വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g 7/14 പേ. 7
  • സാഹചര്യങ്ങൾ മാറുന്നു

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സാഹചര്യങ്ങൾ മാറുന്നു
  • ഉണരുക!—2014
  • സമാനമായ വിവരം
  • 4 | നിങ്ങളു​ടെ പ്രത്യാശ സംരക്ഷി​ക്കുക
    ഉണരുക!—2022
  • എനിക്കു മരിക്കണം—ആത്മഹത്യാ​പ്ര​വ​ണ​ത​യ്‌ക്കെ​തി​രെ പോരാ​ടാൻ ബൈബി​ളിന്‌ എന്നെ സഹായി​ക്കാ​നാ​കു​മോ?
    ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • മാറ്റങ്ങളുമായി ഇണങ്ങിച്ചേരാൻ
    ഉണരുക!—2016
  • എല്ലാമങ്ങ്‌ അവസാനിപ്പിച്ചാലോ?
    ഉണരുക!—2008
കൂടുതൽ കാണുക
ഉണരുക!—2014
g 7/14 പേ. 7

മുഖ്യ​ലേ​ഖനം | ഞാൻ എന്തിനു ജീവി​ക്കണം?

1 സാഹച​ര്യ​ങ്ങൾ മാറുന്നു

“ഞങ്ങൾ എല്ലാവി​ധ​ത്തി​ലും ഞെരു​ക്ക​പ്പെ​ടു​ന്നെ​ങ്കി​ലും തകർന്നു​പോ​കു​ന്നില്ല; ആശങ്കാ​കു​ല​രെ​ങ്കി​ലും ആശയറ്റ​വ​രാ​കു​ന്നില്ല.”—2 കൊരി​ന്ത്യർ 4:8.

“ഒരു താത്‌കാ​ലി​ക​പ്രശ്‌ന​ത്തി​നു ശാശ്വ​ത​മായ പരിഹാ​രം” എന്നാണ്‌ ആത്മഹത്യ​യെ വിളി​ച്ചി​രി​ക്കു​ന്നത്‌. ഒരുപക്ഷേ, നിങ്ങൾ ക്ലേശക​ര​മെന്നു കരുതു​ന്ന​തോ നിയ​ന്ത്ര​ണ​ത്തിന്‌ അതീത​മെന്നു വിചാ​രി​ക്കു​ന്ന​തോ ആയ ഒരു സാഹച​ര്യം, താത്‌കാ​ലി​കം മാത്ര​മാ​യി​രു​ന്നേ​ക്കാം. അപ്രതീ​ക്ഷി​ത​മാ​യി ഈ ദുഷ്‌ക​ര​സാ​ഹ​ച​ര്യം മാറി​യെ​ന്നു​വ​രാം.—“അവരുടെ സാഹച​ര്യ​ങ്ങൾക്കു മാറ്റമു​ണ്ടാ​യി” എന്ന ചതുരം കാണുക.

എന്നാൽ സാഹച​ര്യ​ങ്ങൾക്കു മാറ്റം വരുന്നി​ല്ലെ​ങ്കിൽപോ​ലും അതതു ദിവസത്തെ പ്രശ്‌ന​ങ്ങൾ കൈകാ​ര്യം ചെയ്യു​ന്ന​താ​യി​രി​ക്കും ഉത്തമം. “നാളെ​യെ​ക്കു​റിച്ച്‌ ഒരിക്ക​ലും ഉത്‌കണ്‌ഠ​പ്പെ​ട​രുത്‌; നാളത്തെ ദിവസ​ത്തിന്‌ അതി​ന്റേ​തായ ഉത്‌കണ്‌ഠകൾ ഉണ്ടായി​രി​ക്കു​മ​ല്ലോ. അതതു ദിവസ​ത്തിന്‌ അന്നന്നത്തെ ക്ലേശങ്ങൾത​ന്നെ ധാരാളം” എന്ന്‌ യേശു പറഞ്ഞു.—മത്തായി 6:34.

പക്ഷേ നിങ്ങളു​ടെ സാഹച​ര്യ​ങ്ങൾക്കു മാറ്റം വരുത്തുക അസാധ്യ​മാ​ണെ​ങ്കി​ലോ? ഉദാഹ​ര​ണ​ത്തിന്‌, നിങ്ങൾക്ക്‌ ഒരു മാറാ​രോ​ഗ​മു​ണ്ടെന്നു വിചാ​രി​ക്കുക. അല്ലെങ്കിൽ, നിങ്ങളു​ടെ വിവാ​ഹ​ജീ​വി​തം തകർന്നതു നിമി​ത്ത​മോ നിങ്ങൾക്കു പ്രിയ​പ്പെട്ട ഒരു വ്യക്തിയെ മരണത്തിൽ നഷ്ടമാ​യ​തി​നെ​പ്ര​തി​യോ ഉള്ള ദുഃഖ​മാ​ണെ​ങ്കിൽ എന്തു ചെയ്യാ​നാ​കും?

അത്തരം സാഹച​ര്യ​ങ്ങ​ളിൽപോ​ലും നിങ്ങൾക്കു മാറ്റം വരുത്താ​വുന്ന ഒന്നുണ്ട്‌: ആ സാഹച​ര്യ​ത്തെ നിങ്ങൾ വീക്ഷി​ക്കുന്ന വിധം. നിങ്ങൾക്കു മാറ്റം വരുത്താൻ കഴിയാത്ത കാര്യ​ങ്ങളെ അംഗീ​ക​രി​ക്കാൻ പഠിക്കു​ന്ന​തി​ലൂ​ടെ ഒരു ക്രിയാ​ത്മ​ക​വീ​ക്ഷ​ണ​കോ​ണിൽ നിന്നു​കൊണ്ട്‌ നിങ്ങൾ കാര്യങ്ങൾ കാണാൻ തുടങ്ങും. (സദൃശ​വാ​ക്യ​ങ്ങൾ 15:15) അങ്ങനെ​യാ​കു​മ്പോൾ എന്തെങ്കി​ലും കടും​കൈ ചെയ്‌തു​കൊണ്ട്‌ ജീവിതം അവസാ​നി​പ്പി​ക്കാൻ വഴികൾ തേടു​ന്ന​തി​നു പകരം, ഈ സാഹച​ര്യ​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ടാ​നുള്ള വഴികൾ അന്വേ​ഷി​ക്കാ​നാ​ണു സാധ്യത. ഫലമോ? അനിയ​ന്ത്രി​ത​മെന്നു തോന്നുന്ന സാഹച​ര്യ​ങ്ങളെ ഒരു പരിധി​യോ​ളം നിയ​ന്ത്രി​ക്കാൻ നിങ്ങൾ പഠിച്ചു​തു​ട​ങ്ങും.—ഇയ്യോബ്‌ 2:10.

ഓർക്കുക: ഒറ്റക്കു​തി​പ്പിന്‌ ഒരു മലയുടെ മുകളിൽ എത്തുക സാധ്യമല്ല; എന്നാൽ ഓരോ ചുവടു​വെച്ചു മുന്നേ​റു​ന്നെ​ങ്കിൽ നിങ്ങൾക്കു അത്‌ അനായാ​സം സാധി​ക്കും. നിങ്ങൾ അഭിമു​ഖീ​ക​രി​ച്ചേ​ക്കാ​വുന്ന മിക്ക പ്രതി​ബ​ന്ധ​ങ്ങ​ളു​ടെ കാര്യ​ത്തി​ലും ഇതു സത്യമാണ്‌; അതു പർവത​സ​മാ​ന​മാ​ണെന്നു തോന്നി​യേ​ക്കാ​മെ​ങ്കി​ലും.

നിങ്ങൾക്ക്‌ ഇന്നു ചെയ്യാ​നാ​കു​ന്നത്‌: നിങ്ങളു​ടെ സാഹച​ര്യ​ത്തെ​ക്കു​റിച്ച്‌ ഒരു സുഹൃ​ത്തി​നോ​ടോ കുടും​ബാം​ഗ​ത്തോ​ടോ സംസാ​രി​ക്കുക. ഈ സാഹച​ര്യ​ത്തെ സമനി​ല​യോ​ടെ വീക്ഷി​ക്കാൻ ആ വ്യക്തിക്കു നിങ്ങളെ സഹായി​ക്കാ​നാ​യേ​ക്കും.—സദൃശ​വാ​ക്യ​ങ്ങൾ 11:14.

അവരുടെ സാഹച​ര്യ​ങ്ങൾക്കു മാറ്റമു​ണ്ടാ​യി

ജീവിതം മുന്നോ​ട്ടു​കൊ​ണ്ടു​പോ​കാൻ ആഗ്രഹി​ക്കാത്ത അളവോ​ളം നിരാശ ബാധിച്ച ബൈബി​ളി​ലെ നാലു വിശ്വസ്‌ത​മ​നു​ഷ്യ​രെ​ക്കു​റി​ച്ചു പരിചി​ന്തി​ക്കുക.

  • റിബേക്ക: “ഇങ്ങനെ​യാ​യാൽ ഞാൻ എന്തിന്നു ജീവി​ക്കു​ന്നു?”—ഉല്‌പത്തി 25:22.

  • മോശ: “ദയവി​ചാ​രി​ച്ചു എന്നെ കൊന്നു​ക​ള​യേ​ണമേ. എന്റെ അരിഷ്ടത ഞാൻ കാണരു​തേ.”—സംഖ്യാ​പുസ്‌തകം 11:15.

  • ഏലിയാവ്‌: “എന്റെ പ്രാണനെ എടുത്തു​കൊ​ള്ളേ​ണമേ; ഞാൻ എന്റെ പിതാ​ക്ക​ന്മാ​രെ​ക്കാൾ നല്ലവന​ല്ല​ല്ലോ.”—1 രാജാ​ക്ക​ന്മാർ 19:4.

  • ഇയ്യോബ്‌: “ഞാൻ ഗർഭപാ​ത്ര​ത്തിൽവെച്ചു മരിക്കാ​ഞ്ഞ​തെന്ത്‌?”—ഇയ്യോബ്‌ 3:11.

ഈ വ്യക്തി​ക​ളെ​ക്കു​റി​ച്ചുള്ള ബൈബിൾവി​വ​ര​ണങ്ങൾ നിങ്ങൾ വായി​ക്കു​ന്നെ​ങ്കിൽ അവർക്കു മുൻകൂ​ട്ടി​ക്കാ​ണാൻ കഴിയാഞ്ഞ വിധം അവരുടെ സാഹച​ര്യ​ങ്ങൾ ഏറെ മെച്ച​പ്പെ​ട്ട​താ​യി നിങ്ങൾ കണ്ടെത്തും. നിങ്ങളു​ടെ കാര്യ​ത്തി​ലും ഇതു സത്യമാ​യേ​ക്കാം. (സഭാ​പ്ര​സം​ഗി 11:6) പ്രതീക്ഷ കൈവി​ട​രുത്‌!

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക