വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g 10/14 പേ. 8-10
  • നീരസം എങ്ങനെ ഒഴിവാക്കാം?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നീരസം എങ്ങനെ ഒഴിവാക്കാം?
  • ഉണരുക!—2014
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • പ്രശ്‌നം
  • 4 ക്ഷമ
    ഉണരുക!—2018
  • എങ്ങനെ ക്ഷമിക്കാം?
    ഉണരുക!—2013
  • അനുരഞ്‌ജനം സാധ്യമോ?
    ഉണരുക!—1999
  • മുറിവേറ്റ മനസ്സ്‌—നമുക്ക്‌ ‘പരാതിക്കു കാരണമുള്ളപ്പോൾ. . . ’
    യഹോവയുടെ അടുക്കലേക്ക്‌ മടങ്ങിവരൂ. . .
കൂടുതൽ കാണുക
ഉണരുക!—2014
g 10/14 പേ. 8-10
ഭർത്താവിനോടു നീരസപ്പെട്ടിരിക്കുന്ന ഒരു ഭാര്യ

കുടും​ബ​ങ്ങൾക്കു​വേ​ണ്ടി | ദാമ്പത്യം

നീരസം എങ്ങനെ ഒഴിവാ​ക്കാം?

പ്രശ്‌നം

നിങ്ങളു​ടെ ഇണ പറഞ്ഞതോ ചെയ്‌ത​തോ ആയ കാര്യങ്ങൾ നിങ്ങൾക്കു മറക്കാ​നാ​കു​ന്നി​ല്ല; മുറി​പ്പെ​ടു​ത്തു​ന്ന വാക്കു​ക​ളും ചിന്താ​ശൂ​ന്യ​മാ​യ പ്രവൃ​ത്തി​ക​ളും നിങ്ങളു​ടെ മനസ്സിൽ മായാ​ത്ത​വി​ധം പതിഞ്ഞി​രി​ക്കു​ന്നു. അതിന്റെ ഫലമായി ഇണയോട്‌ ഒരിക്ക​ലു​ണ്ടാ​യി​രു​ന്ന സ്‌നേഹം നീരസ​ത്തി​നു വഴിമാ​റി​യി​രി​ക്കു​ന്നു. സ്‌നേ​ഹ​ശൂ​ന്യ​മാ​യ ഈ വിവാ​ഹ​ബ​ന്ധം തുടർന്നു​കൊ​ണ്ടു​പോ​കു​ക​യ​ല്ലാ​തെ മറ്റൊരു പോം​വ​ഴി​യി​ല്ലെ​ന്നു നിങ്ങൾ വിചാ​രി​ക്കു​ന്നു. ഇതി​നെ​പ്ര​തി​യും നിങ്ങൾക്ക്‌ ഇണയോട്‌ നീരസം തോന്നു​ന്നു.

കാര്യ​ങ്ങൾക്കു മാറ്റം വരുത്താ​നാ​കും എന്ന്‌ ഉറപ്പു​ണ്ടാ​യി​രി​ക്കു​ക. എന്നാൽ ആദ്യം നീരസ​ത്തെ​ക്കു​റിച്ച്‌ ചില വസ്‌തു​ത​കൾ നമുക്കു പരിചി​ന്തി​ക്കാം.

നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

രണ്ടുപേർക്ക്‌ ചവിട്ടാവുന്ന ഒരു സൈക്കിളിൽ, ഭാരമേറിയ ഒരു നങ്കൂരം ബന്ധിപ്പിച്ചിട്ടുള്ളതിനാൽ ദമ്പതികൾക്കു മുന്നോട്ടു പോകാൻ കഴിയുന്നില്ല

നീരസം വെച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ വിവാ​ഹ​ബ​ന്ധം സുഗമ​മാ​യി മുന്നോ​ട്ടു കൊണ്ടു​പോ​കു​ന്ന​തിന്‌ ഒരു തടസ്സമാണ്‌

നീരസ​ത്തിന്‌ ഒരു വിവാ​ഹ​ബ​ന്ധം തകർക്കാൻ കഴിയും. എന്തു​കൊണ്ട്‌? കാരണം, വിവാ​ഹ​ബ​ന്ധ​ത്തി​ന്റെ അടിസ്ഥാ​ന​ഗു​ണ​ങ്ങ​ളിൽ ചിലതായ സ്‌നേഹം, ആശ്രയം, വിശ്വ​സ്‌തത എന്നിവ​യെ​ത്ത​ന്നെ നീരസം ദുർബ​ല​പ്പെ​ടു​ത്തു​ന്നു. ഏതെങ്കി​ലും ഒരു വൈവാ​ഹി​ക​പ്ര​ശ്‌ന​ത്തി​ന്റെ ഫലമായി ഉളവാ​കു​ന്ന​തല്ല നീരസം; മറിച്ച്‌, നീരസം​ത​ന്നെ ഒരു വൈവാ​ഹി​ക​പ്ര​ശ്‌നം ആണെന്നു പറയാ​നാ​കും. ‘സകല വിദ്വേ​ഷ​വും നിങ്ങളെ വിട്ട്‌ ഒഴിഞ്ഞു​പോ​ക​ട്ടെ’ എന്ന്‌ ബൈബിൾ നല്ല കാരണ​ത്തോ​ടെ പറയുന്നു.—എഫെസ്യർ 4:31.

നീരസം വെച്ചു​പു​ലർത്തു​ന്നെ​ങ്കിൽ നിങ്ങൾ നിങ്ങ​ളെ​ത്ത​ന്നെ​യാണ്‌ ദ്രോ​ഹി​ക്കു​ന്നത്‌. നിങ്ങൾ നിങ്ങ​ളെ​ത്ത​ന്നെ അടിച്ച​ശേ​ഷം അതിന്റെ വേദന മറ്റേയാൾക്കു തോന്നാൻ പ്രതീ​ക്ഷി​ക്കു​ന്ന​തു​പോ​ലെ​യാണ്‌ നീരസം വെച്ചു​പു​ലർത്തു​ന്നത്‌. “നിങ്ങൾക്ക്‌ ആരോ​ടാ​ണോ നീരസം തോന്നു​ന്നത്‌ ആ വ്യക്തി സന്തോ​ഷ​ത്തോ​ടെ​യി​രി​ക്കു​ക​യും, തന്നെ ഇങ്ങനെ​യൊ​രു പ്രശ്‌നം ഒട്ടും ബാധി​ക്കു​ന്നി​ല്ല എന്നപോ​ലെ സാധാ​ര​ണ​ജീ​വി​തം നയിക്കു​ക​യും ചെയ്‌തേ​ക്കാം. നിങ്ങൾ ആരോ​ടാ​ണോ നീരസം വെച്ചു​പു​ലർത്തു​ന്നത്‌ ആ വ്യക്തി​യെ​ക്കാൾ അധികം അത്‌ നിങ്ങ​ളെ​ത്ത​ന്നെ​യാണ്‌ ബാധി​ക്കു​ന്നത്‌” എന്ന്‌ കുടും​ബ​പ്ര​ശ്‌ന​ത്തിൽനി​ന്നു കരകയറൽ (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌ത​ക​ത്തിൽ മാർക്ക്‌ സിക്കൽ എഴുതു​ന്നു.

നിങ്ങൾ നിങ്ങ​ളെ​ത്ത​ന്നെ അടിച്ച​ശേ​ഷം അതിന്റെ വേദന മറ്റേയാൾക്കു തോന്നാൻ പ്രതീക്ഷി ക്കുന്നതു​പോ​ലെ​യാണ്‌ നീരസം വെച്ചു പുലർത്തു​ന്നത്‌

നീരസ​പ്പെ​ട​ണ​മോ എന്നു നിങ്ങളാണ്‌ തീരു​മാ​നി​ക്കേ​ണ്ടത്‌. ഇതു ശരിയാ​ണോ എന്നു ചിലർ സംശയി​ച്ചേ​ക്കാം. “എന്റെ ഇണയാണ്‌ എന്നെ നീരസ​പ്പെ​ടു​ത്തി​യത്‌” എന്ന്‌ അവർ പറയുന്നു. ഇങ്ങനെ ചിന്തി​ക്കു​ന്ന​വർ തങ്ങളുടെ നിയ​ന്ത്ര​ണ​ത്തി​ല​ല്ലാ​ത്ത കാര്യ​ങ്ങൾക്ക്‌, അതായത്‌ മറ്റേ വ്യക്തി​യു​ടെ പ്രവൃ​ത്തി​കൾക്ക്‌, അമിത​പ്രാ​ധാ​ന്യം കൊടു​ക്കു​ന്നു​വെ​ന്ന​താണ്‌ പ്രശ്‌നം. ബൈബിൾ ഇതി​നൊ​രു പ്രതി​വി​ധി മുന്നോ​ട്ടു​വെ​ക്കു​ന്നു. അത്‌ ഇങ്ങനെ പറയുന്നു: “ഓരോ​രു​ത്ത​നും താന്താന്റെ പ്രവൃത്തി ശോധ​ന​ചെ​യ്യ​ട്ടെ.” (ഗലാത്യർ 6:4) മറ്റാ​രെ​ങ്കി​ലും പറയു​ന്ന​തോ ചെയ്യു​ന്ന​തോ ആയ കാര്യങ്ങൾ നമുക്കു നിയ​ന്ത്രി​ക്കു​ക സാധ്യമല്ല. എന്നാൽ അതി​നോട്‌ എങ്ങനെ പ്രതി​ക​രി​ക്ക​ണ​മെ​ന്നു നമുക്കു തീരു​മാ​നി​ക്കാൻ കഴിയും. അതു​കൊണ്ട്‌, നീരസം പ്രകടി​പ്പി​ക്കു​ക എന്നതല്ല ഏക പോം​വ​ഴി.

നിങ്ങൾക്ക്‌ ചെയ്യാ​നാ​കു​ന്നത്‌

നീരസ​പ്പെ​ട്ട​തി​ന്റെ ഉത്തരവാ​ദി​ത്വം ഏറ്റെടു​ക്കു​ക. നിങ്ങളു​ടെ ഇണയെ കുറ്റ​പ്പെ​ടു​ത്താൻ എളുപ്പ​മാണ്‌. എന്നാൽ ഓർക്കുക, നീരസ​പ്പെ​ട​ണ​മോ വേണ്ടയോ എന്നു നിങ്ങളാണ്‌ തിര​ഞ്ഞെ​ടു​ക്കേ​ണ്ടത്‌. ക്ഷമിക്ക​ണ​മോ വേണ്ടയോ എന്ന കാര്യ​ത്തി​ലും അങ്ങനെ​ത​ന്നെ. “സൂര്യൻ അസ്‌ത​മി​ക്കു​വോ​ളം നിങ്ങൾ കോപം വെച്ചു​കൊ​ണ്ടി​രി​ക്ക​രുത്‌” എന്ന ബൈബി​ളി​ന്റെ ഉദ്‌ബോ​ധ​നം നിങ്ങൾക്കു പിൻപ​റ്റാൻ കഴിയും. (എഫെസ്യർ 4:26) ക്ഷമിക്കാ​നു​ള്ള മനസ്സൊ​രു​ക്കം നിങ്ങളു​ടെ വൈവാ​ഹി​ക​പ്ര​ശ്‌ന​ങ്ങളെ നല്ലൊരു മനോ​നി​ല​യോ​ടെ സമീപി​ക്കാ​നു​ള്ള അവസരം നൽകുന്നു.—ബൈബിൾത​ത്ത്വം: കൊ​ലോ​സ്യർ 3:13.

സത്യസ​ന്ധ​മാ​യി നിങ്ങ​ളെ​ത്ത​ന്നെ വിലയി​രു​ത്തു​ക. ചിലർ ‘കോപ​പ്ര​കൃ​ത​മു​ള്ള​വ​രും’ ‘ക്രോ​ധ​മു​ള്ള​വ​രും​’ ആണെന്ന്‌ ബൈബിൾ പറയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 29:22) നിങ്ങൾ അത്തരത്തി​ലു​ള്ള ഒരാളാ​ണോ? നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കു​ക: ‘മറ്റുള്ള​വ​രോ​ടു വിദ്വേ​ഷം കാണി​ക്കാൻ ചായ്‌വു​ള്ള​വ​നാ​ണോ ഞാൻ? പെട്ടെന്നു ദേഷ്യം വരുന്ന ഒരാളാ​ണോ? ചെറിയ കാര്യങ്ങൾ ഊതി​പ്പെ​രു​പ്പിച്ച്‌ വലിയ പ്രശ്‌ന​മാ​ക്കു​ന്ന പ്രവണത എനിക്കു​ണ്ടോ?’ ബൈബിൾ പറയുന്നു: “കുറ്റ​പ്പെ​ടു​ത്തി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്നവൻ സ്‌നേ​ഹി​ത​നെ പിണക്കി അകറ്റുന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 17:9, പി.ഒ.സി.; സഭാ​പ്ര​സം​ഗി 7:9) വിവാ​ഹ​ജീ​വി​ത​ത്തി​ലും അങ്ങനെ സംഭവി​ച്ചേ​ക്കാം. അതു​കൊണ്ട്‌ നീരസ​പ്പെ​ടാ​നു​ള്ള ഒരു പ്രവണ​ത​യു​ണ്ടെ​ങ്കിൽ നിങ്ങ​ളോ​ടു​ത​ന്നെ ഇങ്ങനെ ചോദി​ക്കു​ക, ‘ഇണയോട്‌ കുറച്ചു​കൂ​ടെ ക്ഷമയോ​ടെ ഇടപെ​ടാൻ എനിക്കു കഴിയു​മോ?’—ബൈബിൾത​ത്ത്വം: 1 പത്രോസ്‌ 4:8.

പ്രാധാ​ന്യ​മു​ള്ളത്‌ എന്താ​ണെന്ന്‌ തീരു​മാ​നി​ക്കു​ക. “മിണ്ടാ​തി​രി​പ്പാൻ ഒരു കാലം, സംസാ​രി​പ്പാൻ ഒരു കാലം” എന്നു ബൈബിൾ പറയുന്നു. (സഭാ​പ്ര​സം​ഗി 3:7) നിങ്ങളെ വിഷമി​പ്പി​ച്ച എല്ലാ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ചർച്ച ചെയ്യേ​ണ്ട​തി​ല്ല. ചില അവസര​ങ്ങ​ളിൽ “നിങ്ങളു​ടെ കിടക്ക​മേൽ ഹൃദയ​ത്തിൽ ധ്യാനി​ച്ചു മൌന​മാ​യി​രി”ക്കാൻ നിങ്ങൾക്കു സാധി​ക്കും. (സങ്കീർത്ത​നം 4:4) എന്നാൽ, ചില പ്രശ്‌ന​ങ്ങൾ ചർച്ച ചെയ്യണ​മെ​ന്നു നിങ്ങൾ തീരു​മാ​നി​ക്കു​ന്നെ​ങ്കിൽ നിങ്ങളു​ടെ കോപം അടങ്ങു​ന്ന​തു​വ​രെ കാത്തി​രി​ക്കു​ക. ബിയാ​ട്രിസ്‌ എന്നു പേരുള്ള ഒരു വീട്ടമ്മ ഇങ്ങനെ പറയുന്നു: “എനിക്കു വിഷമം തോന്നു​മ്പോൾ, ആദ്യം ശാന്തയാ​കാൻ ഞാൻ ശ്രമി​ക്കും. അല്‌പ​സ​മ​യം കഴിയു​മ്പോൾ, അതത്ര ഗൗരവ​മു​ള്ള പ്രശ്‌ന​മാ​യി​രു​ന്നി​ല്ലെന്നു തിരി​ച്ച​റി​യാൻ ചില​പ്പോ​ഴൊ​ക്കെ എനിക്കു സാധി​ച്ചി​ട്ടുണ്ട്‌. ഇത്‌, ബഹുമാ​ന​ത്തോ​ടെ സംസാ​രി​ക്കാൻ എന്നെ പ്രേരി​പ്പി​ക്കു​ന്നു.”—ബൈബിൾത​ത്ത്വം: സദൃശ​വാ​ക്യ​ങ്ങൾ 19:11.

“ക്ഷമിക്കുക” എന്നതിന്റെ അർഥം മനസ്സി​ലാ​ക്കു​ക. ബൈബി​ളിൽ “ക്ഷമിക്കുക” എന്ന്‌ പരിഭാഷ ചെയ്‌തി​രി​ക്കു​ന്ന മൂലഭാ​ഷ​യി​ലെ പദങ്ങളിൽ ഒന്നിന്‌ ചില കാര്യങ്ങൾ വിട്ടു​ക​ള​യു​ക എന്ന ആശയം​കൂ​ടെ​യുണ്ട്‌. അതു​കൊണ്ട്‌, ക്ഷമിക്കുക എന്നു പറയു​മ്പോൾ ആ കുറ്റം ചെറു​താ​ക്കി കാണണ​മെ​ന്നോ അല്ലെങ്കിൽ, അത്‌ ഒരിക്ക​ലും സംഭവി​ച്ചി​ട്ടി​ല്ല എന്ന മട്ടിൽ പെരു​മാ​റ​ണ​മെ​ന്നോ അല്ല അതിന്‌ അർഥം. മറിച്ച്‌, ഉണ്ടായി​ട്ടു​ള്ള ആ പ്രശ്‌ന​ത്തെ​ക്കാൾ, നീരസം നിങ്ങളു​ടെ ആരോ​ഗ്യ​ത്തെ​യും വിവാ​ഹ​ബ​ന്ധ​ത്തെ​യും ബാധി​ക്കു​മെ​ന്നു തിരി​ച്ച​റി​ഞ്ഞു​കൊണ്ട്‌ അത്‌ വിട്ടു​ക​ള​യു​ക എന്നാണ്‌ അത്‌ അർഥമാ​ക്കു​ന്നത്‌.

മുഖ്യതിരുവെഴുത്തുകൾ

  • “അന്യോ​ന്യം പൊറു​ക്കു​ക​യും ഉദാര​മാ​യി ക്ഷമിക്കു​ക​യും ചെയ്യു​വിൻ.”—കൊ​ലോ​സ്യർ 3:13.

  • “സ്‌നേഹം പാപങ്ങ​ളു​ടെ ബഹുത്വ​ത്തെ മറയ്‌ക്കു​ന്നു.”—1 പത്രോസ്‌ 4:8.

  • “വിവേ​ക​ബു​ദ്ധി​യാൽ മനുഷ്യ​ന്നു ദീർഘക്ഷമ വരുന്നു; ലംഘനം ക്ഷമിക്കു​ന്ന​തു അവന്നു ഭൂഷണം.”—സദൃശ​വാ​ക്യ​ങ്ങൾ 19:11.

ഇങ്ങനെ ചെയ്‌തു​നോ​ക്കാം

അടുത്ത ആഴ്‌ച​യിൽ, ഇണയുടെ മൂന്നു നല്ല ഗുണങ്ങൾ കണ്ടുപി​ടി​ക്കു​ക. ആഴ്‌ച​യു​ടെ അവസാനം അത്‌ എഴുതി വെക്കു​ക​യും ആ ഗുണങ്ങൾ നിങ്ങൾ വിലമ​തി​ക്കു​ന്ന​തി​ന്റെ കാരണം ഇണയോട്‌ പറയു​ക​യും ചെയ്യുക. നല്ല ഗുണങ്ങ​ളിൽ ശ്രദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്നത്‌ നീരസം ചെറു​ത്തു​തോൽപ്പി​ക്കാൻ നിങ്ങളെ സഹായി​ക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക