വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g18 നമ്പർ 2 പേ. 7
  • 4 ക്ഷമ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • 4 ക്ഷമ
  • ഉണരുക!—2018
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • അതിന്റെ അർഥം
  • അതിന്റെ പ്രാധാ​ന്യം
  • നിങ്ങൾക്ക്‌ ചെയ്യാ​നാ​കു​ന്നത്‌
  • ജീവി​ത​പ​ങ്കാ​ളി​യു​മാ​യി ചർച്ച ചെയ്യുക
  • എങ്ങനെ ക്ഷമിക്കാം?
    ഉണരുക!—2013
  • നീരസം എങ്ങനെ ഒഴിവാക്കാം?
    ഉണരുക!—2014
  • കുടുംബസന്തുഷ്ടിക്ക്‌ അന്യോന്യം ക്ഷമിക്കുക
    ഉണരുക!—2010
  • ‘പരസ്‌പരം സൗജന്യമായി ക്ഷമിക്കുന്നതിൽ തുടരുക’
    വീക്ഷാഗോപുരം—1997
കൂടുതൽ കാണുക
ഉണരുക!—2018
g18 നമ്പർ 2 പേ. 7
തീയണയ്‌ക്കാൻ ഒത്തൊരുമിച്ചു പ്രവർത്തിക്കുന്ന ദമ്പതികൾ

ആളിക്കത്തുന്ന തീയിൽ വെള്ളം ഒഴിക്കു​ന്ന​തു​പോ​ലെ​യാണ്‌ ക്ഷമിക്കു​ന്നത്‌

ദമ്പതി​കൾക്ക്‌

4 ക്ഷമ

അതിന്റെ അർഥം

ക്ഷമിക്കുക എന്നു പറഞ്ഞാൽ തെറ്റ്‌ മറക്കുക എന്നും നീരസം വെച്ചു​കൊ​ണ്ടി​രി​ക്കാ​തി​രി​ക്കുക എന്നും ആണ്‌. അല്ലാതെ, സംഭവിച്ച തെറ്റിന്റെ ഗൗരവം കുറച്ചു​കാ​ണ​ണ​മെ​ന്നോ അങ്ങനെ​യൊ​ന്നും സംഭവി​ച്ചി​ട്ടേ ഇല്ല എന്നു കരുത​ണ​മെ​ന്നോ അല്ല.

ബൈബിൾത​ത്ത്വം: “ഒരാൾക്കു മറ്റൊ​രാൾക്കെ​തി​രെ എന്തെങ്കി​ലും പരാതി​ക്കു കാരണ​മു​ണ്ടാ​യാൽത്തന്നെ അതു സഹിക്കു​ക​യും അന്യോ​ന്യം ഉദാര​മാ​യി ക്ഷമിക്കു​ക​യും ചെയ്യുക.”—കൊ​ലോ​സ്യർ 3:13.

“നിങ്ങൾ ഒരാളെ സ്‌നേ​ഹി​ക്കു​ന്നെ​ങ്കിൽ അയാളു​ടെ കുറവു​കൾ കണ്ടി​ല്ലെന്നു വെക്കും. മെച്ച​പ്പെ​ടാ​നുള്ള ആ വ്യക്തി​യു​ടെ ശ്രമങ്ങളെ നിങ്ങൾ വിലമ​തി​ക്കും.”—ഏറൺ

അതിന്റെ പ്രാധാ​ന്യം

നീരസം വെച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ നിങ്ങളു​ടെ മനസ്സി​നും ശരീര​ത്തി​നും ദോഷം ചെയ്‌തേ​ക്കാം. നിങ്ങളു​ടെ ദാമ്പത്യ​ത്തെ​യും അതു ദോഷ​ക​ര​മാ​യി ബാധി​ച്ചേ​ക്കാം.

“ഒരിക്കൽ ഭർത്താവ്‌ എന്നെ വല്ലാതെ വേദനിപ്പിച്ചു. അദ്ദേഹം എന്നോടു ക്ഷമ ചോദി​ച്ചെ​ങ്കി​ലും ക്ഷമിക്കാൻ എനിക്കു തോന്നി​യില്ല. അവസാനം ഞാൻ ക്ഷമിച്ചു. പക്ഷേ അദ്ദേഹം ക്ഷമ ചോദി​ച്ച​പ്പോൾത്തന്നെ ക്ഷമിച്ചി​ല്ല​ല്ലോ എന്ന്‌ ഓർത്ത്‌ എനിക്കു വല്ലാത്ത വിഷമം തോന്നി. പിന്നീട്‌ ഞങ്ങളുടെ ബന്ധം പഴയപ​ടി​യാ​യെ​ങ്കി​ലും ദാമ്പത്യ​ത്തിന്‌ ഏറ്റ ആ ഉലച്ചിൽ എനിക്ക്‌ ഒഴിവാ​ക്കാൻ പറ്റുന്ന​താ​യി​രു​ന്നു.”—ജൂലിയ.

നിങ്ങൾക്ക്‌ ചെയ്യാ​നാ​കു​ന്നത്‌

ചിന്തി​ച്ചു​നോ​ക്കൂ

നിങ്ങളു​ടെ ഇണ പറയുന്ന അല്ലെങ്കിൽ ചെയ്യുന്ന എന്തെങ്കി​ലും ഇനി നിങ്ങളെ വേദനി​പ്പി​ക്കു​മ്പോൾ നിങ്ങ​ളോ​ടു​തന്നെ ഇങ്ങനെ ചോദി​ക്കുക:

  • ‘ഞാൻ ഒരു തൊട്ടാ​വാ​ടി​യാ​ണോ?’

  • ‘എന്നോടു ക്ഷമ ചോദി​ക്കാൻ മാത്രം അത്ര ഗൗരവ​മുള്ള ഒരു കാര്യ​മാ​ണോ ഇത്‌, അതോ എനിക്ക്‌ അതു വിട്ടു​ക​ള​യാ​നാ​കു​മോ?’

ജീവി​ത​പ​ങ്കാ​ളി​യു​മാ​യി ചർച്ച ചെയ്യുക

  • പരസ്‌പരം ക്ഷമിക്കാൻ സാധാ​ര​ണ​ഗ​തി​യിൽ നമ്മൾ എത്ര നേര​മെ​ടു​ക്കും?

  • കുറച്ചു​കൂ​ടെ പെട്ടെന്നു ക്ഷമിക്കാൻ നമുക്ക്‌ എന്തൊക്കെ ചെയ്യാ​നാ​കും?

നുറു​ങ്ങു​കൾ

  • ഇണ നിങ്ങളെ വേദനി​പ്പി​ച്ചാൽ മനഃപൂർവം അങ്ങനെ ചെയ്‌ത​താ​ണെന്നു ചിന്തി​ക്ക​രുത്‌.

  • ഇണ അങ്ങനെ ചെയ്‌ത​തിന്‌ എന്തെങ്കി​ലും ഒഴിക​ഴി​വോ ന്യായീ​ക​ര​ണ​മോ കണ്ടെത്താൻ ശ്രമി​ക്കുക. കാരണം, “നമ്മളെ​ല്ലാം പലതി​ലും തെറ്റി​പ്പോ​കു​ന്നു.”—യാക്കോബ്‌ 3:2.

“രണ്ടു പേരു​ടെ​യും ഭാഗത്തു തെറ്റു​ള്ള​പ്പോൾ ഞങ്ങൾക്കു ക്ഷമിക്കാൻ എളുപ്പ​മാണ്‌. പക്ഷേ തെറ്റ്‌ ഒരാളു​ടെ ഭാഗത്തു മാത്ര​മാ​ണെ​ങ്കിൽ ക്ഷമിക്കാൻ കുറച്ച്‌ ബുദ്ധി​മു​ട്ടാണ്‌. ഒരാൾ ക്ഷമ ചോദി​ക്കു​മ്പോൾ ക്ഷമിക്കാൻ ശരിക്കുള്ള താഴ്‌മ വേണം.”—കിംബർളെ.

ബൈബിൾത​ത്ത്വം: “വേഗത്തിൽ . . . ഇണങ്ങി​ക്കൊൾക.”—മത്തായി 5:25, സത്യ​വേ​ദ​പു​സ്‌തകം.

നീരസം വെച്ചു​കൊ​ണ്ടി​രി​ക്കു​ന്നത്‌ നിങ്ങളു​ടെ മനസ്സി​നും ശരീര​ത്തി​നും ദോഷം ചെയ്‌തേ​ക്കാം. നിങ്ങളു​ടെ ദാമ്പത്യ​ത്തെ​യും അതു ദോഷ​ക​ര​മാ​യി ബാധി​ച്ചേ​ക്കാം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക