പാഠം 30
ഒരു പ്രസംഗത്തിന്റെ പരസ്പരബന്ധമുളള വികസിപ്പിക്കൽ
1-3. ഒരു പ്രസംഗത്തിൽ പരസ്പരബന്ധത്തിന് എന്തു പങ്കുണ്ട്, അത് എങ്ങനെ നേടാം?
1 പരസ്പരബന്ധമുളള ഒരു പ്രസംഗം സദസ്സിനു മനസ്സിലാക്കാൻ എളുപ്പമുളള ഒന്നാണ്. മറിച്ച്, പരസ്പരബന്ധമില്ലെങ്കിൽ അവരുടെ ശ്രദ്ധ പെട്ടെന്നു മാറിപ്പോകും. പ്രസ്പഷ്ടമായി, നിങ്ങൾ ഒരു പ്രസംഗം തയ്യാറാകുമ്പോൾ സഗൗരവമായ ശ്രദ്ധ അർഹിക്കുന്ന ഒരു സംഗതിയാണിത്; അതുകൊണ്ട്, പ്രസംഗ ഗുണദോഷച്ചീട്ടിൽ നിങ്ങളുടെ അവധാനപൂർവമായ പരിഗണന അർഹിക്കുന്നതെന്ന നിലയിൽ “സന്ധികൾമുഖേന പരസ്പരബന്ധം” ഉൾപ്പെടുത്തിയിരിക്കുന്നു.
2 പരസ്പരബന്ധം അകമേയുളള ഒരു പററിപ്പിടുത്തത്തെ, സയുക്തികമായ ഒരു പൂർണത ഉളവാക്കിക്കൊണ്ടു ഭാഗങ്ങളെ മുറുകെ സംയോജിപ്പിക്കുന്നതിനെ അർഥമാക്കുന്നു. ചിലപ്പോൾ ഭാഗങ്ങൾ ക്രമീകരിക്കുന്ന സയുക്തികമായ ക്രമത്താൽ ഇത് ഒരു വലിയ അളവിൽ നിർവഹിക്കപ്പെടുന്നു. എന്നാൽ മിക്ക പ്രസംഗങ്ങളിലും വിവരങ്ങളുടെ ലളിതമായ ക്രമീകരണത്തിനതീതമായി ബന്ധിപ്പിക്കേണ്ട ഭാഗങ്ങളുണ്ട്. അങ്ങനെയുളള സന്ദർഭങ്ങളിൽ, പരസ്പരബന്ധത്തിന് ഒരു പോയിൻറിൽനിന്നു മറെറാന്നിലേക്കുളള ഒരു പാലം ആവശ്യമാണ്. പുതിയ ആശയങ്ങൾക്ക് അവയ്ക്കു മുമ്പത്തവയോടുളള ബന്ധം കാണിക്കുന്നതിനു വാക്കുകളോ വാക്യാംശങ്ങളോ ഉപയോഗിക്കുന്നു, അങ്ങനെ കാലമോ വീക്ഷണഗതിയോ സംബന്ധിച്ച മാററത്തിന്റെ വിടവു നികത്തപ്പെടുന്നു. ഇതാണു സന്ധികൾ മുഖേനയുളള പരസ്പരബന്ധം.
3 ദൃഷ്ടാന്തത്തിന്, നിങ്ങളുടെ പ്രസംഗത്തിന്റെ മുഖവുരയും ഉടലും ഉപസംഹാരവും അന്യോന്യം വ്യതിരിക്തമായ, വേറിട്ടുളള പ്രസംഗഭാഗങ്ങളാണ്, എന്നിരുന്നാലും അവ സംക്രമണങ്ങൾ മുഖേന നന്നായി സംയോജിപ്പിക്കേണ്ടതാണ്. കൂടാതെ, ഒരു പ്രസംഗത്തിലെ മുഖ്യ പോയിൻറുകൾ ഒന്നിച്ചു ബന്ധിക്കേണ്ടതാണ്, വിശേഷിച്ച് അവ ആശയപരമായ ഉളളടക്കത്തിൽ വളരെ നേരിട്ടു ബന്ധപ്പെട്ടതല്ലെങ്കിൽ. അല്ലെങ്കിൽ ചിലപ്പോൾ വാചകങ്ങൾക്കോ ഖണ്ഡികകൾക്കോ ആണു സന്ധികൾ ആവശ്യമായിരിക്കുന്നത്.
4-7. സംക്രമണപദങ്ങളുടെ ഉപയോഗം എന്നതിനാൽ എന്താണർഥമാക്കപ്പെടുന്നത്?
4 സംക്രമണപദപ്രയോഗങ്ങളുടെ ഉപയോഗം. പലപ്പോഴും ആശയങ്ങൾ തമ്മിലുളള ഒരു പാലം സന്ധിക്കുന്ന വാക്കുകളുടെയോ വാക്യാംശങ്ങളുടെയോ ഉചിതമായ ഉപയോഗത്താൽ നിർമിക്കാൻ കഴിയും. അവയിൽ ചിലത് ഇവയാണ്: കൂടാതെ, തന്നെയുമല്ല, മാത്രവുമല്ല, കൂടുതലായി, അതുപോലെതന്നെ, സമാനമായി, തന്നിമിത്തം, അങ്ങനെ, ഈ കാരണങ്ങളാൽ, ആകയാൽ, മേൽപ്രസ്താവിച്ചതിന്റെ വീക്ഷണത്തിൽ, അതുകൊണ്ട്, ആ സ്ഥിതിക്ക്, തദനന്തരം, എന്നിരുന്നാലും, മറിച്ച്, നേരെ മറിച്ച്, അതിനു വിപരീതമായി, നേരത്തെ, ഇനിയങ്ങോട്ട്, മുതലായവ. ഇത്തരം പദങ്ങൾ ഫലകരമായി വാക്യങ്ങളെയും ഖണ്ഡികകളെയും സംയോജിപ്പിക്കുന്നു.
5 എന്നിരുന്നാലും, ഈ പ്രസംഗഗുണത്തിനു മിക്കപ്പോഴും ഇത്തരം ലളിതമായ സന്ധികളെക്കാൾ കൂടുതൽ ആവശ്യമാണ്. ഒരു വാക്കോ വാക്യാംശമോ മാത്രം മതിയാകാത്തപ്പോൾ, സദസ്സിനെ പൂർണമായും മറുവശത്തേക്കുളള വിടവു കടത്തിവിടുന്ന ഒരു സംക്രമണം ആവശ്യമാണ്. ഇത് ഒരു പൂർണവാചകമായിരിക്കാം, അല്ലെങ്കിൽ കൂടുതൽ പൂർണമായി പ്രസ്താവിക്കപ്പെടുന്ന ഒരു സംക്രമണാശയത്തിന്റെ കൂട്ടിച്ചേർക്കൽപോലുമായിരിക്കാം.
6 അങ്ങനെയുളള വിടവുകൾ നികത്തുന്നതിനുളള ഒരു മാർഗം, മുൻപോയിൻറിന്റെ പ്രയുക്തത പിന്നാലെയുളളതിന്റെ മുഖവുരയുടെ ഭാഗമാക്കാൻ ശ്രമിക്കുന്നതാണ്. ഇതു കൂടെക്കൂടെ നമ്മുടെ വീടുതോറുമുളള അവതരണങ്ങളിൽ ചെയ്യപ്പെടുന്നു.
7 കൂടാതെ, തുടർച്ചയായ പോയിൻറുകളെ ഒന്നിച്ചു ബന്ധിപ്പിക്കണമെന്നു മാത്രമല്ല, ചിലപ്പോൾ പ്രസംഗത്തിൽ കൂടുതൽ വേറിട്ടുനിൽക്കുന്ന പോയിൻറുകളും ബന്ധിപ്പിക്കപ്പെടണം. ദൃഷ്ടാന്തത്തിന്, പ്രസംഗത്തിന്റെ ഉപസംഹാരത്തെ മുഖവുരയോടു ബന്ധിപ്പിക്കണം. ഒരുപക്ഷേ പ്രസംഗത്തിന്റെ തുടക്കത്തിൽ അവതരിപ്പിച്ച ഒരു ആശയമോ ദൃഷ്ടാന്തമോ പ്രസംഗത്തിന്റെ ഉദ്ദേശ്യത്തോട് അതിനുളള ബന്ധം കൂടുതലായി പ്രകടമാക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യത്തക്ക വിധത്തിൽ ഉപസംഹാരത്തിൽ ബാധകമാക്കാൻ കഴിയും. ഈ വിധത്തിൽ ഒരു ദൃഷ്ടാന്തത്തിന്റെയോ ആശയത്തിന്റെയോ ചില വശങ്ങൾ പുനരവതരിപ്പിക്കുന്നത് ഒരു സന്ധിയായി ഉതകുകയും പരസ്പരബന്ധത്തിന് ഇടയാക്കുകയും ചെയ്യുന്നു.
8. സദസ്സ് പരസ്പരബന്ധത്തിനുവേണ്ടിയുള സംക്രമണങ്ങളുടെ ഉപയോഗത്തെ ബാധിക്കുന്നതെങ്ങനെ?
8 നിങ്ങളുടെ സദസ്സിനു മതിയായ പരസ്പര ബന്ധം. സന്ധികൾ എത്ര വിപുലമായിരിക്കണമെന്നുളളത് ഒരു പരിധിവരെ നിങ്ങളുടെ സദസ്സിനാലാണു നിർണയിക്കപ്പെടുന്നത്. ചില സദസ്സുകൾക്കു സംക്രമണങ്ങൾ ആവശ്യമില്ലെന്നല്ല. പകരം, പരസ്പരം ബന്ധിപ്പിക്കേണ്ട ആശയങ്ങൾസംബന്ധിച്ച പരിചയക്കുറവുനിമിത്തം ചില സദസ്സുകൾക്ക് അവ കൂടുതൽ ആവശ്യമാണെന്നു മാത്രം. ഉദാഹരണത്തിന്, യഹോവയുടെ സാക്ഷികൾ ഇപ്പോഴത്തെ ദുഷ്ടവ്യവസ്ഥിതിയുടെ അവസാനത്തെ സംബന്ധിച്ച ഒരു തിരുവെഴുത്തിനെ രാജ്യത്തെക്കുറിച്ചു പറയുന്ന ഒരു വാക്യവുമായി അനായാസം ബന്ധിപ്പിക്കും. എന്നാൽ രാജ്യത്തെ മനസ്സിന്റെ ഒരു അവസ്ഥയായി അല്ലെങ്കിൽ നിങ്ങളുടെ ഹൃദയത്തിലുളള എന്തെങ്കിലുമായി വീക്ഷിക്കുന്ന ഒരാൾ സംബന്ധം അത്ര അനായാസം ഗ്രഹിക്കുകയില്ല, ബന്ധം വ്യക്തമാക്കുന്നതിന് എന്തെങ്കിലും സംക്രമണ ആശയം അവതരിപ്പിക്കേണ്ടിവരും. നമ്മുടെ വീടുതോറുമുളള വേല തുടർച്ചയായി അത്തരം പൊരുത്തപ്പെടുത്തലുകൾ ആവശ്യമാക്കിത്തീർക്കുന്നു.
**********
9-13. സയുക്തികമായ വികസിപ്പിക്കൽ എന്താണ്, ഒരു വാദഗതി വികസിപ്പിക്കുന്നതിനുളള രണ്ട് അടിസ്ഥാനമാർഗങ്ങൾ ഏവ?
9 ഇതിനോട് അടുത്തു ബന്ധമുളള പ്രസംഗത്തിന്റെ ഒരു വശമാണ് “സയുക്തികം, പരസ്പരബന്ധമുളള വികസിപ്പിക്കൽ.” ഇതും ഗുണദോഷഫാറത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതു പ്രേരണാത്മകമായ സംസാരത്തിന്റെ അടിസ്ഥാനപരമായ ഒരു വ്യവസ്ഥയാണ്.
10 യുക്തി എന്താണ്? നമ്മുടെ ഉദ്ദേശ്യത്തിനുവേണ്ടി, യുക്തി ശരിയായ ചിന്തയുടെ അല്ലെങ്കിൽ ഈടുററ ന്യായവാദത്തിന്റെ ശാസ്ത്രമാണ് എന്നു നമുക്കു പറയാവുന്നതാണ്. അത് ഒരു വിഷയം അതിന്റെ ബന്ധപ്പെട്ട ഭാഗങ്ങളിൽ വിശദീകരിക്കുന്ന മാർഗമായതുകൊണ്ട് അതു ഗ്രാഹ്യം പ്രദാനംചെയ്യുന്നു. അവ എന്തുകൊണ്ട് ഒരുമിച്ചു പ്രവർത്തിക്കുന്നുവെന്നും ഒരുമിച്ചായിരിക്കുന്നുവെന്നും യുക്തി പ്രകടമാക്കുന്നു. എല്ലാ ഭാഗങ്ങളും അനുക്രമമായി ചേർന്നിരിക്കത്തക്ക ഒരു വിധത്തിൽ ന്യായവാദം ക്രമേണയുളള ഒരു വളർച്ചയെ പിന്തുടരുന്നുവെങ്കിൽ വികസിപ്പിക്കൽ പരസ്പരബന്ധമുളളതാണ്. സയുക്തികമായ വികസിപ്പിക്കൽ പ്രാധാന്യത്തിന്റെ ക്രമത്തിലോ കാലാനുക്രമത്തിലോ ഉളളതോ പ്രശ്നത്തിൽനിന്നു പരിഹാരത്തിലേക്കു പോകുന്ന ഒന്നോ ആയിരിക്കാവുന്നതാണ്. ഇവ ചുരുക്കംചില സാധ്യതകളാണ്.
11 വാദഗതിയുടെ വികസിപ്പിക്കലിൽ പിൻപററാവുന്ന രണ്ട് അടിസ്ഥാന രീതികളുണ്ട്. (1) തെളിയിക്കാനുളള വസ്തുതകൾ സമർപ്പിച്ചുകൊണ്ടു സത്യം സദസ്സിന്റെ മുമ്പാകെ നേരിട്ടു നിരത്തിവെക്കുക. (2) ഏതെങ്കിലും തെററായ നിലപാടിനെ ആക്രമിക്കുക, അതു പൊളിയുമ്പോൾ സത്യം സ്വയം സ്ഥാപിക്കപ്പെടും. അപ്പോൾ ചർച്ചചെയ്യപ്പെടുന്ന സത്യങ്ങളുടെ ഉചിതമായ ബാധകമാക്കൽ നടത്താനേ ശേഷിക്കുന്നുളളു.
12 രണ്ടു പ്രസംഗകർ കൃത്യമായി ഒരുപോലെ ന്യായവാദം ചെയ്യുകയില്ല. ഒരേ വിഷയത്തോടുളള വ്യത്യസ്ത സമീപനങ്ങളുടെ ഒരു പൂർണമായ ദൃഷ്ടാന്തം നാലു സുവിശേഷങ്ങളുടെ എഴുത്താണ്. യേശുവിന്റെ നാലു ശിഷ്യൻമാർ അവിടുത്തെ ശുശ്രൂഷയുടെ സ്വതന്ത്രവിവരണങ്ങൾ എഴുതി. ഓരോന്നും വ്യത്യസ്തമാണ്, എന്നിരുന്നാലും എല്ലാവരും ന്യായയുക്തവും യുക്തിയുക്തവുമായ പ്രതിപാദനങ്ങൾ എഴുതി. ഓരോരുത്തരും ഒരു പ്രത്യേക ഉദ്ദേശ്യം സാധിക്കുന്നതിനു വിവരങ്ങൾ വികസിപ്പിച്ചു, ഓരോരുത്തരും വിജയിച്ചു.
13 ഈ ബന്ധത്തിൽ, ഉപദേശകൻ നിങ്ങളുടെ ഉദ്ദേശ്യത്തെ തിരിച്ചറിയുകയും ഉദ്ദേശ്യം സാധിച്ചോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിൽ നിങ്ങളുടെ ചിന്തയുടെ ക്രമത്തെ വിലയിരുത്താൻ ശ്രമിക്കുകയും വേണം. നിങ്ങൾക്ക്, വിശേഷിച്ചു നിങ്ങൾ വിവരങ്ങൾ അവതരിപ്പിക്കുകയും അനന്തരം ഉപസംഹാരത്തിൽ അതു ബാധകമാക്കുകയും ചെയ്യുന്ന വിധത്തിൽ നിങ്ങളുടെ ഉദ്ദേശ്യം വ്യക്തമാക്കിക്കൊണ്ട് അദ്ദേഹത്തെയും നിങ്ങളുടെ സദസ്സിനെയും സഹായിക്കാൻ കഴിയും.
14, 15. നമ്മുടെ വിവരങ്ങൾ യുക്തിയുക്തമായ ക്രമത്തിലായിരിക്കുന്നതു വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടെന്നു കാണിക്കുക.
14 വിവരങ്ങൾ ന്യായയുക്തമായ ക്രമത്തിൽ. ഒന്നാമതായി, നിങ്ങളുടെ വിവരങ്ങൾ അല്ലെങ്കിൽ ബാഹ്യരേഖ ക്രമീകരിക്കുമ്പോൾ കുറെ പ്രാഥമിക അടിസ്ഥാനമിടാതെ യാതൊരു പ്രസ്താവനയും അല്ലെങ്കിൽ ആശയവും ആനയിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക. നിങ്ങളോടുതന്നെ ഈ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരിക്കുക: അടുത്തതായി പറയാനുളള ഏററവും സ്വാഭാവികമായ കാര്യം എന്താണ്? ഇത്രത്തോളം വന്നിരിക്കെ, ചോദിക്കാൻ കഴിയുന്ന ഏററവും സയുക്തികമായ ചോദ്യം എന്താണ്? ഈ ചോദ്യം തിരിച്ചറിഞ്ഞശേഷം കേവലം അതിന് ഉത്തരം കൊടുക്കുക. നിങ്ങളുടെ സദസ്സ് എല്ലായ്പോഴും ഇങ്ങനെ പറയാൻ പ്രാപ്തരായിരിക്കണം: “താങ്കൾ ഇപ്പോൾതന്നെ പറഞ്ഞുകഴിഞ്ഞതിൽനിന്ന് ഈ പോയിൻറ് അങ്ങനെയാണെന്ന് എനിക്കു കാണാൻ കഴിയും.” അടിസ്ഥാനമിടുന്നില്ലെങ്കിൽ അപ്പോൾ ആ പോയിൻറ് സയുക്തികമായ അനുക്രമമില്ലാത്തതായി പരിഗണിക്കപ്പെടും. എന്തിന്റെയോ കുറവുണ്ട്.
15 വിവരങ്ങൾ ക്രമീകരിക്കുന്നതിൽ സ്വാഭാവികമായി പരസ്പരം ആശ്രയിച്ചിരിക്കുന്ന ഭാഗങ്ങൾ നിങ്ങൾ പരിചിന്തിക്കണം. നിങ്ങൾ അത്തരം ഭാഗങ്ങളുടെ ബന്ധം കാണാനും അനന്തരം അതനുസരിച്ചു ക്രമീകരിക്കാനും ശ്രമിക്കണം. അത് ഏറെക്കുറെ ഒരു വീടു പണിയുന്നതുപോലെയാണ്. യാതൊരു നിർമാതാവും ആദ്യം അടിസ്ഥാനമിടാതെ ചുവരുകൾ കെട്ടിയുയർത്താൻ ശ്രമിക്കുകയില്ല. അയാൾ ചുവരുകൾ തേച്ച ശേഷമല്ല ജലവിതരണത്തിനുളള എല്ലാ കുഴലുകളും ഇടുന്നത്. ഒരു പ്രസംഗത്തിന്റെ നിർമാണത്തിലും അങ്ങനെയായിരിക്കണം. ഓരോ ഭാഗവും, ഉറപ്പും ഒതുക്കവുമുളള മുഴു പ്രസംഗവും പടുത്തുയർത്തുന്നതിൽ അതിന്റെ പങ്കു നിർവഹിക്കന്നം, ഓരോന്നും ക്രമത്തിലും അതിനുമുമ്പത്തെ ഭാഗത്തോടു കൂട്ടിക്കൊണ്ടും വരാനുളളവയ്ക്കു വഴിയൊരുക്കിക്കൊണ്ടുംതന്നെ. നിങ്ങൾ പ്രസംഗത്തിൽ വസ്തുതകൾ അവതരിപ്പിക്കുന്ന ക്രമത്തിന് എല്ലായ്പോഴും ഒരു കാരണമുണ്ടായിരിക്കണം.
16-20. ഒരുവനു തന്റെ പ്രസംഗത്തിൽ പ്രസക്തമായ വിവരങ്ങളേ ഉളളുവെന്ന് എങ്ങനെ ഉറപ്പുണ്ടായിരിക്കാൻ കഴിയും?
16 പ്രസക്തമായ വിവരങ്ങൾ മാത്രം ഉപയോഗിക്കുന്നു. നിങ്ങൾ ഉപയോഗിക്കുന്ന ഓരോ പോയിൻറും പ്രസംഗത്തോടു മുറുക്കി ബന്ധിപ്പിക്കണം. ഇല്ലെങ്കിൽ, അതു ബന്ധമില്ലാത്തതായി തോന്നും, യോജിക്കുകയില്ല; അത് അപ്രസക്തമായ വിവരങ്ങൾ ആയിരിക്കും, അതായതു കൈകാര്യംചെയ്യുന്ന വിഷയത്തോടു ബന്ധമില്ലാത്തതായിരിക്കും.
17 എന്നിരുന്നാലും, വിജയകരമായി ബന്ധപ്പെടുത്തിയിട്ടുണ്ടെങ്കിൽ പുറമേ ബന്ധമില്ലാത്തതായി തോന്നിയേക്കാവുന്ന എന്തിനെയെങ്കിലും സ്വേച്ഛാപൂർവം നിങ്ങളുടെ ഉപദേശകൻ അപ്രസക്തമെന്നു പറയുകയില്ല. അത്തരം ഒരു പോയിൻറ് ഉപയോഗിക്കാൻ നിങ്ങൾ ഇഷ്ടപ്പെട്ടത് ഒരു പ്രത്യേക ഉദ്ദേശ്യത്തിനായിരിക്കും. അതു വിഷയപ്രതിപാദ്യത്തിനു ചേരുകയും പ്രസംഗത്തിന്റെ ഭാഗമാക്കപ്പെടുകയും സയുക്തികമായ ക്രമത്തിൽ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്നുവെങ്കിൽ നിങ്ങളുടെ ഉപദേശകൻ അതു സ്വീകരിക്കും.
18 പ്രസംഗം തയ്യാറാകുമ്പോൾ അപ്രസക്തമായ വിവരങ്ങൾ എങ്ങനെ പെട്ടെന്നും അനായാസവും തിരിച്ചറിയാൻ കഴിയും? ഇവിടെയാണ് ഒരു വിഷയബാഹ്യരേഖ വളരെ ഫലപ്രദമായിരിക്കുന്നത്. അതു വിവരങ്ങളെ ഇനംതിരിക്കാൻ സഹായിക്കുന്നു. ബന്ധപ്പെട്ട വിവരങ്ങളെല്ലാം ഓരോ കാർഡിലാക്കിക്കൊണ്ടു കാർഡുകളോ സമാനമായ എന്തെങ്കിലുമോ ഉപയോഗിക്കാൻ ശ്രമിക്കുക. ഇപ്പോൾ, ഈ കാർഡുകൾ സാധാരണഗതിയിൽ അവതരിപ്പിക്കപ്പെടുമെന്നു നിങ്ങൾ വിചാരിക്കുന്ന സ്വാഭാവികക്രമത്തിൽ പുനഃക്രമീകരിക്കുക. ഇതു വിഷയത്തോട് എന്തു സമീപനമാണു സ്വീകരിക്കേണ്ടത് എന്നു നിർണയിക്കുന്നതിൽ സഹായിക്കുമെന്നു മാത്രമല്ല, വിഷയപ്രതിപാദ്യത്തിൽ പ്രസക്തിയില്ലാത്ത എന്തിനെയും തിരിച്ചറിയാനും സഹായിക്കും. ക്രമപ്രകാരം യോജിപ്പില്ലാത്ത പോയിൻറുകൾ വാദത്തിന് ആവശ്യമുളളതാണെങ്കിൽ അവ ക്രമപ്രകാരം യോജിക്കത്തക്കവണ്ണം പൊരുത്തപ്പെടുത്തണം. എന്നാൽ ആവശ്യമില്ലാത്തവയാണെങ്കിൽ, അവ വിഷയപ്രതിപാദ്യത്തിൽ അപ്രസക്തമെന്ന നിലയിൽ നീക്കംചെയ്യപ്പെടണം.
19 സദസ്സിനെയും ഉദ്ദേശ്യത്തെയും മനസ്സിൽ കരുതിക്കൊണ്ടു തിരഞ്ഞെടുത്ത നിങ്ങളുടെ പ്രസംഗത്തിന്റെ വിഷയപ്രതിപാദ്യമാണ് ഒരു പോയിൻറിന്റെ പ്രസക്തി നിശ്ചയിക്കുന്നതിൽ നിയന്ത്രണംചെലുത്തുന്നതെന്ന് ഇതിൽനിന്നു പെട്ടെന്നു കാണാൻ കഴിയും. ചില സാഹചര്യങ്ങളിൽ, നിങ്ങളുടെ സദസ്സിന്റെ പശ്ചാത്തലത്തെ ആശ്രയിച്ച് ഒരു പോയിൻറു നിങ്ങളുടെ ഉദ്ദേശ്യം സാധിക്കുന്നതിൽ മർമപ്രധാനമായിരിക്കാം. അതേസമയം ഒരു വ്യത്യസ്തസദസ്സിന് അല്ലെങ്കിൽ ഒരു വ്യത്യസ്ത വിഷയപ്രതിപാദ്യത്തിന് അത് ആവശ്യമില്ലാത്തതോ തികച്ചും അപ്രസക്തമോ ആയിരിക്കാം.
20 ഇതിന്റെ വീക്ഷണത്തിൽ, നിങ്ങളുടെ നിയമനത്തിൽ വിവരങ്ങളുടെ ഉൾപ്പെടുത്തൽ എത്ര പൂർണമായിരിക്കണം? നിങ്ങളുടെ നിയമനത്തിൽ ഉൾപ്പെടുത്താവുന്ന എല്ലാ പോയിൻറും ഉൾപ്പെടുത്താൻവേണ്ടി മാത്രം സയുക്തികവും പരസ്പരബന്ധമുളളതുമായ വികസിപ്പിക്കൽ ബലിചെയ്യപ്പെടരുത്. എന്നിരുന്നാലും, വിദ്യാർഥിപ്രസംഗങ്ങൾ സ്കൂൾ ക്രമീകരണത്തിന്റെ പ്രബോധനാത്മകമായ ഒരു ഭാഗമായതുകൊണ്ടു പ്രായോഗികമായിരിക്കുന്നടത്തോളം ഉൾപ്പെടുത്താൻ നിങ്ങളെ അനുവദിക്കുന്ന ഒരു രംഗവിധാനം തിരഞ്ഞെടുക്കുന്നത് ഏററവും നന്നായിരിക്കും. എന്നിരുന്നാലും, മുഖ്യ പോയിൻറുകളെന്ന നിലയിൽ നിങ്ങളുടെ വിഷയപ്രതിപാദ്യത്തിന്റെ വികസിപ്പിക്കലിന് അത്യന്താപേക്ഷിതമായ ആശയങ്ങൾ വിട്ടുകളയാൻ പാടില്ല.
21. മുഖ്യ ആശയങ്ങൾ ഒന്നും വിട്ടുകളയാതിരിക്കുന്നതു മർമപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
21 മുഖ്യ ആശയങ്ങൾ വിട്ടുകളയുന്നില്ല. ഒരു ആശയം മുഖ്യ ആശയമാണോ അല്ലയോ എന്നു നിങ്ങൾക്ക് എങ്ങനെ അറിയാം? നിങ്ങൾക്ക് അതില്ലാതെ പ്രസംഗത്തിന്റെ ഉദ്ദേശ്യം നിറവേററാൻ കഴിയില്ലെങ്കിൽ അത് അത്യന്താപേക്ഷിതമാണ്. ഇതു സയുക്തികവും പരസ്പരബന്ധമുളളതുമായ വികസിപ്പിക്കലിൽ വിശേഷാൽ സത്യമാണ്. ദൃഷ്ടാന്തത്തിന്, ഒരു കോൺട്രാക്ടർ നിങ്ങൾക്കായി ഒരു രണ്ടുനിലക്കെട്ടിടം പണിതിട്ടു ഗോവണിപ്പടികൾ നിർമിച്ചില്ലെങ്കിൽ നിങ്ങൾ എങ്ങനെ കാര്യം സാധിക്കും? അതുപോലെതന്നെ സാരവത്തായ ചില പോയിൻറുകൾ വിട്ടുകളയുന്ന ഒരു പ്രസംഗം വികസിപ്പിക്കലിൽ സയുക്തികവും പരസ്പരബന്ധമുളളതുമായിരിക്കയില്ല. എന്തിന്റെയോ കുറവുണ്ട്, സദസ്യരിൽ ചിലർക്ക് ആശയം മനസ്സിലാകുകയില്ല. എന്നാൽ ഒരു പ്രസംഗം അതിന്റെ വികസിപ്പിക്കലിൽ പരസ്പരബന്ധമുളളതും സയുക്തികവുമായിരിക്കുമ്പോൾ ഇതു സംഭവിക്കുന്നില്ല.