വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g17 നമ്പർ 5 പേ. 16
  • ചിപ്പികളുടെ ആകൃതി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചിപ്പികളുടെ ആകൃതി
  • ഉണരുക!—2017
  • സമാനമായ വിവരം
  • ഉള്ളടക്കം
    ഉണരുക!—2017
  • ആ ഹൃദയാപഹാരികളായ ശംഖുകൾ
    ഉണരുക!—1986
  • തിളങ്ങുന്ന വിരു​ത​ന്മാർ
    ആരുടെ കരവിരുത്‌?
  • നിങ്ങൾക്കു ദർശിക്കാൻ കഴിയുന്ന പ്രകൃതിയിലെ രൂപകൽപ്പന
    ഉണരുക!—2003
കൂടുതൽ കാണുക
ഉണരുക!—2017
g17 നമ്പർ 5 പേ. 16
ചിപ്പികൾ

ആരുടെ കരവി​രുത്‌?

ചിപ്പി​ക​ളു​ടെ ആകൃതി

കടൽത്ത​ട്ടി​ലെ ശക്തമായ സമ്മർദത്തെ ചെറു​ത്തു​നിൽക്കാ​നും പരുക്കൻ ചുറ്റു​പാ​ടു​ക​ളിൽ ജീവി​ക്കാ​നും കട്ടിയുള്ള പുറ​ന്തോട്‌ ചിപ്പി​വർഗ​ത്തിൽപ്പെട്ട ജീവി​കളെ സഹായി​ക്കു​ന്നു. പരമാ​വധി സംരക്ഷണം ഉറപ്പു​വ​രു​ത്തുന്ന ഈ പുറ​ന്തോ​ടു​ക​ളെ​ക്കു​റിച്ച്‌ എഞ്ചിനീ​യർമാർ പഠിച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ചിപ്പി​ക​ളു​ടെ​യും ശംഖു​ക​ളു​ടെ​യും ആകൃതി​യിൽനി​ന്നും ഘടനയിൽനി​ന്നും പ്രചോ​ദനം ഉൾക്കൊ​ണ്ടു​കൊണ്ട്‌ ഏറ്റവും സുരക്ഷി​ത​മായ വാഹന​ങ്ങ​ളും കെട്ടി​ട​ങ്ങ​ളും നിർമി​ക്കാ​നാ​കു​മെന്ന്‌ അവർ കരുതു​ന്നു.

സവി​ശേ​ഷത: രണ്ടു തരം പുറ​ന്തോ​ടു​ക​ളെ​ക്കു​റിച്ച്‌ എഞ്ചിനീ​യർമാർ പഠിച്ചു. പരന്ന ചിപ്പി​ക​ളെ​ക്കു​റി​ച്ചും സ്‌ക്രൂ​വി​ന്റെ ആകൃതി​യി​ലുള്ള ഉരുണ്ട ശംഖു​ക​ളെ​ക്കു​റി​ച്ചും.

പരന്ന ചിപ്പി​ക​ളു​ടെ കാര്യ​ത്തിൽ, വരമ്പുകൾ പോ​ലെ​യുള്ള അവയുടെ പുറം​ഭാ​ഗം മർദത്തെ അറ്റങ്ങളി​ലേ​ക്കും വിജാ​ഗി​രി​പോ​ലെ പ്രവർത്തി​ക്കുന്ന ഭാഗ​ത്തേ​ക്കും തിരി​ച്ചു​വി​ടു​ന്നു. എന്നാൽ സ്‌ക്രൂ​വി​ന്റെ ആകൃതി​യി​ലുള്ള ശംഖു​ക​ളു​ടെ കാര്യ​ത്തി​ലാ​ണെ​ങ്കിൽ അവയുടെ പുറം​ഭാ​ഗ​ത്തുള്ള പിരി​വു​കൾ മർദത്തെ അതിന്റെ മധ്യഭാ​ഗ​ത്തേ​ക്കും വീതി​യുള്ള അറ്റത്തേ​ക്കും തിരി​ച്ചു​വി​ടു​ന്നു. ഈ രണ്ടുതരം ചിപ്പി​ക​ളു​ടെ​യും ആകൃതി​യു​ടെ പ്രത്യേ​കത മർദത്തെ ഏറ്റവും ബലമുള്ള ഭാഗങ്ങ​ളിൽ കേന്ദ്രീ​ക​രി​ക്കാൻ സഹായി​ക്കു​ന്നു. അതായത്‌ പുറ​ന്തോ​ടിന്‌ എന്തെങ്കി​ലും പരിക്ക്‌ പറ്റിയാ​ലും ആ ജീവിക്ക്‌ അപകടം പറ്റാനുള്ള സാധ്യത വളരെ കുറവാ​യി​രി​ക്കും.

ഗവേഷകർ ഈ ചിപ്പി​ക​ളു​ടെ​യും ശംഖു​ക​ളു​ടെ​യും ആകൃതി​യും ഘടനയും അനുക​രിച്ച്‌, അർധ​ഗോ​ളാ​കൃ​തി​യി​ലും കോണാ​കൃ​തി​യി​ലും ഉള്ള മാതൃ​കകൾ ഉണ്ടാക്കി. വരമ്പു​ക​ളും പിരി​വു​ക​ളും ഇല്ലാ​തെ​യാണ്‌ ഈ കൃത്രി​മ​മാ​തൃ​കകൾ ഉണ്ടാക്കി​യത്‌. എന്നിട്ട്‌ ഇവയു​ടെ​യും ശരിക്കു​മുള്ള ചിപ്പി​ക​ളു​ടെ​യും, മർദം താങ്ങാ​നുള്ള ശേഷി താരത​മ്യം ചെയ്യുന്ന പരീക്ഷ​ണങ്ങൾ നടത്തി. യഥാർഥ​ചി​പ്പി​കൾക്ക്‌ കൃത്രി​മ​മാ​യി ഉണ്ടാക്കിയ മാതൃ​ക​ക​ളെ​ക്കാൾ ഇരട്ടി മർദം താങ്ങാൻ കഴിഞ്ഞു. അവയുടെ പുറ​ന്തോ​ടി​ന്റെ സങ്കീർണ​മായ ഘടനയാണ്‌ ഇതിനു സഹായി​ച്ച​തെന്ന്‌ ഈ ഗവേഷണം തെളി​യി​ച്ചു.

ഈ ഗവേഷ​ണ​ത്തെ​ക്കു​റിച്ച്‌ ഒരു ശാസ്‌ത്രമാസിക (Scientific American) ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “ചിപ്പി​ക​ളു​ടെ ആകൃതി​യി​ലുള്ള ഒരു കാർ എന്നെങ്കി​ലും വിപണി​യിൽ ഇറങ്ങി​യാൽ അതായി​രി​ക്കും കാണാൻ ഏറ്റവും ഭംഗി​യുള്ള കാർ! അത്‌ യാത്ര​ക്കാർക്ക്‌ പരമാ​വധി സുരക്ഷി​ത​ത്വ​വും ഉറപ്പു​വ​രു​ത്തും!”

നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു? ചിപ്പി​ക​ളു​ടെ സങ്കീർണ​മായ ഈ ആകൃതി പരിണ​മിച്ച്‌ ഉണ്ടായ​താ​ണോ? അതോ ആരെങ്കി​ലും രൂപക​ല്‌പന ചെയ്‌ത​താ​ണോ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക