ആമുഖം
ടെക്നോളജി നിങ്ങളുടെ യജമാനനാണോ അതോ അടിമയാണോ? ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുന്ന കാര്യത്തിൽ തങ്ങൾക്ക് നിയന്ത്രണമുണ്ട് എന്ന് മിക്കവരും പറഞ്ഞേക്കാം. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾപോലും അറിയാതെ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നിങ്ങൾക്കു ദോഷം ചെയ്യാൻ അതിനാകും.