വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g 1/15 പേ. 16
  • കുതിരയുടെ കാൽ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • കുതിരയുടെ കാൽ
  • ഉണരുക!—2015
  • സമാനമായ വിവരം
  • അപ്പോക്കാലിപ്‌സിലെ കുതിരകൾ—അവരുടെ സവാരി നിങ്ങളെ ബാധിക്കുന്നവിധം
    വീക്ഷാഗോപുരം—1987
  • ഒക്‌ടോബർ ചന്ത—“യൂറോപ്പിലെ ഏറ്റവും പുരാതനമായ രാജ്യാന്തര കുതിരച്ചന്ത”
    ഉണരുക!—1999
  • ക്രേസി ഹോഴ്‌സിന്റെ സ്‌മാരകത്തിനായി ഒരു പർവതം രൂപാന്തരപ്പെടുത്തുന്നു
    ഉണരുക!—2002
  • കുതിരക്കാരുടെ മർമ്മത്തിൻ പൊരുൾ തിരിക്കൽ
    വീക്ഷാഗോപുരം—1987
കൂടുതൽ കാണുക
ഉണരുക!—2015
g 1/15 പേ. 16
കുതിച്ചുപായുന്ന കുതിരകൾ

ആരുടെ കരവി​രുത്‌?

കുതി​ര​യു​ടെ കാൽ

കുതി​ര​കൾക്ക്‌ (ഇക്കൂസ്‌ കബാല്ലസ്‌) മണിക്കൂ​റിൽ 50 കിലോ​മീ​റ്റർവ​രെ വേഗത്തിൽ ഓടാൻ കഴിയും. ഇതിനു വളരെ അധ്വാനം വേണ്ടി​വ​രു​മെ​ങ്കി​ലും, താരത​മ്യേ​ന വളരെ​ക്കു​റച്ച്‌ ഊർജം മാത്രമേ ഇതിനു ചെലവാ​കു​ന്നു​ള്ളൂ. ഇത്‌ എങ്ങനെ​യാണ്‌ സാധ്യ​മാ​കു​ന്നത്‌? ഇതിന്റെ രഹസ്യം ഇരിക്കു​ന്നത്‌, കുതി​ര​യു​ടെ കാലു​ക​ളി​ലാണ്‌.

ഒരു കുതിര ഓടു​മ്പോൾ എന്താണ്‌ സംഭവി​ക്കു​ന്ന​തെന്ന്‌ നമുക്ക്‌ ഒന്നു വിശക​ല​നം ചെയ്യാം. ഓടുന്ന കുതി​ര​യു​ടെ കാൽ നിലത്തു കുത്തു​മ്പോൾ, വലിയാ​നും ചുരു​ങ്ങാ​നും സാധി​ക്കു​ന്ന അതിന്റെ കാലിലെ സ്‌നാ​യു​ക്കൾ (പേശി​യെ​യും അസ്ഥി​യെ​യും തമ്മിൽ ബന്ധിപ്പി​ക്കു​ന്ന നാരുകൾ) ഊർജം ഉള്ളി​ലേക്ക്‌ വലിച്ച്‌ എടുക്കു​ക​യും അതിനു ശേഷം ഒരു സ്‌പ്രിംഗ്‌പോ​ലെ പുറ​ത്തേ​ക്കു തള്ളുക​യും ചെയ്യുന്നു. അങ്ങനെ കുതി​രയ്‌ക്കു മുന്നോ​ട്ടു കുതി​ക്കാൻ കഴിയു​ന്നു.

മറ്റൊരു കാര്യം നോക്കാം. കുതിച്ചു പായുന്ന ഒരു കുതി​ര​യു​ടെ കാലുകൾ അതി​വേ​ഗം കമ്പനം ചെയ്യു​ന്ന​തി​നാൽ അതിന്റെ സ്‌നാ​യു​ക്കൾക്ക്‌ പരുക്ക്‌ ഏൽക്കാൻ സാധ്യ​ത​യുണ്ട്‌. എന്നാൽ, കുതി​ര​യു​ടെ കാലിലെ പേശികൾ ഒരു ഷോക്ക്‌ അബ്‌സോർബർ എന്നപോ​ലെ പ്രവർത്തി​ക്കു​ന്നു. കുതി​ര​യു​ടെ കാലിന്റെ ഈ ഘടന “പേശി​ക​ളും സ്‌നാ​യു​ക്ക​ളും ചേർന്ന അത്യന്തം സവി​ശേ​ഷ​ത​യാർന്ന ഒരു രൂപകല്‌പന”യാണെന്ന്‌ ഗവേഷകർ പറയുന്നു. ഈ രൂപകല്‌പ​ന​യാണ്‌ ഇവയുടെ കാലു​കൾക്ക്‌ ഉറപ്പും വഴക്കവും നൽകു​ന്നത്‌.

നാലു കാലുള്ള റോ​ബോ​ട്ടു​ക​ളിൽ കുതി​ര​യു​ടെ കാലു​ക​ളു​ടെ ഈ രൂപകല്‌പന അനുക​രി​ക്കാൻ എൻജി​നീ​യർമാർ ശ്രമി​ച്ചു​വ​രി​ക​യാണ്‌. നിലവിൽ ലഭ്യമായ സാമ​ഗ്രി​ക​ളും എൻജി​നീ​യ​റിങ്‌ പരിജ്ഞാ​ന​വും ഉപയോ​ഗിച്ച്‌ സങ്കീർണ​മാ​യ ഈ രൂപകല്‌പന അത്ര വേഗം പകർത്താ​നാ​വി​ല്ലെന്ന്‌ മാസച്ചു​സെറ്റ്‌സ്‌ ഇൻസ്റ്റി​റ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോ​ള​ജി​യി​ലെ ബയോ​മി​മെ​റ്റിക്‌ റോ​ബോ​ട്ടിക്‌സ്‌ ലബോ​റ​ട്ട​റി അഭി​പ്രാ​യ​പ്പെ​ട്ടു.

നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? കുതി​ര​യു​ടെ കാലു​ക​ളു​ടെ ഈ രൂപഘടന പരിണാ​മ​ത്തി​ലൂ​ടെ വന്നതാ​ണോ? അതോ ആരെങ്കി​ലും അത്‌ രൂപകല്‌പന ചെയ്‌ത​താ​ണോ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക