ആമുഖം
രോഗം, അപകടം, പ്രകൃതിദുരന്തം, അക്രമം എന്നിങ്ങനെ പല കാരണങ്ങൾകൊണ്ട് ആളുകൾ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ ദുരിതം അനുഭവിക്കുന്നു.
ആളുകൾ ഉത്തരങ്ങൾക്കായി അന്വേഷിക്കുന്നു.
സംഭവിക്കുന്ന കാര്യങ്ങൾ മുഴുവനായി നിയന്ത്രിക്കാൻ നമുക്കാകില്ല, അതൊക്കെ വിധിയാണെന്നു പലരും ചിന്തിക്കുന്നു.
ചിലർ കർമത്തിൽ വിശ്വസിക്കുന്നു. മുൻജന്മപാപത്തിന്റെ ഫലമാണ് ഈ ജീവിതത്തിലെ ദുരിതങ്ങൾ എന്ന് അവർ പറയുന്നു.
മനുഷ്യമനസ്സുകളിൽ കുറെ ചോദ്യങ്ങൾ ബാക്കിനിറുത്തി, ദുരിതങ്ങൾ കടന്നുപോകുന്നു.