വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g 4/14 പേ. 16
  • പാമ്പിൻതൊലി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പാമ്പിൻതൊലി
  • ഉണരുക!—2014
  • സമാനമായ വിവരം
  • പാമ്പുകളെ സംബന്ധിച്ചു പൊതുവേയുള്ള അബദ്ധ ധാരണകൾ
    ഉണരുക!—1998
  • മൂർഖനെ കണ്ടുമുട്ടാൻ നിങ്ങൾക്കാഗ്രഹമുണ്ടോ?
    ഉണരുക!—1996
  • താമ്രസർപ്പം
    എന്റെ ബൈബിൾ കഥാപുസ്‌തകം
  • നിങ്ങളുടെ ത്വക്ക്‌ ഒരു “നഗര മതിൽ”
    ഉണരുക!—2004
കൂടുതൽ കാണുക
ഉണരുക!—2014
g 4/14 പേ. 16
ഒരു പാമ്പ്‌ മരത്തിൽ കയറുന്നു

ആരുടെ കര​വിരുത്‌?

പാമ്പിൻതൊലി

പാമ്പുകൾ ഇഴഞ്ഞു​നീ​ങ്ങു​ന്നത്‌ നിങ്ങൾ കണ്ടി​ട്ടുണ്ടാ​വു​മല്ലോ? പാമ്പിന്റെ തൊ​ലിക്ക്‌ നി​രന്തര​മായ ഘർഷണം അഥവാ ഉരസൽ ഏൽക്കു​ന്നുണ്ട്‌. അതു​കൊ​ണ്ടു​തന്നെ പാമ്പിൻതൊലിക്ക്‌ ദൃഢത ആവ​ശ്യമാണ്‌. ചി​ലയി​നം പാമ്പുകൾ പരുക്കൻ പുറ​ന്തൊ​ലി​യുള്ള മര​ത്തിലൂ​ടെ ഇഴഞ്ഞു​കയ​റാറുണ്ട്‌. മറ്റു​ചി​ലവ ചരലി​ലൂ​ടെ​യും മണലി​ലൂ​ടെയു​മൊക്കെ ഇഴയുന്നു. ഇങ്ങ​നെ​യൊ​ക്കെയാ​ണെങ്കി​ലും പാ​മ്പുക​ളുടെ തൊ​ലിക്ക്‌ എളുപ്പം തേയ്‌മാ​നം സംഭ​വിക്കു​ന്നില്ല. എന്താണ്‌ അതിന്റെ രഹസ്യം?

സവി​ശേ​ഷത: ഓരോ ജാതി പാമ്പി​ന്റെ​യും തൊ​ലി​യുടെ കനവും ഘടനയും വ്യത്യസ്‌തമാണ്‌. എങ്കിലും എല്ലാ​യി​നം പാമ്പു​കളു​ടെ​യും തൊ​ലിക്ക്‌ പൊ​തു​വെയുള്ള ഒരു പ്ര​ത്യേ​കതയുണ്ട്‌: പുറമെ ദൃഢമാ​യ​തും എന്നാൽ ഉള്ളടു​ക്കു​കൾക്ക്‌ മൃദു​ത്വ​മേ​റി​വ​രു​ന്ന​തു​മായ ഒരു ഘടന. അതു​കൊണ്ട്‌ എ​ന്തെങ്കി​ലും പ്ര​യോജ​നമു​ണ്ടോ? ഗ​വേഷക​യായ മാരി ക്രിസ്റ്റിൻ ക്ലൈൻ പറയുന്നു: “പു​റംപാ​ളി ദൃഢമാ​യ​തും ഉള്ളി​ലേക്കു ചെല്ലു​ന്തോ​റും ഇലാസ്‌തി​കത ഏറി​വരു​ന്നതും ആയ ഘടനയുള്ള ഒരു വസ്‌തുവി​ന്മേൽ ചെലു​ത്ത​പ്പെടുന്ന ബലം അതിന്റെ ചു​റ്റു​മുള്ള ഭാഗ​ങ്ങളി​ലേ​ക്കും വിന്യ​സി​ക്കപ്പെ​ടുന്നു.” തൊ​ലി​യുടെ ഈ സവി​ശേഷ​ഘടന​മൂലം പാമ്പിന്‌ നി​ലത്തു​കൂടെ സു​ഗമമാ​യി ഇഴ​ഞ്ഞു​നീങ്ങാ​നാ​കുന്നു; ഉടലും നിലവും തമ്മിൽ ആവ​ശ്യമാ​യത്ര പിടുത്തം ലഭി​ക്കുന്നതു​കൊ​ണ്ടാണ്‌ ഇത്‌. ഇനി​യു​മുണ്ട്‌ പ്ര​യോ​ജനം. കൂർത്ത കല്ലു​കളിൽനി​ന്നും മറ്റും ഏൽക്കുന്ന ബലം അതായത്‌ മർദം തു​ല്യമാ​യി വി​ന്യ​സിക്ക​പ്പെടു​ന്നതി​നാൽ തൊ​ലിക്ക്‌ കാ​ര്യ​മായ ക്ഷത​മേൽക്കു​ന്നതു​മില്ല. രണ്ടോ മൂന്നോ മാസം കൂ​ടു​മ്പോൾ മാത്രമേ പാമ്പുകൾ സാധാ​രണ​യായി പടം പൊ​ഴി​ക്കാറു​ള്ളൂ. അ​ത്രയും​നാൾ അവയുടെ തൊലി കാ​ര്യ​മായ ക്ഷതം കൂടാതെ നിൽക്കാൻ ഈ സവി​ശേ​ഷഘടന സഹാ​യി​ക്കുന്നു.

പാമ്പിൻതൊ​ലി​യു​ടെ ഈ സവി​ശേഷത അനു​കരി​ക്കു​ന്നത്‌ വൈ​ദ്യശാസ്‌ത്രരം​ഗത്ത്‌ ഉപകാ​ര​പ്പെട്ടേ​ക്കും. പെട്ടെന്ന്‌ തെന്നി​പ്പോ​കാത്ത, കൂടുതൽ കാലം ഈടു​നിൽക്കുന്ന കൃത്രി​മാ​വ​യ​വ​ങ്ങൾ നിർമി​ക്കാൻ അങ്ങനെ കഴി​ഞ്ഞേ​ക്കും. പാ​മ്പിൻതൊ​ലി​യുടെ സവി​ശേഷത പകർത്തി കൺവെയർ ബെൽറ്റു​കൾ (വസ്‌തുക്ക​ളുടെ യന്ത്രവ​ത്‌കൃ​ത​ച​ല​നം സാ​ധ്യമാ​ക്കുന്ന ഒരു ഉപകരണം) നിർമിക്കു​ന്നെ​ങ്കിൽ, അവയുടെ സു​ഗമ​മായ ചലന​ത്തിനു​വേണ്ട എണ്ണ​കളു​ടെ അഥവാ ലൂബ്രി​ക്ക​ന്റു​ക​ളു​ടെ ഉപ​യോ​ഗം കു​റയ്‌ക്കാം, അതു​വഴി​യുള്ള മലി​നീ​കരണ​വും കു​റയ്‌ക്കാം!

നിങ്ങൾക്ക്‌ എന്തു തോ​ന്നു​ന്നു? പാമ്പിന്റെ തൊലി രൂ​പപ്പെ​ട്ടത്‌ പരി​ണാ​മ​പ്രക്രി​യയി​ലൂ​ടെയാ​ണോ? അതോ ആ​രെങ്കി​ലും അത്‌ രൂ​പകൽപ്പന ചെയ്‌തതാ​ണോ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക