വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g21 നമ്പർ 3 പേ. 8-9
  • ശാസ്‌ത്രജ്ഞർക്കു മനസ്സിലാകാത്തത്‌

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ശാസ്‌ത്രജ്ഞർക്കു മനസ്സിലാകാത്തത്‌
  • ഉണരുക!—2021
  • സമാനമായ വിവരം
  • ഒരു ഭ്രൂണശാസ്‌ത്രവിദഗ്‌ധൻ തന്റെ വിശ്വാസത്തെപ്പറ്റി വിവരിക്കുന്നു
    ഉണരുക!—2016
  • സ്രഷ്ടാവിനു നിങ്ങളുടെ ജീവിതത്തിന്‌ അർഥം പകരാൻ കഴിയും
    വീക്ഷാഗോപുരം—1999
  • ജീവൻ എങ്ങനെ ഉത്ഭവിച്ചു?
    മറ്റു വിഷയങ്ങൾ
  • ജീവൻ എങ്ങനെ ഉണ്ടായി?
    ജീവിതം ആസ്വദിക്കാം എന്നേക്കും!—ദൈവത്തിൽനിന്ന്‌ പഠിക്കാം
കൂടുതൽ കാണുക
ഉണരുക!—2021
g21 നമ്പർ 3 പേ. 8-9
ഒരു സയൻസ്‌ ടീച്ചർ വിദ്യാർഥികളുമായി ചർച്ച നടത്തുന്നു.

ശാസ്‌ത്ര​ജ്ഞർക്കു മനസ്സി​ലാ​കാ​ത്തത്‌

പ്രപഞ്ചത്തിന്റെ മിക്ക മേഖല​ക​ളെ​ക്കു​റി​ച്ചും ശാസ്‌ത്രജ്ഞർ പഠിച്ചി​ട്ടു​ണ്ടെന്നു കരുത​പ്പെ​ടു​ന്നു. എന്നിട്ടും പല പ്രധാ​ന​ചോ​ദ്യ​ങ്ങൾക്കും ഉത്തരം തരാൻ അവർക്കു കഴിയു​ന്നില്ല.

പ്രപഞ്ച​ത്തി​ന്റെ​യും ജീവ​ന്റെ​യും തുടക്ക​ത്തെ​ക്കു​റിച്ച്‌ വിശദീ​ക​രി​ക്കാൻ ശാസ്‌ത്ര​ജ്ഞർക്കു കഴിയു​ന്നു​ണ്ടോ? ഇല്ല. ചിലർ പറയു​ന്നതു പ്രപഞ്ച​ത്തെ​ക്കു​റിച്ച്‌ പഠിക്കുന്ന ശാസ്‌ത്ര​ശാ​ഖ​യ്‌ക്കു പ്രപഞ്ച​ത്തി​ന്റെ തുടക്ക​ത്തെ​ക്കു​റിച്ച്‌ വിശദീ​ക​രി​ക്കാൻ അറിയാ​മെ​ന്നാണ്‌. എങ്കിലും ഡാർട്‌മത്‌ കോ​ളേ​ജി​ലെ ഒരു ജ്യോ​തി​ശാ​സ്‌ത്ര പ്രൊ​ഫ​സ്സ​റും ഒരു അജ്ഞേയ​വാ​ദി​യും ആയ മാർസെ​ലോ ഗ്ലെയ്‌സർ പറയു​ന്നത്‌ ഇതാണ്‌: “പ്രപഞ്ച​ത്തി​ന്റെ തുടക്ക​ത്തെ​ക്കു​റിച്ച്‌ ഞങ്ങൾ ഇതുവരെ വിശദീ​ക​രി​ച്ചി​ട്ടേ ഇല്ല.”

ജീവന്റെ തുടക്ക​ത്തെ​ക്കു​റിച്ച്‌ സയൻസ്‌ ന്യൂസ്‌ (ഇംഗ്ലീഷ്‌) മാസിക പറഞ്ഞത്‌ ഇതാണ്‌: “ഭൂമി​യിൽ ജീവൻ ഉണ്ടായത്‌ എങ്ങനെ​യാ​ണെന്ന്‌ ഉറപ്പിച്ച്‌ പറയാൻ കഴിയി​ല്ലാ​യി​രി​ക്കും. കാരണം ഭൂമി​യു​ടെ തുടക്ക​ത്തിൽ എന്താണു സംഭവി​ച്ച​തെന്നു കാണി​ക്കുന്ന ഫോസി​ലു​ക​ളും ശിലക​ളും പണ്ടേ അപ്രത്യ​ക്ഷ​മാ​യി.” ഇതിൽനിന്ന്‌ നമുക്ക്‌ എന്തു മനസ്സി​ലാ​ക്കാം? ശാസ്‌ത്ര​ത്തിന്‌ ഉത്തരം തരാൻ കഴിഞ്ഞി​ട്ടി​ല്ലാത്ത ഒരു ചോദ്യ​മാ​ണു പ്രപഞ്ച​ത്തി​ന്റെ​യും ജീവ​ന്റെ​യും തുടക്കം എങ്ങനെ​യാണ്‌ എന്നത്‌.

പക്ഷേ നിങ്ങൾ ഇങ്ങനെ ചിന്തി​ച്ചേ​ക്കാം: ‘ഭൂമി​യി​ലെ ജീവൻ രൂപക​ല്‌പന ചെയ്‌ത​താ​ണെ​ങ്കിൽ ആരാണ്‌ അതിന്റെ രൂപര​ച​യി​താവ്‌?’ ഇനി ഈ ചോദ്യ​ങ്ങ​ളും നിങ്ങളു​ടെ മനസ്സി​ലേക്കു വന്നേക്കാം: ‘ജ്ഞാനവും സ്‌നേ​ഹ​വും ഉള്ള ഒരു സ്രഷ്ടാ​വു​ണ്ടെ​ങ്കിൽ മനുഷ്യർ കഷ്ടപ്പെ​ടാൻ സ്രഷ്ടാവ്‌ അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ഇത്രയ​ധി​കം മതങ്ങളു​ള്ളത്‌ എന്തു​കൊ​ണ്ടാണ്‌? മോശ​മായ കാര്യങ്ങൾ ചെയ്യാൻ സ്രഷ്ടാവ്‌ തന്റെ ആരാധ​കരെ അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?’

ഇതിനുള്ള ഉത്തരം ശാസ്‌ത്ര​ത്തി​നു തരാൻ കഴിയില്ല. എന്നു​വെച്ച്‌ ഉത്തരം കിട്ടില്ല എന്നല്ല. പലർക്കും ബൈബി​ളിൽനിന്ന്‌ ഇവയ്‌ക്കുള്ള തൃപ്‌തി​ക​ര​മായ ഉത്തരം കണ്ടെത്താൻ കഴിഞ്ഞി​ട്ടുണ്ട്‌.

ബൈബിൾ പഠിക്കാൻ സമയ​മെ​ടുത്ത ചില ശാസ്‌ത്രജ്ഞർ തങ്ങൾ ഒരു സ്രഷ്ടാ​വിൽ വിശ്വ​സി​ക്കു​ന്ന​താ​യി പറയു​ന്നുണ്ട്‌. അതിന്റെ കാരണം അറിയാൻ jw.org സന്ദർശി​ക്കുക. അതിൽ ജീവന്റെ ഉത്ഭവ​ത്തെ​ക്കു​റി​ച്ചുള്ള വിദഗ്‌ധരുടെ അഭി​പ്രാ​യങ്ങൾ എന്ന വീഡിയോ പരമ്പര സെർച്ച്‌ ചെയ്യുക.

ശാസ്‌ത്രവും ബൈബി​ളും വെച്ച്‌ അവർ ഉറപ്പിച്ചു

ജോർജി എൻ. കൊയ്‌ഡൻ, രസത​ന്ത്ര​ശാ​സ്‌ത്രജ്ഞൻ

“രാസപ​ദാർഥങ്ങൾ ‘കൂട്ടി​യി​ണക്കി’ തന്മാ​ത്രകൾ ഉണ്ടാക്കു​ന്നത്‌ എന്റെ ജോലി​യു​ടെ ഭാഗമാണ്‌. ഒരു വിധത്തിൽ ഇതു ചെസ്സ്‌ കളി​പോ​ലെ​യാണ്‌. പല നീക്കങ്ങൾ മുൻകൂ​ട്ടി​ക്കാ​ണണം. അതിൽ ഒരെണ്ണം വിട്ടു​പോ​യാൽ തന്മാത്ര താറു​മാ​റാ​കും. ഇത്‌ എളുപ്പ​മുള്ള ജോലി​യല്ല. എങ്കിലും സങ്കീർണ​മായ തന്മാ​ത്രകൾ ഉണ്ടാക്കു​ന്ന​തിന്‌ ഒരു കോശ​ത്തിൽ ആയിര​ക്ക​ണ​ക്കിന്‌ രാസ​പ്ര​വർത്ത​നങ്ങൾ നടക്കു​ന്നുണ്ട്‌, അതു വെച്ചു​നോ​ക്കു​മ്പോൾ എന്റെ ജോലി ഒന്നുമല്ല. വലി​യൊ​രു രസത​ന്ത്ര​ശാ​സ്‌ത്രജ്ഞൻ, അഥവാ ഒരു സ്രഷ്ടാവ്‌ ഉണ്ടെന്നു വിശ്വ​സി​ക്കാൻ അത്‌ എന്നെ പ്രേരി​പ്പി​ക്കു​ന്നു.

“ബൈബിൾ പഠിച്ച​പ്പോൾ അത്‌ ഒരു സാധാരണ പുസ്‌ത​ക​മ​ല്ലെന്ന്‌ എനിക്കു മനസ്സി​ലാ​യി. ബൈബിൾ എഴുതി​ക്ക​ഴി​ഞ്ഞിട്ട്‌ 2,000 വർഷമാ​യെ​ങ്കി​ലും അതിലെ ഉപദേ​ശങ്ങൾ ഇന്നും പ്രയോ​ജ​ന​പ്പെ​ടു​ന്ന​താണ്‌. കുടും​ബ​ത്തി​ലും ജോലി​സ്ഥ​ല​ത്തും അയൽക്കാ​രു​മാ​യും ഉള്ള പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള ബൈബി​ളു​പ​ദേ​ശങ്ങൾ ശരിക്കും ഉപകാ​ര​പ്പെ​ടു​ന്ന​താണ്‌. ഇത്രയും നല്ല ഉപദേശം തരാൻ മനുഷ്യ​രെ​ക്കാൾ ബുദ്ധി​യുള്ള ഒരാൾക്കേ പറ്റൂ.”

യാൻ-ഡെ സൂ, ഭ്രൂണ​ശാ​സ്‌ത്രജ്ഞൻ

“ഒരു ഭ്രൂണം വികസി​ച്ചു​വ​രുന്ന ഘട്ടത്തിൽ അതിലെ ചില കോശങ്ങൾ നാഡി​ക​ളാ​യും പേശി​ക​ളാ​യും അസ്ഥിക​ളാ​യും രക്തമാ​യും മറ്റു കലകളാ​യും മാറുന്നു. അങ്ങനെ കോശങ്ങൾ സഹകരിച്ച്‌ പ്രവർത്തി​ക്കു​മ്പോൾ ഒടുവിൽ ഒരു കുഞ്ഞ്‌ രൂപം​കൊ​ള്ളു​ന്നു. എന്നാൽ കോശങ്ങൾ ചേർന്ന്‌ ഒരു ഭ്രൂണം ഉണ്ടാകു​ന്നത്‌ എങ്ങനെ​യാണ്‌ എന്നതു നമ്മുടെ ഗ്രഹണ​പ്രാ​പ്‌തി​ക്കും അപ്പുറ​മാണ്‌. ജീവനു പിന്നിൽ ബുദ്ധി​യുള്ള ഒരു സ്രഷ്ടാവ്‌ ഉണ്ടെന്നു​ത​ന്നെ​യാണ്‌ എനിക്കു തോന്നു​ന്നത്‌.

“ഒരു അമ്മയുടെ ഗർഭപാ​ത്ര​ത്തി​ലെ ഭ്രൂണ​ത്തി​ന്റെ വളർച്ച​യെ​ക്കു​റിച്ച്‌ സങ്കീർത്തനം 139:15, 16-ൽ പറയു​ന്നുണ്ട്‌. അവിടെ പറയുന്ന കാര്യങ്ങൾ ഈ കാലഘ​ട്ട​ത്തിൽ ശാസ്‌ത്രജ്ഞർ കണ്ടുപി​ടി​ച്ച​തി​നോ​ടു ചേർച്ച​യി​ലാണ്‌. അത്‌ എഴുതിയ ആൾക്കു സ്രഷ്ടാവ്‌ പറഞ്ഞു​കൊ​ടു​ക്കാ​തെ വളരെ​ക്കാ​ലം മുമ്പേ ഇതൊക്കെ എങ്ങനെ ഇത്ര കൃത്യ​മാ​യി പറയാൻ കഴിയും?”

റോസിയോ പിക്കാ​ദോ ഹെരേ​റോ: ഒരു കെമി​സ്‌ട്രി അധ്യാ​പിക തന്റെ വിശ്വാ​സം വിശദീ​ക​രി​ക്കു​ന്നു എന്ന വീഡി​യോ കാണാൻ jw.org-ൽ സെർച്ച്‌ ചെയ്യുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക