ്ങൾക്ക്‌ ഇതു വായി​ക്കാ​വുന്ന​താണ്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക