വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g 10/15 പേ. 10-11
  • സഹിഷ്‌ണുത

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സഹിഷ്‌ണുത
  • ഉണരുക!—2015
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • കൂടുതൽ സഹിഷ്‌ണുത ഉള്ളവരാ​യി​രി​ക്കാൻ എങ്ങനെ കഴിയും?
  • സഹിഷ്‌ണു​ത​യ്‌ക്ക്‌ പരിധി വെക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?
  • മോശ​മായ കാര്യങ്ങൾ എന്നേക്കും തുടരാൻ ദൈവം അനുവ​ദി​ക്കു​മോ?
  • ദൈവം എത്രമാത്രം സഹിഷ്‌ണുത ഉള്ളവനാണ്‌?
    ഉണരുക!—2001
  • വ്യത്യ​സ്‌ത​ത​കളെ ആദരി​ക്കുക—ബൈബിൾ നൽകുന്ന സഹായം
    മറ്റു വിഷയങ്ങൾ
  • സഹിഷ്‌ണുത—അതിരുകടന്ന വീക്ഷണങ്ങൾ
    ഉണരുക!—1997
  • വഴക്കമുള്ളവരെങ്കിലും ദിവ്യനിലവാരങ്ങളോടു പറ്റിനിൽക്കാൻ ബാധ്യസ്ഥർ
    ഉണരുക!—1997
കൂടുതൽ കാണുക
ഉണരുക!—2015
g 10/15 പേ. 10-11

ബൈബി​ളി​ന്റെ വീക്ഷണം

സഹിഷ്‌ണു​ത

പരസ്‌പരം അംഗീ​ക​രി​ക്കു​ന്ന​തും ക്ഷമിക്കു​ന്ന​തും സഹിഷ്‌ണുത കാണി​ക്കു​ന്ന​തും സമാധാ​ന​പ​ര​മായ ബന്ധങ്ങൾ നിലനി​റു​ത്താൻ സഹായി​ക്കു​ന്നു. എന്നാൽ, സഹിഷ്‌ണു​ത​യ്‌ക്ക്‌ പരിധി​യു​ണ്ടോ?

കൂടുതൽ സഹിഷ്‌ണുത ഉള്ളവരാ​യി​രി​ക്കാൻ എങ്ങനെ കഴിയും?

ഇന്നത്തെ യാഥാർഥ്യം

ലോക​വ്യാ​പ​ക​മാ​യി അസഹി​ഷ്‌ണുത എന്ന തീ കത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അതിനെ ആളിക്ക​ത്താൻ സഹായി​ക്കു​ന്ന​താണ്‌ വർഗീ​യ​വും ദേശീ​യ​വും വംശീ​യ​വും ആയ മുൻവി​ധി​ക​ളും മതതീ​വ്ര​വാ​ദ​വും.

ബൈബിൾ പറയു​ന്നത്‌

അസഹി​ഷ്‌ണ​രായ ആളുക​ളെ​ക്കൊണ്ട്‌ തിങ്ങി​നി​റഞ്ഞ ഒരു സാഹച​ര്യ​മാ​യി​രു​ന്നു യേശു​വി​ന്റെ ശുശ്രൂ​ഷാ​ക്കാ​ലം. പ്രത്യേ​കിച്ച്‌, യഹൂദ​ന്മാ​രും ശമര്യ​ക്കാ​രും തമ്മിൽ കടുത്ത ശത്രു​ത​യാ​യി​രു​ന്നു. (യോഹ​ന്നാൻ 4:9) പുരു​ഷ​ന്മാ​രെ​ക്കാൾ താണ വ്യക്തി​ക​ളാ​യി​ട്ടാണ്‌ സ്‌ത്രീ​കളെ കണ്ടിരു​ന്നത്‌. യഹൂദ​മ​ത​നേ​താ​ക്ക​ന്മാ​രാ​ണെ​ങ്കിൽ സാധാ​ര​ണ​ജ​ന​ങ്ങളെ അവജ്ഞ​യോ​ടെ​യാണ്‌ വീക്ഷി​ച്ചി​രു​ന്നത്‌. (യോഹ​ന്നാൻ 7:49) ഇത്തരത്തി​ലുള്ള ആളുക​ളു​ടെ ഇടയിൽ യേശു തികച്ചും വ്യത്യ​സ്‌ത​നാ​യി നില​കൊ​ണ്ടു. “ഇവൻ പാപി​കളെ സ്വീക​രിച്ച്‌ അവരോ​ടൊ​പ്പം ഭക്ഷണം കഴിക്കു​ന്നു” എന്ന്‌ എതിരാ​ളി​കൾ യേശു​വി​നെ​ക്കു​റിച്ച്‌ പിറു​പി​റു​ത്തു. (ലൂക്കോസ്‌ 15:2) എന്നാൽ, യേശു ദയയും ക്ഷമയും സഹിഷ്‌ണു​ത​യും ഉള്ളവനാ​യി​രു​ന്നു. കാരണം, ആളുകളെ ന്യായം വിധി​ക്കാ​നല്ല, അവരെ ആത്മീയ​മാ​യി സൗഖ്യ​മാ​ക്കു​ന്ന​തി​നു​വേ​ണ്ടി​യാണ്‌ യേശു വന്നത്‌. ഇതി​നെ​ല്ലാം യേശു​വി​നെ പ്രേരി​പ്പിച്ച പ്രധാ​ന​ഘ​ടകം സ്‌നേ​ഹ​മാ​യി​രു​ന്നു.—യോഹന്നാൻ 3:17; 13:34.

ഒന്നിച്ചിരുന്ന്‌ യേശുവിനെ ശ്രദ്ധിക്കുന്ന പുരുഷന്മാരും സ്‌ത്രീകളും കുട്ടികളും

സഹിഷ്‌ണുതയുടെ മാതൃ​ക​യായ യേശു​ക്രി​സ്‌തു ഭൂമി​യി​ലേക്കു വന്നത്‌ ആളുകളെ ന്യായം വിധി​ക്കാ​നല്ല, അവരെ ആത്മീയ​മാ​യി സൗഖ്യ​മാ​ക്കു​ന്ന​തി​നു വേണ്ടി​യാണ്‌

ആളുകൾക്ക്‌ തെറ്റ്‌ ചെയ്യാ​നുള്ള ചായ്‌വും വ്യക്തി​സ്വ​ഭാ​വ​ങ്ങ​ളും ഒക്കെ ഉണ്ടെങ്കി​ലും അവരോട്‌ കൂടുതൽ സഹിഷ്‌ണുത കാണി​ക്കാ​നും അവരെ സ്വാഗതം ചെയ്യാ​നും നമ്മെ സഹായി​ക്കു​ന്നത്‌ സ്‌നേ​ഹ​മെന്ന ഗുണമാണ്‌. “ഒരുവനു മറ്റൊ​രു​വ​നെ​തി​രെ പരാതി​ക്കു കാരണ​മു​ണ്ടാ​യാൽത്തന്നെ അന്യോ​ന്യം പൊറു​ക്കു​ക​യും ഉദാര​മാ​യി ക്ഷമിക്കു​ക​യും ചെയ്യു​വിൻ” എന്നാണ്‌ കൊ​ലോ​സ്യർ 3:13 പറയു​ന്നത്‌.

“സർവോ​പരി, തമ്മിൽ ഉറ്റസ്‌നേഹം ഉള്ളവരാ​യി​രി​ക്കു​വിൻ; എന്തെന്നാൽ സ്‌നേഹം പാപങ്ങ​ളു​ടെ ബഹുത്വ​ത്തെ മറയ്‌ക്കു​ന്നു.”—1 പത്രോസ്‌ 4:8.

സഹിഷ്‌ണു​ത​യ്‌ക്ക്‌ പരിധി വെക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

യാഥാർഥ്യം

നിയമ​വും ക്രമസ​മാ​ധാ​ന​വും നിലനി​റു​ത്താൻ മിക്ക സമുദാ​യ​ങ്ങ​ളും തങ്ങളാ​ലാ​കു​ന്നത്‌ ചെയ്യുന്നു. അതിനാ​യി, ആളുകൾ എങ്ങനെ പെരു​മാ​റ​ണ​മെ​ന്നത്‌ സംബന്ധിച്ച്‌ അവർ ചില പരിധി​കൾ വെക്കുന്നു.

ബൈബിൾ പറയു​ന്നത്‌

‘സ്‌നേഹം അയോ​ഗ്യ​മാ​യി പെരു​മാ​റു​ന്നില്ല.’ (1 കൊരി​ന്ത്യർ 13:5) സഹിഷ്‌ണു​ത​യു​ടെ ഏറ്റവും മുന്തിയ മാതൃക യേശു​വാണ്‌. എങ്കിലും, അയോ​ഗ്യ​മായ പെരു​മാ​റ്റം, കാപട്യം, മറ്റു തരത്തി​ലുള്ള മോശ​മായ പ്രവൃ​ത്തി​കൾ എന്നിവ​യ്‌ക്കു നേരെ യേശു കണ്ണടച്ചില്ല. പകരം, അത്തരം പ്രവൃ​ത്തി​കളെ യേശു സധൈ​ര്യം കുറ്റം​വി​ധി​ച്ചു. (മത്തായി 23:13) “തിന്മ പ്രവർത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നവൻ വെളി​ച്ചത്തെ വെറു​ക്കു​ന്നു” എന്ന്‌ യേശു പറഞ്ഞു.—യോഹന്നാൻ 3:20.

“ദോഷത്തെ വെറുത്ത്‌ നല്ലതി​നോ​ടു പറ്റിനിൽക്കു​വിൻ” എന്നാണ്‌ അപ്പൊ​സ്‌ത​ല​നായ പൗലോസ്‌ എഴുതി​യത്‌. (റോമർ 12:9) ആ വാക്കു​കൾക്ക്‌ ചേർച്ച​യി​ലാ​യി​രു​ന്നു പൗലോ​സി​ന്റെ ജീവി​ത​വും. ഉദാഹ​ര​ണ​ത്തിന്‌, ചില യഹൂദ​ക്രി​സ്‌ത്യാ​നി​കൾ യഹൂദ​ര​ല്ലാത്ത ക്രിസ്‌ത്യാ​നി​ക​ളോട്‌ അകന്നു​നിൽക്കാൻ ചായ്‌വ്‌ കാണി​ച്ചി​രു​ന്നു. ഇത്‌ നിരീ​ക്ഷിച്ച യഹൂ​ദനായ പൗലോസ്‌ ആ യഹൂദ​രോട്‌ ദയയോ​ടെ എന്നാൽ ദൃഢത​യോ​ടെ സംസാ​രി​ക്കാൻ മുന്നോ​ട്ടു​വന്നു. (ഗലാത്യർ 2:11-14) ‘പക്ഷപാതം കാണി​ക്കാത്ത’ ദൈവം തന്റെ ജനത്തി​നി​ട​യിൽ വംശീ​യ​മുൻവി​ധി​കൾ വെച്ചു​പൊ​റു​പ്പി​ക്കു​ക​യി​ല്ലെന്ന്‌ പൗലോ​സിന്‌ അറിയാ​മാ​യി​രു​ന്നു.—പ്രവൃത്തികൾ 10:34.

ക്രിസ്‌ത്യാ​നി​ക​ളെന്ന നിലയിൽ യഹോ​വ​യു​ടെ സാക്ഷികൾ ധാർമി​ക​നിർദേ​ശ​ങ്ങൾക്കാ​യി ബൈബി​ളി​നെ ആശ്രയി​ക്കു​ന്നു. (യെശയ്യാ​വു 33:22) അതു​കൊണ്ട്‌, അവർ തങ്ങൾക്കി​ട​യിൽ ദുഷ്ടത വളരാൻ അനുവ​ദി​ക്കു​ക​യില്ല. മാത്രമല്ല, ദൈവി​ക​നി​ല​വാ​രങ്ങൾ അനുസ​രി​ക്കാത്ത ആളുക​ളെ​ക്കൊണ്ട്‌ സഭ മലിന​മാ​കാ​തി​രി​ക്കാൻ അവർ എപ്പോ​ഴും ശ്രദ്ധയു​ള്ള​വ​രാണ്‌. അതിനാ​യി, സാക്ഷികൾ “ആ ദുഷ്ടനെ നിങ്ങളു​ടെ ഇടയിൽനി​ന്നു നീക്കി​ക്ക​ള​യു​വിൻ” എന്ന ബൈബി​ളി​ന്റെ ബുദ്ധി​യു​പ​ദേശം പൂർണ​മാ​യി അനുസ​രി​ക്കു​ന്നു.—1 കൊരി​ന്ത്യർ 5:11-13.

“യഹോ​വയെ സ്‌നേ​ഹി​ക്കു​ന്ന​വരേ, ദോഷത്തെ വെറു​പ്പിൻ.”—സങ്കീർത്തനം 97:10.

മോശ​മായ കാര്യങ്ങൾ എന്നേക്കും തുടരാൻ ദൈവം അനുവ​ദി​ക്കു​മോ?

അനേകർ വിശ്വ​സി​ക്കു​ന്നത്‌

മോശം കാര്യങ്ങൾ ചെയ്യുക എന്നത്‌ മനുഷ്യ​സ​ഹ​ജ​മാ​യ​തു​കൊണ്ട്‌ അത്‌ എല്ലായ്‌പോ​ഴും ഉണ്ടായി​രി​ക്കും.

ബൈബിൾ പറയു​ന്നത്‌

മനുഷ്യ​രെ ദോഷ​ക​ര​മാ​യി ബാധി​ക്കുന്ന കാര്യങ്ങൾ അനുവ​ദി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ പ്രവാ​ച​ക​നായ ഹബക്കൂക്‌ യഹോ​വ​യാം ദൈവ​ത്തോട്‌ ഇങ്ങനെ ചോദി​ച്ചു: “നീ എന്നെ നീതി​കേടു കാണു​മാ​റാ​ക്കു​ന്ന​തും പീഡനം വെറുതേ നോക്കു​ന്ന​തും എന്തിനു? കവർച്ച​യും സാഹസ​വും എന്റെ മുമ്പിൽ ഉണ്ടു; കലഹം നടക്കുന്നു.” (ഹബക്കൂക്‌ 1:3) അതിന്‌ ദൈവം, ദുഷ്ടന്മാ​രോട്‌ കണക്കു​ചോ​ദി​ക്കു​മെന്ന്‌ യാതൊ​രു സംശയ​ത്തി​നും ഇടനൽകാത്ത വിധത്തിൽ പ്രവാ​ച​കന്‌ ഉറപ്പു​നൽകി. ദൈവം ഇങ്ങനെ വാഗ്‌ദാ​നം ചെയ്‌തു: “അതു വരും നിശ്ചയം; താമസി​ക്ക​യു​മില്ല.”—ഹബക്കൂക്‌ 2:3.

ആ സമയം വന്നെത്തു​ന്ന​തു​വരെ ദുഷ്ടന്മാർക്ക്‌ തങ്ങളുടെ തെറ്റായ വഴിക​ളിൽനിന്ന്‌ തിരി​ഞ്ഞു​വ​രാ​നുള്ള അവസര​മുണ്ട്‌. “ദുഷ്ടന്റെ മരണത്തിൽ എനിക്കു അല്‌പ​മെ​ങ്കി​ലും താല്‌പ​ര്യം ഉണ്ടോ? അവൻ തന്റെ വഴികളെ വിട്ടു​തി​രി​ഞ്ഞു ജീവി​ക്കേ​ണ​മെ​ന്ന​ല്ല​യോ എന്റെ താല്‌പ​ര്യം എന്നു യഹോ​വ​യായ കർത്താ​വി​ന്റെ അരുള​പ്പാ​ടു.” (യെഹെ​സ്‌കേൽ 18:23) തങ്ങളുടെ മോശ​മായ വഴികൾ വിട്ട്‌ യഹോ​വയെ അന്വേ​ഷി​ക്കു​ന്ന​വർക്ക്‌ തികഞ്ഞ ആത്മവി​ശ്വാ​സ​ത്തോ​ടെ ഭാവി​യി​ലേക്ക്‌ നോക്കാൻ കഴിയും. “എന്റെ വാക്കു കേൾക്കു​ന്ന​വ​നോ നിർഭയം വസിക്ക​യും ദോഷ​ഭയം കൂടാതെ സ്വൈ​ര​മാ​യി​രി​ക്ക​യും ചെയ്യും” എന്ന്‌ സദൃശ​വാ​ക്യ​ങ്ങൾ 1:33 പറയുന്നു.◼ (g15-E 08)

“കുറ​ഞ്ഞോ​ന്നു കഴിഞ്ഞി​ട്ടു ദുഷ്ടൻ ഇല്ല. . . സൌമ്യ​ത​യു​ള്ളവർ ഭൂമിയെ കൈവ​ശ​മാ​ക്കും; സമാധാ​ന​സ​മൃ​ദ്ധി​യിൽ അവർ ആനന്ദി​ക്കും.”—സങ്കീർത്തനം 37:10, 11.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക