വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g 1/15 പേ. 7
  • ലോകത്തെ വീക്ഷിക്കൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോകത്തെ വീക്ഷിക്കൽ
  • ഉണരുക!—2015
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ഐക്യ​നാ​ടു​കൾ
  • ഇന്ത്യ
  • സ്വിറ്റ്‌സർലൻഡ്‌
  • ആഫ്രി​ക്ക​യു​ടെ കൊമ്പ്‌
  • ഉള്ളടക്കം
    ഉണരുക!—2012
  • ശരം പോലെ പായുന്ന—ശരപ്പക്ഷികൾ
    ഉണരുക!—1999
  • ഉള്ളടക്കം
    ഉണരുക!—2012
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—2013
കൂടുതൽ കാണുക
ഉണരുക!—2015
g 1/15 പേ. 7

ലോകത്തെ വീക്ഷിക്കൽ

ഐക്യ​നാ​ടു​കൾ

ജി.പി.എസ്‌ ഉപയോഗിച്ച്‌ സ്ഥാനം നിർണയിക്കാൻ കഴിയുന്ന ഉപകരണം ഘടിപ്പിച്ച ഒരു വാഹനം

അതി​വേ​ഗ​ത്തിൽ പോകുന്ന വാഹനങ്ങൾ പിന്തു​ട​രു​മ്പോ​ഴു​ണ്ടാ​കുന്ന അപകടങ്ങൾ കുറയ്‌ക്കാൻ, പോലീസ്‌ ചിലയി​ട​ങ്ങ​ളിൽ സാങ്കേ​തി​ക​വി​ദ്യ പരീക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. പോലീസ്‌ വാഹന​ത്തി​ന്റെ മുൻഭാ​ഗത്ത്‌ ഘടിപ്പിച്ച വിക്ഷേ​പി​ണി​ക​ളിൽനിന്ന്‌ (launchers) സാന്ദ്രത കൂടിയ വായു (compressed-air) ഉപയോ​ഗിച്ച്‌ ജി.പി.എസ്‌ ഘടിപ്പിച്ച ഉപകര​ണ​ങ്ങൾ (GPS-trackable devices) കുറ്റവാ​ളി​ക​ളെ​ന്നു സംശയി​ക്കു​ന്ന​വ​രു​ടെ വാഹന​ത്തി​ലേക്ക്‌ തൊടു​ത്തു​വി​ടു​ന്നു. അവ ആ വാഹന​ത്തിൽ പറ്റിപ്പി​ടി​ച്ചി​രി​ക്കു​ന്ന​തി​നാൽ അതിന്റെ സ്ഥാനം കണ്ടെത്താ​നാ​കും. പോലീ​സിന്‌ അമിത​വേ​ഗ​ത്തിൽ അവരെ പിന്തു​ട​രേ​ണ്ടി വരുന്നില്ല.

ഇന്ത്യ

ഒരു ഇന്ത്യൻ വനിത

സ്‌ത്രീ​ധ​ന​ത്തെ ചൊല്ലി​യു​ള്ള തർക്കങ്ങ​ളു​ടെ പേരിൽ ഓരോ മണിക്കൂ​റി​ലും ഒരു സ്‌ത്രീ കൊല്ല​പ്പെ​ടു​ന്ന​താ​യി കണക്കാ​ക്കു​ന്നു. സ്‌ത്രീ​ധ​നം വാങ്ങു​ന്ന​തും കൊടു​ക്കു​ന്ന​തും നിയമ​പ​ര​മാ​യി നിരോ​ധി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും, സ്‌ത്രീ​ധ​നം കുറവാ​ണെന്ന്‌ ഭർത്താ​വി​നോ അയാളു​ടെ വീട്ടു​കാർക്കോ തോന്നി​യ​തി​നെ​പ്ര​തി, 2012-ൽ 8,200-ലധികം സ്‌ത്രീ​കൾ കൊല്ല​പ്പെ​ട്ടു.

സ്വിറ്റ്‌സർലൻഡ്‌

വെള്ളവയറൻ ശരപ്പക്ഷി

മൂന്ന്‌ വെള്ളവ​യ​റൻ ശരപ്പക്ഷി​ക​ളു​ടെ (alpine swifts) ദേഹത്ത്‌ അവയുടെ പ്രജന​ന​സ്ഥ​ല​ത്തു​വെച്ച്‌ ചെറിയ സെൻസർ പിടി​പ്പി​ക്കു​ക​യു​ണ്ടാ​യി. ആഫ്രി​ക്ക​യി​ലേ​ക്കു ദേശാ​ട​നം ചെയ്യവെ, അവ 200 ദിവസ​ത്തി​ല​ധി​കം നിറു​ത്താ​തെ പറന്നതാ​യി സെൻസ​റു​ക​ളിൽനിന്ന്‌ കാണാൻക​ഴി​ഞ്ഞു. ഇതിനു​മുമ്പ്‌, കടൽജീ​വി​കൾ മാത്രമേ ഇത്രയ​ധി​കം ദിവസം നിറു​ത്താ​തെ യാത്ര ചെയ്‌ത​താ​യി റിപ്പോർട്ട്‌ ചെയ്യ​പ്പെ​ട്ടി​ട്ടു​ള്ളൂ.

ആഫ്രി​ക്ക​യു​ടെ കൊമ്പ്‌

കടൽക്കൊള്ളയുടെയും മോചനദ്രവ്യത്തിന്റെയും സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്ന ഗ്രാഫ്‌

ആഫ്രി​ക്ക​യു​ടെ കൊമ്പ്‌ എന്ന്‌ അറിയ​പ്പെ​ടു​ന്ന പ്രദേ​ശ​ത്തി​ന്റെ പുറം​ക​ട​ലിൽവെച്ച്‌, 2005 ഏപ്രി​ലി​നും 2012 ഡിസം​ബ​റി​നും ഇടയ്‌ക്ക്‌ കടൽക്കൊ​ള്ള​ക്കാർ 179 കപ്പലുകൾ തട്ടി​ക്കൊ​ണ്ടു​പോ​യി. അവ തിരി​ച്ചു​കി​ട്ടു​ന്ന​തി​നാ​യി 2,500 കോടി​യോ​ളം രൂപ കൊള്ള​ക്കാർക്കു നൽകേ​ണ്ടി​വ​ന്നു​വെ​ന്നാണ്‌ ലോക​ബാ​ങ്കി​ന്റെ കണക്ക്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക